Author: Jalaja Narayanan

ഗൗരിക്ക് ബാങ്ക് ടെസ്റ്റ്‌ എഴുതാൻ ഉള്ള സെന്റർ കിട്ടിയതു നഗരത്തിലുള്ള അത്ര പരിചിതമല്ലാത്ത ഒരു സ്ഥലത്തായിരുന്നു. എന്തു ചെയ്യും എങ്ങിനെ പോവും എന്നൊക്കെ വേവലാതിപ്പെട്ടിരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ സുമിത്ര ഒരു പോംവഴിയുമായി വന്നത്. “എന്റെ ഒരു തങ്കമ്മായിയെ കുറിച്ചു ഞാൻ പറയാറില്ലേ? അവരുടെ ഇളയ മോൾ ഉമയെ കല്യാണം കഴിച്ച വീട് അവിടെയാണ്. ഗൗരിക്ക് പരീക്ഷ എഴുതേണ്ട വനിതാ കോളേജിൽ നിന്നു പതിനഞ്ചു  മിനിറ്റേ ഉള്ളു അവരുടെ വീട്ടിലേക്ക്. ആ വീട്ടിലാണെങ്കിൽ ഉമയുടെ ഭർത്താവിന്റെ അമ്മയും ഒരു വേലക്കാരിയും മാത്രേ ഉള്ളു. ഉമയൊക്കെ കാനഡയിൽഅല്ലേ, ഞാൻ തങ്കമ്മായിയോട് ഇപ്പോൾ തന്നെ വിളിച്ചു പറയാം. ഒന്നും പേടിക്കാനില്ല.”സുമിത്രയുടെ വാക്കുകൾ അച്ഛനും അമ്മക്കും ഒരു ആശ്വാസമായി. അങ്ങിനെഉച്ചക്കുള്ള ട്രെയിനിന് ഗൗരി കയറി. വൈകുന്നേരം നാലു മണിയൊക്കെ ആവുമ്പോൾ അവിടെ എത്താം. സ്റ്റേഷനിൽ നിന്നു ഒരു ഓട്ടോയിൽ പോയി. അറിയപ്പെടുന്ന ഒരു പഴയ തറവാട് ആയതു കൊണ്ടു കണ്ടുപിടിക്കാൻ വലിയ പ്രയാസം ഉണ്ടായില്ല. അവിടെ ഒരു അറുപത്തി…

Read More

വായിക്കാൻ ഒരു പാട് ഇഷ്ടമുള്ളത് കൊണ്ട് കാണുന്നതെല്ലാം വായിക്കുന്ന ഒരു ശീലമുണ്ടായിരുന്നു പണ്ട്. പക്ഷേ ഇന്ന് കുറച്ചു സമയ ക്കുറവും അതിലേറെ മടിയും ഉള്ളത് കൊണ്ടു വളരെ കുറവാണു വായന എന്നു ത്തന്നെ പറയാം. അന്നും ഇന്നും ഇഷ്ടപെട്ട എഴുത്തുകാരൻ ആരാണെന്നു എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളു. അതു എംടി എന്നു തന്നെയാണ്. ഉന്നതരായ മറ്റു പലരുടെയും പുസ്തകങ്ങൾ വായിക്കാൻ അവസരം കിട്ടിട്ടുണ്ടെങ്കിലും ഒരു പടി മുന്നിൽ നിൽക്കുന്നത് അദ്ദേഹം തന്നെയാണ്. എം ടി യുടെ പല നോവലും വായിച്ചിട്ടുണ്ടെങ്കിലും ഒരു ഗദ്യകവിത പോലെ മനസ്സിൽ തങ്ങിനിൽക്കുന്നത് മഞ്ഞ് എന്ന ചെറു നോവലും അതിലെ കഥാപാത്രങ്ങളും ആണ്. കാത്തിരിപ്പുകളുടെ പല പല ഭാവങ്ങൾ ആണ് അതിലെ കഥാപാത്രങ്ങൾക്ക്. അതിലെ നായിക വിമല. കാത്തിരിപ്പിനു ഒരു ചാരുതയുണ്ടെന്നു തെളിയിച്ചവളാണ്. വരാതിരിക്കില്ല എന്നൊരു താളമോടെയാണ് അവളുടെ ഹൃദയമിടിപ്പ് പോലും. വിമല സുധിർകുമാർ മിശ്രക്കു വേണ്ടി കാത്തിരിക്കുമ്പോൾ അയാളൊരു ചതിയാനായിരിക്കാം, അനേകം പുവുകളെ തേടിപോവുന്ന…

