ജനിച്ച നിമിഷം തന്നെയായിരുന്നു അവളുടെ ജീവിതത്തിലെ ആദ്യ നഷ്ടം. അവൾ ഈ ലോകത്തേക്ക് വന്നപ്പോൾ, അവളുടെ അമ്മ ഈ ലോകം വിട്ടു പോയി. അമ്മയുടെ മുഖം കണ്ടിട്ടില്ല… ശബ്ദം കേട്ടിട്ടില്ല… “അമ്മ “എന്ന് വിളിച്ചു ചേർന്നുനിൽക്കാനുള്ള ഒരു ഓർമ്മ പോലും ഇല്ലായിരുന്നു. പക്ഷേ അമ്മ ഇല്ലാത്ത ശൂന്യത അവൾ ഓരോ ദിവസവും അനുഭവിച്ചു വളർന്നു. ചെറുപ്പം മുതൽ അവൾ പഠിച്ചത് ഒരു കാര്യം മാത്രം- സ്വന്തം കണ്ണീർ താനെ തുടയ്ക്കാൻ. മറ്റുള്ള കുട്ടികൾ അമ്മയുടെ കൈപിടിച്ച് സ്കൂളിലേക്ക് പോകുമ്പോൾ, അവൾ അകലെ നിന്നു നോക്കും. ഉത്സവ ദിവസങ്ങളിലും അസുഖം വരുന്ന ദിവസങ്ങളിലും ഒക്കെ അവൾ അമ്മയെ കുറിച്ച് ഓർക്കുമ്പോൾ ഒരു മുഖം പോലും മനസ്സിലേക്ക് വരികയില്ലായിരുന്നു. അതായിരുന്നു അവളുടെ ഏറ്റവും വലിയ വേദന. കാലം കടന്നുപോയി, അവൾ വിവാഹിതയായി. മൂന്ന് പെൺകുട്ടികൾക്ക് അവൾ ജന്മം നൽകി. ആദ്യമായി സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേർത്തപ്പോൾ അമ്മ എന്ന വാക്കിന്റെ അർത്ഥം അവൾക്ക് മനസ്സിലായി.…
