Author: Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

എന്റെ ഓരോ വരികളും ഓരോ പുസ്തകമാണ്! പക്ഷേ ഹൃദയം തുറക്കുന്നവർക്ക് മാത്രം വായിക്കാനാവുന്ന പോലെ… തുടർന്ന് പോയൊരു കഥകളിലൊക്കെയും നീയും ഞാനും മാത്രമായിരിക്കും അക്ഷരങ്ങൾ മാറും, കാലങ്ങൾ തീരും, പക്ഷേ ആ കഥയിലെ ഓരോ കാഴ്ചകളും നിന്റെയുമെന്റെയും നിഴലുകൾ ഒപ്പിയെടുക്കും! പിറവി പിറവികളിൽപോലും, ആ കഥ വീണ്ടും നീയും ഞാനും തന്നെയാകും! ഞാനും നീയുമുള്ള നിശബ്ദതയിൽ പോലും നമ്മുടെ ഹൃദയങ്ങൾ ഉറക്കെ സംസാരിച്ചിരുന്നെന്ന്.. നമ്മളെ പോലെ പ്രണയം അറിയുന്നവർ ഒരുമിച്ചിരിക്കും.. വരികളിൽ… വാക്കുകളിൽ… മിണ്ടാതായെങ്കിലും! നിന്റെ വാക്കുകൾ എന്റെ ആത്മാവായി മാറുന്നു….! ഇതൊരു സ്വപ്നമല്ല.. ഒരു നേരത്തെ തോന്നലുമല്ല.. ഒരിക്കലും തീരാത്ത കഥയുടെ തുടർച്ച മാത്രമാണ്…..! ഇനിയീ യാത്രയ്ക്ക് തിരിച്ചു പോകാൻ പാതകളില്ലെന്ന്.. കാലങ്ങൾ പടരട്ടെ മഴത്തുള്ളികൾ വീഴട്ടെ.. ഇനിയീ യാത്രയും..കഥയും നമ്മുടേത് മാത്രമായി കഴിഞ്ഞു!! നിന്റെ പ്രണയവരികൾ മിണ്ടാതെയുള്ള പ്രണയചുംബനം പോലെ തോന്നുന്നു… ഹൃദയത്തിനകത്തേക്ക് ചുരുണ്ട് കയറിയത് പോലെ… നെഞ്ചിലൊരു വിങ്ങൽ പോലെ നീ എന്നിൽ നിറഞ്ഞു കഴിഞ്ഞു…! നീ…

Read More

നീലമേഘങ്ങൾ വിരുന്നെത്തുന്ന സ്വർണനിറത്തിലെ മണ്ണുള്ള കുന്നടിവാരത്ത് ഒരു കുഞ്ഞ് വീട് വയ്ക്കണം. ഒറ്റമുറിയും ആ മുറിക്കുള്ളിൽ പരമ്പ് കൊണ്ട് തിരിച്ച കുഞ്ഞൊരു അടുക്കളയും മാത്രം! ആവശ്യത്തിന് മാത്രം പാത്രങ്ങളും സൗകര്യങ്ങളും.. മുറ്റത്തെ ഒരാൾ പൊക്കം വലിപ്പമുള്ള കുഞ്ഞ് കിണറ്റിലെ ശുദ്ധമായ തണുത്ത വെള്ളം നിറച്ച മൺകുടം.. വീട്ടുമുറ്റത്ത് കൃഷിചെയ്ത പച്ചക്കറികളും…! നീളൻ വരാന്തയിൽ ഒരു ചാരുകസേര. നമ്മുടെ സ്നേഹം പോലെ തിമിർത്ത് പെയ്യുന്നത് കണ്ടോണ്ട്… ചൂടുള്ള കട്ടനും കുടിച്ച് കസേരയിൽ നീയും വരാന്തയിൽ നിന്ന് മുറ്റത്തേക്ക് കാല് നീട്ടി മഴ കൊള്ളുന്ന ഞാനും….! മുറ്റത്ത് നമ്മൾ മത്സരിച്ചു നട്ട പൂച്ചെടികളും പച്ചക്കറികളും മഴ നനഞ്ഞു സന്തോഷിക്കട്ടെ.. ചോരാത്ത മേൽക്കൂരയിൽ തകൃതിയായി പെയ്തു താളമിടുന്ന ശബ്ദം എന്ത് മനോഹരമായാണ് നമ്മളെ തമ്മിലൊന്ന് ചേർക്കുന്നത്.!! പുതുമഴയുടെ ഗന്ധം നുകർന്ന് കുറേ സ്വപ്നങ്ങൾ കാണണം.. വർത്താനം പറയണം.. മണ്ണിന്റെ മണമുള്ള..പവിഴമല്ലി പൂക്കൾ കൊഴിഞ്ഞ് കിടക്കുന്ന നീണ്ട മുറ്റത്തിന്റെ കോണിൽ കുട വിരിച്ചു നിൽക്കുന്ന തണൽ മരത്തിന്റെ…

