Author: Anu Nazeer

എഴുത്തിൽ വായനയും വായനയില്‍ എഴുത്തും അന്തര്‍ലീനമാണ്. ... വായിക്കുവാൻ ഏറെ ഇഷ്ടപെടുന്നവൾ.....

ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന പലതും ചിലവേറിയതാണ് …. എന്നാൽ …. നമ്മെ സത്യത്തിൽ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങളെല്ലാം തികച്ചും ചിലവില്ലതാണെന്നതാണ് സത്യം …. സ്നേഹം …. ചിരി .. നല്ല വാക്കുകൾ ….. നല്ല ബന്ധങ്ങൾ …… അങ്ങനെയങ്ങനെ എത്രയെത്ര കാര്യങ്ങൾ … സ്നേഹിക്കുക വീണ്ടും വീണ്ടും സ്നേഹിക്കുക … തന്റെ പ്രിയപെട്ടവരെ ….. കളങ്കമില്ലാതെ …. അനു 🥀

Read More

കുറച്ചു ദിവസങ്ങൾക്കു മുമ്പ് വാട്സ്ആപ്പ് സ്റ്റാറ്റസുകൾ നോക്കുന്നതിനിടയിൽ കൂടെ വർക്ക്‌ ചെയ്ത ടീച്ചറുടെ സ്റ്റാറ്റസിൽ ഒരു ആദരാഞ്ജലികൾ പോസ്റ്റ്‌ കണ്ടു. നോക്കിയപ്പോ പ്ലസ് ടു പഠിക്കുന്ന ഒരു ആൺകുട്ടിയാണ്. അവരുടെ സ്കൂളിൽ പഠിക്കുന്ന കുട്ടിയാണ്. എന്തു പറ്റി എന്ന് ചോദിച്ചപ്പോൾ സൂയിസൈഡ് ആണെന്ന് പറഞ്ഞു. എന്താണ് കാരണം എന്നോ എന്തിനു വേണ്ടി ചെയ്തു എന്നോ വീട്ടുകാർക്കോ സ്കൂളിലുള്ള ടീച്ചേർസിനോ അറിയില്ല. അവൻ അങ്ങനെയുള്ള ഒരു കുട്ടി അല്ല. എന്നിട്ടും ആരും നിനച്ചിരിക്കാതെ വീടിന്റെ ഉള്ളിൽ അവന്റെ മുറിയിൽ… ഇന്നത്തെ കുട്ടികൾ എന്താവോ ഇങ്ങനെ നമുക്കൊന്നും ചിന്തിക്കാൻ കൂടി കഴിയുന്നില്ല. എന്റെ ഒരു ചോദ്യത്തിന് നെടുവീർപ്പോടെ ഇത്രയും മറുപടി പറഞ്ഞു ടീച്ചർ. ഒന്നാലോചിച്ചു നോക്കിയാൽ ഒരോ ദിവസവും പത്രം എടുത്തു നോക്കിയാലോ സോഷ്യൽ മീഡിയ വാർത്തകളിലോ ആരുടെ എങ്കിലും സ്റ്റാറ്റസിലോ ഒരു കുട്ടിയുടെ എങ്കിലും ആത്മഹത്യ വാർത്തയോ ഫോട്ടോയോ കാണുന്നത് പതിവ് കാഴ്ച്ച ആയിരിക്കുന്നു. കുറച്ചു നാൾ മുമ്പ് എന്റെ മകന്റെ സ്കൂളിലും…

Read More

അമ്മയുടെ ഉദരത്തിൽ ഒരു ഭ്രൂണമായ് പിറന്നു ഭൂമിയിൽ ജനിക്കാനാവാതെ തിരികെ സ്വർഗ്ഗത്തിലെത്തിയ കുഞ്ഞുങ്ങൾ അന്ന് ദൈവത്തോട് പരാതി പറഞ്ഞെങ്കിലും ഇന്നവർ ഭൂമിയിൽ നോക്കി നെടുവീർപ്പോടെ പറയുന്നുണ്ട്. ” നാമെത്ര ഭാഗ്യവാന്മാർ….. ഭൂമിയിൽ പിറക്കാതിരുന്നത് എത്ര നന്നായെന്ന്!!” അനു ✍️

