Author: Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

തളർന്നിരുന്നപ്പോൾ ആശ്വസിപ്പിക്കാനെത്തിയവർ തന്നെയാണ് പൂർണമായും അവളെ തകർത്ത് കളഞ്ഞത്!

Read More

എനിക്ക് മാത്രമെന്താ ഇങ്ങനെ? മണിക്കൂറുകൾ ക്യൂ നിന്ന് അടുത്തെത്തുമ്പോഴേക്കും സാധനം തീർന്ന് പോകും.. കുട കൊണ്ട് പോയാൽ മഴ പെയ്യില്ല.. കൊണ്ട് പോകാത്ത അന്ന് തകർത്ത് പെയ്ത് പെരുമഴ. സ്റ്റേഷനിൽ നേരെത്തെ ചെന്നിരുന്നാൽ ട്രെയിൻ ലേറ്റ്.. താമസിച്ചു പോയാൽ അന്ന് വണ്ടി നേരത്തെ പോകും! എല്ലാവർക്കും വേണ്ടപ്പോൾ ഞാൻ ഉണ്ടാകും. എനിക്ക് വേണ്ടപ്പോ ആരുമില്ല. തനിച്ചിരിക്കുമ്പോൾ ആരുമുണ്ടാവില്ല.. ഒറ്റയ്ക്ക് ആകുമ്പോൾ ഒരു മനുഷ്യര് പോലുമില്ല.. സ്നേഹം..സമയം..പരിഗണന എല്ലാം തോന്നിയ പോലെ തോന്ന്യ വഴിക്ക് പോയി. മോങ്ങനിരുന്ന നായുടെ തലയിൽ തേങ്ങ വീഴുംപോലെ ഒരു ജീവിതം!

Read More

ഇരുട്ട്… പകലുകളെ പേടിയാണ്. ഓരോ ദിനങ്ങളും നല്ലതിനൊപ്പം തരുന്ന ചീത്ത അനുഭവങ്ങളെയും ഓർക്കുമ്പോൾ ഉള്ളിൽ പിടപ്പാണ്. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ദുസ്വപ്‌നങ്ങൾ കാണരുതേ എന്ന് പ്രാർത്ഥിച്ചിട്ട് കിടന്നാൽ പോലും ചിലപ്പോഴൊക്കെ ശരീരവും മനസും വേദനിക്കും വിധം ചില സ്വപ്‌നങ്ങൾ ഉള്ളം കീറി മുറിച്ച് കടന്ന് പോകും. “നിനക്ക് എന്തിന്റെ കുറവാണ് ഇവിടെ? എല്ലാമുണ്ടല്ലോ” എന്ന് ചോദിക്കുന്നവരോട് പറയാൻ ഉത്തരമില്ല. ശരിയാണ്.. എല്ലാമുണ്ട്. സന്തോഷം.. സ്നേഹം.. പരിഗണന.. കുടുംബം. എല്ലാമുണ്ട്. ഇല്ലാതെ ഉള്ളത് ഞാൻ മാത്രം ആണ്. എങ്ങനെ ആകണമെന്ന് കുഞ്ഞിലേ മുതലേ ആഗ്രഹിച്ചിരുന്ന ഒരു ‘ഞാൻ’. പലതരം അനുഭവങ്ങളിലൂടെ കടന്ന് വന്നവളാണ്. മറ്റുള്ളവർ പറയുന്ന എല്ലാ ട്രോമകളിലൂടെയും കടന്ന് വന്നവൾ. മാനസികമായി മുറിവേറ്റിട്ടുണ്ട്.. പലതവണ.. പലപ്പോഴായി. എന്നിട്ടും പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല.. അതൊന്നും ഇല്ലാഞ്ഞിട്ടല്ല.. പറ്റാഞ്ഞിട്ടണ് അതിനുള്ള മന ധൈര്യമോ സാഹചര്യമോ ആരും പഠിപ്പിച്ചിട്ടുമില്ല, ഉണ്ടാക്കി തന്നിട്ടുമില്ല. വളർന്ന സാഹചര്യം.. കുടുംബത്തിൽ പിറന്നവൾ.. അടക്കവും ഒതുക്കവുമുള്ളവൾ ബഹുമതികൾ നിറയെ വാരി കൂട്ടി.…