Read More

ശാന്തമായി ഒഴുകുന്ന കായൽ. ഓള പരപ്പിൽ വിവിധ പൂക്കൾ കൊണ്ടലങ്കരിച്ച വള്ളം. അതിനും നടുവിലായി വിരിച്ച വെള്ള കിടക്കയിൽ സമാധാനമായി ഉറങ്ങുന്ന അവൾ. അവൾക്കപ്പോൾ നാടോടിക്കഥയിലെ ഉറങ്ങുന്ന സുന്ദരിയുടെ അതേ ഛായ ഉണ്ടായിരുന്നു. എങ്ങും നിശബ്ദത. ഒരു നിമിഷം. പെട്ടെന്ന് ലോകത്തുള്ള എല്ലാ അലാറവും ഒരുമിച്ച് അടിക്കാൻ തുടങ്ങി. ചെറുതും വലുതും പലവിധ ശബ്ദങ്ങളോട് കൂടിയും അവ അവളുടെ കാതിലേക്ക് ഇരച്ചു കയറി. ഞെട്ടിയുണർന്ന അവൾ കണ്ണ് മിഴിച്ചു നോക്കി. കായലുമില്ല. വള്ളവുമില്ല. അലാറം ശബ്ദം മാത്രം തുളച്ചു കയറുന്നുണ്ട്. മടിയുടെ പുതപ്പ് വലിച്ചു നീക്കി അവൾ എഴുന്നേറ്റ് അലാറം ഓഫ്‌ ചെയ്തു. സന്ദീപ് ഒന്നുമറിയാതെ പുതച്ച് മൂടി കിടപ്പുണ്ട്. ബാത്‌റൂമിൽ കയറി ഫ്രഷ് ആയ ശേഷം അവൾ അവനെ ഒന്നുകൂടി നോക്കിയിട്ട് അടുക്കളയിലേക്ക് നടന്നു. രാത്രി ഒരുപാട് വൈകിയാണ് കിടന്നത്. സന്ദീപിന്റെ ഫ്രണ്ട്സും ഫാമിലിയും ഉണ്ടായിരുന്നു ഡിന്നറിന്. അവരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു വച്ച് സന്ദീപ് അവളോട് ഓരോരോ വിഭവങ്ങളുടെയും ലിസ്റ്റ്…

