ചൊട്ടയിലെ ശീലം ചുടല വരെ
വെറുതെ ചൊല്ലിയത് ആണെന്ന് തിരുത്തുവാനൊരാഗ്രഹം
പുതിയ ശീലം തുടങ്ങുവാൻ
ഓരോ ഒന്നാം തിയതിവരുവാൻ കാത്തിരിക്കും …
തടിയൊന്ന് കുറക്കണം
മധുരം ഒഴിവാക്കണം
എക്സഴ്സിസ് ചെയ്യണം
ലഹരി പുകവലി
നിർത്തിടെണം.
ആഴ്ചക്കൊരിക്കൽ
അമ്മയെ കാണണം
ഫാമിലിയോത്തു കറങ്ങിടണം
കുടിപ്പിക്കും കൂട്ടാരെ
തീണ്ടപ്പാട് നിർത്തണം.
ഒന്നാംതി, രണ്ടാംതി, മൂന്നാംതി
നല്ല നടപ്പിലാറാടി അവൻ
നാലാംതി, അഞ്ചാംതി
ചാഞ്ചാടി ചെരിഞ്ഞാടി
ആറാം തി ഏഴാം തി
ലിക്കർ വാങ്ങുവാൻ
കൂട്ടത്തിൽ കൂടുവാൻ
അവനോളം തിരക്ക്
മറ്റാർക്കും ഇല്ലത്രെ
അറിയുക കൂട്ടരേ
നന്നായി തീരുവാൻ
ഒന്നാംതി നോക്കണ്ട
പുതു വർഷം കാക്കേണ്ട
ചെയ്യുന്നത് തെറ്റെന്ന
ബോധ്യം വന്നാൽ,
നെഞ്ചുറപ്പോടെ തിരുത്താൻ
തുനിഞ്ഞാൽ, ദൈവവും
നാടും കുട്ടു കുടുംബവും
കൂടെ നിന്നിടുമെന്നു
ഓർക്കുക പ്രിയരെ
3 Comments
എല്ലായിടത്തും ഇത് തന്നെ
❤️🥰❤️
😍😍