Read More

ഇന്നായിരുന്നു അപർണയുടെ വിവാഹം. ഞങ്ങൾക്ക് രണ്ടുപേർക്കും ബന്ധുക്കൾ ഒക്കെ കുറവായതു കൊണ്ട് വിവാഹത്തിന് അധികം ആൾക്കാർ ഒന്നും ഉണ്ടായിരുന്നില്ല. വൈകുന്നേരം ആയപ്പോഴേക്കും വിവാഹത്തിന് എത്തിയ എല്ലാവരും പിരിഞ്ഞു പോയി. വിട്ടിൽ ഞാനും രോഹിണിയും മാത്രമായി. “രാത്രി കഴിക്കാൻ എന്താ വേണ്ടത്. ഉച്ചക്ക് ഉള്ള സദ്യയുടെ ബാക്കി കറികൾ ഒക്കെ ഉണ്ട്. പക്ഷെ അതൊന്നും കഴിക്കില്ലല്ലോ . ഇത്തിരി പൊടിയരി കഞ്ഞി ഉണ്ടാക്കട്ടെ?” രോഹിണി അടുത്തു വന്നു ചോദിച്ചു. “എനിക്ക് ഒന്നും വേണ്ട. ഇത്തിരി ജീരകവെള്ളം മാത്രം മതി. ഞാൻ കിടക്കാൻ നേരം എടുത്തു കുടിച്ചോളാം. നീ എന്തെങ്കിലും കഴിച്ചിട്ട് പോയി കിടന്നോളു “. എന്റെ മറുപടി കേട്ടപ്പോൾ അവൾ പറഞ്ഞു. “എനിക്കും തീരെ വിശപ്പില്ല. തല വല്ലാതെ വേദനിക്കുന്നു. ഞാൻ പോയി ഒന്ന് കിടക്കട്ടെ. എത്ര ദിവസായി ഈ തിരക്ക് തുടങ്ങിയിട്ട് “. രോഹിണി അകത്തേക്ക് പോയപ്പോൾ മനസ്സിൽ ഓർത്തു. അവൾക്കു തല വേദന ഒന്നും ആവില്ല. മോള് പോയതിൽ ഉള്ള…

Read More

മഴക്കു ശേഷം തെളിഞ്ഞ ഇളംവെയിലിനു മഞ്ഞനിറമായിരുന്നു. ഞാൻ മുറ്റത്തേക്ക് ഇറങ്ങി. ഈ തോരാതേയുള്ള മഴ കാരണം കുറച്ചു ദിവസമായി ചെടികളുടെ ചുവടു കിളക്കലും കള പറിക്കലും ഒന്നും നടന്നിട്ടില്ല. ചുവപ്പും പിങ്കും നിറത്തിലുള്ള ബോഗൻ വില്ലകൾ സമത്തിൽ വെട്ടാൻ തുടങ്ങുമ്പോഴാണ് ഗേറ്റിൽ ആരോ വിളിച്ചത് പോലെ തോന്നിയത്. തിരിഞ്ഞുനോക്കിയപ്പോൾ ആരതി. തൊട്ടടുത്ത വീട്ടിലെ കുട്ടിയാണ്. മിനിയാന്ന് ആയിരുന്നു അവളുടെ വിവാഹം. കയ്യിലുള്ള കത്രിക താഴേക്കിട്ട് തിടുക്കത്തിൽ ഗേറ്റിലേക്ക് നടക്കുമ്പോൾ അവൾ ചോദിച്ചു, “ആന്റി രാവിലെ തിരക്കിലാണെന്നു തോന്നുന്നു?” “ഇല്ല മോളെ മഴ ഒന്നു മാറിയപ്പോ ചെടികളൊക്കെ ഒന്നു നോക്കാന്ന് വച്ചു. ” അപ്പോഴേക്കും അവളുടെ കൂടെ ഉള്ള അശ്വിനും കാറിൽ നിന്നു ഇറങ്ങി വന്നു. “അശ്വിൻ, ഇതു നിമ്മി ആന്റി, ഇവിടെ ആന്റിയും അങ്കിളും മാത്രമേ ഉള്ളു. ചേച്ചിമാർ രണ്ടു പേരും പുറത്താണ്.” അവൾ എന്നെ പരിചയപ്പെടുത്തി കൊണ്ടു അശ്വിനോട് പറഞ്ഞപ്പോൾ അവൻ അടുത്തേക്ക് വന്നു പുഞ്ചിരിച്ചു. “വരൂ മോളെ രണ്ടു…