Read More

സ്കൂട്ടി സൈഡ് സ്റ്റാൻഡിൽ നിർത്താതെ വെപ്രാളത്തിൽ മതിലിനോട് ചാരി വച്ചിട്ടാണ് മീര സിറ്റൗട്ടിലെ വെറും തറയിൽ ഇരുന്ന് പത്രം നിവർത്തി വച്ച് അതിൽ തല കുമ്പിട്ട് വായിക്കുകയായിരുന്ന വർഷയുടെ അടുത്തേക്ക് വന്നിരുന്നത്. വിയർത്ത് ഒലിച്ച അവളുടെ മുഖത്തേക്ക് നോക്കിയ വർഷ അമ്പരന്നു. കണ്മഷി എഴുതിയിട്ടില്ല. പൊട്ട് തൊട്ടിട്ടില്ല.എന്നും നെറ്റിയിൽ തൊടാറുള്ള ചന്ദനക്കുറിയും ഇല്ല. നെറ്റിയിൽ നിന്ന് ഒഴുകുന്ന വിയർപ്പ് ചാലുകൾ കഴുത്തിലൂടെ  ചുരിദാറിലേക്ക് അലിഞ്ഞ് മറയുന്നു. ഷോൾ കൊണ്ട് ഇടയ്ക്കിടെ ഒപ്പുന്നുണ്ടെങ്കിലും വീണ്ടും വിയർപ്പ് ഒലിച്ചിറങ്ങുന്നുണ്ട്. “നീ എന്താ ഓട്ട മത്സരത്തിന് പോയതാണോ? ഇങ്ങനെ വിയർക്കാൻ?” മീര വർഷയുടെ നേരെ നോക്കി. “ഓട്ട മത്സരം തന്നെയാടീ. അങ്ങോട്ടും ഇങ്ങോട്ടും ഓടി ഓടി തീരും എന്റെ ജീവിതം.” നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ച് കൊണ്ട് അവൾ പറഞ്ഞു. “ഇപ്പോ എന്താ പ്രശ്നം? നീ പറയ്‌.” വർഷ അവളുടെ അടുത്തേക്ക് നീങ്ങി കൊണ്ട് ചോദിച്ചു. “എനിക്ക് മതിയായി മോളെ ഈ ജീവിതം. ഒരു…

Read More

വെളിച്ചമണഞ്ഞു. കിടക്കറയിലാകെ ഇരുട്ട്. അവൾക്ക് വെള്ളം കുടിക്കണമെന്ന് തോന്നി. പരവേശം. മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ട്.. ഒരു കാലിന് മുകളിൽ മറ്റൊരു കാൽ ശക്തിയായി ചേർത്ത് പിടിച്ച് ബെഡിൽ മിണ്ടാതെ കിടന്നു. റൂമിന്റെ വാതിൽ തുറന്നടഞ്ഞു. പിണച്ചു വച്ച കാലുകൾ ശക്തിയായി പിടിച്ചകറ്റി അയാൾ കിടക്കയിലേക്ക് നൂഴ്ന്ന് കയറി. ഒന്ന്… രണ്ട്.. മൂന്ന്..നാല് അവൾ ദീർഘമായി നിശ്വസിച്ചു. അഞ്ച്… കാലിലെ പിടി അയച്ച് അയാൾ കിതപ്പോടെ വിയർത്ത് അവൾക്കരികിലേക്ക് വീണു. കുറച്ചു നിമിഷങ്ങൾക്കുള്ളിൽ കൂർക്കംവലിയും കേട്ടു തുടങ്ങി. അവൾ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു. പിന്നെയും മണിക്കൂറുകൾ കഴിഞ്ഞ് അവൾ ഉറക്കം പിടിക്കുമ്പോഴേക്കും അടുക്കളയിൽ പിറ്റേന്നത്തേ ദോശയ്ക്കുള്ള മാവും സാമ്പാറിനുള്ള കഷ്ണങ്ങൾ ഫ്രിഡ്ജിലുമായി തയ്യാറായിരുന്നു. ” അമ്മൂ.. എന്റെ വാച്ചെവിടെ..? പേഴ്സെവിടെ..?” ” ഷർട്ട് തേച്ചോ?” ” ലഞ്ച് ബാഗിൽ വച്ചോ..? കുപ്പിവെള്ളമെവിടെടി..?” പതിവ് ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളായി അമ്മുവും പകൽ സജീവമായി. അയാളുടെ വണ്ടി ഗേറ്റ് വിട്ട് പുറത്ത് പോയെന്ന് ഉറപ്പായപ്പോൾ അവൾ അന്നത്തെ പത്രവും ഒരു…