Read More

നാട്ടിലേക്കുള്ള ബസിൽ ഇരിക്കുമ്പോൾ അഭിയുടെ കണ്ണുകൾ അടഞ്ഞു വരുന്നുണ്ടായിരുന്നു. ദിവസങ്ങളോളം ഉള്ള ഉറക്കമിളപ്പ് ആണ്. എത്ര നാളായി ഒന്ന് സ്വസ്ഥതയോടെ ഉറങ്ങിയിട്ടും ജീവിച്ചിട്ടും? അവൻ സീറ്റിലേക്ക് ചാരിയിരുന്നു. “കാറ്റിൻ ചെപ്പ് കിലുക്കി ദലമർമരങ്ങളിൽ..” ഫോൺ ബെല്ലടിക്കുന്നതാണ്. ഓൺ ചെയ്തിട്ട് ചെവിയോട് ചേർത്തു. “അഭീ..ദേവനാണ്” “ആടാ…പറയ്‌.” “നീ എവിടാ.. എത്ര നാളായി ആരോടും പറയാതെ ഇറങ്ങി പോയിട്ട്.. ഇവിടെ എല്ലാരും പരിഭ്രമിച്ച് ഇരിക്കുവാ. നീ എപ്പോ വരും?” “വന്നോണ്ടിരിക്കുവാ ദേവാ.. ഒരു ഭാരം ഇറക്കി വയ്ക്കാൻ പോയതാ. ഇനി ല്ലാ തീരുമാനവും ദൈവത്തിനും മറ്റ് പലർക്കും വിട്ട് കൊടുത്തിട്ട് സ്വസ്ഥമായി തിരിച്ച് വരുവാ.. നീ പേടിക്കണ്ട. ഞാൻ അങ്ങെത്തിക്കോളാം.വീട്ടിൽ വിവരം പറഞ്ഞേക്ക്.” അഭി ഫോൺ വച്ചു. ജീൻസിന്റെ പോക്കറ്റിലേക്ക് ഫോൺ തിരുകി കേറ്റീട്ട് വഴിയരികിലെ കാഴ്ചകളിലേക്ക് കണ്ണു പായിച്ചു. എങ്കിലും അവന്റെ ഓർമ്മകൾ പിറകിലോട്ട് സഞ്ചരിക്കുകയായിരുന്നു. ഒരു നിയോഗം പോലെയാണ് ദേവിക ജീവിതത്തിലേക്ക് കടന്ന് വന്നത്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹം. പെണ്ണ്…

Read More

എനിക്കൊരിക്കൽ കൂടി പ്രണയിക്കണം. മനസ്സ് നിറഞ്ഞു തൂകുന്ന ആ പ്രണയത്തിനൊടുവിൽ ഒരു യാത്ര പോലും പറയാതെ ഇറങ്ങി പോരണം. ഒരുമിച്ച് കണ്ട സ്വപ്നങ്ങളുടെ മടിയിൽ തല ചായ്ച്ച്.. പിന്നിട്ട് പോന്ന നിമിഷങ്ങളുടെ ചൂടിൽ വെന്ത് നീറണം. സ്നേഹം കൊണ്ട് പോലുമെന്നെ തലോടരുത്. കാരണം.. ഓർമകൾ കൊണ്ട് പോറലായ് നെഞ്ചിൽ പഴുത്ത് തുടങ്ങിയ ഒരു മുറിവുണ്ട്. അതിൽ വീണ് എരിയുന്ന ഉപ്പുരസം പോലെയാണെനിക്കോരോ സ്പർശനങ്ങളും. എന്നെ നോക്കി ചിരിക്കരുത്. ശരങ്ങൾ പോലെ ഉള്ളിൽ തുനിഞ്ഞിറങ്ങിയ ഓർമ്മപെയ്ത്തുകളിൽ പൊതിഞ്ഞ് ശാപവാക്കുകളായി അവ തിരികെ വന്നേക്കാം. നീണ്ട് കിടക്കുന്ന വഴികളെ നോക്കി മൂകമായി ഞാൻ നിന്നാലും എല്ലാം മറന്നെന്ന് കരുതി പിന്നിലൂടെ എന്നെ കെട്ടിപ്പിടിക്കരുത്. പൊള്ളുന്ന ദേഹിയിലെ ജ്വാലയിൽ പുളഞ്ഞ് വിയർത്ത ദേഹം ചിത പോലെ നിന്നെ എരിയിച്ചേക്കാം. കണ്ണുനീർ പോലും ആവിയായി പോകുന്ന എരിവെയിൽ കൊണ്ടെന്റെ കണ്ണുകൾ ഭസ്മീകരിച്ചേക്കാം..ഉടലും മനവും. എന്നിട്ടുമെന്നിൽ പ്രണയം ബാക്കിയുണ്ടെങ്കിൽ മാത്രം.. അത് നിനക്കുള്ളതാണ്.. പുകഞ്ഞു തീർന്നിട്ടും കനലായായ് ബാക്കി…

