Author: Deepa Perumal

ഞാൻ ദീപ പെരുമാൾ… മലയാളിയായ ഒരു തമിഴച്ചി. തനി തിരോന്തോരം കാരി ! IT & Management ജോലി ഉപേക്ഷിച്ച് MBA പഠിത്തവും, എഴുത്തും, കരിയർ മെൻറ്ററിങ്ങും, മറ്റു പല പരിപാടികളുമായി സമയം കളയുന്നു …

ഒരു ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നത് ഇത്തരം കഥകൾ കാരണമാണ് – പുരുഷൻമാർക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും അതേ രീതിയിൽ തുല്യതയോടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ. Netflix-ൽ ഇപ്പോൾ ലഭ്യമായ Laapataa Ladies (2023) എന്ന ചിത്രത്തെക്കുറിച്ചുള്ള എൻ്റെ അവലോകനം ഇതാ. #spoileralerthead രണ്ട് ഗ്രാമീണ നവവധുക്കൾ ശിരോവസ്ത്രം കൊണ്ട് മുഖം മറച്ചിരിക്കുന്നതിനാൽ അബദ്ധത്തിൽ ട്രെയിനിൽ വച്ച് മാറിപ്പോകുന്നു. അതിന് ശേഷം നടക്കുന്നത്, സമൂഹത്തിൻ്റെ ഇരട്ടത്താപ്പിലേക്ക് വെളിച്ചം വീശുന്ന രസകരവും വൈകാരികവുമായ നിമിഷങ്ങളാണ്. സ്ത്രീ സൗഹൃദങ്ങളെക്കുറിച്ചും രണ്ട് സാധാരണ സ്ത്രീകളെ ശാക്തീകരിക്കുന്നതിനെക്കുറിച്ചും ഈ സിനിമ സംസാരിക്കുന്നു. സൂക്ഷ്മമായും യഥാർത്ഥമായും; ആരവങ്ങളില്ലാതെ ! ശ്രദ്ധിക്കുക – പുരുഷവർഗ്ഗത്തെ അപമാനിക്കാതെ, നിന്ദിക്കാതെ ! സ്ത്രീശാക്തീകരണം വളരെ ലളിതമായ പ്രവൃത്തികളിലൂടെ ചെയ്യാൻ കഴിയും: അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക, സ്വപ്‌നങ്ങൾ പിൻതുടരാൻ അനുവദിക്കുക, അവരുടെ ഉപദേശം വിലമതിക്കുക, പാടവത്തെ അഭിനന്ദിക്കുക, ആത്മവിശ്വാസം വളർത്തുക, അവരുടെ വ്യക്തിത്വം അംഗീകരിക്കുക, വികാരങ്ങളും വിചാരങ്ങളും ഉള്ള…

Read More

വാക്ക് നൽകാൻ എളുപ്പമെങ്കിലും, പാലിക്കാൻ എത്രയോ ദുഷ്കരം! പ്രിയപ്പെട്ടവർക്ക് നൽകിയ വാഗ്ദാനം ലംഘിക്കാൻ മനസ്സ് പിടയുമ്പോഴും, നിശ്ചയദാർഢ്യവും മോഹവും തമ്മിലുള്ള യുദ്ധം, ഓരോ നിമിഷവും ഹൃദയം തകർക്കും. “കൊടുത്ത ആ വാക്ക് തെറ്റിക്കാൻ കഴിഞ്ഞെങ്കിൽ” എന്ന് ഞാൻ പലപ്പോഴും ആശിച്ചു പോകുന്നു. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് ചിന്തിക്കുമ്പോഴും, ഈ ഭാരം എന്നെ ഞെരുക്കുമ്പോഴും, എന്റെ ആശയക്കുഴപ്പം അവർ മനസ്സിലാക്കുമെന്ന്, വൃഥാ പ്രതീക്ഷയിൽ ഞാൻ കാത്തിരിക്കുന്നു. പറയൂ, വാക്ക് പാലിച്ചാൽ അവർ കൂടുതൽ വേദനിക്കുമെന്ന് തോന്നിയാൽ, നിങ്ങൾ ആ വാക്ക് ലംഘിക്കുമോ?

