Author: Bindu Jayan

Housewife based at Thrissur

അന്ന് പതിവുപോലെ അപ്പുവും കൂട്ടുകാരും സ്കൂൾ വിട്ട് വരുന്നതും നോക്കി പൂമുഖത്ത് ഇരിക്കുകയായിരുന്നു ദേവകി അമ്മ. സമയം 5 മണി ആകാറായല്ലോ.. എന്ത് പറ്റി.. ? ഇന്ന് നാലരയുടെ ബസ് വന്നില്ലേ.. ? പച്ച വിരിച്ച പാടവും മലകളും കുന്നുകളും കാവും കുളവും നിഷ്കളങ്കരായ കുറെ നല്ല ആളുകളും എന്ന് വേണ്ട ഒരു ഗ്രാമത്തിനുവേണ്ട എല്ലാം അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കൊച്ചു ഗ്രാമം. അവിടേക്കാണെങ്കിൽ ആകെ രണ്ട് ബസ് മാത്രമേ ടൗണിലേക്ക് ജനങ്ങളെ ബന്ധിപ്പിക്കാനായിട്ട് ഉള്ളൂ. അന്നൊക്കെ ടൗണിലെ സ്കൂൾ നന്നായി പഠിക്കുന്ന കുട്ടികൾക്ക് മാത്രമാണ് എന്നാണ് പൊതുവെയുള്ള വിശ്വാസം. അന്ന് എല്ലാവരും പറഞ്ഞതാ അപ്പുവിനെ ഇത്ര അകലേക്ക് പഠിക്കാൻ വിടേണ്ട എന്ന്. ഇപ്പോൾ തോന്നുന്നു ഇവിടെ അടുത്തുള്ള സ്കൂളിൽ എങ്ങാനും ചേർത്തിയാൽ മതിയായിരുന്നു. അവന്റെ അച്ഛന് ഒരേ നിർബന്ധം അവനെ നല്ല സ്കൂളിൽ തന്നെ പഠിപ്പിക്കണം എന്ന് എന്നിട്ടോ… അങ്ങേര് ആണെങ്കിൽ ബോംബെയ്ക്ക് ജോലി ശരിയായപ്പോൾ പോകുകയും ചെയ്തു. ഇപ്പോൾ സ്ഥിരമായിട്ട്…

Read More