Read More

എനിക്കിപ്പോ ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ട നിങ്ങൾക്ക്, നിങ്ങളോടൊപ്പം ഇരിക്കുമ്പോൾ, സംസാരിക്കുമ്പോൾ എന്തിന് ഓർക്കുമ്പോൾ പോലും കിട്ടുന്ന ഒരു ആശ്വാസവും സുരക്ഷിതത്വവും ഉണ്ടല്ലോ അതാണ് എനിക്ക് നിങ്ങളോടും നിങ്ങൾക്ക് എന്നോടും ഉള്ള പ്രണയം! എന്റെ കണ്ണൊന്ന് നിറഞ്ഞാൽ.. ശബ്ദമൊന്നിടറിയാൽ പോലും അത് പെട്ടെന്ന് മനസ്സിലാകും. എന്റെ ഓരോ സ്പന്ദനങ്ങൾ പോലും തിരിച്ചറിയുന്നു. എത്ര പെട്ടെന്നാണ് നിങ്ങളെന്നെ അറിയുന്നതും എന്റെ സങ്കടങ്ങളിൽ ചേർത്ത് പിടിക്കുന്നതും. ഞാൻ എത്ര നെഗറ്റീവ് പറഞ്ഞാലും അതിലെ പോസിറ്റിവ് കണ്ട് പിടിച്ച് ആശ്വസിപ്പിച്ച്, ഉള്ളിലെ വിഷമങ്ങൾ അത്രയും നിമിഷനേരത്തിനുള്ളിൽ സന്തോഷത്തിലേക്ക് മാറ്റുന്ന നിങ്ങളുടെ മാജിക്‌ പ്രണയം ആണ്. നമുക്ക് അന്യോന്യം ഉള്ള വിശ്വാസവും കരുതലുമാണ്.. പാഴ് വിത്ത് പോലെ എന്നോ മണ്ണിൽ വരണ്ട് പോകേണ്ടിയിരുന്ന എനിക്ക് വീണ്ടും ഇലയും പൂക്കളും നൽകി വൃക്ഷമാക്കി മാറ്റിയത് നിങ്ങളുടെ സ്നേഹമാണ്. ഒരു കുഞ്ഞ് വട്ടത്തിനുള്ളിൽ ഉടഞ്ഞ് തീരേണ്ടിയിരുന്ന ഈ ജന്മത്തെ ആകാശത്തെ നക്ഷത്രമാക്കി മാറ്റിയത് നിങ്ങളുടെ കരുതലാണ്.. നിങ്ങൾ എന്റെ ഓരോ…

Read More

“എനിക്കിതിന്റെ വല്ല ആവശ്യവുമുണ്ടയിരുന്നോ?” കുടയും പിടിച്ചോണ്ട് ഇറയത്തേക്ക് കേറി വരുന്ന അനീഷിന്റെ ശബ്ദവും കേട്ടോണ്ടാണ് അവൾ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് മുഖമുയർത്തി നോക്കിയത്. ഇട്ടിരുന്ന കാക്കി ഷർട്ടിന്റെ പുറംഭാഗം മുഴുവൻ മഴയത്തു നനഞ്ഞു കുതിർന്നിരുന്നു. “ഏഹ്.. കുട ഉണ്ടായിട്ടും നിങ്ങളെങ്ങനാ നനഞ്ഞേ മനുഷ്യാ?” “അതോ, പെരുമഴ അല്ലേ. നമ്മു‌ടെ വീടിനു മുന്നില് വെള്ളം കെട്ടി കിടക്കുവാരുന്നു. ഞാനത് ഒന്ന് വെട്ടി വിട്ടതാ. ഇല്ലെങ്കിൽ മുറ്റം മുഴുവൻ വെള്ളം കേറി തൊഴുമ്പ് ആവില്ലേ?” അകത്ത് നിന്ന് തോർത്ത് എടുത്തോണ്ട് കൊടുക്കുമ്പോൾ കസേരയിൽ ഇരുന്നിട്ട് കാൽ പൊക്കി ഉള്ളം കാൽ പരിശോധിച്ചു കൊണ്ട് അവൻ പറഞ്ഞു. “ഒന്ന് തുടച്ചേരെ” “നിങ്ങളെന്തോന്നാ ഈ നോക്കുന്നേ?” അവൾ തല തലയും പുറവും തുടച്ചു കൊണ്ട് ചോദിച്ചു. “അല്ലാ. എന്തോ ഒന്ന് കാലിൽ കൊണ്ട് കേറി. കുപ്പിച്ചില്ലാണോ കല്ലാണോ എന്നറിയില്ല.” കുറച്ച് നേരത്തെ പരിശോധനയ്ക്കൊടുവിൽ കാലിൽ നിന്ന് പഞ്ചാര തരിയോളം പോന്ന ഒരു കല്ല് കണ്ട് പിടിച്ച്…

