Author: Ajeesh Kavungal

ഒരിക്കൽ നമ്മുടെ ഇഷ്ടങ്ങൾ ഇഷ്ടപ്പെട്ടിരുന്നവർക്ക് ആ ഇഷ്ടങ്ങൾ ഒക്കെ അനിഷ്ടങ്ങൾ ആവുമ്പോൾ അത് നഷ്ടങ്ങളുടെ തുടക്കമാണ്.. Ajeesh Kavungal

Read More

അയാൾ നല്ലൊരു കാമുകനായിരുന്നു.. പക്ഷെ അയാളുടെ ഹൃദയം ഒരു കാരിരുമ്പ് ആയിരുന്നു.. അയാളുടെ കണ്ണിൽ എന്നും പ്രണയമുണ്ടായിരുന്നു.. പക്ഷെ കൺതടങ്ങളിലെ കറുപ്പ് നിറം അതിനെ മറച്ചിരുന്നു. ഒന്ന് തഴുകി ആശ്വസിപ്പിക്കാൻ അയാൾക്ക് കഴിയുമായിരുന്നു.. പക്ഷെ കൈയിലെ തഴമ്പ് കാരണം ആരും ആശ്വാസം അറിഞ്ഞിരുന്നില്ല.. ഒന്ന് ആഞ്ഞു പുണരാൻ അയാൾക്ക് അറിയാമായിരുന്നു.. പക്ഷെ വിയർപ്പിന്റെ മണവും കൈകളുടെ കരുത്തും കാരണം അത് അരോചകമായിരുന്നു.. രതിസമയങ്ങളിൽ അയാളൊരു കരുത്തുറ്റ കുതിര ആയിരുന്നു.. പക്ഷെ അയാൾക്കൊപ്പം കുതിക്കാൻ ആർക്കും കഴിയാത്തത് കൊണ്ട് അതിലും അയാൾക്ക് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. അയാളുടെ പ്രണയം അയാൾക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ.. കാരണം അയാളുടെ മനസ്സ് അയാൾ മാത്രമേ അറിഞ്ഞിരുന്നുള്ളൂ.. Ajeesh Kavungal

Read More

കമ്പ്യൂട്ടറിൽ നിന്ന് മുഖമുയർത്തി റോയ് വിസിറ്റേഴ്സ് റൂമിലേക്ക് നോക്കി. ചില്ലു ഗ്ലാസിനിടയിലൂടെ അയാൾ കാണുന്നുണ്ടായിരുന്നു സെലീനയും ഒരു പെൺകുട്ടിയും സംസാരിക്കുന്നത്. പരസ്പരം വഴക്ക് കൂടുവാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലായി. പെട്ടെന്ന് സെലീന അവളെ അടിക്കാൻ കയ്യോങ്ങുന്നതും ആ പെൺകുട്ടി പൊട്ടിക്കരയുന്നതും കണ്ടപ്പോൾ മനസ്സിലായി, സംഗതി അല്പം സീരിയസ് ആണെന്ന്. റോയ് എഴുന്നേറ്റ് അവർക്കരികിലേക്ക് നടന്നു. ഗ്ലാസ് ഡോർ തുറന്ന് കൊണ്ട് ചോദിച്ചു. ” സെലീന എന്താണിവിടെ പ്രശ്നം? ഈ കുട്ടി ആരാ?” സെലീന വെട്ടി തിരിഞ്ഞ് റോയിയെ നോക്കി. അവളുടെ അപ്പോഴത്തെ മുഖഭാവം കണ്ട് അയാളൊന്ന് അമ്പരന്നു. “താൻ ആരാടോ ഇതൊക്കെ ചോദിക്കാൻ തന്നെ ആരാ ഇങ്ങോട്ടു വിളിച്ചേ, ഇത് ഞങ്ങൾ തമ്മിലുള്ള കാര്യമാണ്. താൻ തന്റെ പാട് നോക്കി പോകാൻ നോക്ക് ” അപമാനം കൊണ്ട് റോയുടെ മുഖം ചുവന്നു. ഒരു പെണ്ണ് ഇങ്ങനെ അയാളോട് പെരുമാറുന്നത് ആദ്യമായിട്ടായിരുന്നു. കൂടെ ഉണ്ടായിരുന്ന പെൺകുട്ടി റോയിയെ ഒന്നു നോക്കിയ ശേഷം കണ്ണു…

