Author: Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

നിന്നിൽ നിന്ന് കടമെടുത്ത വാക്കുകളിൽ ഇന്ന് ഞാനെന്റെ കവിതകൾക്ക് ശവമടക്ക് നടത്തുന്നു. ഹൃദയം പൊട്ടിയൊലിക്കുന്ന രക്തം കൊണ്ടാവണം മീസാൻ കല്ലുകൾക്ക് മൈലാഞ്ചി ചോപ്പ്!

Read More

ആദ്യഭാഗം  ഓർമ്മപ്പെയ്ത്ത് വീട്ടിലേക്ക് കയറും മുന്നേ മുറ്റത്തുള്ള മുൻസിപ്പാലിറ്റി പൈപ്പ് തുറന്ന് വിനീഷ് കയ്യും കാലും കഴുകി. പുറം അപ്പടി പൊടിയും മണ്ണുമാണ്.വീട്ടിൽ കേറി ഒരു ചായയും കുടിച്ചിട്ടേ കുളിക്കാൻ പോവുള്ളൂ. കുളിക്കാൻ കേറിയാൽ മണിക്കൂർ ഒന്നാകും തിരിച്ചിറങ്ങാൻ. അത്രയ്ക്ക് പൊടിയിലാണ് ദിവസവും നിന്ന് പണി എടുക്കുന്നത്. അര ഭിത്തിയിലേക്ക് കയറിയിരുന്നിട്ട് കയ്യിലുണ്ടായിരുന്ന കവർ ബെഞ്ചിന് അടിയിലേക്ക് നീക്കി വച്ചപ്പോഴേക്കും അമ്മിണിയമ്മ ചായയുമായി വന്നു. പതിവ് ആയത് കൊണ്ട് ടൈമിംഗ് ആണ് അമ്മിണിയമ്മയ്ക്ക്. ആഫീസിൽ നിന്ന് മാനേജർ അറിയാതെ ഒളിപ്പിച്ച് കൊണ്ട് വരുന്ന പറങ്കിയണ്ടി വീട്ടിലെ കനലിലിട്ട് ചുട്ടത് ഒരു ചെറിയ കിണ്ണത്തിൽ ആക്കി അവന്റെ മുന്നിലേക്ക് നീക്കി വച്ചിട്ട് അമ്മിണിയമ്മ ബെഞ്ചിലേക്ക് ഇരുന്നു. എന്തോ പറയാനുള്ള തയ്യാറെടുപ്പ് ആണെന്ന് വിനീഷിന് മനസ്സിലായി. “എന്റെ പൊന്നമ്മിണി അമ്മച്ചീ..പെണ്ണ് കെട്ടുന്ന കാര്യമാണെങ്കിൽ വേണ്ടാ.എനിക്ക് തീരെ താല്പര്യമില്ല.ഇന്നും ബ്രോക്കർ രാജമ്മയെ കണ്ട് കാണും അല്ലേ?” അവർ മുഖം വീർപ്പിച്ച് ഇരുന്നു.എന്നിട്ട് പറഞ്ഞു. “എടാ..എത്രാന്നും വച്ചാ…

