Author: Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

“എന്റെ കുഞ്ഞിന് അവളുടെ അമ്മയെ വേണം, മേഘാ…” കുറ്റബോധത്തിൽ കുനിഞ്ഞ മുഖത്തോടെ അനി പറഞ്ഞു. “അച്ഛനും അമ്മയും ഒരുമിച്ച് അവളെ വളർത്തണം എന്ന്.. അല്ലേ , അനിയേട്ടാ?” മേഘയുടെ കണ്ണുകളിലൊളിച്ച വേദനയേയും സങ്കടത്തെയും അറിഞ്ഞെങ്കിലും  അയാൾ ഒന്നും മറുപടി പറഞ്ഞില്ല. കാരണം, അതാണ് സത്യം. തമ്മിൽ പിരിഞ്ഞ് നിന്ന ഭാര്യയുടെയും ഭർത്താവിന്റെയും ജീവിതം സ്വന്തം കുഞ്ഞിന് വേണ്ടി ഒരുമിക്കേണ്ട സ്ഥിതി വന്നപ്പോൾ ഇത്രയും നാൾ തന്റെ കൂടെ തന്റെ വിഷമങ്ങളിൽ താങ്ങായും തണലായും നിന്ന ഒരുവളോട് മാപ്പ് പറയാനും അയാളുടെ പഴയ ജീവിതത്തിലേക്ക് തിരികെ പോകാനുള്ള അനുവാദം ചോദിക്കാനുമാണ് അയാൾ വന്നത് അത്ര മാത്രം… അയാളുടെ മുഖത്തേക്ക് നോക്കുമ്പോൾ മേഘയ്ക്ക് വെറുപ്പോ പിണക്കമോ അല്ല തോന്നുന്നത്. ഭീതിയാണ്.. ഒരു ശൂന്യതയാണ്! അനിയുടെ മുഖത്തു വേദനയുടെ നിഴലിലും തെളിയുന്ന പുഞ്ചിരിയില്ല, മറിച്ച് നിസംഗതയാണ്. എല്ലാം വിധിക്ക് വിട്ട് കൊടുത്തവന്റെ നിസഹായതയാണ്. ആഗ്രഹങ്ങളും മോഹങ്ങളും മണ്ണിലടിഞ്ഞു പോയവന്റെ നോട്ടമാണത്. മേഘയ്ക്ക് ഉള്ളം നൊന്തു. ” എനിക്ക്…

Read More

തൈലത്തിന്റെ മണമുള്ള ഉറുവാടി ഏടത്തിയെ അറിയോ? പ്രണയത്തിൻ വേണ്ടി ജീവിതം പോലും ഉഴിഞ്ഞു വച്ച അതീവസുന്ദരിയായ സ്ത്രീയെ? വല്യോറുമായിട്ടുള്ള പ്രണയത്തിനു ജീവിതം തന്നെ പ്രതിഫലമായി നൽകി അദ്ദേഹത്തിന്റെ കുടുംബത്തിലെ ഓരോ മുക്കിലും മൂലയിലും മനുഷ്യരിലും തന്റെ സാന്നിധ്യം അറിയിച്ചുക്കൊണ്ടിരുന്ന ആ സ്ത്രീ ജീവിച്ചിരുന്ന ഒരു വ്യക്തിയാണ്.. ലൈലയെയും കാഞ്ചനമാലയെയും വാഴ്ത്തിപാടിയ നമുക്കൊക്കെ അറിഞ്ഞും എത്രയോ പ്രണയിനികൾ ഇങ്ങനെ ഇവിടെ ജീവിച്ചിരുന്നു. ഇങ്ങനെ കുറേ മനുഷ്യരുടെ.. ജീവിച്ചിരുന്നതും ഭാവനയിൽ നിന്ന് ഉൾക്കൊണ്ടതുമായ ജീവൻ തുടിക്കുന്ന കുറെയേറെ കഥാപാത്രങ്ങളുടെ ഈറ്റില്ലമാണ് ” ഉറുവാടി” എന്ന പുസ്തകം. വിമിത’ എന്ന പെണ്ണ് കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതുമായ കുറെയേറെ കാര്യങ്ങൾ സരസമായി.., ലളിതമായി..,അവരുടെ തന്നെ ഭാഷയിൽ പകർത്തി വച്ചിരിക്കുകയാണ്! പതിനാറ് കഥകൾ ഉൾപ്പെടുന്ന ഈ കുഞ്ഞിപ്പുസ്തകത്തിൽ നിറയെ നാട്ടിൻപുറത്തെ നന്മകളും കുശുമ്പും പ്രേമവും ജീവിതവും നല്ലതും കെട്ടതുമായ അനുഭവങ്ങളൊക്കെ ചേർന്ന് ജീവിതാഗന്ധമുള്ള കുറേ മനുഷ്യര് പുനർജനിക്കുകയാണ്.. ജീവിക്കുകയാണ്. പ്രണയവും സ്നേഹവും വിധേയത്വവും ചതിയും മരണവും…

