Author: Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

നമുക്കേറ്റവും പ്രിയപ്പെട്ട ഒരാൾ ജീവിതപാഠമായി മാറുന്നത് പോലൊരു വേദന വേറെയുണ്ടോ?

Read More

മിക്ക പെൺകുട്ടികളുടെയും ജീവിതത്തിലെ ആദ്യ സൂപ്പർഹീറോ #അച്ഛൻ തന്നെയാണ്. എന്നാൽ ആ ഗംഭീരപരിവേഷത്തിന് എന്തെങ്കിലും കോട്ടം തട്ടുമ്പോൾ നമ്മൾ എങ്ങനെ അത് ഉൾക്കൊള്ളും എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്റെ ജീവിതത്തിൽ അങ്ങനെ നടന്ന രണ്ടു സംഭവങ്ങളെപ്പറ്റി ഇവിടെ കുറിയ്ക്കട്ടെ… സംഭവം 1 – വർഷം 2005 കേരള സർവ്വകലാശാലയുടെ ജോയിന്റ് രജിസ്ട്രാർ തസ്തികയിൽ അപ്പ വിരമിച്ചത് 2000 ലായിരുന്നു. 2003 ൽ ഞാൻ ടെക്നോപാർക്കിൽ ജോലി നേടി, വിവാഹം ചെയ്‌ത്‌, അടുത്ത വർഷം ഒരു മകൾ ഉണ്ടായപ്പോൾ, അവളുടെ പൂർണ സംരക്ഷണച്ചുമതല അപ്പയും അമ്മയും ഏറ്റെടുത്തു. മൂന്നു വയസ്സ് വരെ അവരുടെ കൂടെ നിന്നാണ് മോൾ വളർന്നത്. അമ്മ ഒരു കോളേജിൽ വിസിറ്റിംഗ് പ്രൊഫസർ ആയി തുടർന്നപ്പോഴും അപ്പ ഒറ്റയ്ക്ക് മോളെ നോക്കുമായിരുന്നു. അടയും ശർക്കരയും പോലത്തെ കൂട്ടുകെട്ടാണ് അവർ ! അന്നേ അപ്പയ്ക്ക് ആസ്തമയും ശ്വാസംമുട്ടലും ഉണ്ടായിരുന്നു (45 വയസ്സ് വരെ നല്ല രീതിയിൽ പുകവലിച്ചതിന്റെ അവശേഷിപ്പ്‌). പിന്നീട് വെർട്ടിഗോ തുടങ്ങി…

Read More

KK എന്ന പ്രിയപ്പെട്ട ഗായകന്റെ നഷ്‌ടം വരുത്തിയ സങ്കടവും ഞെട്ടലും മാറുന്നില്ല…. 90-2000 കളിലെ കോളേജ് ദിനങ്ങളുടെ മധുരനൊമ്പരമായ ഓർമ്മകൾക്ക് KK യുടെ മുഖമായിരുന്നു. ഒരു പച്ചനിറത്തിലുള്ള ഗോലി വെയിലത്തേക്ക് പിടിച്ചു നോക്കുന്ന, ഗിറ്റാർ ധരിച്ച KK ഇപ്പോഴും മനസ്സിലുണ്ട്. അടിപൊളി ഗാനങ്ങൾ നിറഞ്ഞു നിന്നിരുന്ന സമയത്ത്, വളരെ ശാന്തമായ “പ്യാർ കെ പൽ” എന്ന ഗാനവും പുതുമയുള്ള സ്വരവുമാണ് എന്നെ ആദ്യം ആകർഷിച്ചത്. 1999 ൽ സോണി പുറത്തിറക്കി, ലെസ്‌ലി ലൂയിസ് സംഗീതസംവിധാനം ചെയ്‌ത “പൽ” എന്ന ആൽബത്തിലെ ടൈറ്റിൽ സോങ്ങും “യാരോൻ” എന്ന പാട്ടും കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വൻ ഹിറ്റായിരുന്നു; അക്കാലത്ത് ഫെയർവെൽ പാർട്ടികളിൽ ഏറ്റവുമധികം കേട്ടിരുന്ന പാട്ടുമായിരുന്നു അത്. പിന്നീട് രണ്ടു പതിറ്റാണ്ടായി എത്രയെത്ര ഗാനങ്ങൾ – തമിഴിലും ഹിന്ദിയിലും ആൽബങ്ങളിലുമായി KK വളരുന്നത് കണ്ടു സന്തോഷിച്ചു. ഒത്തിരി ആസ്വദിച്ചു കേട്ട ആ നാദം ഇത്ര വേഗം പൊലിഞ്ഞുപോയത് ഉൾക്കൊള്ളാനാവുന്നില്ല… ശാസ്ത്രീയ സംഗീതം അഭ്യസിക്കാതെ ഇൻഡസ്ട്രിയിൽ എത്തി…