Read More

ആകാശത്തിന് ചെംചുവപ്പ്. മുള്ള് പടർന്ന പാറക്കൂട്ടങ്ങൾക്കു മുകളിൽ നിന്ന് കൊണ്ട് ഹരി താഴേക്ക് നോക്കി. അഗാധമായ കൊക്കയാണ്. ഒന്ന് കാല് തെറ്റി വീണാൽ ശവം പോലും കിട്ടില്ല. അത്രയ്ക്ക് താഴ്ച. ചിന്നിച്ചിതറുന്ന മാംസശകലങ്ങൾ ഏതെങ്കിലും നായോ നരിയോ നരിച്ചീറോ തിന്ന് വിശപ്പടക്കുമായിരിക്കും. അവറ്റകൾക്ക് എങ്കിലും തന്റെ ജന്മം കൊണ്ട് ഒരു ഉപയോഗം ഉണ്ടാകും. അമ്മ പറഞ്ഞത് പോലെ ‘ആർക്കും ഉപകാരമില്ലാത്ത,കുലം മുടിക്കാൻ ഉണ്ടായ തന്തക്കാലൻ’ ആവാതെ ഇരിക്കാമല്ലോ മരണം കൊണ്ടെങ്കിലും. താൻ മരിച്ചാൽ അമ്മ കരയുമായിരിക്കുമോ? പെറ്റമ്മ അല്ലേ കരയാതിരിക്കാൻ ആവില്ല. ഇതേ അമ്മ തന്നെയാണ് ഇന്നലെ തലയ്ക്ക് കൈ വച്ച് തന്നെ ശപിച്ചത്. എവിടെങ്കിലും പോയി ചത്തൂടേ എന്ന് അലറി വിളിച്ചത്. പോലീസ് സ്റ്റേഷനിൽ നിന്ന് വീട്ടിൽ വന്ന് കേറുംവരെ അവർ പ്രാകുകയും എന്തൊക്കെയോ പുലമ്പുകയും ചെയ്യുകയായിരുന്നു. തെറ്റെല്ലാം തന്റെ ഭാഗത്ത് ആണെന്നുള്ള രീതിയിലാണ് അവർ പോലീസുകാരോടും സംസാരിച്ചത്. നൊന്ത് പെറ്റ മൂത്ത മകന്റെ അവസ്ഥ പോലും മനസ്സിലാക്കാതെ ഇതിലും…

Read More

പറഞ്ഞു കേട്ട കഥകളിൽ പതിരുണ്ടാകാം! പക്ഷേ.. ജീവിച്ച ജീവിതം യഥാർത്ഥമാണ്! അനുഭവിച്ച നോവുകൾ നിങ്ങൾക്ക് നടാടെ ആണെങ്കിലും എനിക്കത് പുത്തരിയല്ല! നിങ്ങൾക്ക് അറിയില്ല എന്നത് കൊണ്ട് മാത്രം അത് സത്യമല്ലാതെ ആകുന്നതെങ്ങനെ?

Read More

കണ്ടുമുട്ടിയ ആണുങ്ങളിൽ എന്നെ ഏറ്റവും സ്നേഹിച്ചത് അയാളായിരുന്നു! നീ സുന്ദരിയാണെന്ന് അയാൾ ഒരിക്കൽ പോലും പറഞ്ഞില്ല! കൈപിടിച്ച് നെറ്റിയിൽ തന്നൊരു മുത്തത്തിനപ്പുറം അയാളെന്നെ തേടിയില്ല! ഞാനെപ്പോഴും കൂടെയെണ്ടെന്ന് പറഞ്ഞില്ല.. പകരം.. എന്താവശ്യമുണ്ടെങ്കിലും പറയണം എന്നോർമ്മിപ്പിച്ചു! എന്റെ ഓരോ മനുഷ്യരെയും പേരെടുത്ത് ചോദിച്ച് വിശേഷങ്ങൾ തിരക്കി. കാത്ത് നിർത്തിയതിനും ഉറങ്ങിപ്പോയതിനും ക്ഷമ ചോദിച്ചു.. ചുംബനം കൊണ്ട് മുദ്രവയ്ക്കാൻ ശ്രമിക്കാതെ എപ്പോഴുമെന്നെ ചേർത്ത് നിർത്തി ഒരാലിംഗനത്തിൽ സങ്കടങ്ങൾ മറന്നേക്കുവാൻ പഠിപ്പിച്ചു! ഒരുമിച്ച് കവിതകൾ ചൊല്ലിയും പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും സ്വപ്നങ്ങൾ മെനഞ്ഞു! ഒരു തുരുമ്പ് പോലും തിരികെ പ്രതീക്ഷിക്കാതെ അയാളെന്നെ പ്രേമിച്ചു കൊണ്ടിരുന്നു! ഒരുമിച്ച് ജീവിക്കണമെന്നത് ഒരാഗ്രഹമായി ഉള്ളിൽ കിടക്കുമ്പോഴും എനിക്ക് വേണ്ടി അയാളത് മറന്നു! എനിക്ക് പ്രേമമില്ലെന്ന് പറഞ്ഞിട്ടും അയാളെന്നെ സ്നേഹിച്ചു കൊണ്ടിരുന്നു…! തിരികെയൊന്നും പ്രതീക്ഷിക്കാതെ.. സ്നേഹത്തിന് പോലും കടം വയ്ക്കാതെ….!!