Read More

ശ്രീകോവിലിനുള്ളിൽ തെളിയുന്ന വിളക്കുകൾക്ക് മുന്നിൽ സർവ്വാഭരണ വിഭൂഷയായിരിക്കുന്ന ദേവിയെ മനസ്സറിഞ്ഞു തൊഴുത് തിരിഞ്ഞപ്പോഴാണ് കണ്ടത് തന്റെ നേർക്ക് നീണ്ടിരിക്കുന്ന ആ കരിനീലക്കണ്ണുകളുടെ നോട്ടം. ആ കണ്ണുകളെ തിരിച്ചറിയാൻ അധികനേരം വേണ്ടി വന്നില്ല. പണ്ട് ആൾക്കാർ കറ്റ മെതിക്കുന്നതിനിടയിൽ കൂടി ഓടിക്കളിമ്പോൾ ആരുടെയോ കറ്റയിൽ നിന്നു തെറിച്ചു വന്ന ഒരു നെൻ മണിയുടെ പതിരിന്റെ കഷ്ണം ആ കണ്ണിൽ സ്ഥാനം പിടിച്ചപ്പോൾ ഉള്ളിലെ ശ്വാസം ഉപയോഗിച്ചു ആ കരടൊന്നു നീക്കി. അന്ന് ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ ആദ്യമായ് ആ കണ്ണുകൾ സ്ഥാനം പിടിച്ചു. പിന്നീടുള്ള എല്ലാ ദിവസങ്ങളിലും ഉറങ്ങാനും ഉണരാനും ആ കണ്ണുകളിലെ നോട്ടം മനസ്സിൽ സൂക്ഷിക്കേണ്ടി വന്നു. പിന്നീട് അമ്പലക്കുളത്തിൽ ചാടിത്തിമിർക്കുമ്പോൾ, ദീപസ്തംഭത്തിൽ തിരിതെളിക്കുമ്പോൾ, പറമ്പിലെ പൊടിമണ്ണിൽ ഫുട്ബോൾ കളിക്കുമ്പോളെല്ലാം ആ കണ്ണുകൾ തന്നെ നേർക്ക് നീളുന്നത് അറിയുന്നുണ്ടായിരുന്നു. ആദ്യമായ് മുഴുപ്പാവാടയണിഞ്ഞ് മുന്നിലെത്തിയപ്പോൾ ആ കണ്ണിൽ തെളിഞ്ഞത് നാണത്തിന്റെ പൂത്തിരികളായിരുന്നു.പിന്നീടുള്ള കാഴ്ചകളിൽ പരസ്പരം കണ്ണുകൾ രചിച്ചത് അനുരാഗ കാവ്യങ്ങളായിരുന്നു. പ്രദക്ഷിണവഴിയിൽ തൊട്ടുപുറകിലെത്തിയപ്പോൾ…

Read More

പെയ്തൊഴിയാൻ പോകുന്ന ഈ മഴക്കാലത്തോടൊപ്പം നീയും പോകാൻ തയ്യാറെടുക്കുകയാണെന്നറിയാം. ഒരുപാടൊന്നുമില്ലെങ്കിലും എനിക്കായ് നീ നൽകിയതു മുഴുവൻ എന്നും മറക്കാൻ കഴിയാത്ത എന്തൊക്കെയോ ആണ്. സ്വപ്നങ്ങൾ ചോർന്നൊലിക്കുമൊരു കൂരയുടെ ഉള്ളിൽ ഇനി വരും കാലം മുഴുവൻ ഏകനാണെന്നോർക്കുമ്പോഴും കുറച്ചു നാളുകളിലായ് നീ ഏറെ ചൊരിഞ്ഞൊരു സ്നേഹവും പിരിയുവാൻ നേരം നൽകിയ സുഖമുള്ള ഓർമകളും എന്നെ തനിച്ചാക്കില്ലാ എന്നെനിക്കുറപ്പുണ്ട്. പ്രണയം എന്നൊരു വികാരം കൊണ്ടു മാത്രം നീ എന്ന നിലവിളക്കിലേക്കായ് അറിഞ്ഞു കൊണ്ടു തന്നെ പാഞ്ഞടുത്തൊരു ഇയാംപാറ്റയായ് എന്നെ കാണരുത്. നിന്നിൽ ഞാൻ എന്നെ കണ്ടതുകൊണ്ടു കൂടിയായിരുന്നു. പ്രണയിക്കാനും പ്രണയിക്കപ്പെടാനുള്ള അർഹത ഇല്ലാ എന്നറിഞ്ഞപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. ഇനിയെൻ മരവിച്ച മനസ്സും പുഞ്ചിരി തുന്നിച്ചേർത്ത ചുണ്ടുകളും വിഷാദം നിഴലടിക്കുമെൻ മിഴികളും എന്റെ ചുറ്റുമുള്ള ആൾക്കൂട്ടത്തിൽ ഒരു പക്ഷേ എന്നെ ഒരു കോമാളിയാക്കി മാറ്റിയേക്കാം. ഒരിക്കലും അർഹിക്കാത്തതൊക്കെ നിന്നിൽ നിന്നേറെ കിട്ടിയതിനാൽ വെറുപ്പ് എന്ന വാക്കു ചേർത്ത് നിന്നെ ഒരിക്കലുമെനിക്ക് ഓർക്കാനും കഴിയുകയില്ല. ഇനിയുമെപ്പോഴെങ്കിലുമൊരിക്കൽ തമ്മിൽ…

