മാതാവിൻ്റെ കപ്പേളയിൽ മെഴുക് തിരി കത്തിച്ച് പ്രാർത്ഥിച്ച് തിരിച്ചിറങ്ങുമ്പോഴാണ് നട കയറി കപ്പേളയിലേക്ക് കയറി വരുന്ന അനുവിനെ കണ്ടത്. ഒരേ ഇടവകയിലും അതിലുപരി ഒരേ പ്രദേശത്ത് താമസിക്കുന്ന വ്യക്തികളാണെങ്കിലും അധികമൊന്നും പരസ്പരം സംസാരിച്ചിട്ടില്ല ഇതുവരെ. അതിനൊരു കാരണവുമുണ്ട്. എൻ്റെ ഒരേയൊരു പെങ്ങൾ മറിയാമ്മയുടെ (അങ്ങനെയാണ് ഞങ്ങൾ അവളെ വിളിക്കുക.ശരിക്കുമുള്ള പേര് ആൻഡ്രിയ), അവളുടെ ഒരു ക്ലാസ്സിന് മൂത്തതാണ് അനു. ജസ്റ്റ് സീനിയർ. സ്കൂളിലേയ്ക്കും സൺഡേ സ്കൂളിലേക്കുള്ള യാത്രകളിൽ ഇവർ ഒന്നിച്ചായിരുന്നു അതുകൊണ്ട് തന്നെ ഇവർ നല്ല സുഹൃത്തുകളുമായിരുന്നു. പണ്ട് തൊട്ടേ അനുവിനോട് ഒരു പ്രത്യേക ഇഷ്ടം ഞാൻ മനസ്സിൽ കൊണ്ട് നടന്നിരുന്നു. അവളുടെ പിന്നിയിട്ട മുടി. പിന്നെ നല്ല സ്വഭാവവും. പള്ളിയിലെ ഗായക സംഘത്തോടൊപ്പം അവൾ പാടുമ്പോൾ എൻ്റെ ശ്രദ്ധ പ്രാർത്ഥനയിൽ നിന്ന് വഴുതി അവളിലേക്കാവാറുണ്ടായിരുന്നു. എൻ്റെ ഈ ഇഷ്ടം മറിയാമ്മയുടെ അനിഷ്ടത്തിന് കാരണവുമായിട്ടുണ്ട്. ഒരു ദിവസം എന്തൊക്കെയോ നാട്ടുവർത്തമാനങ്ങൾ പറഞ്ഞു വന്നപ്പോൾ ഞാൻ മറിയാമ്മയോട് അനുവിൻ്റെ ചിരി നല്ലതാണെന്നും ചിരിക്കുമ്പോൾ…
Author: Anish P.Sebastian
അവനെ അന്വേഷിച്ചാണ് അവർ മൂന്ന് പേരും അവൻ്റെ വിലാസവും കണ്ട് പിടിച്ച് ആ വീടിന്റെ മുറ്റത്ത് എത്തിയത്. മുമ്പ് മനോഹരമായിരുന്നു മുറ്റമെന്നതിന് തെളിവായി ഇഷ്ടികൾ കൊണ്ട് അതിര് തീർത്ത കളങ്ങളിൽ അങ്ങിങ്ങായി തലയുർത്തി, ഗതകാലസ്മൃതികളുടെ വശ്യതയിൽ മങ്ങിയ പൂക്കളുമായി കുറ്റിച്ചെത്തികൾ നിരത്തെറ്റി നിൽക്കുന്നു. ആധുനികതയുടെ ഭ്രമങ്ങളിൽ നിന്നും മാറി നിൽക്കുന്ന സന്യാസിയെ പോലെ ഒരു വീട്, നിറങ്ങൾ മങ്ങി വിഷാദരോഗിയെ പോലെ അവരുടെ മുമ്പിൽ. ഇനിയെന്ത് എന്ന മട്ടിൽ പരസ്പരം കണ്ണെറിഞ്ഞ് നിൽക്കുമ്പോൾ കൂട്ടത്തിൽ നിന്നും ബാഹു എന്ന വിളിപ്പേരുള്ള ബാഹുലേയൻ പറഞ്ഞു. “ടോമി, നീയാ കോളിംങ് ബെൽ അമർത്ത്.” ബാഹുലേയൻ പണ്ടെ ഇങ്ങനെയാ. ലീഡർഷിപ്പ് അവൻ്റെ വീക്കിനസാ. കോളേജിലും അവൻ്റെതായിരുന്നു ക്ലാസിലെ അവസാന വാക്ക്. ഒരു കാര്യത്തിന് വ്യക്തമായ തീരുമാനം വേണമെങ്കിൽ ബാഹുലേയൻ പറയണമായിരുന്നു. ഈ ബാഹുവിൻ്റെ നിർബന്ധത്തിലാണ് ഞാനും പിന്നെ ബാബുകുട്ടൻ എന്ന ജോസഫും ശശിയെ തപ്പി ഇറങ്ങിയത്. ശശി എന്ന ശശിന്ദ്രൻ നായർ. ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും…