Read More

ഞാനൊരിക്കൽ എന്ത് സുന്ദരിയായിരുന്നു! പ്രണയത്തിന്റെ കണ്ണുകളിലൂടെ അവനെന്നെ നോക്കുമ്പോഴൊക്കെയും ഞാൻ ലോകത്തേറ്റവും സുന്ദരിയും ഭാഗ്യമുള്ളവളുമായി അനുഭവപ്പെട്ടിരുന്നു! ആരോ പകർന്ന് വച്ച ശൂന്യത നികത്താൻ മാത്രമാണ് ഞാനെന്ന് മനസിലായത് ഒരുപാട് വൈകിയാണ്! തനിച്ചായതിന്റെ വേദനയും വിരഹവും ആഞ്ഞു കത്തുന്ന വികാരവും അമർത്തിയുടയ്ക്കാൻ മാത്രമുള്ളൊരു വസ്തുവായിരുന്നു ഞാനെന്ന് മനസിലായപ്പോഴാണ് എന്റെ ദേഹത്ത് ആദ്യത്തെ ചുളിവ് വീണത്! എത്ര സംസാരിച്ചാലും മതിവരാതെ എന്നെ കേൾക്കുന്ന മനുഷ്യരെയൊക്കെയും തഴഞ്ഞിട്ട്.. ആവശ്യങ്ങൾക്ക് മാത്രം നമ്മളെ തേടുന്നവനെ ചുറ്റി കാലം കഴിച്ചതിനെയോർത്തപ്പോ ഴാണ് തലമുടികളിലൊക്കെയും നര വീണത്! നമ്മുടെ ലോകമവനാണെന്ന് കരുതി സ്വയം സ്നേഹിച്ച് സ്നേഹിക്കപ്പെടുന്നതിന്റെ രസമവനും പകർന്ന് നൽകിയിട്ടും മറ്റുള്ളവർക്കൊക്കെ മുൻഗണനയുടെ പാനപാത്രം നല്കി പരിഗണന പോലും നൽകാതെ ഒഴിവാക്കലിന്റെ മുൾമുനയിലെന്നെ നിർത്തിയപ്പോഴാണ് നടുവൊടിഞ്ഞ്.. ദേഹം തളർന്ന് എഴുന്നേൽക്കാൻ വയ്യാതെ നിലത്ത് വീണ് പോയതും ഉരുകിയ ഹൃദയം ഒഴുകിപ്പരന്ന് ഘനീഭവിച്ച് വേരുറച്ച് പോയതും… ശ്വാസം നിലച്ച് മരിച്ചു പോയതും…..!