Read More

മരണ വീടുകളിൽ പോകുന്നത് എനിക്കിഷ്ടമല്ല ! ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നത് ഇഷ്ടമില്ലാത്തതിന് കാരണങ്ങൾ ഏറെയാണ്. ചെറുപ്പത്തിൽ മരണം നടന്ന വീടുകളിൽ പോകുമ്പോൾ restless ആവുമായിരുന്നു. ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല, ചിരിക്കാൻ പാടില്ല, കളിയ്ക്കാൻ പാടില്ല. “അമ്മേ എപ്പോ പോവും” എന്നൊന്നും ചോദിയ്ക്കാൻ പാടില്ല. എല്ലാ സ്ത്രീകളും വിഷണ്ണരായി ഇരിക്കുന്നതും, പതിഞ്ഞ ശബ്ദത്തിൽ മാത്രം സംസാരിക്കുന്നതും ഒക്കെ confusing ആയിരുന്നു. ഒരു ബോർ പരിപാടി ! മുതിർന്നപ്പോൾ ഉള്ള പ്രശ്‌നം, മരിച്ച ആളിന്റെ വീട്ടുകാരോട് എന്ത് സംസാരിക്കും, എങ്ങനെ പെരുമാറും എന്ന ശങ്ക ആയിരുന്നു ! പറയുന്നത് തെറ്റായി പോവരുത്, അല്ലെങ്കിൽ അവരെ കൂടുതൽ വിഷമിപ്പിക്കരുതല്ലോ. ഒന്നും പറയാതെ മുഖഭാവങ്ങളിലൂടെ എങ്കിലും എന്തെങ്കിലും പറയണം – അതും എന്ത് ചെയ്യുമെന്ന് അറിയില്ല. പലപ്പോഴും attendance വയ്ക്കാൻ വേണ്ടി മാത്രം formality യ്ക്ക് പോകേണ്ടി വരാറുണ്ട്, ഇഷ്ടമല്ല എങ്കിൽ കൂടിയും … വലിയ പരിചയം ഇല്ലാത്തവർ ആണെങ്കിൽ കൂടുതൽ ബുദ്ധിമുട്ടാണ് – awkward !…

Read More

അവന് വേണ്ടി മാറ്റി, എന്നെത്തന്നെ. പ്രതിഫലനമായി, അവന്റെ ഇഷ്ടങ്ങളുടെ. ഒടുവിലവൻ ഉപേക്ഷിച്ചു പോകുമ്പോൾ, ബാക്കിയായത് ആരോ ഒരാൾ… എന്റെ ഉടലിനുള്ളിൽ, ഞാൻ എന്ന സ്വത്വം നഷ്ടപ്പെട്ടൊരാൾ.

Read More

പൂരലഹരിയിൽ ആറാടാൻ ഒരുങ്ങുകയാണ് കേരളത്തിൻറെ സാംസ്കാരിക നഗരിയായ തൃശിവപേരൂർ ! മണ്ണുവാരിയിട്ടാൽ താഴെ വീഴാത്ത അത്ര പുരുഷാരം ഒത്തുകൂടുന്ന ഉത്സവമാണ് തൃശൂർ പൂരം എന്നാണ് ചൊല്ല്. വടക്കുംനാഥക്ഷേത്രത്തിൽ ദേവീദേവന്മാർ ഒത്തുകൂടുന്ന ആഘോഷത്തിമിർപ്പാണ്‌ തൃശൂർപൂരം. ഇരുനൂറിലേറെ വർഷങ്ങൾക്കു മുൻപ് ശക്തൻതമ്പുരാനാണ് പൂരത്തിന് നാന്ദികുറിച്ചത്.ആറാട്ടുപുഴ പൂരം പ്രതിനിധികളും ക്ഷേത്രവുമായി നടന്ന തർക്കം കാരണമാണ് തമ്പുരാൻ വടക്കുംനാഥന്റെ മുന്നിൽ പൂരം ആരംഭിക്കാനുള്ള ഏർപ്പാടുകൾ ചെയ്തതെന്ന് പഴമൊഴിയുണ്ട്. ചടങ്ങുകൾ മീനമാസത്തിലെ പൂരം നാളിലായിരുന്നു തൃശൂർപൂരം ആദ്യകാലത്ത് നടന്നിരുന്നത്. പിന്നീടത് മേടമാസത്തിലെ പൂരം നാളിലാക്കി. ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാനദിവസത്തെ പൂരാഘോഷങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നത്. തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിനു തുടക്കം കുറിക്കുന്നത്, പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവാണ്. രാവിലെ ആറരയോടെ എഴുന്നള്ളത്ത് വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്നു. പിന്നീട് ചെറുപൂരവുമായി കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നൈതിലക്കാട്ട് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്‌ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ടു ക്ഷേത്രങ്ങളിലെ…