Read More

”എനിക്ക് എല്ലാം കിട്ടിയിട്ടുണ്ട് എബീ.. ഞാൻ അർഹിക്കാത്തത് പോലും കൈവെള്ളയിൽ വച്ച് തന്നിട്ടുണ്ട് ഈശ്വരൻ. പക്ഷെ ഒന്നും അധികകാലം അനുഭവിക്കാനുള്ള യോഗം തന്നില്ല. എല്ലാം പാതിക്ക് വച്ച് നഷ്ടപ്പെടും. തലയിലെഴുത്ത് അങ്ങനെയാണ്.” നിറയാൻ തുടങ്ങിയ കണ്ണുകളെ സമർത്ഥമായി ഒളിപ്പിച്ചു കൊണ്ട് ഹർഷൻ പോകുന്നത് കണ്ടിട്ടും ഒന്നും മിണ്ടാനാവാതെ എബി അതേ നിൽപ്പ് തുടർന്നു. ഹർഷൻ തന്നിട്ട് പോയ ഡയറിയിൽ വിരലുകൾ കൊണ്ടവൻ അമർത്തിപ്പിടിച്ചു. വിധിയോ മനുഷ്യരോ സാഹചര്യമോ തകർത്ത ഒരുവന്റെ ജീവിതകഥയാണ് കൈക്കുള്ളിൽ ഇരിക്കുന്നത്. മുൻ പരിചയം പോലുമില്ലാത്ത, ഈ കടൽ തീരത്ത് വച്ച് ഇപ്പോൾ മാത്രം കണ്ട് മുട്ടിയ തന്നെ ഈ ഡയറി ഏൽപ്പിച്ചിട്ട് പോകണമെങ്കിൽ അയാളുടെ ഉള്ളിൽ എന്തായിരിക്കും? എല്ലാം വെറുത്ത്.. മടുത്ത് നിൽക്കക്കള്ളിയില്ലാതെ നിൽക്കുന്ന ആ മനുഷ്യൻ ഇനി എന്താവും ചെയ്യാൻ പോവുക? ഓർത്തിട്ട് തന്നെ എബിക്ക് തല പെരുക്കുന്നത് പോലെ തോന്നി. വീടുകളിൽ റൂഫ് ഇടുന്ന പണിയാണ് എബിക്ക്. ഇടത്തരം കുടുംബം. വയ്യാത്ത അപ്പനും അമ്മയും…

Read More

“നമ്മളിനി എന്താണ് ചെയ്യേണ്ടത്?” ” അറിയില്ല.. തൃപ്തി അഭിനയിക്കുക. മനസ്സിനെ പറ്റിക്കാൻ വേണ്ടിയെങ്കിലും..” ” സ്നേഹത്തെ കോരി കുടിച്ചു നോക്കുക..” ” ആവോ! പറ്റുമോ?” ” ഞാൻ വേദനിപ്പിക്കുന്നുണ്ടോ?” “ഒട്ടുമില്ല.. ഞാൻ എന്റെ പ്രിതിബിംബത്തോട് സംസാരിക്കുന്നത് പോലെത്തന്നെയുണ്ട്..” “തൃപ്തി ഇല്ലാതെ അഭിനയിക്കാൻ സാധ്യമാണോ? ശരിക്കും വേണ്ടേ?” “തോന്നണ്ടേ?” ” വേണം ന്ന് ആഗ്രഹിക്കുന്നുണ്ടോ?” ” വേണമല്ലോ! നമ്മളൊക്കെ അത് ആഗ്രഹിക്കുന്നവരല്ലേ?” ” എനിക്കും വേണം. എന്തേ നമുക്ക് അത് കിട്ടാത്തത്?” ” അതിനാണ് ഉത്തരം കിട്ടത്തത്. നമുക്ക് insecurities കൂടുതലാണ്. ആരെയും വിശ്വസിക്കുക നമുക്ക് സാധ്യമല്ല!” ” നമ്മൾ അത് തേടണോ? അതോ തേടൽ നിർത്തണോ? നമ്മൾ എന്താണ് ചെയ്യേണ്ടത്?” ” ഉത്തരം കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു..” ” എന്നെ ഞാൻ കാറ്റ് നിറഞ്ഞ ഒന്ന് പോലെ കനം കുറഞ്ഞതാക്കി മാറ്റുന്നു..” ” പറന്ന് പോവ്വോ?” ” അറിയില്ല… എനിക്ക് വയ്യ..” ” കണ്ണടച്ച് കിടന്നാലോ? വേദനകളും ആകുലതകളും മാറുമോ? “…