Read More

എന്റെ ഓരോ വരികളും ഓരോ പുസ്തകമാണ്! പക്ഷേ ഹൃദയം തുറക്കുന്നവർക്ക് മാത്രം വായിക്കാനാവുന്ന പോലെ… തുടർന്ന് പോയൊരു കഥകളിലൊക്കെയും നീയും ഞാനും മാത്രമായിരിക്കും അക്ഷരങ്ങൾ മാറും, കാലങ്ങൾ തീരും, പക്ഷേ ആ കഥയിലെ ഓരോ കാഴ്ചകളും നിന്റെയുമെന്റെയും നിഴലുകൾ ഒപ്പിയെടുക്കും! പിറവി പിറവികളിൽപോലും, ആ കഥ വീണ്ടും നീയും ഞാനും തന്നെയാകും! ഞാനും നീയുമുള്ള നിശബ്ദതയിൽ പോലും നമ്മുടെ ഹൃദയങ്ങൾ ഉറക്കെ സംസാരിച്ചിരുന്നെന്ന്.. നമ്മളെ പോലെ പ്രണയം അറിയുന്നവർ ഒരുമിച്ചിരിക്കും.. വരികളിൽ… വാക്കുകളിൽ… മിണ്ടാതായെങ്കിലും! നിന്റെ വാക്കുകൾ എന്റെ ആത്മാവായി മാറുന്നു….! ഇതൊരു സ്വപ്നമല്ല.. ഒരു നേരത്തെ തോന്നലുമല്ല.. ഒരിക്കലും തീരാത്ത കഥയുടെ തുടർച്ച മാത്രമാണ്…..! ഇനിയീ യാത്രയ്ക്ക് തിരിച്ചു പോകാൻ പാതകളില്ലെന്ന്.. കാലങ്ങൾ പടരട്ടെ മഴത്തുള്ളികൾ വീഴട്ടെ.. ഇനിയീ യാത്രയും..കഥയും നമ്മുടേത് മാത്രമായി കഴിഞ്ഞു!! നിന്റെ പ്രണയവരികൾ മിണ്ടാതെയുള്ള പ്രണയചുംബനം പോലെ തോന്നുന്നു… ഹൃദയത്തിനകത്തേക്ക് ചുരുണ്ട് കയറിയത് പോലെ… നെഞ്ചിലൊരു വിങ്ങൽ പോലെ നീ എന്നിൽ നിറഞ്ഞു കഴിഞ്ഞു…! നീ…

Read More

നീലമേഘങ്ങൾ വിരുന്നെത്തുന്ന സ്വർണനിറത്തിലെ മണ്ണുള്ള കുന്നടിവാരത്ത് ഒരു കുഞ്ഞ് വീട് വയ്ക്കണം. ഒറ്റമുറിയും ആ മുറിക്കുള്ളിൽ പരമ്പ് കൊണ്ട് തിരിച്ച കുഞ്ഞൊരു അടുക്കളയും മാത്രം! ആവശ്യത്തിന് മാത്രം പാത്രങ്ങളും സൗകര്യങ്ങളും.. മുറ്റത്തെ ഒരാൾ പൊക്കം വലിപ്പമുള്ള കുഞ്ഞ് കിണറ്റിലെ ശുദ്ധമായ തണുത്ത വെള്ളം നിറച്ച മൺകുടം.. വീട്ടുമുറ്റത്ത് കൃഷിചെയ്ത പച്ചക്കറികളും…! നീളൻ വരാന്തയിൽ ഒരു ചാരുകസേര. നമ്മുടെ സ്നേഹം പോലെ തിമിർത്ത് പെയ്യുന്നത് കണ്ടോണ്ട്… ചൂടുള്ള കട്ടനും കുടിച്ച് കസേരയിൽ നീയും വരാന്തയിൽ നിന്ന് മുറ്റത്തേക്ക് കാല് നീട്ടി മഴ കൊള്ളുന്ന ഞാനും….! മുറ്റത്ത് നമ്മൾ മത്സരിച്ചു നട്ട പൂച്ചെടികളും പച്ചക്കറികളും മഴ നനഞ്ഞു സന്തോഷിക്കട്ടെ.. ചോരാത്ത മേൽക്കൂരയിൽ തകൃതിയായി പെയ്തു താളമിടുന്ന ശബ്ദം എന്ത് മനോഹരമായാണ് നമ്മളെ തമ്മിലൊന്ന് ചേർക്കുന്നത്.!! പുതുമഴയുടെ ഗന്ധം നുകർന്ന് കുറേ സ്വപ്നങ്ങൾ കാണണം.. വർത്താനം പറയണം.. മണ്ണിന്റെ മണമുള്ള..പവിഴമല്ലി പൂക്കൾ കൊഴിഞ്ഞ് കിടക്കുന്ന നീണ്ട മുറ്റത്തിന്റെ കോണിൽ കുട വിരിച്ചു നിൽക്കുന്ന തണൽ മരത്തിന്റെ…