Read More

സമൃദ്ധിയുടേയും സന്തോഷത്തിന്റേയും വിഷുപ്പുലരിയിൽ, ഹൃദയം നിറഞ്ഞ ആശംസകൾ ! വിഷുവിന് ഏറ്റവുമധികം കേൾക്കുന്ന “കണികാണും നേരം” എന്ന മനോഹരമായ ഗാനത്തിന്റെ വരികൾ ഇവിടെ ചേർക്കുന്നു… ചിത്രം: ഓമനക്കുട്ടൻ (1964) പാടിയത്: പി. ലീല, രേണുക കണികാണും നേരം കമലാനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തീ കനകക്കിങ്ങിണി വളകൾ മോതിരം അണിഞ്ഞു കാണേണം ഭഗവാനേ (കണികാണും… ) മലർമാതിൻ കാന്തൻ വസുദേവാത്മജൻ പുലർക്കാലേ പാടിക്കുഴലൂതി ഝിലുഝീലീനെന്നു കിലുങ്ങും കാഞ്ചന ചിലമ്പിട്ടോടി വാ കണികാണാൻ (മലർമാതിൻ… ) ശിശുക്കളായുള്ള സഖിമാരും താനും പശുക്കളേ മേച്ചു നടക്കുമ്പോള്‍ വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന്‍ അടുത്തു വാ ഉണ്ണി കണി കാണാന്‍ (ശിശുക്കളായുള്ള… ) ബാലസ്ത്രീകടെ തുകിലും വാരി ക്കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ – ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും നീലക്കാർവർണ്ണാ കണി കാണാൻ എതിരെ ഗോവിന്ദനരികേ വന്നോരോ പുതുമയായുള്ള വചനങ്ങൾ മധുരമാം വണ്ണം പറഞ്ഞും താൻ മന്ദസ്മിതവും തൂകി വാ കണി കാണാൻ കണികാണും നേരം കമലാനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ…

Read More

വിഷു (മേടം 1) മലയാളിയ്ക്ക് പുതുവർഷമാണ് (ജ്യോതിശാസ്ത്രപ്രകാരം വസന്തവിഷുവം നാൾ Vernal Equinox). വിഷു ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും എന്റെ വിഷു ദിന ആശംസകൾ … പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്ന കൊച്ചു നഗരം പാർത്ഥസാരഥി ക്ഷേത്രത്തിനും വള്ളംകളിക്കുമപ്പുറം പേരുകേട്ടത്, തലമുറകളായി കരകൗശല വിദഗ്ധർ കൈമാറി വരുന്ന ഒരു രഹസ്യത്തിനാണ്. പമ്പാ നദിയുടെ തീരത്തുള്ള ശാന്തസുന്ദരമായ ഈ പട്ടണത്തിൽ ദിവസവും തയ്യാറാക്കപ്പെടുന്ന ഒരു അമൂല്യ കലാസൃഷ്‌ടിയാണ് ആറന്മുള കണ്ണാടി. വിഷുക്കണി ഒരുക്കുന്നതിലെ പ്രധാന ഘടകമായ ആറന്മുള കണ്ണാടിയെ ഇന്ന് പരിചയപ്പെടുത്തുന്നു. സവിശേഷതകൾ സാധാരണ സ്‌ഫടികം / ഗ്ലാസ് കണ്ണാടിയിൽ നിന്ന് വ്യത്യസ്തമായി, ഇത് കൈകൊണ്ട് നിർമ്മിച്ച മിശ്രലോഹ കണ്ണാടിയാണ്. ഇത് മുൻവശ ഉപരിതല പ്രതിബിംബ കണ്ണാടിയാണ് (front surface reflection mirror). ഇതിന്റെ പ്രത്യേകത എന്തെന്നാൽ, പിൻ ഉപരിതല കണ്ണാടികളിൽ സാധാരണയായി കാണുന്ന ദ്വിതീയ പ്രതിഫലനങ്ങളെയും (secondary reflections) പ്രകാശവിപഥനത്തെയും (Abberations) ഇത് ഇല്ലാതാക്കുന്നു എന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ ആറന്മുള കണ്ണാടിയിൽ രൂപപ്പെടുന്ന…

Read More

സ്നേഹം, സത്യസന്ധത, തുറന്ന ആശയവിനിമയം, വിശ്വാസം ഈ നാലും ഏതൊരു ബന്ധത്തിൻ്റെയും അടിത്തറയാണ്, അല്ലേ? എന്നാൽ, ഈ അടിത്തറ ശക്തമാക്കി നിലനിർത്തുന്നത് എന്താണ്? “പരിശ്രമം” രണ്ടു പേരിൽ നിന്നും ഉണ്ടാകേണ്ട, നിരന്തരവും ആത്മാർത്ഥവുമായ പരിശ്രമം. ഞാനുണ്ട് നിനക്കൊപ്പം എന്ന ഉറപ്പ്, എന്തും തുറന്നു പറയാൻ സുരക്ഷിതത്വം. തിരക്കുകൾക്കും പ്രതിസന്ധികൾക്കും ഇടയിലും, അവർ കൂടെ വേണം എന്ന തോന്നൽ. ആത്മാർത്ഥമായ കരുതൽ സ്നേഹം; ഇതൊക്കെ വളർത്താൻ നാം നടത്തുന്ന പരിശ്രമം. ബുദ്ധിമുട്ടാണോ? തീർച്ചയായും ! ഒറ്റ തവണ ചെയ്ത് തീർക്കുന്ന കാര്യമാണോ? അല്ല ! പക്ഷേ, ഓരോ ദിവസവും നടത്തുന്ന ചെറിയ പ്രവൃത്തികൾ മതി, ഈ ബന്ധം സുന്ദരവും ശക്തവുമാക്കാൻ. സ്നേഹം ഒരു പൂന്തോട്ടം പോലെയാണ്, നിരന്തര പരിചരണവും പരിശ്രമവും ആവശ്യമുള്ള ഒന്ന്. അത്രയും വിലമതിക്കുന്നുണ്ടോ അവരെ? ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ പരിശ്രമം നിർണ്ണയിക്കും. – ദീപ പെരുമാൾ

