Author: Anju Mohanan

അങ്ങ് പപ്പനാഭന്റെ നാട്ടിൽ… ആറ്റിങ്ങലിൽ താമസം.

ഒടുവിൽ അമ്മയും മനസ്സിലാക്കി ഇത് എന്തോ കുഴപ്പമുണ്ട്. കുറച്ചുനേരം അവളെ എടുത്തു കൊണ്ട് നടന്നപ്പോൾ പഴയ പടിയായി. കുഞ്ഞിന് വയ്യാത്തത് കാരണം അമ്മയും അച്ഛനും വേഗം ജോലി കഴിഞ്ഞ് വീട്ടിലെത്തി. ഞാൻ പറഞ്ഞു “അമ്മ.. തീരെ ഭേദമില്ല. അവളുടെ ഭാവം മാറിമാറി വരുന്നതേയുള്ളൂ. ” “എല്ലാം നീ കൊണ്ടുവന്ന ഡ്രസ്സ് കാരണമാണ്” എന്ന് പറഞ്ഞുകൊണ്ട് അവർ ഡ്രസ് എല്ലാം എടുത്ത് വീടിന്റെ പുറകുവശത്ത് കൊണ്ട് എറിഞ്ഞു. അതോടെ പ്രശ്നം കുറച്ചുകൂടി സങ്കീർണമായി. ആരെയും അവൾ അടുത്ത്  അടുപ്പിക്കില്ല. എന്റെ അമ്മയെയും അച്ഛനെയും അകറ്റി നിർത്തും. എന്തിനേറെ….അമ്മയും അച്ഛനും ആയ ഞങ്ങളെപ്പോലും അവൾ അടുപ്പിക്കുന്നില്ല. രണ്ടു വയസ്സായ കുഞ്ഞിന് ഒരു റൂമിൽ ഒറ്റയ്ക്ക് ഇരിക്കണം. അതുവരെ ഞാൻ അവളെ എടുത്തു കൊണ്ട് നടക്കണമായിരുന്നു. എന്നെ “അമ്മ” എന്ന് വിളിക്കുമായിരുന്നു. പക്ഷേ… ഇപ്പോൾ മുതൽ എന്റെ നിഴൽ കാണുന്നതുപോലും അവൾക്ക് ഭയമാണ്. എന്റെ പാല് പോലും അവൾ കുടിക്കുന്നില്ല. ആ റൂമിന്റെ വാതിലിനു പുറത്ത്…

Read More

https://koottaksharangal.com/anubhavam/20230921-vishwasichaalum-illengilum1 ഒരു രണ്ടു വയസ്സ് കാരിയുടെ അലർച്ച കേട്ട് ഞാൻ അവിടെ തന്നെ സ്തംഭിച്ചു നിന്നുപോയി. എന്തു ചെയ്യണം എന്ന് അറിയാതെ കയ്യും കാലും വിറച്ചു പോയി. അവൾ നിർത്താതെ അലറിക്കൊണ്ടേയിരിക്കുന്നു. ഒപ്പം കരയുന്നുമുണ്ട്. പേടിച്ചിട്ടാണെങ്കിലും ഞാൻ പതിയെ പതിയെ അടുത്തേക്ക് വന്നു മോളെ എന്നു വിളിച്ചു. അവൾ ചാടി എണീറ്റ് അമ്മാ എന്ന് വിളിച്ചുകൊണ്ട് രണ്ട് കൈകളും നീട്ടി അവളെ എടുക്കണമെന്ന് ആംഗ്യം കാണിച്ചു. കേട്ടപാടെ ഞാൻ അവളെ വാരിയെടുത്തു. അവളോ പേടിച്ചു വിറച്ചു റൂമിന്റെ ഒരു കോണിലേക്ക് വിരല് ചൂണ്ടി, അവളുടെ പേടി എന്നെ അറിയിക്കുന്നു. അവിടെ അവൾക്കു മാത്രം കാണാൻ കഴിയാവുന്ന എന്തോ ഒരു രൂപം ഉണ്ടായിരുന്നിട്ടുണ്ടാവാം. ഞാൻ കുഞ്ഞിനെ വേഗം മറുവശത്തേക്ക് മാറ്റി ഉടനെ അവൾ അവിടെയും മറ്റൊരു കോണിൽ വിരൽ ചൂണ്ടി കരയുന്നു. പോകാം പോകാം എന്ന് പറഞ്ഞു കൊണ്ട് ഒക്കത്തിരുന്ന് കാലിട്ടടിക്കുന്നു. ഞാൻ എങ്ങോട്ടൊക്കെ കുഞ്ഞിനെ കൊണ്ടു ഓടിയാലും അവിടൊക്കെ ഇതുതന്നെയാണ് അവസ്ഥ. …