Read More

ശാന്തമായി ഒഴുകുന്ന കായൽ. ഓള പരപ്പിൽ വിവിധ പൂക്കൾ കൊണ്ടലങ്കരിച്ച വള്ളം. അതിനും നടുവിലായി വിരിച്ച വെള്ള കിടക്കയിൽ സമാധാനമായി ഉറങ്ങുന്ന അവൾ. അവൾക്കപ്പോൾ നാടോടിക്കഥയിലെ ഉറങ്ങുന്ന സുന്ദരിയുടെ അതേ ഛായ ഉണ്ടായിരുന്നു. എങ്ങും നിശബ്ദത. ഒരു നിമിഷം. പെട്ടെന്ന് ലോകത്തുള്ള എല്ലാ അലാറവും ഒരുമിച്ച് അടിക്കാൻ തുടങ്ങി. ചെറുതും വലുതും പലവിധ ശബ്ദങ്ങളോട് കൂടിയും അവ അവളുടെ കാതിലേക്ക് ഇരച്ചു കയറി. ഞെട്ടിയുണർന്ന അവൾ കണ്ണ് മിഴിച്ചു നോക്കി. കായലുമില്ല. വള്ളവുമില്ല. അലാറം ശബ്ദം മാത്രം തുളച്ചു കയറുന്നുണ്ട്. മടിയുടെ പുതപ്പ് വലിച്ചു നീക്കി അവൾ എഴുന്നേറ്റ് അലാറം ഓഫ്‌ ചെയ്തു. സന്ദീപ് ഒന്നുമറിയാതെ പുതച്ച് മൂടി കിടപ്പുണ്ട്. ബാത്‌റൂമിൽ കയറി ഫ്രഷ് ആയ ശേഷം അവൾ അവനെ ഒന്നുകൂടി നോക്കിയിട്ട് അടുക്കളയിലേക്ക് നടന്നു. രാത്രി ഒരുപാട് വൈകിയാണ് കിടന്നത്. സന്ദീപിന്റെ ഫ്രണ്ട്സും ഫാമിലിയും ഉണ്ടായിരുന്നു ഡിന്നറിന്. അവരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു വച്ച് സന്ദീപ് അവളോട് ഓരോരോ വിഭവങ്ങളുടെയും ലിസ്റ്റ്…

Read More

സ്കൂട്ടി സൈഡ് സ്റ്റാൻഡിൽ നിർത്താതെ വെപ്രാളത്തിൽ മതിലിനോട് ചാരി വച്ചിട്ടാണ് മീര സിറ്റൗട്ടിലെ വെറും തറയിൽ ഇരുന്ന് പത്രം നിവർത്തി വച്ച് അതിൽ തല കുമ്പിട്ട് വായിക്കുകയായിരുന്ന വർഷയുടെ അടുത്തേക്ക് വന്നിരുന്നത്. വിയർത്ത് ഒലിച്ച അവളുടെ മുഖത്തേക്ക് നോക്കിയ വർഷ അമ്പരന്നു. കണ്മഷി എഴുതിയിട്ടില്ല. പൊട്ട് തൊട്ടിട്ടില്ല.എന്നും നെറ്റിയിൽ തൊടാറുള്ള ചന്ദനക്കുറിയും ഇല്ല. നെറ്റിയിൽ നിന്ന് ഒഴുകുന്ന വിയർപ്പ് ചാലുകൾ കഴുത്തിലൂടെ  ചുരിദാറിലേക്ക് അലിഞ്ഞ് മറയുന്നു. ഷോൾ കൊണ്ട് ഇടയ്ക്കിടെ ഒപ്പുന്നുണ്ടെങ്കിലും വീണ്ടും വിയർപ്പ് ഒലിച്ചിറങ്ങുന്നുണ്ട്. “നീ എന്താ ഓട്ട മത്സരത്തിന് പോയതാണോ? ഇങ്ങനെ വിയർക്കാൻ?” മീര വർഷയുടെ നേരെ നോക്കി. “ഓട്ട മത്സരം തന്നെയാടീ. അങ്ങോട്ടും ഇങ്ങോട്ടും ഓടി ഓടി തീരും എന്റെ ജീവിതം.” നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ച് കൊണ്ട് അവൾ പറഞ്ഞു. “ഇപ്പോ എന്താ പ്രശ്നം? നീ പറയ്‌.” വർഷ അവളുടെ അടുത്തേക്ക് നീങ്ങി കൊണ്ട് ചോദിച്ചു. “എനിക്ക് മതിയായി മോളെ ഈ ജീവിതം. ഒരു…

