Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശാന്തരാത്രി തിരുരാത്രി 3
അനുഭവം ഓർമ്മകൾ

ശാന്തരാത്രി തിരുരാത്രി 3

By JISHA RAJESHDecember 23, 2023Updated:December 23, 20236 Comments6 Mins Read56 Views
Bookmark Now
Please login to bookmark Close

No account yet? Register

 പ്രമേഹം വല്ലാതെ മൂർച്ഛിച്ച്, ഗുരുതരാവസ്ഥയിൽ ആയ  പത്ത് വയസ്സുള്ള ഒരു പെൺകുട്ടി ആയിരുന്നു ആ രോഗി. ആഘോഷമായ ഒരു വരവായിരുന്നു അത്. ആറ് നഴ്സ്മാർ ട്രോളിക്കു ചുറ്റും  സംരക്ഷണവലയം തീർത്തിരിക്കുന്നു. രണ്ട് അറ്റൻഡർമാരും ഉണ്ട്.  ആൾക്കൂട്ടത്തിനിടയിലൂടെ രോഗിയെ കാണാനുള്ള അതിയായ ആകാംക്ഷയോടെ നോക്കിയ ഞാൻ കണ്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു.

     ഓക്സിജൻ മാസ്ക്ക് തലയിൽ, ഐ വി ഡ്രിപ്പ് ബോട്ടിൽ വലിച്ച് പറിച്ച് താഴെയിട്ടിരിക്കുന്നു. ഒരു ക്യാനുല പറിച്ചെടുത്തത് കൊച്ചിൻ്റെ കൈയ്യിൽ, അടുത്ത ക്യാനുല പറിക്കാതിരിക്കാൻ രണ്ട് പേർ ഓരോ കൈയ്യിലും പിടിച്ചിരിക്കുന്നു. ചവിട്ട് കൊള്ളാതിരിക്കാനും ചാടാതിരിക്കാനും രണ്ട് പേർ കാലിലും പിടിച്ചിരിക്കുന്നു. ഒരു വാച്ച് പൊട്ടി തകർന്ന് ട്രോളിയിൽ കിടക്കുന്നു. ഏതോ സ്റ്റാഫിൻ്റേതാണ്. തലയിട്ടടിക്കാൻ ശ്രമിക്കുന്നു. തലയിലും പിടിക്കാൻ ആളുണ്ട്. എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന കുഞ്ഞിൻ്റെ വായ അമ്മ പൊത്തിപ്പിടിച്ചിരിക്കുന്നു.

       രോഗിയെ  ഐ. സി. യു.ബെഡിലേയ്ക്ക് മാറ്റി, വിവരങ്ങളൊക്കെ  പറഞ്ഞ് വന്നവർ പോയി.  അപ്പോഴും അമ്മയുടെ കൈ കൊച്ചിൻ്റെ വായ മൂടിയിരിക്കുകയാണ്. ഡോക്ടർ പരിശോധനകൾ ആരംഭിച്ചു. ഞാൻ വളരെ സ്നേഹത്തോടെ ” മാമാ.. ഹബീബി.. നീയാ കരതലം അവിടെ നിന്നും മാറ്റൂ, കൊച്ചല്ലേ.. കരഞ്ഞാലും കുഴപ്പമില്ല. ഞങ്ങൾക്കിതൊക്കെ നല്ല പരിചയമാണ് ” എന്ന്   അറിയാവുന്ന അറബിയിലൊക്കെ  പറഞ്ഞു. കൊച്ചിൻറമ്മ നിഷേധാർത്ഥത്തിൽ തലയാട്ടി. ഞാൻ വീണ്ടും നിർബന്ധിച്ചു, അമ്മയ്ക്ക് ഒരു ഭാവഭേദവുമില്ല.

ഡോക്ടർ പറഞ്ഞു, “സിസ്റ്റർ പറയുന്നത് അനുസരിക്കൂ, കുട്ടിക്ക് ഓക്സിജൻ കൊടുക്കണം. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ദയവ് ചെയ്ത് ഞങ്ങളോട് സഹകരിക്കണം.” എങ്ങിനെയോ അമ്മയുടെ ശ്രദ്ധ അല്പം മാറിയ നിമിഷം.. തല വെട്ടിച്ച് കൈയ്ക്കിട്ട്  ഒരുഗ്രൻ കടിയും കൊടുത്ത് അവൾ സ്വതന്ത്രയായി.ശേഷം കുഞ്ഞുവായ തുറന്ന് എന്തൊക്കെയോ അലറി പറയാൻ തുടങ്ങി.

