Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നീരജയുടെ അവസ്ഥകൾ, മീരയുടേയും
ജീവിതം പ്രണയം ബന്ധങ്ങൾ മാനസികാരോഗ്യം ലൈംഗീകത വിവാഹം സമത്വം സാമൂഹ്യപ്രശ്നങ്ങൾ സിനിമ സ്ത്രീ സൗഹൃദം

നീരജയുടെ അവസ്ഥകൾ, മീരയുടേയും

By Bahiya VMSeptember 3, 2023Updated:February 10, 20244 Comments2 Mins Read190 Views
Bookmark Now
Please login to bookmark Close

No account yet? Register

അടുത്ത കാലത്ത് കണ്ട സിനിമകളിൽ ഏറെ ആഴത്തിൽ സ്പർശിച്ച സിനിമയാണ് നീരജ. പലപ്പോഴും യാഥാർത്ഥ്യമായി നിലനിൽക്കുന്നതും എന്നാൽ നമ്മുടെ സമൂഹം വല്ലാതൊന്നും ചർച്ച ചെയ്യാതിരിക്കുന്നതുമായ ഒരു വിഷയം. ഭർത്താവിൻറെ മരണശേഷം ഭാര്യ ആ ഓർമ്മകളിൽ മുഴുകികഴിയുക എന്നത് നമ്മുടെ നാട്ടിൽ പുതുമയുള്ള കാര്യമില്ല, പ്രത്യേകിച്ച് കുട്ടികളുണ്ടെങ്കിൽ. ആ കുട്ടികൾക്കുവേണ്ടി അവളുടെ ജീവിതം പാടെ മാറ്റിവെക്കുക എന്നതാണ് സമൂഹം പോലും ഉത്തമമായി കരുതുന്നത്. വിവാഹമോചിതയായാലും അങ്ങനെ തന്നെ. എന്നാൽ ഭാര്യ മരിക്കുകയോ വിവാഹമോചനം നേടുകയോ ചെയ്ത പുരുഷന് ഇതൊന്നും ബാധകമല്ല; അവന് എത്രയും പെട്ടെന്ന് ഒരു വിവാഹം നടത്തി കൊടുക്കാനാണ് സമൂഹമൊന്നടങ്കം പരിശ്രമിക്കുക. ഭർത്താവിനോടുള്ള സ്നേഹത്തിൽ ജീവിക്കുമ്പോഴും, ശരീരത്തിന്റെ ബാധ്യതകൾ അലോസരപ്പെടുത്തുന്ന ഒരു സ്ത്രീയെ നീരജ തുറന്നുകാട്ടുന്നു. എല്ലാ സ്ത്രീകളും അങ്ങിനെയാവണമെന്നില്ല; എന്നാൽ അങ്ങനെയുള്ള വരും ഉണ്ട്.

 

ഈ സിനിമയിൽ നീരജയോളം തന്നെ, അല്ലെങ്കിൽ അതിനേക്കാൾ ഏറെ, എന്നെ ആഴത്തിൽ തൊട്ടത് അരുണിന്റെ ഭാര്യയാണ്. നീരജക്ക് ഓർക്കാൻ, കൂടെ കൊണ്ടുനടക്കാൻ, പരിഗണനയുടെ ഒരു പ്രണയകാലം തന്നെയുണ്ട്. എന്നാൽ അവഗണനയുടെ മാറാപ്പു മാത്രം പേറി, അരുണിന്റെ ഭാര്യയായ മീരയെ പോലെ ജീവിക്കുന്ന എത്രയോ സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിന്റെയും മനസ്സിന്റെയും ആവശ്യങ്ങൾ പൂർത്തീകരിക്കാൻ, ഒരേ കട്ടിലിൽ തന്നെ- സമൂഹം അനുവദിച്ചു നൽകിയ ആളുണ്ടായിരിക്കുമ്പോഴും വിധവയെപ്പോലെ അല്ലെങ്കിൽ അതിനേക്കാൾ പരിതാപകരമായി ജീവിതം തള്ളിനീക്കേണ്ടിവരുന്നവർ. നീരജമാരെക്കാളും നമ്മുടെ സമൂഹത്തിൽ കൂടുതൽ മീരമാരാണ്. ആ നോവിനെയും പകർത്തി വെക്കാൻ നീരജ എന്ന സിനിമക്ക് കഴിഞ്ഞു.

 