Read More

“ഇത് നിങ്ങൾക്ക് ഒരു വെറുമൊരു പുസ്തകമായിരിക്കും. പക്ഷേ എനിക്കിത് എന്റെ ജീവിതമാണ്. എന്റെ കണ്ണുനീരിന്റെ ഉപ്പ് പതിഞ്ഞ മഷിത്തണ്ട് കൊണ്ട് കോറിയിട്ടതാണ് അതിലെ വരികളത്രയും. ” സ്റ്റേജിലെ മൈക്കിന് മുന്നിൽ നിൽക്കുമ്പോൾ തുളുമ്പി വരുന്ന കണ്ണുകൾ കയ്യിലുള്ള തൂവാല കൊണ്ടൊപ്പി രോഷ്നി പറഞ്ഞു. സദസ്സിലെ സംസ്കാരിക നായകന്മാർക്കും സിനിമാ-സീരിയൽ അഭിനേതാക്കൾക്കും പൊതുപ്രവർത്തകർക്കും സാധാരണക്കാരായ കാണികൾക്കും അവളുടെ ആ സ്വരത്തിലെ ഇടർച്ചയും പതർച്ചയും മനസ്സിലായില്ലെന്ന് വരാം. കാരണം ബെന്യാമിൻ പറഞ്ഞ പോലെ “അറിയാത്തതും അനുഭവിക്കാത്തതുമായ കഥകൾ മറ്റു പലർക്കും കെട്ടു കഥകൾ ആകാം. ” എനിക്ക് രോഷ്നിയെ അറിയാവുന്നത് പോലെ, അവളെ ഞാൻ മനസ്സിലാക്കിയത് പോലെ മറ്റാരും അറിഞ്ഞിട്ടുണ്ടാവില്ല. ഒരുപക്ഷെ അവളുടെ ജനനത്തോടെ മരിച്ചുപോയ അവളുടെ അമ്മ ഉണ്ടായിരുന്നെങ്കിൽ മനസ്സിലാക്കിയേനെ. എങ്കിൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ നോക്കാൻ എന്ന കാരണം കാട്ടി ഭാര്യ മരിച്ച് പതിനാറ് തികയും മുന്നേ ഇഷ്ടക്കാരിയെ വീട്ടിലേക്ക് കൊണ്ട് വരുമായിരുന്നില്ലല്ലോ അവളുടെ അച്ഛൻ. രണ്ടാനമ്മയുടെ ക്രൂരതയ്ക്കൊടുവിൽ രോഷ്നിയുടെ എട്ടു വയസ്സുകാരൻ…