Read More

ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന സ്കൂൾ ബസ്സിൽ കയറുവാൻ മോഹം ! ബാല്യകാലത്തെ മധുരതരമായ ഓർമ്മകളാണ് സ്കൂൾബസ് യാത്രകൾ. രാവിലെ ഉറക്കത്തിന്റെ ആലസ്യം മാറാതെ സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ആദ്യമായി കാണുന്ന പുഞ്ചിരിക്കുന്ന മുഖം ഡ്രൈവർ അങ്കിളിന്റെയോ കണ്ടക്ടർ മാമന്റെയോ ആയിരിക്കും. വൈകുന്നേരം ക്ഷീണിച്ചവശായി വീട്ടിലേക്ക് പോകുമ്പോൾ അവസാനം റ്റാറ്റാ പറയുന്നതും ഇവരോട് തന്നെയാവും ! ബസ് ബ്രേക്ക് ഡൗൺ ആകുമ്പോൾ കുട്ടികളെല്ലാം കൗതുകത്തോടെ നോക്കുന്ന ടയർ മാറ്റൽ പ്രക്രിയ… മറ്റൊരു ബസ് വരുന്നത് വരെ കാത്തിരിക്കുന്ന സമയത്ത് നടക്കുന്ന കോലാഹലങ്ങൾ, ലഞ്ച് ബോക്സ് ഭക്ഷണം പങ്കുവെക്കലുകൾ … വിനോദയാത്രയ്ക്ക് പോകുമ്പോൾ ഉള്ള പാട്ടുകള്‍… ….. മഴപെയ്യുമ്പോൾ ഷട്ടർ ഇടാതെ തൂവാന ആസ്വദിച്ചിരിക്കുമ്പോൾ കണ്ടക്ടർ മാമൻ വഴക്കുപറയുന്നത്… സ്റ്റോപ്പ് എത്തുമ്പോൾ ബെൽ അടിക്കാൻ കെഞ്ചുന്നത്. അതിന് അവസരം കിട്ടിയാൽ ആവേശം കൊള്ളുന്നത് !! എത്ര മനോഹരമായ ഓർമ്മകൾ… പക്ഷേ, അമ്മ ആയിക്കഴിഞ്ഞ് മകളെ രാവിലെ അയയ്ക്കാൻ പെടുന്ന തത്രപ്പാട്, അത്ര നല്ല…

Read More

മഴയെ പ്രണയിക്കുന്നവർ തന്നെ, നനയാതിരിക്കാൻ കുടയും പിടിക്കുന്നു. കുളിർകാറ്റിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്നവർ തന്നെ, ജനൽ അടയ്ക്കാനും മടിക്കുന്നില്ല. പുഴയെ സ്നേഹിക്കുന്നവർ, ആഴത്തിലേക്ക് ഇറങ്ങാതെ തീരത്ത് തന്നെ നീന്തുന്നു. പുസ്തകപ്രേമികൾ അവ വായിക്കാതെ, അവയിലെ ലോകങ്ങളിൽ ജീവിക്കാൻ ശ്രമിക്കാതെ, അലമാരയിൽ അടച്ചു പൂട്ടുന്നു. ഇപ്പോൾ എന്റെ ഹൃദയത്തിൽ ഭയം നിറയ്ക്കുന്നതും നിന്റെ വാക്കുകളാണ് … “നിന്നെയെനിക്ക് എന്തുമാത്രം ഇഷ്ടമാണെന്നോ ?” നീ പറഞ്ഞത്, ഞാൻ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത് ? ഇതൊരു ക്ഷണികമായ ഭ്രമം മാത്രമാണോ; അലസമായി വിതറിയ പൊള്ളയായ വാക്കുകൾ? മറ്റുള്ളവരെപ്പോലെ, സ്നേഹിക്കുന്നുവെന്ന് അവകാശപ്പെടുന്നതിനെ ഒഴിവാക്കുമോ, നീയും ? – ദീപ പെരുമാൾ