Read More

നീണ്ട മുപ്പതു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് അയാൾ നാട്ടിലേക്കു തിരിച്ചു പോരുകയാണ്. അന്നം തന്ന നാട്ടിൽ നിന്നും ജനിച്ചു വളർന്ന മണ്ണിലേക്ക് വീണ്ടും ഒരു പറിച്ചുനടൽ. ഒരിക്കൽ ജീവിതപ്രാരാബ്ദവും യൗവ്വനത്തിന്റെ ചോരത്തിളപ്പും കൊണ്ട് എന്തൊക്കെയോ എത്തിപിടിക്കാൻ ഈ നാട്ടിൽ എത്തപ്പെട്ടവർ ജീവിതാവസാനം വരെ ഈ മരുഭൂമിയിൽ തളച്ചിടേണ്ടി വരുന്ന ഹതഭാഗ്യരായി മാറി പോകുന്നു എന്ന് മനസിലാക്കാൻ അയാൾക്ക് കാലങ്ങൾ ഏറെ വേണ്ടി വന്നിരുന്നു. തിരിച്ചറിവിന്റെ വെളിച്ചം ഉദിച്ചപ്പോഴേക്കും തിരിച്ചു പിടിക്കാൻ എത്താനാവാത്ത വിധം അയാൾക്ക് നാട് അന്യമായി തുടങ്ങി. റൂമിലെ ഓരോരുത്തരോടും യാത്ര പറഞ്ഞ് ഇറങ്ങുവാൻ വാക്കുകൾ കിട്ടാതെ കുഴങ്ങിപോയിരുന്നു അയാൾ അപ്പോഴൊക്കെ. എന്താണ് അവരോടു യാത്ര പറയേണ്ടത്. ജിവിതയാത്രയിൽ കൂടെപിറപ്പല്ലാതെ കൂടെ കൂടിയവർ. സന്തോഷത്തിലും സങ്കടത്തിലും അയാളോടാപ്പമുണ്ടായിരുന്നവർ. ചുണ്ടിൽ പുഞ്ചിരിയും കണ്ണിൽ ഒരു തുള്ളികണ്ണിരുമായ് അയാൾ അവിടെ നിന്ന് പടികൾ ഇറങ്ങി. ഇരുമെയ്യും ഒരു മനസുമായി നടന്നിരുന്ന ഒരു കൂട്ടം ആളുകൾ. എന്തു പേര് അവർക്കു നൽകണം എന്ന് ഇപ്പോഴും…

Read More

വീട്ടില് മൊത്തം അടക്കം പറച്ചിലാണിപ്പോൾ.. അവള് ഒരു കലഹപ്രിയ ആണത്രേ.. ഇന്നലെ അത്താഴം കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോഴാണ് അവളാദ്യം പാത്രങ്ങളോട് കലഹിച്ചത്. നിങ്ങൾക്കൊക്കെ സ്വയം പര്യാപ്തത നേടിക്കൂടെ എന്നെല്ലാം ചോദിച്ചു പാത്രങ്ങളോട് വഴക്ക് പറത്രെ. കരി പിടിച്ച കഞ്ഞി കലത്തിനെ വഴക്ക് പറഞ്ഞതും പോരാഞ്ഞു ഒരു കുത്ത് കൊടുത്ത്‌ മൂലക്ക് കൊണ്ട് വെച്ചെന്ന്.. കാലത്തു മുതൽ തൂവിയ കഞ്ഞി വെള്ളത്തിൽ കുളിച്ചു വിറകിന്റെ ചൂടിൽ എരിഞ്ഞതൊക്കെ മറന്നു പോയെന്നു ചൊല്ലി കഞ്ഞി കലവും പരാതി പറച്ചിലിന്നെ.. കറി ചട്ടിയും കൂട്ടാൻ പാത്രവും പേടിച്ചു വിറച്ചു ഒരു മൂലക്ക് ഒതുങ്ങി നിൽക്കുന്നതും കണ്ട്. കൂട്ടിയിട്ട് വെള്ളത്തിലിട്ടു ശ്വാസം മുട്ടിച്ചു കൊല്ലാതെ കൊന്നെന്ന് സ്പൂണും ഗ്ലാസും അടക്കം പറഞ്ഞു.. അലക്കുവാനുള്ള തുണിയും മൂലയിലിരിക്കുന്ന ചൂലും പേടിച്ചിരിപ്പാണ്… ആ പറഞ്ഞിട്ട് കാര്യമെന്ത്.. പരാതി പറയാനും പരിഭവം പറയാനും അവൾക്ക് ഞങ്ങളല്ലാതെ മാറ്റാരുണ്ട്… അനു ✍️