Read More

വെളിച്ചമണഞ്ഞു. കിടക്കറയിലാകെ ഇരുട്ട്. അവൾക്ക് വെള്ളം കുടിക്കണമെന്ന് തോന്നി. പരവേശം. മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ട്.. ഒരു കാലിന് മുകളിൽ മറ്റൊരു കാൽ ശക്തിയായി ചേർത്ത് പിടിച്ച് ബെഡിൽ മിണ്ടാതെ കിടന്നു. റൂമിന്റെ വാതിൽ തുറന്നടഞ്ഞു. പിണച്ചു വച്ച കാലുകൾ ശക്തിയായി പിടിച്ചകറ്റി അയാൾ കിടക്കയിലേക്ക് നൂഴ്ന്ന് കയറി. ഒന്ന്… രണ്ട്.. മൂന്ന്..നാല് അവൾ ദീർഘമായി നിശ്വസിച്ചു. അഞ്ച്… കാലിലെ പിടി അയച്ച് അയാൾ കിതപ്പോടെ വിയർത്ത് അവൾക്കരികിലേക്ക് വീണു. കുറച്ചു നിമിഷങ്ങൾക്കുള്ളിൽ കൂർക്കംവലിയും കേട്ടു തുടങ്ങി. അവൾ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു. പിന്നെയും മണിക്കൂറുകൾ കഴിഞ്ഞ് അവൾ ഉറക്കം പിടിക്കുമ്പോഴേക്കും അടുക്കളയിൽ പിറ്റേന്നത്തേ ദോശയ്ക്കുള്ള മാവും സാമ്പാറിനുള്ള കഷ്ണങ്ങൾ ഫ്രിഡ്ജിലുമായി തയ്യാറായിരുന്നു. ” അമ്മൂ.. എന്റെ വാച്ചെവിടെ..? പേഴ്സെവിടെ..?” ” ഷർട്ട് തേച്ചോ?” ” ലഞ്ച് ബാഗിൽ വച്ചോ..? കുപ്പിവെള്ളമെവിടെടി..?” പതിവ് ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളായി അമ്മുവും പകൽ സജീവമായി. അയാളുടെ വണ്ടി ഗേറ്റ് വിട്ട് പുറത്ത് പോയെന്ന് ഉറപ്പായപ്പോൾ അവൾ അന്നത്തെ പത്രവും ഒരു…