Read More

മനസ്സിന് ഒത്തിരി പ്രയാസം ഉള്ളപ്പോൾ, ജീവിത പ്രശ്നങ്ങൾ കാരണം തല പൊട്ടും എന്ന് തോന്നുമ്പോൾ, ഉള്ളിൽ തിളച്ചു മറിയുന്ന വികാരങ്ങളും ആശങ്കകളും അണപൊട്ടി കണ്ണിലൂടെ കുതിച്ചു ചാടും എന്ന് മനസ്സിലാകുമ്പോൾ, ഞാൻ ഇപ്പോൾ ചെയ്യുന്നത് … പൊട്ടിച്ചിരിച്ചു കളിച്ച് വാതോരാതെ സംസാരിക്കുക എന്നതാണ്. നമ്മുടെ വ്യക്തിപരമായ ദുഃഖങ്ങൾ എല്ലാവരും അറിയേണ്ടതില്ലല്ലോ ! പക്ഷേ ഈ തിരശീലയിലൂടെ അങ്ങേപ്പുറം കാണുന്ന ചിലരുണ്ട്. അസാധാരണമായ ഈ സന്തോഷത്തിനു പിന്നിലെ വേദന അറിയുന്നവർ. ആ ചിരിക്ക് പിന്നിൽ അലയടിക്കുന്ന പ്രക്ഷോഭം കാണുന്നവർ. അങ്ങനെ ഒരാളെങ്കിലും ജീവിതത്തിൽ ഉണ്ടെങ്കിൽ ഭാഗ്യം ചെയ്‌തവരാണ് നമ്മൾ. – ദീപ പെരുമാൾ

Read More

എത്യോപ്യയിൽ 35% ഓളം ഇസ്ലാം മതസ്ഥരാണ്; അതിനാൽ തന്നെ ഗൾഫ് രാജ്യങ്ങളുടെ സ്വാധീനം അവിടുത്തെ സംസ്‌കാരത്തിലും ഭക്ഷണത്തിലുമെല്ലാം കാണാൻ സാധിക്കും. എനിക്കേറെ പ്രിയപ്പെട്ട ചില ഹോട്ടലുകൾ ലെബനീസ്, ടർക്കിഷ്, യെമനി പിന്നെ സുഡാനീസ് എന്നിവയായിരുന്നു. ഓഫീസിന് അടുത്ത് തന്നെയുള്ള ഹോട്ടൽ സനായിലെ ബിരിയാണി, പിന്നെ ലെം ലെം ഹോട്ടലിലെ മെൻഡി (ഇവിടത്തെ മന്തി) ഒക്കെ ഞങ്ങളുടെ സ്ഥിരം ഇഷ്‌ടഭക്ഷണം ആയിരുന്നു. ഒരിക്കൽ ഒരു റമദാൻ കാലത്ത്, 2008 / 2009 ആഗസ്റ്റിൽ ഞങ്ങൾ നാട്ടിലേക്ക് പുറപ്പെട്ടത് യെമൻ വഴി ഡൽഹിയിലേക്കുള്ള ഫ്ലൈറ്റിലാണ്. സനായിൽ ട്രാൻസിറ്റ് ന് ഇറങ്ങിയപ്പോഴാണ് അറിയുന്നത് connecting ഫ്ലൈറ്റ് delayed ആണെന്നത്. അടുത്ത ദിവസം രാവിലെയാണ് ഫ്ലൈറ്റ്; അത് കൊണ്ട് ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോകാമെന്ന് എയർലൈൻസ് പറഞ്ഞു. അങ്ങനെയാണ് ഞാൻ ആദ്യമായി ഒരു മിഡിൽ ഈസ്റ്റ് രാജ്യത്ത് കാൽ കുത്തുന്നത്. ആദ്യം തന്നെ എന്റെ കണ്ണിലുടക്കിയത് അവിടത്തെ അന്തരീക്ഷത്തിന്റെ പൊൻ നിറമായിരുന്നു! കേരളത്തിലോ എത്യോപ്യയിലോ ഒന്നും കണ്ടിട്ടില്ലാത്ത ഒരു…

Read More