Author: Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

വാശിപ്പുറത്ത് ചിലരെ നമ്മൾ മനഃപൂർവം മറന്നേക്കാം! പക്ഷെ അത് എന്നെന്നേക്കുമായി ഒരു നഷ്ടമായി തീരാതെ ഇരിക്കണമെങ്കിൽ ആ വാശിയെ മറന്നിട്ട് സ്നേഹത്തെ കൂട്ട് പിടിച്ച് തിരിച്ച് ചെന്നേക്കണം! അവർ മുഖം തിരിക്കില്ല.. കാരണം ആ വരവിനെ അവർ പ്രതീക്ഷിക്കുന്നുണ്ട്!

Read More

എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിങ്ങൾക്ക്, ആദ്യമേ ഞാൻ എന്നെ ഒന്നു പരിചയപ്പെടുത്തട്ടെ, ഇരുപത് വയസുവരെ അച്ഛനമ്മമാർ പറയുന്നത് കേട്ട് സമൂഹവിധികളെ പേടിച്ച് അതിനു തക്കവണ്ണം ജീവിച്ച ഒരു പെൺകുട്ടി. അതിന് ശേഷം വിവാഹം.. വേറെ വീട്… അറിയാത്ത മനുഷ്യര്.. സ്ഥലം.. ആചാരങ്ങൾ.. ചിട്ടകൾ.. ജോലി… കടമ അങ്ങനെ അങ്ങ് കയ്പ്പുകൾ മാത്രം നിറഞ്ഞ ജീവിതം. മുപ്പതിനോട് അടുത്തപ്പോഴാണ് നഷ്ടപ്പെട്ട് പോയത് എന്തെന്ന് തിരിച്ചറിഞ്ഞത്. എങ്കിലും പരിചയിച്ചു വന്ന പരിസ്ഥിതികളെയും രീതികളെയും വിട്ട് പുറത്ത് വരാൻ ഭയമായിരുന്നത് കൊണ്ട് മുന്നോട്ട് അത് പോലെ തന്നെ പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് നിങ്ങൾ എന്റെ ലോകത്തിലേക്ക് കടന്ന് വന്നത്.. എന്നെ നിങ്ങളുടെ ലോകത്തിന്റെ ഒരു ഭാഗമാക്കി മാറ്റിയത്. പ്രണയമാണോ വാത്സല്യമാണോ സൗഹൃദമാണോ ആരാധനയാണോ എന്നൊന്നും എനിക്കറിയില്ല പക്ഷേ നിങ്ങൾ എനിക്ക് തിരികെത്തന്നത് ആ പഴയ പെൺകുട്ടിയെ ആണ്. സ്വപ്നങ്ങൾ ആവോളം കണ്ടിരുന്ന,എഴുതാനും നിറയെ വായിക്കാനും ആഗ്രഹിച്ചിരുന്ന ആ കൊച്ചു പെണ്ണിനെ. നിങ്ങളിലൂടെ ഞാൻ പുതിയ ഞാനായി മാറി. നിങ്ങളുടെ…

Read More

ഈ കഥ ഓഡിയോ രൂപത്തിൽ കേൾക്കാൻ താല്പര്യമുണ്ടെങ്കിൽ, ഇവിടെ കേൾക്കാം. https://youtu.be/5FaD3tb4WHA?feature=shared “എന്തൊരു നശിച്ച മഴയാ!” പുറത്തെ ഇരുട്ടിലേക്ക് നോക്കിക്കൊണ്ട് ആരോടെന്നില്ലാതെ ദീപ പറഞ്ഞു. ആരോടോ ഉള്ള വാശി പോലെ മഴ തകർത്തു പെയ്യുകയാണ്. അതിരിൽ നട്ടേക്കുന്ന കപ്പയും ചേമ്പും ചേനയുമൊക്കെ മഴവെള്ള പാച്ചിലിൽ പിഴുത് പോകുമോ എന്ന ഭയമുണ്ട് ദീപയ്ക്ക്. രവി പലചരക്ക് കടയിലേക്കും അമ്മൂട്ടി സ്കൂളിലേക്കും പോയി കഴിഞ്ഞാൽ ഇതൊക്കെയാണ് ദീപയുടെ വിനോദങ്ങൾ. അവളുടെ കൈ പൊന്നിൻ കൈ ആണെന്നാണ് രവി പറയുന്നത്. പടുംവിത്ത് നട്ടാലും കുരുക്കുകയും വളരുകയും ചെയ്യുമെന്ന്. പത്ത് സെന്റിൽ ഒരു കൊച്ചു വീട്. അതിനു ചുറ്റും അവൾക്ക് ആകുന്നത് പോലെ പച്ചക്കറിയും പൂക്കളും മഞ്ഞളും ഇഞ്ചിയും എന്ന് വേണ്ട ഒരുവിധം സകല ഫല വൃക്ഷാദികളും അവിടെ വളർത്തിയിട്ടുണ്ട്. മഴയെ ശകാരിച്ചിട്ട് തിരിഞ്ഞു നോക്കുമ്പോഴാണ് രവിയും മോളും കൂടെ ഉമ്മറത്ത് പായിൽ കിടക്കുന്നത് ദീപ കണ്ടത്. മഴ പെയ്യുമ്പോൾ ഉള്ളതാണ് അച്ഛനും മോൾക്കും ഈ കളി.…

