Author: Anamika S

എഴുതാൻ ഇഷ്ടം....

പ്രിയമോലുന്നൊരു നോക്കോ പ്രിയമേറുന്നൊരു വാക്കോ പ്രിയതരമൊരു ചിരിയോ അവൾക്കു സമ്മാനിക്കാത്തൊരുവൻ പ്രിയപ്പെട്ട യാതൊന്നിന്റെയും കൂട്ടത്തിൽ അവളില്ലെന്നു അവളുടെ കാതിൽ പലവുരു പറഞ്ഞവൻ മാലോകർ മുൻപിൽ പ്രഹസനം കാട്ടി മൊഴിയാറുണ്ട് ഇവളെന്റെ “പ്രിയതമ “

Read More

ഓർമ്മകളുടെ മച്ചകത്ത് മാറാല കെട്ടാത്തൊരു സ്വപ്നമായെന്നും നീയുണ്ട് നഷ്ടപ്രണയത്തിൻ നൊമ്പരമുള്ളാൽ എന്റെ ഹൃദയത്തിൽ ഉണങ്ങാത്ത മുറിവുകൾ തീർത്ത നീയുണ്ട് ഏഴേഴു ജന്മങ്ങൾക്കപ്പുറവും കൂടെയുണ്ടാവുമെന്നെഴുതിയ കത്തുകൾ ചിതലരിക്കാതിന്നും കാത്തുവെച്ചിട്ടുണ്ട് പ്രാണൻ വിട്ടകലുന്ന കാലം വരെ നിൻമോഹരൂപമെൻ കണ്മുൻപിലെന്നും തെളിവാർന്നു നിൽക്കും നിന്നെ ഞാൻ ഓർത്തോർത്തിരിക്കും

Read More

കണ്ണുനീർ വീണ് മഷി പടർന്ന അക്ഷരങ്ങളിൽ ഞാൻ എന്നെ തിരഞ്ഞു നമ്മുടെ പ്രണയം തിരഞ്ഞു ഇതിപ്പോൾ എത്രാമത്തെ കത്താണ്… എനിക്ക് നിശ്ചയമില്ല.. എഴുതി ചുരുട്ടിയെറിഞ്ഞതും കുനു കുനെ കീറിയെറിഞ്ഞതും വീണ്ടും ഞാൻ ചേർത്തുവെച്ചുനോക്കി നിന്നോട് പറഞ്ഞാലും പറഞ്ഞാലും തീരാത്ത പരിഭവങ്ങൾ…വിശേഷങ്ങൾ.. എന്തിനെന്നെ തനിച്ചാക്കി? ഒരുമിച്ചു നെയ്ത സ്വപ്നങ്ങളിൽ ഒറ്റയ്ക്കായി പോയവളുടെ നിലവിളികൾ വാക്കുകളായി കത്തിൽ നിറഞ്ഞു നിന്നോട് പറയാനുള്ളതെല്ലാം ഞാൻ അക്കമിട്ടെഴുതി ഈ എഴുതിയതൊക്ക എങ്ങനെ നിന്നിലേക്കെത്തിക്കും എന്നറിയാതെ നിന്റെ ചിതയെരിഞ്ഞ മണ്ണിൽ നിന്ന് എന്നത്തേയും പോലെ ഞാൻ തിരിഞ്ഞു നടന്നു… നിന്റെ മറുപടികളാവാം കാറ്റായും മഴയായും എന്നെ പുണർന്നതപ്പോൾ…

Read More

സമ്മാനം കിട്ടാതാവുമ്പോൾ ചുരുട്ടിയെറിയുന്ന ലോട്ടറി ടിക്കറ്റുകൾ പോലെ പ്രതീക്ഷിച്ച സ്ത്രീധനം കിട്ടാതെ വരുമ്പോൾ ചുരുട്ടിയെറിയപ്പെടുന്ന പ്രണയങ്ങളുടെ റിസൾട്ടുകൾ ലോട്ടറി റിസൾട്ട്‌ പോലെ നിത്യവും വാർത്തമാനപത്രങ്ങളിൽ നിറയുന്നു.ഇഷ്ട നമ്പറുകൾ മാറി മാറിയെടുത്തു പിന്നെയും ഭാഗ്യം പരീക്ഷിക്കുന്ന പ്രണയ ചൂതാട്ടങ്ങൾ നിയമപ്രകാരമുള്ള ലോട്ടറി പോലെ തുടരുന്നു… ലോട്ടറി സമ്മാനം പോലെ ചിലവാക്കിയാൽ തീർന്നു പോകുന്ന സ്ത്രീധനമെന്ന സമ്മാനത്തോടൊപ്പം അലാവുദ്ധീന്റെ അത്ഭുതവിളക്ക് പോലെ ആജ്ഞാപിക്കുന്ന എന്തുപണിയും ഒരായുസ്സ് മുഴുവൻ ചെയ്യുന്ന ഭാര്യയെന്ന അടിമയെ സമ്മാനമായി കിട്ടുന്ന വിവാഹ ലോട്ടറിയോളം വരില്ല ഒരു ബമ്പർ ലോട്ടറിയും