      പിന്നീട് കുറച്ച് സമയത്തേയ്ക്ക് ഐ.സി.യു. ആകെ ആടിയുലഞ്ഞു. ഇതേത് ഭാഷ, ഏത് ലോകം, ഞാനാരാണ്, ചുറ്റിനും നിൽക്കുന്നതാരൊക്കെയാണ്, എന്നിങ്ങനെ സ്ഥലകാലബോധം നഷ്ടപ്പെട്ട ഒരു മെഡിക്കൽ ടീം എന്തോ കളഞ്ഞു പോയ ആരെയൊക്കെയോ പോലെ അവിടെ നിന്നു. ‘ഓഖി’ ആണോ, ‘കത്രീന ‘ ആണോ, അതോ പേരിടാത്ത വല്ല ചുഴലിക്കാറ്റുമാണോ? 
ആ രാജ്യത്ത് വന്നിട്ട് ഇതേ വരെ കേൾക്കാത്ത വാക്കുകൾ.

        വളരെ പെട്ടെന്ന് സമനില വീണ്ടെടുത്ത് കർമ്മനിരതരായ ഞങ്ങൾ  രോഗീപാലനം ആരംഭിച്ചു. അതി കഠിനമായ ഒരു യജ്ഞമായിരുന്നു അത്.കൂടെയുണ്ടായിരുന്നതിൽ  അറബി മാതൃഭാഷയായവർ ഡോക്ടർ, റെസ്പിരേറ്ററി തെറാപ്പിസ്റ്റ്, (RT)രോഗിയുടെ അമ്മ എന്നിവരാണ്. എല്ലാവരും കണ്ണുകൾ ഒഴികെ മുഖം മറച്ചവരാണ്. ആ മൂന്നു ജോഡി കണ്ണുകൾ  പറഞ്ഞ കഥ മനസ്സിലാക്കിത്തന്നു അവൾ എന്താണ് ആ കുഞ്ഞുവായിൽ നിറച്ച് പറഞ്ഞതെന്ന്. സാവധാനം ഞാൻ റെസ്പിരേറ്ററി തെറാപ്പിസ്റ്റിനോട് ചോദിച്ചു. “ഈ ഭാഷയിലെ ഏറ്റവും മോശം വാക്കുകൾ അഥവാ അസഭ്യമാണോ നാമെല്ലാവരും ഇപ്പോൾ കേട്ടു കഴിഞ്ഞത്?”

അവൾ  ഞെട്ടലോടെ പറഞ്ഞു. “അതെ, നിനക്കെങ്ങനെ മനസ്സിലായി? ഇതിൽ പലതും ഞാൻ പോലും  ആദ്യമായിട്ട് കേൾക്കുന്നതാണ്. നീ ഇതിന് മുൻപ് ഇത് എവിടുന്നു കേട്ടു? “സാഹചര്യം പന്തിയല്ലാതിരുന്നത് കൊണ്ട്  ഞാൻ ഒന്നും മിണ്ടിയില്ല. പക്ഷേ ആ അമ്മക്കണ്ണുകളിലെ പരവേശം, ജാള്യത, അപമാനം, സങ്കടം ഇതെല്ലാം എന്നെ വല്ലാതെ അലട്ടി. കുഞ്ഞുങ്ങൾ പറയുന്നത് നിങ്ങൾക്ക് മനസ്സിലാവുന്നില്ല എങ്കിൽ അമ്മമാരുടെ മുഖത്തേയ്ക്ക് നോക്കൂ.. സൂചികകളാണവർ. മുഴുവനും ഗ്രഹിക്കാൻ സാധിച്ചില്ലെങ്കിലും കുറച്ച് കാര്യങ്ങളെങ്കിലും മനസ്സിലാവും  . ആതുരസേവനത്തിലേയ്ക്ക്  വന്നതിന് ശേഷം പല തരത്തിലുള്ള, ചീത്ത വിളികൾ , ശാപങ്ങൾ, അനുഗ്രഹ വചസ്സുകൾ  ഒക്കെ കേട്ടിട്ടുണ്ട് . പക്ഷേ ഇത്  എല്ലാത്തിനെയും കടത്തിവെട്ടിക്കളഞ്ഞു.