Read More

എന്റെ രണ്ടു വയസ്സായ മകൾക്ക് തീരെ സുഖമില്ലായിരുന്നു. നല്ല പനി കാരണം ഒരു ആഹാരവും കഴിക്കുന്നതും ഇല്ല. മരുന്നു പോലും കഴിക്കുന്നുണ്ടായിരുന്നില്ല. എപ്പോഴും കരച്ചിൽ മാത്രമായിരുന്നു. ഇനിയും നോക്കിയിരുന്നാൽ ശരിയാവില്ല. എന്റെ വീട്ടിലേക്ക് പോകാം. അവിടെയാകുമ്പോൾ എന്റെ അമ്മ തള്ളിയിട്ടിട്ടാണെങ്കിലും എന്തെങ്കിലുമൊക്കെ ആഹാരം അവളെ കൊണ്ട് കഴിപ്പിക്കും. ആശുപത്രിയിൽ പോയതിനുശേഷം അതുവഴി എന്റെ വീട്ടിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു. ചേട്ടൻ വണ്ടി എടുത്തപ്പോഴേക്കും ഞാൻ ഒരു കൈയിൽ കുഞ്ഞും മറ്റേ കയ്യിൽ ഒരു ബാഗ് നിറയെ ഉടുപ്പുകളുമായി അവിടെ വന്നു നിന്നു.  “ഇതൊക്കെ പറക്കിക്കെട്ടി എങ്ങോട്ടാ? എന്താണ് ഇതൊക്കെ? “അത് നമ്മുടെ ശ്യാമള അമ്മയുടെ മകൾ സിനി ചേച്ചി ഇപ്പൊ ജോലിക്ക് പോകുന്നത്  ഒരു വലിയ വീട്ടിൽ ആണേ. അവിടുന്ന് അവർ കൊടുത്തതാ അവരുടെ കുഞ്ഞിന്റെ ഇട്ടു പഴകാത്തതും ഇട്ടിട്ടു പോലുമില്ലാത്തതുമായ കുറെ വിലകൂടിയ കുഞ്ഞു ഡ്രസ്സുകൾ. സിനി ചേച്ചിക്ക് നമ്മുടെ മോളെ ഓർമ്മ വന്നപ്പോൾ ഇവിടെ കൊണ്ട് തന്നതാ. എങ്ങനെ…

Read More

സമയം വെളുപ്പിന് മൂന്ന് മണി. കട്ടിലിൽ കിടക്കുന്ന ഭാര്യയെ രാഹുൽ ഇരുട്ടിൽ പരതി. പക്ഷേ അവളില്ല. “ഇവൾ ഇതെവിടെ പോയി? ഈ പെണ്ണിന് ഇരുട്ടത്ത് ഒറ്റയ്ക്ക് ഇറങ്ങി പോകേണ്ട വല്ല കാര്യവും ഉണ്ടോ? നിറവയർ ആയി നിൽക്കുന്ന പെണ്ണാ…  എന്തെങ്കിലും പറ്റിപ്പോയാൽ ആര് സമാധാനം പറയും?” റൂമിൽ ലൈറ്റ് ഇട്ട്, മൊബൈൽ ഫോൺ കയ്യിൽ എടുത്ത് അവൻ റൂമിന് പുറത്തിറങ്ങി. അടുക്കളയിൽ വെട്ടം കാണുന്നുണ്ട്. അവൻ പയ്യെ പയ്യെ ഉച്ചയുണ്ടാക്കാതെ, ലൈറ്റ് ഒന്നും ഓൺ ചെയ്യാതെ അങ്ങോട്ട് പോയി നോക്കി. “ഇവൾക്കെന്താ ഇവിടെ പരിപാടി ?” അവൾ ഇരുന്ന്  പഴങ്കഞ്ഞി കുടിക്കുന്നു. “എന്റെ പ്രിയപ്പെട്ട ഗർഭിണി…നിനക്ക് പഴങ്കഞ്ഞി കുടിക്കാൻ പറ്റിയ നല്ല ബെസ്റ്റ് സമയം തന്നെ കേട്ടോ …” “കൊതി വന്നിട്ട് ഉറക്കം പോലും വരുന്നില്ല. അതുകൊണ്ടാ ചേട്ടാ….. അതേയ്… പിന്നെ….. ആരോടും പറയല്ലേ….” അതു കേട്ടതും അവൻ മൊബൈൽ ക്യാമറ ഓൺ ചെയ്തു. അത് ഷൂട്ട് ചെയ്യാൻ തുടങ്ങി. അവളും…

