നീ ഓർക്കുന്നുണ്ടോ കഴിഞ്ഞ തവണ നമ്മളൊന്നിച്ചു പോയ ആ സ്ഥലം. അവിടെ എന്തിനാണ് പോകുന്നതെന്ന് ചോദിച്ചു നീ വല്ലാതെ അസ്വസ്ഥയാകുന്നത് ഞാനും ശ്രദ്ധിച്ചിരുന്നു. അവിടെ ആരോരുമില്ലാത്ത കുറെ അനാഥകുഞ്ഞുങ്ങൾ താമസിക്കുന്ന ഇടമാണ് എന്ന് അറിഞ്ഞപ്പോൾ അവർക്ക് കൊടുക്കുവാൻ ഒരുപാട് മധുര പലഹാരങ്ങൾ വാങ്ങിക്കുകയും, നമ്മൾ രണ്ട് പേരും ചേർന്ന് അതെല്ലാവർക്കും വിതരണം ചെയ്യുകയും ചെയ്തു. തിരികെ പോരുമ്പോൾ
നീ വല്ലാതെ നിശബ്ദയായിയുന്നു .
കാരണമെത്ര വട്ടം ചോദിച്ചിട്ടും ഒന്നും
പറയാൻ കൂട്ടാക്കിയതുമില്ല.
പക്ഷെ നിന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുകയും
മനസ്സിലാക്കുകയും
ചെയ്യുന്ന എനിക്ക്
നിന്റെ മനസ്സ്
കാണാതിരിക്കാനാവില്ലല്ലോ.
അതെ!
അത് തന്നെ ! അന്ന് നമ്മൾ
പോയിടത്തേക്ക് വീണ്ടുമൊരിക്കൽ
കൂടി പോകുന്നു. എന്തിനെന്നോ..
നിന്നെ അമ്മേയെന്ന്
കൊഞ്ചലോടെ വിളിക്കാനൊരു
ഓമനക്കുഞ്ഞിനെ സ്വന്തമാക്കാൻ!