അത് ഒരു ഞായറാഴ്ചയായിരുന്നു… പതിവ് പോലെ പത്രത്തിൻ്റെ ചരമകോളത്തിലൂടെ കണ്ണോടിച്ചു പോവുകയായിരുന്നു ഞാൻ. അപ്പോഴാണ് ഏറെ പരിചിതമായ ഒരു മുഖം എൻ്റെ ദൃഷ്ടിയിൽ പതിഞ്ഞത്. ഞാൻ ഒന്നുകൂടെ പത്രം എൻ്റെ അടുത്തേക്ക് വെച്ച് സൂക്ഷിച്ച് നോക്കി, അവിശ്വാസത്തിൻ്റെ ഒരു ലാഞ്ചന എൻ്റെ കണ്ണുകളിൽ പരന്നു. ‘ജാനകി’ എൻ്റെ ചുണ്ടുകൾ മന്ത്രിച്ചു. ചെവികളിൽ ആ പേര് ഒരു മന്ത്രണം പോലെ കേട്ടുകൊണ്ടിരുന്നു. തമസ്സിന്റെ ഒരു തിരശ്ശീല എൻ്റെ കണ്ണുകളെ അപ്പോഴേക്കും മൂടി കഴിഞ്ഞിരുന്നു, കഴുത്തിന് ചുറ്റും എന്തോ വലിഞ്ഞ് മുറുകുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു. ഓർമകൾ മിഴിനീർ കണങ്ങളായി എൻ്റെ കണ്ണുകളിൽ നിന്ന് പൊഴിഞ്ഞ് കൊണ്ടേയിരുന്നു… അവ എന്നെ മറ്റേതോ ലോകത്തിലേക്ക് കൊണ്ട് പോയി. മഴവെള്ളം തകരഷീറ്റിലേക്ക് ശക്തമായി വീഴുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ഓർമകൾ എന്നെ നിദ്രയിലേക്കാഴ്ത്തി കളഞ്ഞിരുന്നു എന്ന തിരിച്ചറിവ് അപ്പോഴാണ് എനിക്കുണ്ടായത്. ഞാൻ മെല്ലെ എഴുന്നേറ്റ് ജനാലയിലൂടെ നോക്കി, പുറത്ത് പതിവില്ലാതെ ശക്തമായി മഴ പെയ്യുന്നുണ്ടായിരുന്നു. ആ…