Read More

  തിരങ്ങളെ പുൽകാൻ ഓടിയെത്തുന്ന തിരമാലകൾ. കടലിനെന്നും പ്രണയത്തിന്റെ ഭാവമാണല്ലോ. ജമന്തിയും മുല്ലയും നിറച്ച പൂ കൂടയുമായി അടുത്തേക്ക് വന്നു ഒരു കൊച്ചു ദാവണിക്കാരി. “അമ്മാ കോയിലിൽ കൊടുക്കതർക്ക് പൂ വേണമാ? സന്തോശമായി ഇരിക്കതർക്ക് മുല്ല പൂ കൊടുങ്കോ ഏതാവതു ആശ ഇരുന്താൽ ജമന്തി കൊടുങ്കോ. ഇരണ്ടു മുളം എടുക്കട്ടുമാ?” അവൾ തയ്യാറായി നിൽക്കുകയാണ്. ആ മുഖത്തേക്ക് നോക്കി വേണ്ട എന്നു പറയാൻ തോന്നിയില്ല. “രണ്ടു മുഴം ജമന്തി തരു. കൈ നീട്ടിയപ്പോൾ അവൾ ചിരിയോടെ പൂമാല അളന്നു മുറിച്ചു ഇലചിന്തിൽ വച്ചു തന്നു. അതു വാങ്ങി കാശ് കൊടുത്തശേഷം കോവിലിലേക്ക് നടക്കുന്നവരുടെ പിന്നാലെ നടന്നു.  ശ്രീ കോവിലിന്റെ മുന്നിൽ നിന്ന പൂജാരി പൂമാല വാങ്ങി വിഗ്രഹത്തിൽ ചാർത്തി. പുറത്തു കൈ കുപ്പി നിൽക്കുമ്പോൾ വെറുതെ ഓർത്തു. മനസ്സിലെ ആഗ്രഹങ്ങൾ ഒക്കെയും ചിതലരിച്ചു പോയ ഞാൻ എന്താണ് പ്രാർത്ഥിക്കേണ്ടത്. കുറച്ചു നേരം തൊഴുതു നിന്ന ശേഷം പുറത്തെ കരിങ്കല്ല് പാകിയ വരികളിൽ…

Read More

ഈ മഴയെ എന്നു മുതലാണ് ഞാൻ സ്നേഹിച്ചു തുടങ്ങിയത്? എനിക്കറിയില്ല. അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു ജൂൺമാസത്തിൽ ഇടമുറിയാതെ പെയ്യുന്ന ഒരു മഴനേരത്താണ് ഞാൻ ജനിച്ചത് എന്നു. പിന്നെ എപ്പഴോ നടക്കാൻ തുടങ്ങിയ ഒരു നാളിൽ കോരിച്ചൊരിയുന്ന മഴയിൽ വീടിന്റെ ഓടിൽ നിന്നു കുത്തിയൊലിച്ചു മുറ്റത്തു എത്തുന്ന മഴവെള്ളം കൈയിൽ കോരി എടുക്കാൻ ഞാൻ മുറ്റത്തേക്ക് ഓടി പോയിട്ടുണ്ടത്രേ. ഇന്ദ്രദേവനാണ് മഴപെയ്യിക്കുന്നതെന്നു മുത്തശ്ശിയും കടലിലെ വെള്ളം നീരാവി ആയി മേല്പോട്ട് പോയി അതു മേഘങ്ങളിൽ തട്ടി ആണ് മഴ ഉണ്ടാകുതെന്നു അച്ഛനും പറഞ്ഞു തന്നു. പക്ഷേ സത്യം എന്തായാലും എനിക്കു അറിയില്ല. ഞാൻ സ്നേഹിച്ചത് മഴയെ ആണ്. മൂടികെട്ടിയ ഭാവത്തോടെ അടുത്തു വന്നു വിതുമ്പിവിതുമ്പി അവസാനം അതു ആർത്തലച്ചു കരയുമ്പോൾ എത്ര തവണ ഞാൻ എന്റെ മഴയെ എന്റെ ഹൃദയത്തോട് ചേർത്ത്പിടിച്ചിട്ടുണ്ടെന്നു എനിക്ക് മാത്രമേ അറിയൂ. എന്റെ ജീവിതത്തിന്റെ പ്രധാനനേരങ്ങളിൽ ഒക്കെ മഴ എന്നെ തേടിയെത്തിയപ്പോഴാണ് ഞാൻ അങ്ങോട്ട്‌ ഇഷ്ടപെട്ടത് പോലെ മഴ…