Read More

രാവിലെ ഉറങ്ങി എഴുന്നേറ്റ് വരുമ്പോൾ നമ്മുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന ചില കാര്യങ്ങൾ…. 5. കിളിക്കൊഞ്ചലുകളും നേരിയ ചൂടുള്ള സൂര്യകിരണങ്ങളും ദൂരെയെങ്ങുനിന്നോ ഒഴുകിവരുന്ന വെങ്കട്ടേശസുപ്രഭാതവും 4. കലണ്ടർ നോക്കുമ്പോൾ, ഇന്ന് അവധി ആണല്ലോ കുറച്ചുനേരം കൂടെ ഉറങ്ങാമല്ലോ എന്ന് തിരിച്ചറിവ് 3. മുറിവാതിൽക്കൽ സ്നേഹം വിടർത്തുന്ന, ചായക്കോപ്പയുമായി നിൽക്കുന്ന പൂന്തിങ്കളാകുന്ന ഭർത്താവ് 2. ശാന്തമായി ഉറങ്ങുന്ന കുട്ടി (പിശാചുക്കൾ) ളുടെ നിഷ്കളങ്കമുഖം 1. തേക്കാൻ പാത്രങ്ങൾ ഒന്നുമില്ലാതെ, കാലിയായി, വൃത്തിയായി കിടക്കുന്ന അടുക്കള സിങ്ക് ! നിങ്ങൾക്ക് രാവിലെ സന്തോഷം ഏകുന്നത് എന്താണ് എന്ന് പറയൂ… – ദീപ പെരുമാൾ

Read More

… അസൂയയ്ക്ക് ??? നമ്മൾ അസൂയപ്പെട്ടാലും ഇല്ലെങ്കിലും അവർ ജീവിതം അവരുടെ പാട്ടിനു മുന്നോട്ട് കൊണ്ടുപോകും. പിന്നെന്താണ് നമുക്ക് നേട്ടം??? ഒരാളോട് അസൂയപ്പെടുമ്പോൾ നമ്മൾ അവരെ ബോധിപ്പിക്കുകയാണ്; നമ്മളെക്കാൾ ഉയരത്തിലാണ് അവർ എന്നത്… അവരുടെ സന്തോഷം നിലനിൽക്കുന്നോ ഇല്ലയോ, നമ്മുടെ അസൂയ അതിനെക്കാളും ഏറെക്കാലം നിലനിൽക്കും! അത് നമ്മളെ ക്രമേണ അന്ധരാക്കും. അതുകൊണ്ട് മരുന്നില്ലാത്ത ഈ അസുഖത്തിന് പോയി തല വച്ചു കൊടുക്കരുത് ! എന്ന്, കൂട്ടക്ഷരങ്ങളിലെ മറ്റ് എഴുത്തുകാരെ അസൂയയോടെ നോക്കുന്ന ഞാൻ…

Read More

പലർക്കും സാമ്പത്തിക സ്വാതന്ത്ര്യം എന്നത് സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് പണം ചെലവഴിക്കാനുള്ള അവസരം മാത്രമാണെന്ന് തോന്നാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ, അതിനപ്പുറം സാമ്പത്തിക സ്വാതന്ത്ര്യത്തിന് ധാരാളം അർത്ഥങ്ങളുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയുടെ ഉത്തരവാദിത്തം ഒരു വ്യക്തിയിൽ മാത്രം അടിച്ചേൽപ്പിക്കാതെ, അത് പങ്കുവെക്കാനുള്ള കഴിവ് കൂടിയാണ്. പങ്കാളിക്ക് നമ്മുടെ സാമ്പത്തിക ഭാരം പൂർണ്ണമായും ഏൽപ്പിക്കാതെ, നമ്മുടെ കഴിവിനനുസരിച്ച് സംഭാവന നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഒരു ചെറിയ ശതമാനം എങ്കിലും , ചിലവുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നത് നമ്മുടെ പങ്കാളി നമ്മൾക്കായി ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും നന്ദി കാണിക്കാനുള്ള ഒരു മാർഗ്ഗമാണ്. – ദീപ