Read More

ചോപ്പും മഞ്ഞയും വെള്ളയും ചെമ്പകപൂക്കൾ വിരിയുന്ന നടു മുറ്റമുള്ളൊരു കുഞ്ഞ് വീട്..! മേഘം പൊട്ടിപ്പെയ്യുന്ന മഴ കാണാനും ഇരുന്ന് കൈ നീട്ടി തൊടാനും പാകത്തിന് നീണ്ട ഒരു ഇറായം..! പെട്ടെന്നുള്ളൊരു ഇടിയിലും മിന്നലിലും ഭയന്ന് ഷർട്ടിനുള്ളിലെ ചെറു രോമം കുത്തുന്ന നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ഒളിച്ചിരിക്കാൻ അരികിൽ ങ്ങളും !!! സ്വന്തമാക്കാതെ മുറ്റത്ത് കാക്കയും പൂച്ച കുഞ്ഞുങ്ങളും കുരുവിക്കൂട്ടങ്ങളും വിരുന്ന് വന്നോട്ടെ.. അവയുടെ കലപില ശബ്ദത്തിൽ നമുക്കൊരുമിച്ച് ഒരുപാട് സംസാരിക്കണം.. ലോകത്തിലെ ഏത് പ്രതിബന്ധങ്ങളിലും ഇനി തോൽക്കാത്തവണ്ണം പൊട്ടി പൊട്ടി ചിരിക്കണം…! ആവി പറക്കുന്ന ചൂട് ചായ കുടിച്ചു കൊണ്ട് മൗനത്തെ പറക്കാൻ വിട്ട് നമ്മുടെ കുട്ടിക്കാലങ്ങളെ ഓർത്തെടുക്കണം!! വീടിനകത്തെ പുസ്തകമുറിയിൽ തനിച്ചിരുന്ന് പുസ്തകത്താളുകൾ മറിക്കുമ്പോൾ.. അനങ്ങാതെ പിറകിൽ വന്നെന്നെ കെട്ടിപ്പിടിക്കണം. ഞെട്ടി ത്തിരിയുമ്പോൾ പിടഞ്ഞ കണ്ണുകളിലുമ്മ വച്ചെന്നെ ദേഹത്തോട് ചേർത്ത്… ബാക്കിയാക്കിയ പുസ്തക വരികളെ ഒരുമിച്ച് വായിക്കാം…! പെരുമഴക്കാലത്ത്.. തണുപ്പ് പാകിയ നീളനി- ടനാഴിയിൽ നിന്റെ കണ്ണുകളിൽ പതിഞ്ഞ എന്നെയും…

Read More

കടന്ന് വന്ന മനുഷ്യരൊക്കെ കാരണം പറയാതെ ഇറങ്ങി പോകുന്നതാണെനിക്കിഷ്ടം!! കാരണമറിഞ്ഞാലും ഞാനെന്നെ മാറ്റാനൊന്നും പോകുന്നില്ല… കയറി വന്നപ്പോൾ സ്വാഗതം പറയാത്തത് പോലെ തന്നെ ഇറങ്ങിപ്പോകുമ്പോഴും വിട പറയില്ല ഞാൻ! കൗതുകം തീർന്ന കുഞ്ഞുങ്ങൾ കളിപ്പന്ത് ചവറിലിട്ടിട്ട് പോകുന്നത് മുതിർന്നത് കൊണ്ടാണെന്ന് പറയേണ്ടതില്ല ല്ലോ !!!