Read More

”എനിക്ക് എല്ലാം കിട്ടിയിട്ടുണ്ട് എബീ.. ഞാൻ അർഹിക്കാത്തത് പോലും കൈവെള്ളയിൽ വച്ച് തന്നിട്ടുണ്ട് ഈശ്വരൻ. പക്ഷെ ഒന്നും അധികകാലം അനുഭവിക്കാനുള്ള യോഗം തന്നില്ല. എല്ലാം പാതിക്ക് വച്ച് നഷ്ടപ്പെടും. തലയിലെഴുത്ത് അങ്ങനെയാണ്.” നിറയാൻ തുടങ്ങിയ കണ്ണുകളെ സമർത്ഥമായി ഒളിപ്പിച്ചു കൊണ്ട് ഹർഷൻ പോകുന്നത് കണ്ടിട്ടും ഒന്നും മിണ്ടാനാവാതെ എബി അതേ നിൽപ്പ് തുടർന്നു. ഹർഷൻ തന്നിട്ട് പോയ ഡയറിയിൽ വിരലുകൾ കൊണ്ടവൻ അമർത്തിപ്പിടിച്ചു. വിധിയോ മനുഷ്യരോ സാഹചര്യമോ തകർത്ത ഒരുവന്റെ ജീവിതകഥയാണ് കൈക്കുള്ളിൽ ഇരിക്കുന്നത്. മുൻ പരിചയം പോലുമില്ലാത്ത, ഈ കടൽ തീരത്ത് വച്ച് ഇപ്പോൾ മാത്രം കണ്ട് മുട്ടിയ തന്നെ ഈ ഡയറി ഏൽപ്പിച്ചിട്ട് പോകണമെങ്കിൽ അയാളുടെ ഉള്ളിൽ എന്തായിരിക്കും? എല്ലാം വെറുത്ത്.. മടുത്ത് നിൽക്കക്കള്ളിയില്ലാതെ നിൽക്കുന്ന ആ മനുഷ്യൻ ഇനി എന്താവും ചെയ്യാൻ പോവുക? ഓർത്തിട്ട് തന്നെ എബിക്ക് തല പെരുക്കുന്നത് പോലെ തോന്നി. വീടുകളിൽ റൂഫ് ഇടുന്ന പണിയാണ് എബിക്ക്. ഇടത്തരം കുടുംബം. വയ്യാത്ത അപ്പനും അമ്മയും…

Read More

“നമ്മളിനി എന്താണ് ചെയ്യേണ്ടത്?” ” അറിയില്ല.. തൃപ്തി അഭിനയിക്കുക. മനസ്സിനെ പറ്റിക്കാൻ വേണ്ടിയെങ്കിലും..” ” സ്നേഹത്തെ കോരി കുടിച്ചു നോക്കുക..” ” ആവോ! പറ്റുമോ?” ” ഞാൻ വേദനിപ്പിക്കുന്നുണ്ടോ?” “ഒട്ടുമില്ല.. ഞാൻ എന്റെ പ്രിതിബിംബത്തോട് സംസാരിക്കുന്നത് പോലെത്തന്നെയുണ്ട്..” “തൃപ്തി ഇല്ലാതെ അഭിനയിക്കാൻ സാധ്യമാണോ? ശരിക്കും വേണ്ടേ?” “തോന്നണ്ടേ?” ” വേണം ന്ന് ആഗ്രഹിക്കുന്നുണ്ടോ?” ” വേണമല്ലോ! നമ്മളൊക്കെ അത് ആഗ്രഹിക്കുന്നവരല്ലേ?” ” എനിക്കും വേണം. എന്തേ നമുക്ക് അത് കിട്ടാത്തത്?” ” അതിനാണ് ഉത്തരം കിട്ടത്തത്. നമുക്ക് insecurities കൂടുതലാണ്. ആരെയും വിശ്വസിക്കുക നമുക്ക് സാധ്യമല്ല!” ” നമ്മൾ അത് തേടണോ? അതോ തേടൽ നിർത്തണോ? നമ്മൾ എന്താണ് ചെയ്യേണ്ടത്?” ” ഉത്തരം കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു..” ” എന്നെ ഞാൻ കാറ്റ് നിറഞ്ഞ ഒന്ന് പോലെ കനം കുറഞ്ഞതാക്കി മാറ്റുന്നു..” ” പറന്ന് പോവ്വോ?” ” അറിയില്ല… എനിക്ക് വയ്യ..” ” കണ്ണടച്ച് കിടന്നാലോ? വേദനകളും ആകുലതകളും മാറുമോ? “…

Read More