Read More

“അപ്പാപ്പാ… ഇന്ന് തിരുവോണമല്ലേ ?” “അതേ…” “ടീച്ചർ പറഞ്ഞല്ലോ എല്ലാ ചിങ്ങമാസത്തിലെ തിരുവോണത്തിനും മഹാബലി തന്റെ പ്രജകളെ  കാണാൻ പാതാളത്തിൽ നിന്നും ഇങ്ങോട്ട് കയറി വരും എന്ന്. അത് ശരിയാണോ? ഇന്നാണോ വരുന്നത്?” “പിന്നല്ലാതെ … ഇന്ന് എല്ലാ പ്രജകളുടെയും വീട്ടിൽ മാവേലിയെത്തും. അതുകൊണ്ടാണല്ലോ ഇന്ന് എല്ലാ വീട്ടിലും സദ്യ ഒരുക്കി വിളക്ക് ഒരുക്കി കത്തിച്ച് വൃത്തിയായി കുളിച്ച് നല്ല വസ്ത്രം ഒക്കെ ധരിച്ച് എല്ലാവരും നിൽക്കുന്നത്. എപ്പോൾ കയറി വരും എന്ന് പറയാൻ പറ്റില്ലല്ലോ…” “ഓ … അത് ശരി…” ഒന്നാം ക്ലാസുകാരനായ കൊച്ചുമോനെ പറ്റിച്ചതിന്റെ ചിരി അപ്പാപ്പൻ പുറം കൈ കൊണ്ട് വായ പൊത്തി മറച്ചു. “അപ്പാപ്പാ…, രാവിലെ വന്നില്ല. ഉച്ചയ്ക്കും വന്നില്ല. നേരം ഇരുട്ടിയല്ലോ ഇനി വരില്ലേ? കണ്ണന്റെയും കുക്കുവിന്റെയും വീട്ടിൽ വന്നു കാണുമോ? വന്നിട്ട് വേണം കണ്ണനുള്ളത് പോലുള്ള കറുത്ത ഷൂസ് സമ്മാനമായി ചോദിക്കാൻ. ഇന്നുതന്നെ അദ്ദേഹത്തിന് മടങ്ങിപ്പോകാനുള്ളതാ…” “വെളുക്കുന്നത് വരെ സമയം ഉണ്ടല്ലോ മോനെ……

Read More

ചെയ്തു മുഴുവിപ്പിക്കാനുള്ള ജോലികൾ കാഠിന്യം തന്നെയാണ്…. അത് ചെയ്തു തീർക്കുംവരെ!

Read More

ഉമ്മറത്തിരുന്ന് മൊബൈൽ ഫോണിൽ വിരലോടിച്ചിരിക്കുന്ന സമയത്താണ് അമ്മമ്മയുടെ ചാരുകസേരയിൽ ഇരുന്നുള്ള ആ ചോദ്യം വന്നത്. “നാളെ അത്തം തുടങ്ങുമെന്ന് കേട്ടല്ലോ മക്കളെ… മുറ്റത്ത് പൂക്കളം ഒന്നും ഇടുന്നില്ലേ?”എന്ന്. ഞാനവിടെ ഇരുന്നു ചിരിച്ചുകൊണ്ട് അമ്മയോട് ഉറക്കെ വിളിച്ചു പറഞ്ഞു “അമ്മേ ഈ അമ്മമ്മയുടെ കിളിയൊക്കെ പറന്നു പോയെന്ന് തോന്നുന്നു. പഴയ 80 കളുടെ ഓർമ്മയാ മനസ്സിൽ . അമ്മയെ കളിയാക്കിയെങ്കിലും ശേഷം ഞാനും ഒന്ന് ചിന്തിച്ചു നോക്കി. അമ്മാമ പറഞ്ഞത് ശരിയല്ലേ? പത്തിരുപത്തഞ്ച് വർഷം ആകും ഈ വീട്ടുമുറ്റത്ത് ഒരു അത്തം ഇട്ടിട്ട്. സത്യത്തിൽ അന്ന് അനുഭവിച്ചറിഞ്ഞതല്ലേ ശരിക്കുള്ള ഓണം! എന്റെ ഓർമ്മകളും 90കളിലേക്ക് പറന്നു … അത്തം ആയാൽ പിന്നെ ഓടും പാടത്തേക്കും  പറമ്പിലേക്കും  ആറ്റിന്റെ ഓരോത്തും എല്ലാം പൂക്കൾ ഇറക്കാൻ. ഞാൻ മാത്രമല്ല കേട്ടോ… വീട്ടിന്റെ അപ്പുറവും ഇപ്പുറവും ഒക്കെയുള്ള എല്ലാ കൂട്ടുകാരികളും കൂട്ടുകാരന്മാരും ഉണ്ടാകും. ഒരു മത്സരം പോലെ ഞങ്ങൾ പൂക്കൾ ശേഖരിച്ച് മുറ്റത്ത് ചാണകം വട്ടത്തിന് മെഴുകി,…

Read More