ഇതിനിടയിൽ റെസ്പിരേറ്ററി തെറാപ്പിസ്റ്റ്  ഇല്ലാത്ത സമയം ഉണ്ടാക്കി ഇടയ്ക്കിടയ്ക്ക് ഓടി വന്ന് എന്നോട് കുശുകുശുത്തു. “നീ ഇതിന് മുൻപ് ഇത് കേട്ടത് എവിടുന്നാണെന്ന് എന്നോട് പറയണം. എന്നാലും ഈ കൊച്ച് ഇതെവിടുന്ന് പഠിച്ചു?  നിനക്കറിയാമോ  ഇത്  മനസ്സിലേയ്ക്ക് വന്നിട്ട്  എനിക്ക് ഒരു കാര്യത്തിലും മനസ്സുറപ്പിക്കാൻ പറ്റുന്നില്ല. ഞാനിനി എങ്ങനെ പ്രാർത്ഥിക്കും?”  ആ കുഞ്ഞിൻ്റെ കാര്യങ്ങളെല്ലാം  ഒരുവിധമൊന്ന്  ആക്കിയെടുക്കാൻ ഭഗീരഥപ്രയത്നം വേണ്ടി വന്നു. ചികിത്സിച്ചാലും രക്ഷപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ഒരു രോഗം പിടിപെട്ടവളായിരുന്നു ആ കുഞ്ഞ്.

       ഡ്യൂട്ടി കഴിഞ്ഞ് പോരാൻ നേരവും മനസ്സിനൊരു വിങ്ങൽ. ആ അമ്മ മുഖം ഒരു ഭാരമാകുന്നതു പോലെ. ഞങ്ങളുടെയൊക്കെ നേരേ നോക്കാൻ പോലും  ആ  അമ്മ  മടിക്കുന്നു.  ചില നേരങ്ങളിൽ ആശയ വിനിമയത്തിന്  വാക്കുകളുടെ ആവശ്യം തെല്ലുമില്ല. ഭാഷ തീർത്ത അതിർവരമ്പുകൾ  നാണിച്ച് തല താഴ്ത്തിക്കളയും . അക്ഷരങ്ങൾക്കജ്ഞാതമായ  ഭാഷയിൽ മനസ്സുകൾ തമ്മിൽ സംവദിക്കും. ഒന്നും ആലോചിച്ചില്ല, ഓടി ചെന്ന് ആ കൈകൾ കൂട്ടിപ്പിടിച്ച്  അറിയാവുന്ന പോലൊക്കെ പറഞ്ഞൊപ്പിച്ചു.

“നീ ഒന്ന് കൊണ്ടും വിഷമിക്കേണ്ട, കുഞ്ഞ് പറഞ്ഞതൊന്നും ആർക്കും മനസ്സിലായിട്ടില്ല. മനസ്സിലായാലും ആരും അതൊന്നും മനസ്സിൽ വയ്ക്കില്ല, ഇവിടെ ഇതൊക്കെ എല്ലാവർക്കും ശീലമാണ്. സുഖമാകുമ്പോൾ അവൾ ഇതൊക്കെ മാറ്റും.”ആ സ്ത്രീ  കുറച്ച് നേരം എന്നെ നോക്കി നിന്നു.  ചേർത്ത് പിടിച്ചിരുന്ന ആ കൈകളും ഉടലും  വിറകൊള്ളുന്നത് ഞാനറിഞ്ഞു. കാറും കോളും  കൊണ്ടിട്ട് ,ആർത്തലച്ച് പെയ്യുന്ന പേമാരി പോലെ എന്നെ കെട്ടിപ്പിടിച്ചൊരു കരച്ചിലായിരുന്നു. ഒരു സ്നേഹ തലോടലിൽ, അലിവാർന്ന ഒരു നോട്ടത്തിൽ, പെയ്ത്  തെളിഞ്ഞ എത്രയോ സ്ത്രീ ജീവിതങ്ങളെ അടുത്തറിഞ്ഞിരിക്കുന്നു.  ചൂഷണം ചെയ്യപ്പെടാതെ, മനസ്സൊന്നിറക്കി വയ്ക്കാൻ പറ്റുന്ന ഇടങ്ങൾ സ്ത്രീകൾക്കായി എന്നെങ്കിലും ഉണ്ടാവുമോ?