Read More

കാലം തെറ്റിപെയ്ത മഴ പോലെ ചില മനുഷ്യര് നമ്മിലേക്ക് പെയ്തിറങ്ങാറുണ്ട്! എവിടെ? എങ്ങനെ? എന്നറിയില്ലെങ്കിൽ പോലും ഒരു മന്ത്രം പോലെ ഉള്ളിൽ പുതച്ച് വച്ച് സൂക്ഷിക്കാനായി ചിലർ തന്നിട്ട് പോകുന്ന ഓർമകൾ! ലക്ഷ്യങ്ങൾ..മാർഗങ്ങൾ! എപ്പോഴും കൂടെയുണ്ടാകുമെന്ന ഓർമ്മപ്പെടുത്തലുകളുമായി അവരെപ്പോഴും ചുറ്റിനുമുണ്ടാവും! സങ്കടങ്ങളും സന്തോഷങ്ങളും പങ്ക് വച്ച മനുഷ്യരൊക്കെ മിണ്ടി മിണ്ടിയും കണ്ട് കണ്ടും മറന്ന് പോകുന്നതിനും ഇറങ്ങി പോകുന്നതിനും സാക്ഷിയായിട്ടുള്ള ഹൃദയം വീണ്ടും വീണ്ടും ഓരോരുത്തരെയും വിശ്വസിക്കും! അത് ഹൃദയത്തിന്റെ മേന്മ ആണെന്ന് കരുതി മതിപ്പ് ഭാവിക്കാറേ ഉള്ളൂ… ഏറ്റവും വലിയ പരാജയം അതാണെങ്കിലും.. ബന്ധങ്ങൾ മടുക്കും വരെയും ബന്ധനങ്ങൾ മരിക്കുംവരെയും എന്നാവും ജാതകവിധി!! എന്നെ സ്വീകരിക്കുന്ന ഓരോ മനുഷ്യരിലും ഞാൻ എന്നെത്തന്നെയാണ് കാണുന്നത്! അയോധ്യയല്ല… രാവണകോട്ടയിൽ തടവിലാക്കപ്പെടാനായിരുന്നു ഈ സീതയ്ക്കിഷ്ടം! സ്നേഹം കൊണ്ടും പരിഗണന കൊണ്ട് കെട്ടിപ്പൊക്കിയ കോട്ടയായിരുന്നു അവൾക്കിഷ്ടം! മുൻവിധികളില്ലാതെ..ഉപാധികളില്ലാതെ സ്നേഹമെന്ന സങ്കടദ്വീപിലെ തടവുകാരി ആയി മാറുമ്പോഴും അവളിലേക്ക് എത്തിച്ചേരുന്ന ഓരോ മനുഷ്യരിലും അവൾ തന്നെത്തന്നെ തിരഞ്ഞു കൊണ്ടിരിക്കുന്നു!!!…

Read More

” അകത്തേക്ക് വാ..” അയാൾ എന്നെ വീടിന് അകത്തേക്ക് ക്ഷണിച്ചു. തേയ്ക്കാത്ത ചുമരുള്ള വിഷാദവും തണുപ്പും മുറ്റി നിൽക്കുന്ന ഒറ്റമുറിയും അടുക്കള ചുമരുമുള്ള ഒരു കുഞ്ഞു വീടിന്റെ അസ്ഥിപഞ്ജരം. അയാളെ ഞാൻ ആദ്യം കാണുകയല്ല എങ്കിലും ആദ്യസമാഗമം പോലെന്റെ ഹൃദയം ഉലഞ്ഞു . വിയർപ്പ് പൊടിഞ്ഞ നെറ്റിത്തടത്തിൽ സാരിത്തുമ്പ് കൊണ്ട് അമർത്തി തുടച്ചു. “സീത ഇരിക്ക്, ഞാൻ കാപ്പി എടുത്തോണ്ട് വരാം.” അയാൾ ചുമരിന് അപ്പുറത്തേക്ക് പോയി. എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി. കണ്ണുകൾ ഇറുക്കെ അടച്ച് പിറകിലോട്ട് ചാഞ്ഞിരുന്നു. ആദ്യമായി അയാളെ കണ്ടത് എന്നാണ്? കൃത്യമായി ഓർത്ത് എടുക്കാൻ ആവുന്നില്ല. താൻ ജനിച്ചപ്പോൾ മുതൽ അയാൾ തന്റെ കൂടെ ഉണ്ടായിരുന്നുവോ? കുഞ്ഞ് സീതയെ കൈകളിലെടുത്ത് കൊഞ്ചിച്ചിരിക്കണം. ” മോളെ..” എന്ന് വിളിച്ച് നെറ്റിയിൽ ഉമ്മ വച്ചിരിക്കണം. എനിക്ക് കരച്ചിൽ വന്ന് നെഞ്ചിൻ കുഴിയിൽ തട്ടി നിന്നു. വെള്ളം തിളയ്ക്കുന്ന ശബ്ദം. തേയിലയുടെയും ഇഞ്ചിയുടെയും ഗന്ധം. രണ്ട് കുപ്പി ഗ്ലാസുകളിൽ കട്ടൻ പകർന്ന്…