Read More

തേയ്ക്കാത്ത ചുമരില്‍ ആണിയടിച്ചു തൂക്കിയിട്ടിരിക്കുന്ന ദേവിയുടെ ചിത്രത്തിനുമുന്നില്‍ തുളസി കൈകൂപ്പി തൊഴുത്‌ കണ്ണടച്ച് നിന്നു. അവളുടെ കണ്ണില്‍നിന്നും നീര്‍മുത്തുകള്‍ പൊടിഞ്ഞുകൊണ്ടിരുന്നു. വിറയ്ക്കുന്ന ചുണ്ടുകള്‍ക്കിടയില്‍ നിന്നും വാക്കുകള്‍ ചിതറി വീണു. “ഉരുകുന്നെന്‍റെ ഉള്ളം ദേവിയേ… കുറ്റബോധത്താല്‍ നീറുന്നു മനം. എന്‍റെ മുന്നില്‍ ആടിയ ആട്ടത്തില്‍ കണ്ണന്‍ കതിവന്നൂര്‍ വീരനായതാണോ… അതോ.. കതിവന്നൂര്‍ വീരന്‍ കണ്ണനായതോ… ആരാധനകൊണ്ടെന്‍ ഉള്ളം ത്രസിക്കുന്നു. അനുരാഗം കൊണ്ടെന്‍റെ മനം കുളിര്‍ക്കുന്നു… ഇതിനൊരു പ്രതിവിധി നീ തന്നെ കാണണം ന്‍റെ ദേവിയേ…” കണ്ണുകളടച്ച് പ്രാര്‍ഥിച്ചുകൊണ്ടിരുന്ന തുളസിയുടെ മനസ്സിലേയ്ക്ക് ഓര്‍മ്മകള്‍ മലവെള്ളപ്പാച്ചില്‍ പോലെ ഒഴുകിയെത്തി. രണ്ടാഴ്ച മുമ്പാണ് അമ്മ തന്നോട് പറഞ്ഞത്. ‘വാസുഎട്ടന്‍റെ മകന്‍ കണ്ണന് നിന്നെ കല്യാണം കഴിച്ചാ കൊള്ളാമെന്ന് അച്ഛനോട് പറഞ്ഞത്രേ.. നീ വലുതായ കാലം തൊട്ട് നിന്നെ ഇഷ്ടമാണെന്ന് പറയുന്നു. അച്ഛന് പകുതി സമ്മതമാണ്. നിന്നോട് ചോയ്ച്ചിട്ട് പറയാന്ന് പറഞ്ഞു. വല്യ കുഴപ്പൊന്നുല്ലാത്ത ചെക്കനാണ്.. ന്താ നിന്‍റെ അഭിപ്രായം?’ കേട്ടതും തുളസിക്ക് ദേഷ്യമാണ് വന്നത്. ‘ആര്? ആ…