Read More

ഒരു സ്നേഹ സാഗരം പകരം തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചവനെന്റെ ഹൃദയം പിടിച്ചു വാങ്ങി സ്വപ്നങ്ങളുടെ തീരത്തുനിന്നും ഒരു കൊച്ചുതോണിയിൽ അവനെന്നെ ഒപ്പം ചേർത്തു പ്രണയത്തിന്റെ ദ്വീപിലേക്ക് യാത്രതിരിച്ചു സങ്കടങ്ങളുടെ നടുക്കടലിൽ ഏറ്റവും ഭംഗിയായി അവനെന്നെ കൈയ്യൊഴിഞ്ഞു സാഗര ചുഴികളിൽ ഹൃദയം നഷ്ടപെട്ട് ഞാൻ ഉഴറി അവനെത്തേടി ഞാൻ ഏഴു സാഗരവും കടന്നലഞ്ഞു മറ്റൊരുവളുടെ കാലടിപ്പാടുകൾക്കൊപ്പം പുതിയ പ്രണയതീരങ്ങൾ തേടി നടന്നവന്റെ കാൽചുവട്ടിൽ എന്റെ കണ്ണുകൾ കാലങ്ങളോളം പെയ്തു അനന്തരം ആ കണ്ണുനീർ മറ്റൊരു സാഗരം തീർത്തു

Read More

വീട്ടുജോലികൾക്കവസാനമിത്തിരി വിശ്രമിച്ചവൾ വില്ലത്തിയായി വിരോധാഭാസങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ വിരൽചൂണ്ടിയവളും വില്ലത്തിയായി വിഷലിപ്ത ബന്ധങ്ങൾ വിട്ടെറിഞ്ഞിറങ്ങിയവളും വീണ്ടും വീണ്ടും ക്ഷമിച്ചൊടുവിൽ വിവാഹമോചനം തേടിയവളും എന്നും വില്ലത്തികളാണ്

Read More

ഉപ്പുപോൽ എന്റെ സ്നേഹം ഏറിയതിനാലാവും അവനത് ചവർപ്പായതും കയ്ച്ചതും അവനത് നീട്ടി തുപ്പിയതും ഉപ്പില്ലാത്ത ഭക്ഷണത്തിന്റെ അരുചിപോൽ അവന്റെ സ്നേഹ ശൂന്യത എന്നെ മൂടിയപ്പോളാണ് കവിളിണയിൽ ഞാൻ നിത്യേന ഉപ്പ് കുറുക്കിയതും

Read More

നെഞ്ചോരം ചേർത്തുപിടിച്ച പൊള്ളുന്ന മേനിയിൽ നിന്നും വേർപെട്ട് അകലെ തണുത്തു വിറങ്ങലിച്ചിരിക്കുന്ന അവഗണനകൾ തകർത്ത മനസ്സ് പുതപ്പിനടിയിലെ കൈയ്യകലത്തിൽ രണ്ടാകാശങ്ങളുടെ അകലം തീർക്കുന്ന സങ്കടങ്ങൾ യാത്ര പറച്ചിലുകൾ ഇല്ലാതെ അങ്ങ് അകലേക്കുള്ള ഇറങ്ങിപ്പോക്കുകൾക്കും എത്രയോ മുൻപേ അടുത്തുണ്ടായിരുന്നിട്ടും അകലെയായിരുന്നവർ എത്രയോ

Read More

കവിളിലെ കരിനീലിച്ച പാടുകളൊക്കെ കെട്ടിയോൻ കലിപ്പന്റെ കരവിരുതായിരുന്നു കാന്താരിയായി കരഞ്ഞിരിക്കാതെ കാളിയായി മാറി കണക്കിന് തിരിച്ചു കൊടുത്തപ്പോൾ കലിപ്പൻ നല്ല കണവനായി മാറി

Read More

“നിന്നോടെനിക്ക് വെറുപ്പാണ് ” നീ തരുന്ന സങ്കടങ്ങളുടെ ഭാരമേറുമ്പോൾ മനസ്സിന്റെ ജനാലകളും വാതിലുകളും വലിച്ചടച്ച് ഞാൻ എപ്പോഴും ഉറക്കെ നിലവിളിച്ചു പറയാറുണ്ട് “ഈ ജന്മത്തിൽ ഇനി ഞാൻ നിന്നെ സ്നേഹിക്കില്ല വിശ്വസിക്കില്ല എനിക്ക് നിന്നോട് തീർത്താൽ തീരാത്ത വെറുപ്പാണ് ” പക്ഷേ നിന്റെ സ്നേഹത്തിന്റെ ഒരു നേർത്ത കാറ്റുമതി കൊളുത്തുകളില്ലാത്ത എന്റെ മനസ്സിന്റെ ജാലകങ്ങൾ അടച്ചതിലും വേഗം തുറക്കാൻ വെറുപ്പിന്റെ കൊടുമുടികൾ മഞ്ഞുപോൽ അലിയാൻ… നിന്നെ പഴയതിലുമേറെ സ്നേഹിച്ച് വീണ്ടും സങ്കടങ്ങൾ ഏറ്റുവാങ്ങി പിന്നെയും ഞാൻ പറയും എനിക്ക് നിന്നോട് വെറുപ്പാണ്

Read More