Read More

ഇരുൾ കനക്കുന്ന വഴികൾ! ചിതറി വീഴുന്ന നോട്ടങ്ങളിൽ മൗനമെങ്കിലും നൊമ്പരചുറ്റുകൾ! അഴിച്ചിട്ടും അഴിച്ചിട്ടും കുരുക്കഴിയാ ബന്ധബന്ധനങ്ങൾ! അറിവില്ലായ്മയുടെ ഭ്രമണത്തിൽ ഭ്രമം തോന്നിയത് തെറ്റിദ്ധരിച്ച് ഉയിരാഴങ്ങളിൽ തളച്ചിട്ട മനസിന്റെ അലറിക്കരച്ചിലുകൾ! എരിഞ്ഞു തീരുന്ന പുകയിലച്ചുറ്റിനുമപ്പുറത്തെ കറുപ്പ് വീണ ചുണ്ടിൽ അമർത്തി നൽകുന്ന ചൂടുള്ള ചുംബനങ്ങൾക്ക് വയറെറിഞ്ഞു കത്തിപ്പിടിക്കുന്ന കുടൽമാലകളുടെ പ്രാധാന്യം പോലുമില്ലെന്ന്.. വിശപ്പും ദാഹവും വെയിൽക്കുത്ത് വീഴാത്ത മേൽക്കൂര ചരിവുകളും അറിവും ആരോഗ്യവും മരിച്ചത് പോലെയുള്ള നിദ്രയ്ക്കും നൽകാനാവാത്ത ഒന്നുമൊന്നുമീ പ്രേമത്തിനും സ്നേഹത്തിനും കാമത്തിനും മോഹത്തിനും നൽകാനില്ലെന്ന്… ആശയ്ക്ക് വിശപ്പറിയില്ല.. വിശപ്പിന് പ്രേമവുമില്ല! തഴമ്പ് വീണ കൈത്തലങ്ങളിലെ തഴുകലിൽ പോറൽ വീണ വരകൾ! ചുന ചവർക്കുന്ന വാക്കുകളിൽ കരിഞ്ഞു പോകുന്ന ഹൃദയമന്ത്രങ്ങൾ! അർക്കൻ എരിച്ച താമരത്തണ്ടിന്റെ വേരിൽ കിളിർത്ത മുകുളമൊന്നിൽ പുതുമഴയുടെ നേർത്ത ചാറ്റൽ! ഞാനും പിന്നെ ഞാനും മാത്രമാണീ വേനൽ തുരുത്തിൽ! അലഞ്ഞുതിരിഞ്ഞു വട്ടംക്കറങ്ങി എന്നിലേക്ക് തന്നെ തിരിച്ചെത്തിയ വേദനയുടെ കൈവഴികൾ.. വ്യഥയുടെ കനൽചൂര്! എഴുതുന്നതത്രയും നുണകൾ ഹൃദയം ചുട്ട് പഴുക്കുമ്പോഴും…

Read More