Read More

അഭിലാഷിനു ചുറ്റുമായിരുന്നു അന്ന് എല്ലാവരും. ഗൾഫിലുള്ള അവന്റെ മാമൻ അവന് സോണിയുടെ മൊബൈൽ ഫോൺ കൊടുത്തയച്ചിരിക്കുന്നു. പരസ്പരം മ്യൂസിക്കും വീഡോയോസും ഷെയർ ചെയ്യുകയാണെല്ലാവരും’. ഓരോരുത്തരുടേയും കൈയിലുള്ള മൊബൈൽ ഫോണിനെ പറ്റി സ്വയം എല്ലാവരും പുകഴ്ത്തി പറയുന്നുണ്ട്. കുറച്ചു നേരം നോക്കി നിന്ന ശേഷം നന്ദു അവിടെ നിന്ന് മാറി ബസ് സ്റ്റോപ്പിന്റെ ഒരു കോണിൽ പോയി നിന്നു. സുരേഷിനും കിരണിനും അബ്ദുവിനും എന്തിന് ക്ലാസിലെ മിക്ക പെൺകുട്ടികളുടേയും കൈയിൽ മൊബൈൽ ഫോൺ ഉണ്ട്. ഈ കൂട്ടത്തിൽ തനിക്ക് മാത്രം ഇല്ല. എല്ലാവരുടേയും കൈയിലെ മൊബൈലും പരസ്പരമുള്ള ‘ചാറ്റിംഗും ഫെയ്‌സ് ബുക്കും വാട്സ് ആപ്പുമൊക്കെ കാണുമ്പോൾ ഒരു മൊബൈൽ കിട്ടിയാൽ കൊള്ളാമെന്ന് അതിയായ ആഗ്രഹമുണ്ട്.അച്ഛനോട് പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്നു ഒരു പിടിയും ഇല്ല. എല്ലാ ആവശ്യങ്ങളും പറയുന്ന പോലെ ആദ്യം അമ്മയുടെ അടുത്ത് പറയാം. അമ്മ വഴി അച്ഛനിലെത്തിക്കാം. കടുപ്പിച്ച് എന്തെങ്കിലും പറയുകയാണെങ്കിൽ അത് അമ്മ നോക്കി കൊള്ളും. ചിലതെല്ലാം ആലോചിച്ചുറപ്പിച്ച്,…

Read More

വിറങ്ങലിച്ചു കിടക്കുന്ന ഗോവിന്ദേട്ടന്റെ മുഖത്തേക്ക് ഞാൻ ഒന്നുകൂടി സൂക്ഷിച്ച് നോക്കി. ശാന്തമായുറങ്ങുന്ന ഭാവം. വിടർന്നു നിൽക്കുന്ന ചുണ്ടുകൾക്കിടയിലൂടെ ബീഡിക്കറ പുരണ്ട പല്ലുകൾ തെളിഞ്ഞ് കാണാം. ഞങ്ങൾ അവസാനമായി കണ്ട ദിവസം എന്റെ ഓർമയിൽ തെളിഞ്ഞു. വഴിയരികിലുള്ള ആൽത്തറയിൽ ഒറ്റയ്ക്കിരിക്കുകയായിരുന്ന എന്റെ പുറകിൽ വന്ന് ഒരു ചോദ്യം, “ടാ, അജിയേ, ഗോവിന്ദേട്ടന് ചായയ്ക്ക് ഉള്ളത് കിട്ടിയില്ല”. സാധാരണ അത് പതിവുള്ളതാണ്, നാട്ടിൽ വരുമ്പോൾ ഗോവിന്ദേട്ടന് ഒരു പത്തു രൂപ. അത് ഞാൻ മാത്രമല്ല എന്റെ നാട്ടിലെ എന്നെ പോലുള്ള നിറയെ പേർ ഗോവിന്ദേട്ടന് പത്തു രൂപാ വെച്ച് കൊടുക്കാറുണ്ട്. എന്നാൽ ഒരിക്കൽ പോലും അടുത്തുള്ള ദിവസങ്ങളിൽ ഗോവിന്ദേട്ടൻ ആരോടും പൈസ ചോദിക്കുന്നത് കണ്ടിട്ടില്ല. ഞാൻ പോക്കറ്റിൽ ഉള്ള പൈസ പുറത്തെടുത്തു. ഒരു നൂറിന്റെ നോട്ടും, ഒരു അമ്പതിന്റെ നോട്ടും. ഞാൻ ഗോവിന്ദേട്ടനെ നോക്കി ചിരിച്ചു.അതിനു കാരണമുണ്ട്. ഒരിക്കൽ അമ്പതു രൂപ കൊടുത്തപ്പോൾ അതുപോലെ തന്നെതിരിച്ചു തന്ന ആളാണ്. ആൾക്ക് ആവശ്യം കുറച്ച് ബീഡിയും…