Read More

ഒരു ബാല വിവാഹമായതു കൊണ്ട് കല്യാണത്തിന് മുൻപ് സാരി ഒന്നും ഉടുത്തിട്ടില്ലായിരുന്നു. പ്രീ ഡിഗ്രീ ഫസ്റ്റ് ഇയറിൽ നിന്നു സെക്കന്റ്‌ ഇയറിൽ ആയ സമയത്തായിരുന്നു കല്യാണം. കല്യാണത്തിന് മുൻപും അതിനു ശേഷവും അധികവും ഉപയോഗിച്ചിരുന്നത് പട്ടു പാവാട, ബ്ലൗസും ദാവണി, ഫുൾ മാക്സി (അന്നത്തെ കുട്ടികൾ ധരിക്കാറുള്ള ഒരു വേഷം )ബെൽ ബോട്ടം പാന്റും ഷർട്ടും എന്നിവയൊക്കെ ആയിരുന്നു. അന്നൊക്കെ ഞങ്ങളുടെ സമ്പ്രദായം അനുസരിച്ചു കല്യാണസമയത്തു അച്ഛൻ വാങ്ങുന്ന സാരിയാണ് ധരിക്കുക. ചെറുക്കൻ പെണ്ണിന് പുടവ കൊടുത്തു താലി കിട്ടിയതിനു ശേഷം സദ്യ ഒക്കെ കഴിച്ചു ചെറുക്കന്റെ വീട്ടിലേക്കു പോവാൻ നേരം ആ വീട്ടുകാർ പുടവ കൊടുത്ത സാരി പെണ്ണിനെ ഉടുപ്പിച്ചു കൊണ്ടുപോവും. എനിക്ക് വിട്ടിൽ നിന്നു വാങ്ങി തന്നത് കടും പച്ചയിൽ നിറയെ കസവു പൂക്കളും ബോർഡറും ഉള്ള സാരിആയിരുന്നു. അതു മാത്രമല്ല, പെണ്ണ് ചെറുക്കന്റെ വീട്ടിലേക്കു പോവുമ്പോൾ അത്യാവശ്യം വേണ്ടുന്ന കുറച്ചു വസ്ത്രങ്ങളും മറ്റും കൊണ്ടുപോകുന്ന പതിവും അന്ന് ഉണ്ടായിരുന്നു.…

Read More

ഒരു ട്രെയിൻ യാത്രക്കിടയിലാണ് ഞാൻ അവരെ പരിചയപെട്ടത്. എന്റെ ലോവർ ബർത്ത് അവർക്കു നൽകി അവരുടെ അപ്പർ ബർത്ത് എനിക്ക് എടുക്കാമോ എന്നായിരുന്നു അവർ എന്നോട് ചോദിച്ചത്. ഞാൻ  സമ്മതിക്കുകയും ചെയ്തു. കാൽമുട്ട് ഭയങ്കര വേദനയാണ്.. മേലേ കയറാനുള്ള വിഷമം എന്നോട് പറഞ്ഞു. പക്ഷേ ഞങ്ങൾ അന്ന് അധികമൊന്നും സംസാരിച്ചില്ല. രാവിലെ അഞ്ചരക്ക് ഞാൻ എന്റെ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ അവർ തലയുയർത്തി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. അത്രമാത്രം. പിന്നെ ഞാൻ അവരെ കണ്ടത് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു. എന്നെ കണ്ടപാടെ അവർ തിരിച്ചറിഞ്ഞു. ക്ഷേത്രത്തിലും ഭക്ഷണം കഴിക്കാനും എല്ലാം ഞങ്ങൾ ഒന്നിച്ചായിരുന്നു. അന്ന് ഞങ്ങൾ ഒരു പാടു സംസാരിച്ചു. ശ്രീദേവി എന്നായിരുന്നു അവരുടെ പേര്. ഒരു സ്കൂൾ ടീച്ചറായിരുന്നു. റിട്ടയർ ചെയ്തിട്ടു മൂന്നു വർഷമായി. ഒരു മോളാണ്. അവളുടെ വിവാഹം കഴിഞ്ഞു. വീട്ടിൽ ഒറ്റക്കാണ്  എന്നുപറഞ്ഞപ്പോൾ ഭർത്താവ് ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടാവില്ല എന്ന് ഞാൻ ഊഹിച്ചു. ഞങ്ങളുടെ നാട്ടിലുള്ള ഒരു നാഗക്ഷേത്രത്തിൽ…