Read More

“അതൊന്നു എഴുതി മുഴുവൻ ആക്കിട്ടു കളിയ്ക്കാൻ പോയ മതി അപ്പൂസെ. സ്കൂൾ തുറന്നാ ഇനി പത്തിലേക്കാ ” പറഞ്ഞു തീരും മുമ്പേ മുൻവശത്തെ വരാന്തയിൽ എത്തി അവൻ ബോളും ബാറ്റും കയ്യിലെടുത്തിയിരുന്നു. പോകാൻ നേരം, “അപ്പൂസേ നീ പോയാ തിരിച്ചു വരുമ്പോ അടി ഉറപ്പാണ് ” എന്ന അമ്മയുടെ വാക്ക് കേട്ടപ്പോൾ അവൻ തിരിച്ചു വന്നു വരാന്തയിലിരുന്നു. “അമ്മ പറയണത് കേട്ടൂടെ കുട്ടിയെ?” എന്ന അമ്മമ്മയുടെ വർത്താനോം കൂടി കേട്ടപ്പോ ബാറ്റും ബോളും വലിച്ചെറിഞ്ഞു കസേരയിൽ വന്നിരുന്നു. ” ഏതു നേരവും പഠിക്കണം പഠിക്കണം. ഇതെന്നെ ഉപദേശം. ഞാൻ ജയിച്ച പോരെ. ഇതൊക്കെ കഴിഞ്ഞു കിട്ടിയ മതിയായിരുന്നു!” അവൻ പിറുപിറുത്തു. “കുട്ടി, പഠിക്കുന്ന കാലം അല്ലെ ഒരാളുടെ ഏറ്റവും മനോഹരമായ കാലം.. അതറിയോ നിനക്ക്?” “അമ്മമ്മയും തുടങ്ങിയോ ഉപദേശം…” അപ്പുനറിയോ അമ്മമ്മക്ക് എന്ത് ഇഷ്ടമായിരുന്നു പഠിക്കാൻ എന്ന്. പക്ഷെ നാലാംതരം വരെ പഠിക്കാൻ യോഗമുണ്ടായുള്ളൂ. നാലാംതരത്തിന്നു അഞ്ചിലേക്കു ജയിച്ചപ്പോൾ അമ്മമ്മ ഒരുപാട്…

Read More

പുസ്‌തകദിനത്തെ കുറിച്ചും വായനയെ കുറിച്ചും വാ തോരാതെ വാക്കുകൾ അവളുടെ കവിതയിൽ പിറവി കൊള്ളുമ്പോഴായിരുന്നു അവളുടെ ഷെൽഫിലെ ചിതലിനു പേറ്റു നോവ് തുടങ്ങിയത്. വേദന സഹിക്കാനാവാതെ വാവിട്ടു നില വിളിക്കുന്നതു കേട്ട് സഹിക്കാൻ കഴിയാതെയാവണം വാതിലിന്റെ തുരുമ്പിച്ച വിജാഗിരികൾ അവളെ നോക്കി പതുക്കെ ഒന്നു ഞരങ്ങി. “ഡാക്കിട്ടറേ കൊണ്ട് വായോ…” ഒച്ചയിട്ട് അലമുറയിട്ടിട്ടും വാക്കുകളുടെ കുത്തൊഴുക്കിൽ പ്രളയം നടക്കുമ്പോൾ പേറ്റു നോവ് കേൾക്കാൻ ആർക്കു നേരം. അപ്പോഴും പ്രിയതമക്കും കുഞ്ഞിനും സുരക്ഷിതമായൊരിടാം തേടുകയായിരുന്നു അച്ഛൻ ചിതൽ. അവസാനം തേടിയൊരിടം കിട്ടിയ സന്തോഷം വിരിഞ്ഞ സമയത്തു തന്നെയായിരുന്നു ഭൂമിയുടെ അവകാശികളായി അവർ പിറന്നു വീണത്. അമ്മയും കുഞ്ഞുങ്ങളും സുഖമായി സന്തോഷം തിര തല്ലുന്ന നേരം അവിടെ മുഴുവൻ നെയ്പായസത്തിന്റെ മണം പരന്നു. തങ്ങളുടെ ഊഴം കാത്ത് മറ്റുള്ളവർ നെടുവീർപ്പോടെ കാത്തിരുന്നു. അപ്പോഴും വായനയുടെ മാഹാത്മ്യത്തെ കുറിച്ചു കവിതകൾ പിറന്നു കൊണ്ടേയിരുന്നു…. അനു ✍️

