ബീച്ചിൽ പോകാൻ വിളിച്ചത് ഭർത്താവായിരുന്നല്ലോ !
ഒത്തിരി നാളുകൾക്കു ശേഷമാണ് അയാൾ സ്നേഹത്തോടെ അങ്ങനെ വിളിക്കുന്നത്.
എത്ര നാള് കൂടിയാണ് ഒന്നിച്ചെവിടെയെങ്കിലും പോയിട്ട്.. മകനെയും ഒരുക്കി ഇറക്കി യാത്രയായി..
കാഴ്ചകൾ കണ്ടും, തമാശകൾ കേട്ടും തൊട്ടുരുമ്മി അവർ നടന്നു.
മനസ്സിൽ ചെകുത്താൻ കയറിയതറിയാത്ത താലികെട്ടിയവനെ പൂർണ്ണമായും വിശ്വസിച്ചതായിരുന്നു അവൾ ചെയ്ത തെറ്റ് !
ബീച്ചിന്റെ ഒഴിഞ്ഞയൊരിടത്ത് അയാൾ അവളെ തനിച്ചു നിർത്തി. കുടിക്കാനെന്തെങ്കിലും വാങ്ങിക്കൊണ്ട് വരാമെന്ന് പറഞ്ഞു അയാൾ പോയി. അഞ്ച് വയസ്സ് മാത്രമുള്ള പൊന്നോമന മകന്റെ മുന്നിൽ വെച്ചായിരുന്നല്ലോ അയാൾ സ്വന്തം ഭാര്യയെ അറവുകാർക്കെറിഞ്ഞു കൊടുത്തത്.. അഞ്ച് മണിക്കൂറിലെ കാട്ടാള പീഡനങ്ങളെക്കാൾ ഇപ്പോൾ അവൾ അനുഭവിക്കന്നത് ആണ് യഥാർത്ഥ പീഡനം..
പോലീസുകാരുടെയും മാധ്യമപ്രവർത്തകരുടെയും മുന്നിൽ വീണ്ടും വീണ്ടും ഒരു പെണ്ണിന്റെ മാനം ഉരിച്ചു കളഞ്ഞ കഥ പറയേണ്ടി വരുന്ന ഏറ്റവും കൊടിയ പീഡനം.. കഥകളിനിയും പറയാൻ പെണ്ണുങ്ങൾ ഒരുപാട് പേർ വരും !ചിലർ പറഞ്ഞില്ലെന്നും വരും.നൽകാനില്ലാത്തതൊന്നുമാത്രം. ഒരു പെണ്ണിന്റെ സുരക്ഷയും മാനവും !