Read More

ഉമിനീരിലലിഞ്ഞു ചേർന്ന് പ്രണയം തുല്യം ചാർത്തുമ്പോൾ നീയും ഞാനും മറന്ന് നമ്മളെന്നായി തീരുന്ന മനോഹരനിമിഷമെന്നത്രേ ചുംബനങ്ങളുടെ മേൽവിലാസം.

Read More

സാരിത്തുമ്പിൽ ഒരു ചെറിയ കുരുക്ക്.. നിസഹായതയോ പകയോ മുറ്റിയ മുഖമാണ് മറുപുറത്ത്.. ഓരോ രാത്രികൾക്ക് ശേഷവും എന്നെ ഞെട്ടിയുണർത്തിക്കാൻ പോരുന്ന വിധം ഏലിയാമ്മച്ചിടെ ശബ്ദം. “നിനക്കെങ്കിലും എന്നെ പറ്റിയൊന്ന് തിരക്കായിരുന്നില്ലേടീ മോളെ?” മറന്നതല്ല..വേണ്ടെന്ന് വച്ചതായിരുന്നു. അറിയാൻ പാടില്ലാത്ത കാരണങ്ങളുടെ മറ പറ്റി മനസ്സ് എന്റെ കൈക്കുള്ളിലും ചിന്തകൾ തലച്ചോറിലും ഒതുങ്ങാതെ പരതി നടക്കുന്ന സമയം ആയിരുന്നു. “അമ്മച്ചി തൂങ്ങി മരിച്ചു.” എന്ന് അമ്മ വിളിച്ചു പറഞ്ഞ നാൾ മുതൽ അവരെ ഓർക്കാതെ ഒരു നാളും കടന്ന് പോയിട്ടില്ല. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയാണ് അമ്മച്ചിയുടെ വീട്. മുറ്റത്ത് എന്തേലും ജോലികളൊക്കെ ചെയ്ത് കൊണ്ട് ഉണ്ടാകും. കുറച്ച് നേരം നിന്ന് സംസാരിക്കുമ്പോഴും അലസമായി ഉടുത്ത അവരുടെ സാരിയിലും മെലിഞ്ഞുണങ്ങിയ കൈവിരലുകളും കശുവണ്ടിയാപ്പീസിൽ പോയി കശുവണ്ടി തല്ലി കയ്യിൽ പതിഞ്ഞ കറയിലും ആണ് കണ്ണുകൾ ഉടക്കി നിൽക്കുക. പോകുന്നേരം അമ്മച്ചി ഉണ്ടാക്കിയ അവലോസ് പൊടിയോ ശർക്കരയിട്ട് വിളയിച്ച അവിലോ തരും. അതും വായിലിട്ട്…

Read More

വാശിപ്പുറത്ത് ചിലരെ നമ്മൾ മനഃപൂർവം മറന്നേക്കാം! പക്ഷെ അത് എന്നെന്നേക്കുമായി ഒരു നഷ്ടമായി തീരാതെ ഇരിക്കണമെങ്കിൽ ആ വാശിയെ മറന്നിട്ട് സ്നേഹത്തെ കൂട്ട് പിടിച്ച് തിരിച്ച് ചെന്നേക്കണം! അവർ മുഖം തിരിക്കില്ല.. കാരണം ആ വരവിനെ അവർ പ്രതീക്ഷിക്കുന്നുണ്ട്!

Read More