Read More

പ്രണയമാണെനിക്ക് നിന്നോട് … വാടി തളർത്തുമെന്നറിഞ്ഞിട്ടും കടുത്ത വേനലിനെ പ്രണയിക്കുന്ന വാകപൂവിനെ പോലെ.. കൊഴിഞ്ഞു പോകുമെന്നറിഞ്ഞിട്ടും കാറ്റിനെ പ്രണയിക്കുന്ന കരിയില കൂട്ടങ്ങളെ പോലെ ….. എന്റെ നഷ്ടങ്ങളും ഇഷ്ടങ്ങളും നിന്നോടുള്ള പ്രണയാമാണെനിക്ക് …. എന്റെ പ്രണയത്തെ കുറിച്ചോർക്കുമ്പോഴെല്ലാം ഒരു ശ്വാസമായ് ഒരു ഹൃദയമിടിപ്പായ് നീയെന്നിൽ അണയുന്നുവെങ്കിൽ … നീയെന്നേ … !!! എന്റെ ആത്മാവായ് മാറിയെന്നറിയുന്നുണ്ട് ഞാൻ …. ഒരു മരണത്തിനപ്പുറം വേർപ്പെടനാവാതെ ഞാനെപ്പൊഴേ നിന്നിൽ ചേർന്നിരുന്നു എന്റെ പ്രിയപെട്ടവനെ.. അനു ✍️

Read More

“അമ്മക്കെന്നും അസുഖമാണ് ഡോക്ടറെ. പക്ഷെ എല്ലാ ടെസ്റ്റ്‌ റിപ്പോർട്ടുകളും നോർലാണ്. ഇനി എന്താ ഞങ്ങൾ ചെയ്യേണ്ടത്.” ക്ഷമ നശിപ്പിച്ച മകൻ ഡോക്ടരുടെ മുന്നിൽ ഉച്ചത്തിൽ വീണ്ടും ആവർത്തിച്ചു. “എന്തു മരുന്നാണ് ഞങ്ങൾ അമ്മക്ക് നൽകേണ്ടത്?” തല താഴ്ത്തി ഇരിക്കുന്ന അമ്മയെ നോക്കി ഡോക്ടർ അയാളോട് പറഞ്ഞു. ‘നിങ്ങൾ ഒരു നിമിഷം പുറത്തു നിൽക്കാമോ.!” ആഞ്ഞു വലിച്ചു കസേര നീക്കി അയാൾ പുറത്തേക്ക് പോയി. “അമ്മേ.. എന്തു പറ്റി അമ്മക്ക്. അമ്മക്ക് എന്താണ് ശരീരത്തിൽ തോന്നുന്നത്.. എവിടെയാണ് വേദന ” ഒന്നും മിണ്ടാതെ മിഴി നിറഞ്ഞ അമ്മയെ നോക്കി ഡോക്ടർ വീണ്ടും ചോദിച്ചു. “ഡോക്ടർ എനിക്ക് സമധാനത്തിനുള്ള മരുന്ന് നൽകാമോ?” അനു✍️

Read More

വിശന്ന വയറിന്റെ മുന്നിൽ വിളമ്പിയ അന്നത്തിനു മുമ്പിലെ പുഞ്ചിരി ലോകം ജയിച്ചു വന്ന യോദ്ധാവിന്റെ പുഞ്ചിരിയേക്കാൾ മനോഹമാണ്..!!!

Read More