Read More

ചില കൂടിച്ചേരലുകൾ ഉണങ്ങിയ മുറിവിന്റെ പൊറ്റവലിച്ചിളക്കും പോലെയാണ്. അന്നേരമൊരു സുഖം തോന്നുമെങ്കിലും കിനിഞ്ഞിറങ്ങുന്ന ചോര തുള്ളികളിലെ നീറ്റൽ പോലെ ഉള്ളം കുത്തി വലിക്കും. പിന്നീടെപ്പോഴെങ്കിലും.

Read More

അയാളോട് എനിക്കെന്നും പ്രണയമായിരുന്നു.. പക്ഷെ അയാൾക്ക് എന്നോട് വെറുപ്പും.. അതു കൊണ്ടാണല്ലോ എനിക്ക് ഇഷ്ടമാകുന്നില്ലെന്നറിഞ്ഞിട്ടും അയാൾ എന്നിലേക്ക് ഇഴഞ്ഞു കേറുന്നത്.. എന്റെ വേദനകളെ വകവയ്ക്കാതെ എന്റെ ലോലസ്ഥാനങ്ങളെ ഞെരിച്ചുടയ്ക്കുന്നത്.. പ്രേമമല്ലാത്ത വികാരം കൊണ്ടെന്റെ ചുണ്ടുകളിൽ ചെഞ്ചോര കിനിയിപ്പിക്കുന്നത്.. കിതയ്ക്കുന്ന ഹൃദയത്തോടെയെന്റെ ജീവന്റെ ശേഷനാളത്തിൽ ആരോഹണ അവരോഹണ ക്രമത്തിൽ വേദനയുടെ കൂരമ്പുകൾ പതിപ്പിക്കുന്നത്… ഒടുവിൽ ഒരു സഹതാപത്തിന്റെ കണിക പോലും കാണിക്കാതെ.. കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരിനെ ഉമ്മവച്ചു തഴുകിതലോടാതെ നെടുവീർപ്പുമിട്ട് ഉറങ്ങി തീർക്കുമ്പോൾ ബാക്കിയായ സ്വപ്നങ്ങളെ നെഞ്ചിൽ താലോലിച്ചു ഞാനും മയങ്ങുന്നത്…. ഞാനായാളെ സ്നേഹിച്ചുകൊണ്ടേയിരുന്നു.. അയാൾക്ക് വെച്ചുവിളമ്പി, വിഴുപ്പലക്കി,കിടക്കാനും നിൽക്കാനും ഇരിക്കാനുമുള്ള ഇടമെല്ലാം തൂത്തു തുടച്ചു വൃത്തിയാക്കി അയാളെ ഞാൻ പ്രേമിക്കാൻ ശ്രമിച്ചു.. നിനക്ക് ഞാനും എനിക്ക് നീയും നമുക്ക് കൂട്ടായി ഒരു കുഞ്ഞൂട്ടനും എന്നു ഓരോ രാവിലും എന്റെ കാതിൽ അയാൾ മന്ത്രിച്ചുകൊണ്ടേയിരുന്നു.. പക്ഷെ അയാളിൽ പ്രണയമുണ്ടായിരുന്നോ എന്നെനിക്കറിയില്ല… എങ്കിലും ഞാനായാളെ പ്രേമിച്ചു കൊണ്ടേയിരുന്നു…

Read More

മഴ പെയ്യുന്നുണ്ടായിരുന്നില്ല.. ഹൃദയം ചുട്ട് പൊള്ളുന്നുണ്ടായിരുന്നു.. എന്നിട്ടും…., നെറുക മുതൽ ഉള്ളംകാൽ വരെ ഞാൻ കുളിരിൽ വിറച്ചു! നീ സ്പർശിച്ച ഇടങ്ങളിലൊക്കെയും മൊട്ടുകൾ വിടർന്ന്, സുഗന്ധം നിറഞ്ഞ് പൂക്കൾ പുഞ്ചിരിച്ചു! നിന്റെ ഓരോ ചുംബനത്തിലും ഞാനെന്നെ മറന്നു! നിന്റെ കൈവിരൽത്തുമ്പുകളിൽ ഉടൽ ഞെരുങ്ങിയമരുമ്പോൾ സ്നേഹം കൊണ്ട് ഞാൻ വീണ്ടും ജനിച്ചു. മുടിതുമ്പിൽ പോലും നിന്റെ ഗന്ധം… ഞാനും നീയും ഒഴുകുകയായിരുന്നു!! പ്രണയമെന്ന കടലിലേക്കൊഴുകിയെത്താൻ ഇരുവരും മത്സരം… തോൽവികളില്ലാതെ.. ഞാൻ നീയായി മാറി.. നീ എന്നിൽ മഴ പോലെ അലിഞ്ഞിറങ്ങി രക്തം പോലുമൊന്നായി!! ശേഷം.. നമ്മളൊന്നായി..🍂🍂