Read More

“ചേച്ചി, അച്ഛന് എന്തോ നല്ല സുഖമില്ല. ഇന്നലെ രാത്രി ചെറിയയൊരു പനി ഉണ്ടായിരുന്നു. പുലർച്ചെ രണ്ടുമൂന്നു തവണ ഛർദിച്ചു. ഇപ്പോൾ പനി ഒന്നു കൂടി. നല്ല ക്ഷീണവും ഉണ്ട്.” രാവിലെത്തന്നെ അനിയത്തിയായിരുന്നു ഫോണിൽ. അവൾ സീരിയസ്ആവുമ്പോൾ ആണു സാധാരണ ചേച്ചി എന്നു എന്നെ വിളിക്കാറ്. അല്ലെങ്കിൽ എടി ഇന്ദു എന്നോ ചേച്ചിപ്പെണ്ണേ എന്നോ ഒക്കെയാവും വിളികൾ. “നല്ല ക്ഷീണം ഉണ്ടോ മോളെ, ഭക്ഷണം എന്തെങ്കിലും കഴിച്ചോ, ഇപ്പോൾ കിടക്കുകയാണോ,” ഞാൻ തുരുതുരാ ചോദിക്കുന്ന ചോദ്യങ്ങൾക്കു ഉത്തരം പറയുമ്പോൾ അവളുടെ സ്വരം വല്ലാതെ ഇടറുന്നുണ്ടായിരുന്നു. ഞാൻ ഏട്ടനെ വിളിച്ചു വിവരം പറഞ്ഞു. “നീ വേഗത്തിൽ ത്തന്നെ പൊയ്ക്കോളൂ ഇന്ദു. ഇന്ന് ഒരു റിലിസ് ഉണ്ട്‌ ഓഫീസിൽ. അല്ലെങ്കിൽ ലീവ് എടുക്കാമായിരുന്നു “. ഏട്ടനും ആകെ ബേജാറിൽ ആണ്. മക്കളുടെ ഭർത്താക്കന്മാർക്കും അച്ഛൻ സ്വന്തം അച്ഛനെ പോലെ തന്നെയാണ്. ഞാൻ വേഗം ഒരു ഓട്ടോയിൽ പുറപ്പെട്ടു. അച്ഛൻ ഞങ്ങൾക്ക് അച്ഛൻ മാത്രല്ല അമ്മയും കൂടെയാണ്.…

Read More

ഓഡിറ്റോറിയത്തിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ അവിടെ ആൾക്കാർ വളരെ കുറവായിരുന്നു. മുഹൂർത്തം എത്ര മണിക്ക് ആണെന്നു അറിയാൻ ഞാൻ ആ ക്ഷണക്കത്തു വായി ച്ചു പോലും നോക്കിയില്ലല്ലോ. പിൻനിരയിൽ ആളൊഴിഞ്ഞ ഒരു സീറ്റിൽ പോയിരിക്കുമ്പോൾ മനസ്സിൽ ആ ക്ഷണക്കത്തിന്റെ അടിയിലായി പേന കൊണ്ട് എഴുതിയ വാചകങ്ങളായിരുന്നു. “മോളുടെ ആഗ്രഹം കൊണ്ടാണ് ഈകത്തു അയക്കുന്നത്. താല്പര്യമാണെങ്കിൽ വരാം. നിർബന്ധം ഇല്ല”. ദേവേട്ടന്റെ ആ വാചകങ്ങൾ എന്നിൽ ഒരു നീരസവുംഉണ്ടാക്കിയില്ല. കാരണം ഇത്തരത്തിലുള്ള ഒരു ക്ഷണമേ ഞാൻ അർഹിക്കുന്നുള്ളു. കണ്ണിൽ നിന്നും അടർന്നു വീണ കണ്ണുനീർ കർചിഫ്കൊണ്ട് തുടച്ചൂ വെറുതെ പുറത്തേക്കുനോക്കിയിരുന്നപ്പോൾ ജീവിതത്തിന്റെ പിന്നാപുറങ്ങളിലേക്ക് മനസ്സ് പതുക്കെ നിങ്ങി. അന്നു ബി എ കഴിഞ്ഞു നിൽക്കുന്ന സമയത്തായിരുന്നു ദേവേട്ടൻ പെണ്ണ് കാണാൻ വന്നത്. കേൾവി കേട്ട തറവാട്, അദ്ധ്യാപകദമ്പതികളുടെ ഒറ്റമകൻ, സുന്ദരൻ, ബാങ്കിൽ ജോലി. പിന്നെ പൊരുത്തമുള്ളജാതകവും. അച്ഛന് ഈ ആലോചന വളരെയേറേ ഇഷ്ടപ്പെട്ടു. അങ്ങിനെ ഒരു മാസം കൊണ്ട് വിവാഹവും നടന്നു. ഒരു പെൺകുട്ടി…

Read More