Read More

ഇന്റർനെറ്റിൽ കൂടി മാത്രം പ്രണയം അറിയുന്ന ഇനി വരുന്ന തലമുറക്കായ് ഞാൻ എന്റെ കണ്ണനെയും ദേവുനെയും സമർപ്പിക്കുന്നു. ___________ “ടാ കണ്ണന്‍കുട്ടിയേ, സമയം ആയല്ലോടാ.. ദാ വരുന്നുണ്ടല്ലോ നിന്‍റെ ദേവു. നീ എന്തായാലും ഭാഗ്യം ചെയ്തവനാടാ അതോണ്ടാ നിനക്ക് ഇവളെപ്പോലെ ഒരുത്തിയെ കിട്ടിയെ” പാടത്തുനിന്നും ചേറ് വാരി വരമ്പിലേയ്ക്കിട്ട് കണ്ണന്‍ തിരിഞ്ഞുനോക്കി. ദൂരെനിന്നും ഒരു കൈയ്യില്‍ ചോറുപാത്രം പിടിച്ച് ഒരു കൈകൊണ്ട്‌ പൊങ്ങിനില്‍ക്കുന്ന വയറ് സാരി കൊണ്ട് മറച്ചുപിടിച്ച് ദേവു വരുന്നത് കണ്ടപ്പോള്‍ അവന്‍റെ മുഖത്തൊരു പ്രകാശം പരന്നു. “നീ എന്തിനാണ്ടാ കണ്ണാ, ഈ നട്ടപ്ര വെയിലത്ത്‌ ഒരു വയറ്റിക്കാരിപെണ്ണിനെ ഇങ്ങനെ നടത്തിക്കുന്നത്? ഒന്നൂല്ലെങ്കിലും കടിഞ്ഞൂല്‍ അല്ലേടാ?” കണാരേട്ടന്‍റെ പറച്ചില് കേട്ടപ്പോ കണ്ണന്‍ വിഷമത്തോടെ പറഞ്ഞു. “എത്ര പറഞ്ഞാലും അവള് കേക്കില്ല കണാരേട്ടാ.. ഇന്ന് വെച്ച ചോറ് ഈ സമയം ആവുമ്പോഴേയ്ക്ക് കേടുവരും, അത് ഇങ്ങള് തിന്നണ്ടാ ഞാന്‍ കൊണ്ട് വരാംന്ന് പറഞ്ഞ് നിര്‍ബന്ധം പിടിക്കുമ്പോ ഞാന്‍ എന്താ ചെയ്യാ…” കണ്ണന്‍…

Read More

മുന്നിലിരിക്കുന്ന ഗ്ലാസിലേക്ക് അയാൾ രണ്ടാമത്തെ പെഗ്ഗ് കൂടി ഒഴിച്ചു. സോഡ ചേർത്ത് ഒരു സിപ്പ് നുണഞ്ഞു. എഴുന്നേറ്റ് ടേബിളിനുമുകളിൽ വെച്ചിരിക്കുന്ന വെള്ള പേപ്പറിൽ എഴുതാൻ തുടങ്ങി. “എന്റെ പേര് ഹരികൃഷ്ണൻ.വയസ്സ് 40. എന്റെ മരണത്തിന് ആരും കാരണക്കാരല്ല. എനിക്ക് ജീവിതം മതി ആയതു കൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു. എന്റെ പെട്ടിക്കുള്ളിൽ ഒരു വിൽപത്രം ഉണ്ട്. എന്റെ എല്ലാ സ്വത്തുക്കളും എന്റെ സൂപ്പർ മാർക്കറ്റിലെ തൊഴിലാളികൾക്ക് വീതിച്ചു കൊടുത്തിരിക്കുന്നു. പിന്നെ ഉള്ള 20,000 രൂപ ഈ ഹോട്ടലിലെ എന്റെ ചിലവിനും ശവസംസ്കാരത്തിനും ഉപയോഗിക്കാം. അനാഥനായതുകൊണ്ട് ആരും അന്വേഷിച്ചു വരില്ല. അതു കൊണ്ട് പത്രത്തിൽ പരസ്യം ചെയ്യേണ്ട ആവശ്യം ഇല്ല. എന്ന് ഹരികൃഷ്ണൻ.” എഴുതി പേപ്പർ മടക്കി വെച്ച ശേഷം മേശവലിപ്പ് തുറന്ന് വിഷം നിറച്ച കുപ്പി ഒന്നൂടെ എടുത്തു നോക്കി. അവശേഷിച്ച മദ്യം കാലിയാക്കി ഒരു സിഗററ്റ് കൊളുത്തി ജനാല തുറന്നിട്ട് പുറത്തേക്ക് നോക്കി. മുന്നിൽ നഗരം ഇരുട്ടിൽ മുങ്ങിത്തുടങ്ങിയിരിക്കുന്നു. ഈ നഗരത്തിൽ…

Read More