      പാതിവഴി പോലും ആവും മുൻപേ ഒറ്റക്കായിപ്പോയൊരു സ്ത്രീ.സുഖദു:ഖങ്ങളിൽ പങ്ക് ചേരേണ്ട ആൾ  ഉപേക്ഷിച്ചു പോയി.  ഏതു നിമിഷവും ആ കുഞ്ഞ് എരിഞ്ഞു തീർന്നു പോകുമെന്ന് അറിയാവുന്ന അമ്മ മകളുടെ മുമ്പിൽ മൂടുപടമണിഞ്ഞു ജീവിക്കുന്നു. ഗൗരവമാണ് എപ്പോഴും. സന്തോഷവും കളിയും ചിരിയുമെല്ലാം മറന്നേ പോയ വൾ.  പക്ഷേ ഒരു കാര്യം എല്ലാവരെയും വിഷമിപ്പിച്ചത്  ആ കുഞ്ഞ് ചിരിച്ചിട്ട് വർഷങ്ങളായെന്നുള്ള അറിവാണ്. ഞങ്ങളെ എല്ലാവരെയും പേരാണ് വിളിക്കുക. ദേഷ്യത്തിനും ചീത്ത വിളിക്കും ഒരു കുറവുമില്ല. വളരെ പെട്ടെന്ന് തന്നെ അവളുടെ രീതികളൊക്കെ മനസ്സിലാക്കി ഞങ്ങൾ ഓരോരുത്തരും പെരുമാറി തുടങ്ങി. തട്ടീം മുട്ടീം, അറബി സംസാരിക്കാത്തവര് പോലും ചില പ്രത്യേക വാക്കുകളൊക്കെ  അവൾ മൂലം പഠിച്ചെടുത്തു. അവളെ ഒന്ന് ചിരിപ്പിക്കുക എന്ന വെല്ലുവിളി ഞങ്ങൾ ഏറ്റെടുത്തു.

        കുത്തിവയ്പ്പ് നിർത്തി ,’ഓറൽ മെഡിസിൻ’   തുടങ്ങിയ അന്ന് താലത്തിൽ ചായയും, പലഹാരവും കൊണ്ടു പോകുന്നത് പോലെ ‘ഹബീബീ ‘ എന്നൊക്കെ വിളിച്ച് ചെന്ന ഹൈദരാബാദ്കാരി  സ്റ്റാഫിന് എന്തെങ്കിലും ചെയ്യാൻ സമയം കിട്ടുന്നതിന് മുൻപേ കാല് പൊക്കി  ഒരൊറ്റ ചവിട്ടും വായ നിറച്ചും ചീത്തയും. എല്ലാം കൂടെ നേരെ മറിഞ്ഞ്  അവളുടെ തലയിലും ബാക്കിയൊക്കെ മരുന്ന് കൊടുക്കുന്നതിന് സാക്ഷി പോയ  എൻ്റെ ദേഹത്തും. തറയിൽ പല വർണ്ണ പൂക്കളവും. 

          ഉടനെ എൻ്റെ സഹപ്രവർത്തക പറയുന്നു. “ഹോളി ആഘോഷിച്ചിട്ട് വർഷങ്ങളായിരുന്നു. ആ ഒരു വിഷമം അങ്ങ് മാറിക്കിട്ടി. “എന്നോട് പറഞ്ഞു, “നീ വിഷമിക്കണ്ട. ദാ! പൂക്കളം താഴെ, ഓണവുമായി. “എത്ര ഉന്നതനായിരുന്നാലും രോഗം വന്നാൽ ,ഒരൊറ്റ ദിവസം  പുറം ലോകം കാണാതെ കട്ടിലിൽ കിടക്കേണ്ടി വന്നാൽ തകർന്നു പോകുന്നവരാണ് പലരും.  മനുഷ്യജീവിതത്തിൻ്റെ ഏറ്റവും നിസ്സഹായമായ ആ അവസ്ഥയിൽ  കൈ പിടിച്ച് ചേർത്ത് നിർത്തുമ്പോൾ, പലതും കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുമ്പോൾ രക്തസമ്മർദ്ദം കൂടി, ഞരമ്പുകളൊക്കെ പൊട്ടി തകരാതിരിക്കണമെങ്കിൽ  കുറച്ച് നർമ്മബോധമൊക്കെ ഉള്ളത് വളരെ നല്ലതാണ്.