Read More

ആഗ്രഹങ്ങൾക്ക് മേൽ മൂന്ന് പിടി മണ്ണിട്ട് മൂടിയപ്പോൾ ഒരിക്കലും കരുതിയില്ല.. ആ നോവ് എന്നും ഹൃദയത്തിൽ കുത്തിയിറങ്ങിയ കത്തി പോലെ വേദനിപ്പിക്കുമെന്ന്.. സ്നേഹം കൊടുത്ത് തോറ്റ് തുടങ്ങിയപ്പോൾ മുതലാണ് ജീവിതവും കളിപ്പിക്കുകയാണെന്ന് മനസ്സിലായത്!! പനിനീർ പൂവ് പോലെ സ്നേഹമെന്ന് പറഞ്ഞപ്പോഴും കടലിലെ തിരകൾ പോലെയാണ് പ്രണയമെന്ന് പറഞ്ഞപ്പോഴും കണ്ണടച്ച് വിശ്വസിച്ചവൾക്കിപ്പോ സ്വന്തം മനസിനെ പോലും സംശയം!! മരിക്കാനും കഴിയാതെ മുന്നോട്ട് നടക്കാനും കഴിയാതെ ചിതല് തിന്ന കാൽപ്പാദങ്ങളിൽ കൊരുത്തിട്ട കടമയുടെ ചങ്ങല വ്രണത്തിൽ പോറി രക്തം കിനിയുന്നു!! വിഗ്രഹങ്ങളോ അൾത്താരയോ പടച്ചോനേ എന്ന നിലവിളിയോ ആരും കേട്ടില്ല…! തനിച്ചായി പോയെന്ന് തോന്നിയ നിമിഷങ്ങളിലൊക്കെയും തീരുമാനങ്ങൾ വെറും വാക്കായ് മാറുന്ന നേരങ്ങളിലൊക്കെയും രക്തമൊഴുകി പരക്കുന്ന നീല ഞരമ്പുകൾ സ്വപ്നം കണ്ടവൾ ഭയന്ന് വിറയ്ക്കും!! പുതപ്പ് വലിച്ച് മൂടി മരണത്തിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കും. ഒന്നുറങ്ങി എഴുന്നേൽക്കുമ്പോൾ എല്ലാം ശരിയാകുമെന്ന്…

Read More

ഓർമ്മകൾ എന്നും നോവാണ്. ആ നോവിലാണ് ഒരുമിച്ച് പങ്കിട്ട നല്ല നിമിഷങ്ങളുടെ ബാക്കിപത്രം പോലെ ഹൃദയം തുടിക്കുന്നത്. അവരെ വീണ്ടും വീണ്ടും ഓർക്കുന്നത്!💜

Read More

ഒരിത്തിരി സ്നേഹത്തിനായി കൊതിക്കുന്നവരും.. ഒറ്റപ്പെടലിനു ഇടയിലെ ആ വലിയ വേദന മറക്കാൻ ശ്രമിക്കുന്നവരും ഏറ്റവും കൂടുതൽ ഉള്ള സ്ഥലം ഏതാണെന്ന് അറിയ്യോ? 😌 മെസ്സെഞ്ചർ

Read More

തിരക്കുകൾക്കിടയിൽ നമ്മളെ മറന്ന് വച്ചവരുണ്ടാകും!! എപ്പോഴെങ്കിലും തിരിച്ച് വന്നെടുക്കാം എന്ന് കരുതി മനഃപൂർവം മറന്നിട്ട് പോകുന്നവർ! അത് നമുക്ക് അവരിലുള്ള വിശ്വാസം അറിയുന്നത് കൊണ്ടല്ല.. കളഞ്ഞിട്ട് പോകുന്നത് അവിടെ തന്നെ കാണും എന്നുള്ള പാഴ്ചിന്ത കൊണ്ടാണ്! ഒരു സ്നേഹവും അവഗണനയ്ക്ക് മേൽ നിലനിൽക്കില്ല! ഒരു ബന്ധവും പരിഗണനയില്ലാതെ ബാക്കിയാകില്ല..!

Read More