Read More

അമ്മ എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന ചിത്രം എന്താണ്? ഒരു സ്ത്രീ, കുട്ടിയെ പ്രസവിച്ച്, വളർത്തി, പരിപാലിക്കുന്നവൾ. പക്ഷേ, ഈ ലോകത്ത് അമ്മയാകാൻ ലിംഗഭേദം ഒരു തടസ്സമാണോ? നൂറുകണക്കിന് കുട്ടികൾക്കും, മുതിർന്നവർക്കും, ലിംഗഭേദമന്യേ എല്ലാവർക്കും “അമ്മ”യായി മാറിയ ഒരാളെ പരിചയപ്പെടുത്തട്ടെ? മാതൃത്വം എന്നത് സ്ത്രീയുടെ കുത്തകയല്ലെന്നും, ‘അമ്മ’ എന്ന പദം അന്വർത്ഥമാക്കാൻ സ്ത്രീയായിത്തന്നെ ജനിക്കണം എന്നില്ല എന്നും കാണിച്ചു തരുന്ന ഒരു “കിന്നർ” (eunuch) – മാധുരി മാ. ‘കിന്നർ’ എന്ന് വിളിക്കപ്പെടുന്ന ഒരു സമൂഹത്തിൽ നിന്നുള്ളവരാണ് മാധുരി മാ. പലരുടെയും കണ്ണിൽ അവർ ‘അന്യ’രാണ്. നമ്മുടെ സമൂഹം പല പേരുകളിൽ പുച്ഛത്തോടെ വിളിക്കുന്നവർ. ഈയിടെയായി ‘മൂന്നാം ലിംഗഭേദം’ എന്ന് കുറച്ചെങ്കിലും മാന്യതയോടെ വിളിക്കപ്പെടുന്ന ഒരു മനുഷ്യജന്മം.  പാട്ടും നൃത്തവും ചെയ്യുന്ന ദേവകളെപ്പോലെയായിരുന്നു ഹിന്ദു പുരാണങ്ങളിലെ കിന്നരർ – സ്വർഗ്ഗത്തിലെ അപ്‌സരസ്സുകൾ പോലെ ! അതുപോലെയാണ് മാധുരി മാ നൃത്തം ചെയ്യുന്നതും. അത്രയും ആകർഷകമായി, ഒരു പെൺകുട്ടിക്ക് പോലും അരക്കെട്ട്…

Read More

അമ്മ എന്ന ‘ജോലി’ എനിക്ക് ഒത്തിരി ഇഷ്ടമാണ്; ഒരാളോട് കരുതൽ കാണിക്കുന്നതും, അവർക്ക് വളരാൻ ആവശ്യമുള്ളതൊക്ക ചെയ്തു കൊടുക്കുന്നതും ഒക്കെ എനിക്കിഷ്ടമാണ്. അതിനാൽ ജീവിതത്തിൽ പല പ്രായത്തിലുള്ള, പല പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്കും ഞാൻ വഴികാട്ടിയായും അമ്മയായും പ്രവർത്തിച്ചിട്ടുണ്ട്. എൻ്റെ സുംബ ക്ലാസിൽ, 20-ലധികം കോളേജ് വിദ്യാർത്ഥികൾക്ക് ഞാൻ ‘ദത്തെടുത്ത അമ്മ’ ആയിമാറി. എന്റെ സ്വന്തം കുട്ടികളെ പോലെ അവരെ സ്നേഹിച്ചു, ശകാരിച്ചു, ചിലപ്പോൾ അവർക്കായി സ്പെഷ്യൽ വിഭവങ്ങൾ പാചകം ചെയ്‌തു. എൻ്റെ കസിൻസിന്റെ മക്കളിൽ ചിലർ എന്നെ സ്നേഹപൂർവ്വം “ദീപാമ്മ” എന്ന് വിളിക്കുന്നു. ഒഡീഷയിലെ എൻ്റെ ഭർത്താവിൻ്റെ ഓഫീസിലെ സപ്പോർട്ട് സ്റ്റാഫുകൾ, എന്നെക്കാൾ ഏറെ പ്രായമുള്ളവർ ഉൾപ്പടെ, എന്നെ ബഹുമാനത്തോടെ “മാ-ജി” എന്ന് വിളിക്കുമായിരുന്നു. ബോസിൻ്റെ ഭാര്യയെ ഔപചാരികമായി വിളിക്കുന്ന “മാഡം” എന്ന പദത്തിനു പകരം, അവർ ഈ പേര് തിരഞ്ഞെടുത്തത് ഞാൻ എല്ലാവരോടും നന്നായി ഇടപഴകുന്നത് കൊണ്ട് തന്നെയാവാം. കരിയർ മെൻറ്റർ (ഉപദേഷ്ടാവ്) എന്ന എന്റെ തൊഴിൽ മേഖലയിലേക്കും ഈ…

Read More