          ദിവസങ്ങൾ കഴിഞ്ഞു. അവൾ അത്യാവശ്യം നന്നായി സംസാരിക്കാൻ തുടങ്ങി. ഒരു വൈകുന്നേരം പതിവ് പോലെ ക്ഷേമാന്വേഷണത്തിനു ചെന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് അറബിക് ഭാഷയിൽ അവൾ കുശല മന്വേഷിച്ചു. വിരിപ്പ് മാറ്റിയിട്ട ചില്ല് ജാലകത്തിലൂടെ കടന്നു വരുന്ന സൂര്യകിരണങ്ങൾ അവളെ മെല്ലെ തലോടി കടന്നു പോകുന്നുണ്ടായിരുന്നപ്പോൾ. നീലക്കണ്ണുകളിൽ പുഞ്ചിരി നിറച്ച ആ കുഞ്ഞു മാലാഖയെക്കണ്ട് ഞാനും അവളുടെ അമ്മയും ആനന്ദാശ്രു പൊഴിച്ചു. ഒരു പുഞ്ചിരിക്ക് ഇത്രമേൽ പ്രകാശം പരത്താൻ കഴിയുമെന്ന് മനസ്സിലാക്കിയത് അന്നാണ്.എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ട്  അവൾ വേറൊരാളായി മാറി.

പക്ഷേ മരുന്ന് കഴിപ്പിക്കൽ ഒരു ബാലികേറാമലയായിരുന്നു. ആ കുഞ്ഞ് ചിരിക്കുന്നത് കാണുമ്പോൾ അമ്മ സന്തോഷം കൊണ്ട് കരയും. ആ കണ്ണുകളിൽ റമദാനിലെ ചന്ദ്രിക പ്രകാശിക്കും.  ഒരു ദിവസം  ആ അമ്മ ഞങ്ങളോട് പറഞ്ഞു. “നിങ്ങൾ നഴ്സ്മാരാണെൻ്റെ അള്ളാഹു ‘. അവൾ ഒന്ന് ചിരിച്ച് കണ്ടാൽ മതിയെന്ന് മാത്രമേ എനിക്ക് ആഗ്രഹമുണ്ടായിരുന്നുള്ളൂ. അത് സാധിച്ചിരിക്കുന്നു.

ഈ കൊച്ചു ജീവിതത്തിൽ എനിക്കും എൻ്റെ കൂടെയുണ്ടായിരുന്നവർക്കും കിട്ടിയ ഏറ്റവും വലിയ സമ്മാനം! ജീവിതത്തിന് ഒരർത്ഥമുണ്ട് എന്ന് തോന്നിപ്പിച്ച വാക്കുകൾ!  അങ്ങനെയിരിക്കെ ആ കുഞ്ഞിനെ വാർഡിലേയ്ക്ക് മാറ്റാൻ തീരുമാനമായി. അതിനുള്ളകാര്യങ്ങൾ
പുരോഗമിക്കവെ പെട്ടെന്ന്  ആരോഗ്യനിലയിൽ  ഒരു മാറ്റം. ട്രാൻസ്ഫർ മാറ്റിവച്ചു.

              അടുത്ത മണിക്കൂറിൽ വെൻ്റിലേറ്ററിൽ   ഇടേണ്ട രീതിയിലേയ്ക്ക് കാര്യങ്ങൾ മാറി. അവൾക്ക് കാര്യങ്ങൾ എല്ലാം മനസ്സിലായി. നേരത്തെ ഇതേ അവസ്ഥകളിലൂടെ കടന്ന് പോയതാണവൾ. പെട്ടെന്ന് ശ്വാസം മുട്ടലിനിടയിലൂടെ അവൾ പറഞ്ഞു. “എനിക്ക് വെള്ളം കുടിക്കണം.  “പറ്റില്ലാ എന്ന് പറഞ്ഞ് കാരണങ്ങൾ  മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും  ഒന്നും കേൾക്കാൻ കൂട്ടാക്കാതെ “വെള്ളം കുടിക്കണം “എന്ന് തന്നെ പറഞ്ഞു കൊണ്ടേയിരുന്നവൾ. 