Read More

മനുഷ്യരാണ്.. ജീവിതമാണ്.. പലരെയും രക്തബന്ധം കൊണ്ടും സ്നേഹബന്ധം കൊണ്ടും സൗഹൃദം കൊണ്ടും പരിചയം കൊണ്ടും ജീവിതത്തിൽ കൂടെ കൂട്ടേണ്ടി വരും! ചിലരെയൊക്കെ അവരുടെ സ്വഭാവം മനസ്സിലായി കഴിഞ്ഞിട്ട് പോലും മാറ്റി നിർത്താൻ പറ്റില്ല. നമ്മുടെ ലൈഫിൽ ഇവരുടെ നിഴൽ വെട്ടം പോലും വീഴരുതേ എന്ന് ആഗ്രഹിച്ചാൽ പോലും മാറ്റി നിർത്താൻ പറ്റാത്ത ചിലരുണ്ട്. അവരെ സ്വന്തക്കാരെന്ന് പറയും! രക്തബന്ധത്തിലൂടെയും ബന്ധനത്തിലൂടെയും കിട്ടിയത്. ഓരോ ഘട്ടങ്ങളിലും നമ്മുക്ക് താല്പര്യമില്ലെങ്കിൽ പോലും കുടുംബത്തിലെ സമാധാനത്തിനു വേണ്ടി മിണ്ടാതെ സഹിക്കേണ്ടി വരും ഇത്തരത്തിൽ ഉള്ളവരെ! പിന്നെ സൗഹൃദമാണ്. സൗഹൃദത്തിലാണ് ഏറ്റവും വലിയ ചൂഷണം നടക്കുന്നത്! നമ്മളെ സ്നേഹിക്കുന്നുണ്ടെന്നും സഹായിക്കുന്നെണ്ടെന്നും ആശ്വസിപ്പിക്കുന്നുണ്ടെന്നും നമ്മൾ കരുതും! ശരിക്കും നമ്മളെ മുൻനിർത്തി അവർ അവർക്കുള്ള ലോകം പണിയുകയായിരിക്കും! അത്രയധികം കഴിവുണ്ടായിട്ടും ജീവിതത്തിൽ എവിടെയും എത്തപ്പെടാൻ കഴിയാതെ പോയ ഒരാൾ ആശങ്കകൾ പങ്ക് വയ്ക്കുമ്പോൾ ചിലർ ” അങ്ങനെയല്ല, നിനക്ക് കഴിവുണ്ട്..നീ ഇന്നതൊക്കെ ചെയ്യുന്നില്ലേ? നിനക്ക് അതില്ലേ? ഇതില്ലേ? എന്നൊക്കെ പറഞ്ഞു…

Read More

“നമ്മളിനി എന്താണ് ചെയ്യേണ്ടത്?” ” അറിയില്ല.. തൃപ്തി അഭിനയിക്കുക. മനസ്സിനെ പറ്റിക്കാൻ വേണ്ടിയെങ്കിലും..” ” സ്നേഹത്തെ കോരി കുടിച്ചു നോക്കുക..” ” ആവോ! പറ്റുമോ?” ” ഞാൻ വേദനിപ്പിക്കുന്നുണ്ടോ?” “ഒട്ടുമില്ല.. ഞാൻ എന്റെ പ്രിതിബിംബത്തോട് സംസാരിക്കുന്നത് പോലെത്തന്നെയുണ്ട്..” “തൃപ്തി ഇല്ലാതെ അഭിനയിക്കാൻ സാധ്യമാണോ? ശരിക്കും വേണ്ടേ?” “തോന്നണ്ടേ?” ” വേണം ന്ന് ആഗ്രഹിക്കുന്നുണ്ടോ?” ” വേണമല്ലോ! നമ്മളൊക്കെ അത് ആഗ്രഹിക്കുന്നവരല്ലേ?” ” എനിക്കും വേണം. എന്തേ നമുക്ക് അത് കിട്ടാത്തത്?” ” അതിനാണ് ഉത്തരം കിട്ടത്തത്. നമുക്ക് insecurities കൂടുതലാണ്. ആരെയും വിശ്വസിക്കുക നമുക്ക് സാധ്യമല്ല!” ” നമ്മൾ അത് തേടണോ? അതോ തേടൽ നിർത്തണോ? നമ്മൾ എന്താണ് ചെയ്യേണ്ടത്?” ” ഉത്തരം കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു..” ” എന്നെ ഞാൻ കാറ്റ് നിറഞ്ഞ ഒന്ന് പോലെ കനം കുറഞ്ഞതാക്കി മാറ്റുന്നു..” ” പറന്ന് പോവ്വോ?” ” അറിയില്ല… എനിക്ക് വയ്യ..” ” കണ്ണടച്ച് കിടന്നാലോ? വേദനകളും ആകുലതകളും മാറുമോ? “…

Read More