നീരജ ‘തൻറെ ആവശ്യങ്ങൾ നടത്തി തരുമോ’ എന്ന് അരുണിനോട് ചോദിക്കുമ്പോൾ, അരുൺ അവളെ ‘കുടുംബത്തിൽ പിറന്നവളല്ല’ എന്ന് ആക്ഷേപിക്കുന്നതിന്റെ പ്രധാന കാരണംതന്നെ, ‘ഇതൊക്കെ അവർ നമ്മോട് ചോദിക്കാൻ പാടുണ്ടോ’ അഥവാ ‘പെണ്ണ് മുൻകൈയെടുത്ത് ചോദിക്കാൻ പാടുണ്ടോ’ എന്ന പുരുഷാധികാര കാഴ്ചപ്പാടിന്റെ കാഠിന്യമാണ്. മീര പറയുന്നതുപോലെ ‘പുരുഷന് ആവശ്യമുള്ളപ്പോൾ മാത്രം ഓണാക്കാനും ഓഫാക്കാനും കഴിയുന്ന ടിവികളായി’ എത്രയോ സ്ത്രീകൾ… ഇന്നത്തെ സമൂഹത്തിൽ അങ്ങനെയൊന്നുമല്ല; അവൾ പഠിപ്പും വിദ്യാഭ്യാസവും ജോലിയും സാമ്പത്തിക ഭദ്രതയും നേടിയവളാണ്, അതിനാൽ അവർക്ക് ആവശ്യമുള്ളത് അവൾ തെരഞ്ഞെടുക്കുന്നുണ്ട്, എന്നെല്ലാം മറുമൊഴികൾ വന്നേക്കും. എന്നാൽ ആരൊക്കെ, എത്ര ഉയരത്തിൽ പോയാലും, നമ്മുടെ സാധാരണക്കാരായ മനുഷ്യർക്കിടയിൽ ഇപ്പോഴും ഇതെല്ലാം സാധാരണ തന്നെയാണ്.

 

കുറച്ചുകൂടി ശ്രദ്ധിച്ച് ഏറെ മനോഹരമാക്കാമായിരുന്ന ഒരു സിനിമ, ‘ഇതിനേക്കാൾ മെച്ചപ്പെടുത്താമായിരുന്നു’ എന്ന് തോന്നി. എവിടെയൊക്കെയോ ചില കൃത്രിമത്വങ്ങളും നാടകീയതകളും ഡയലോഗ് ഡെലിവറിയിലും മറ്റും അനുഭവപ്പെട്ടു. എങ്കിലും ചങ്കിൽ കൊള്ളാനും നെഞ്ചിൽ തറക്കാനും കഴിയുന്ന ഒരു മുള്ള് അതിൽ കൂർത്ത് നിൽപ്പുണ്ട്. പുതിയ കാലത്തെ ലീല ചേച്ചിയും സൈക്കോളജിസ്റ്റും മനോഹരമായ കഥാപാത്രങ്ങൾ തന്നെ. നീരജക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമായി എനിക്ക് അനുഭവപ്പെട്ടത് അവളുടെ കൂട്ടുകാരിയാണ; സഹപ്രവർത്തക. കാരണം അത്രമേൽ വ്യക്തിപരമായ നീരജയുടെ ആവശ്യം പോലും അവൾക്ക് പങ്കുവെക്കാനും അതിനെ ആഴത്തിൽ മനസ്സിലാക്കി കൂടെ നിൽക്കാനും അവളുടെ കൂട്ടുകാരിക്കും ആ കൂട്ടുകാരിയുടെ കൂട്ടിനു സാധിക്കുന്നു എന്നത് ഏത് ആധുനികയുഗത്തിലും സൗന്ദര്യമുള്ള സൗഹൃദങ്ങൾ എവിടെയെങ്കിലും ഒക്കെ കാണും എന്ന് അടിവരയിട്ട് ഉറപ്പിക്കുന്നു.

 

പ്രിയപ്പെട്ടവരെ, നമ്മുടെ കുടുംബങ്ങളിലെ വിധവകളും വിവാഹമോചിതകളുമായ സ്ത്രീകളെ, നീരജ പറയുന്നതുപോലെ ‘മോശമായ കണ്ണോടെ കാണാതിരിക്കുക.’ ‘അവരെ മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന പരിശുദ്ധ ജന്മങ്ങളോ ദൈവങ്ങളോ ആയി വാഴ്ത്താതെ അവർക്കും ആവശ്യമാണോ എന്ന് ആഴത്തിൽ ചോദിച്ചറിഞ്ഞു ആവശ്യമെങ്കിൽ ഒരു കൂട്ടു നൽകുക അഥവാ ഒരു പുനർവിവാഹം സാധ്യമാക്കുക.’

 

പ്രിയപ്പെട്ട ആണുങ്ങളെ, നിങ്ങൾ മനസ്സിരുത്തി ഈ പടം ഒന്ന് കാണണം; നിങ്ങളുടെ ഭാര്യമാരും മീരയെ പോലെയോ നീലജയെ പോലെയോ ഉരുകി തീരുന്നവരാണോ എന്ന് സ്വന്തം മനസാക്ഷിയോടൊന്നു ചോദിക്കണം. കാരണം, സമൂഹം കൽപ്പിച്ച് നൽകിയ ‘കുടുംബത്തിൽ പിറന്ന’ എന്ന പദവി മൂലം, അവർ അനുഭവിക്കുന്ന ഉള്ളുരുക്കം നിങ്ങളോട് പറഞ്ഞെന്ന് വരില്ല, നിങ്ങളോടെന്നല്ല; ആരോടും.

 

✍🏻ബഹിയ

Post Views: 46
2
Bahiya VM
  • Website

Writer Teacher Psychologyst

4 Comments

  1. Shreeja R on September 4, 2023 6:31 PM

    👍👍nice review

    Reply
  2. Sabira on September 4, 2023 12:36 PM

    നല്ല റിവ്യൂ. സിനിമ കണ്ടു നോക്കട്ടെ

    Reply
  3. Nafs nafs on September 4, 2023 12:13 PM

    നല്ല റിവ്യൂ👏👏👏

    Reply
  4. Joyce Varghese on September 4, 2023 5:29 AM

    നല്ല review.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.