ചുണ്ടുകൾ ചെറുതായി നനച്ചു കൊടുത്തെങ്കിലും “അതു പോരാ “എന്ന് പറഞ്ഞ് പാരവശ്യത്തോടെ ചുറ്റും നോക്കിക്കൊണ്ട് എൻ്റെ പേര് വിളിച്ചു. അത്യാവശ്യമരുന്നുകൾ  സെറ്റ് ചെയ്തു കൊണ്ടിരുന്ന ഞാൻ  ചെന്നപ്പോൾ ദുർബലമായ കുഞ്ഞികൈ കൊണ്ട് എൻ്റെ കൈയ്യിൽ പിടിച്ച് ബുദ്ധിമുട്ടി പറഞ്ഞു. “നീ പോയി സിറപ്പ് പാരസെറ്റമോൾ എടുത്തു കൊണ്ട് വാ, ഞാൻ ഒരു പ്രശ്നവുമില്ലാതെ കഴിക്കാം. വെള്ളം തരാനല്ലേ കുഴപ്പമുള്ളൂ.   ഞാൻ മരിച്ചു പോകും. ഇനി എനിക്ക് വെള്ളം കുടിക്കാനാവില്ല.”

        കേട്ട് നിന്നവരുടെ ഹൃദയമിടിപ്പ് ഒരു മാത്ര നേരത്തേയ്ക്ക് നിലച്ചു. നിറഞ്ഞ കണ്ണുകളോടെ ,തണുത്ത വെള്ളത്തിൽ ചുണ്ട് നനച്ചു കൊടുക്കാൻ ഡോക്ടറുടെ ഓർഡർ. അത് ചെയ്തു എങ്കിലും എന്നിലെ ഒരു സാധാരണ അമ്മയുടെ മനസ്സ് , ആരെയും വകവയ്ക്കാതെ ഓടി ചെന്ന് കുറച്ചു വെള്ളമെടുത്ത്  ആ കുഞ്ഞിൻ്റെ വായിലൊഴിച്ചു കൊടുക്കാൻ വെമ്പൽ കൊണ്ടു.  പച്ച വെള്ളത്തിന് പകരം പാരസെറ്റമോൾ ചോദിക്കേണ്ടി വരുന്ന കുഞ്ഞുങ്ങൾ. ആ നിമിഷത്തെ ഒരവസ്ഥയ്ക്ക് എന്ത് പേരിട്ട് വിളിക്കണം?

         അവൾ പറഞ്ഞതുപോലെ തന്നെ കുറച്ച് ദിവസങ്ങൾക്കകം മരുന്നും , വേദനകളും ഒന്നുമില്ലാത്ത ലോകത്തേയ്ക്ക്  ആ കുഞ്ഞ് യാത്രയായി. ഒരിക്കലും അവളെ മറക്കാതിരിക്കാൻ എനിക്കായി  ഒരിറക്ക് വെള്ളത്തിൻ്റെ കടം ബാക്കി വച്ച് അവൾ പോയി.എല്ലാ ക്രിസ്തുമസ്സ് രാവുകളും പല പേരിലുള്ള പാരസെറ്റമോൾ സിറപ്പുകളും ആ കുഞ്ഞു മാലാഖയെ ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ആകാശചരിവിൽ കുസൃതിയൊളിപ്പിച്ച നീലക്കണ്ണുകളുമായി നക്ഷത്ര കുഞ്ഞുങ്ങൾക്കൊപ്പം അവൾ ‘ഒളിച്ചേ കണ്ടേ’ കളിക്കുന്നുണ്ടാവുമോ? അതോ മരുന്നുകളുടെ ലോകത്ത് നിന്ന് പോയ് മറഞ്ഞ അനേകം മാലാഖ കുഞ്ഞുങ്ങളുമൊത്ത്  തൂവെള്ള ചിറകുകൾ വീശി , ചിരിക്കാതെ പോയ ദിവസങ്ങളുടെ കടം വീട്ടുന്നുണ്ടാവുമോ?

Post Views: 47
4
JISHA RAJESH

6 Comments

  1. Manasi on December 25, 2023 11:23 AM

    ❤️❤️🥺🥺

    Reply
    • Jisha Rajesh on December 25, 2023 7:51 PM

      Thanks dear

      Reply
    • Sreeja Ajith on December 26, 2023 4:38 PM

      Touching ❤️❤️

      Reply
  2. Jisha Rajesh on December 24, 2023 9:44 PM

    Thanks a lot dear for your support🤩😍

    Reply
  3. Sabira latheefi on December 24, 2023 6:10 PM

    ജിഷ, ഒരു മന്ദ മാരുതനായി വന്നു പേമാരി ആയി മാറിയ പോലെ ആയിരുന്നു എഴുത്ത്. ഒറ്റ ഇരുപ്പിൽ ഒന്നിച്ചു വായിച്ചു. ❤️❤️

    Reply
  4. Pingback: ശാന്തരാത്രി തിരുരാത്രി 2 - By JISHA RAJESH - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.