20-ആം നൂറ്റാണ്ടിൽ ജനിച്ച്, ജീവിച്ചു, 21 ആം നൂറ്റാണ്ടിന്റെ കാൽ ഭാഗവും കടന്ന് നിൽക്കുന്ന ഒരാൾ- പ്രായം വെറും മൂന്നക്കം മാത്രം എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന, 102 വയസ്സുള്ള അമ്മ. പ്രായത്തെ പിന്നിലാക്കി മുന്നോട്ടുള്ള പ്രയാണം വിസ്മയമാക്കുന്ന അമ്മയെപ്പറ്റി തന്നെയാണ് എഴുതുന്നത്. ” എന്താ മുത്തശ്ശി, കാലത്തു തന്നെ ഉഷാറിലാണല്ലേ” ” അതെ, ഞാൻ സൂര്യനമസ്കാരം ചെയ്യുകയാ. എല്ലാ ആസനങ്ങളും വഴങ്ങില്ല എങ്കിലും, ആരോഗ്യത്തിനും ഉന്മേഷത്തിനും നല്ലതാണെന്ന് കേട്ടു”. അതെ, ആഗ്രഹമാണ് ആയുസ്സിന്റെ താക്കോൽ എന്ന് ജീവിതത്തിൽ കൂടി കാണിച്ചുതരുന്നു അമ്മ. തനതായ കാഴ്ചപ്പാടും അവലോകനവും അഭിപ്രായവും മുതലായുള്ളൊരാൾ. ഒരു നൂറ്റാണ്ടിലധികം നീളുന്ന കാലത്തിൻറെ പ്രതിനിധി. കാലചക്രം തിരിച്ചു നടക്കില്ലല്ലോ. അതിനാൽ സമയത്തിനൊപ്പം ഉയരുകയും ഉണരുകയും പ്രവർത്തിക്കുകയും ചെയ്തു, പ്രായത്തിൻറെ അവശതകളെ മറികടക്കണം. ഇതാണ് ആപ്തവാക്യം. ചിലപ്പോൾ കേൾക്കാം, “എനിക്ക് കുറച്ച് നന്തിയാർ വട്ടപ്പൂവ് വേണമെ”ന്ന്. എന്തിനാ ഈ പ്രായത്തിൽ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. തലേദിവസം പൂവ് വെള്ളത്തിലിട്ട്, ആ വെള്ളം…
Author: Jaya Thampatty
പൊതുവേ അന്തർമുഖിയായ ഞാൻ, ബാല്യത്തിൽ പുസ്തകങ്ങളെ കൂട്ടുപിടിച്ചു. ഏതൊരു വായനയും ഓരോ ‘കൂടു’തേടലായിരുന്നു. എഴുത്തുകൊണ്ടു വിസ്മയിപ്പിച്ച എം.ടി.യും ഭാവഗാനങ്ങൾ കൊണ്ട് മനസ്സിനെ സാന്ദ്രമാക്കിയ ജയചന്ദ്രനും എല്ലാം ഏകാന്തതയിലെ കൂട്ടുകാരായിരുന്നു. പക്ഷേ, ഇതെല്ലം ഏകജാലകം – വൺവേ – അല്ലെ? ചെറുതും വലുതുമായ കൂട്ട്, സ്കൂൾ-കോളേജ് കാലയളവുകളിൽ ഉണ്ടായിരുന്നു.60 വർഷത്തോളമൊക്കെ ഒരു ‘കൂട്ട് ‘ കൊണ്ടുനടക്കുക എന്നത് സ്നേഹമെന്ന മാന്ത്രിക ഔഷധത്തിന്റെ കൊടുക്കൽ വാങ്ങൽ കൊണ്ട് മാത്രമാണ്. അങ്ങനെയുള്ള ഒരു കൂട്ടാണ് ഞാൻ എഴുതുന്നത്. എന്റെ അമ്മാവന്റെ മകൾ : രാച്ചിയെന്ന് ഞാൻ വിളിക്കുന്നഎന്റെ കൂട്ടുകാരി. ഒരുമിച്ചുണ്ടും, ഒരുമിച്ചുറങ്ങിയും, സ്വപ്‌നങ്ങൾ പങ്കിട്ടും, സൂര്യന് കീഴെയുള്ള സകല കാര്യങ്ങളും പങ്കിട്ട്, കൂട്ടിന്റെ വലകൾ നെയ്തു. ആലങ്കാരികമായി പറഞ്ഞാൽ, മണൽക്കാറ്റിലും മരുപ്പച്ച തെളിയിച്ചവൾ. ആശയവിനിമയത്തിന് അന്നെല്ലാം ഇൻലൻഡും തപാൽ കാർഡുകളും ആണ്. നുള്ളുനുറുങ്ങു കാര്യങ്ങൾ കൊണ്ട് നിറയും – വി.കെ.എൻ. ഫലിതമാവാം, പത്മരാജൻ സിനിമയാകാം, അരവിന്ദന്റെ ‘ചെറിയ മനുഷ്യനും വലിയലോകവും’ ആവാം, അർത്ഥശൂന്യമായ വർത്തമാനങ്ങളാവാം.…
മനസ്സിന്റെ ചില്ലുജാലകം തുറന്ന് ഒരായിരം ഓർമ്മകൾ വിരുന്നെത്തുന്നു. കാലചക്രത്തെ 50 വർഷം പിറകിലേക്ക് ചലിപ്പിക്കുന്നു. ഒപ്പം നിങ്ങളെയും ക്ഷണിക്കുന്നു….. യവനിക ഉയരുന്നു… :തേക്കും റബ്ബർ മരങ്ങളും കാപ്പിയും ആഞ്ഞിലിയും നൽകുന്ന തണലിൽ, പച്ചയിലും കുളിർമ്മയിലും മുങ്ങിനിൽക്കുന്ന, ഒരു നൂറ്റാണ്ടിന്റെ പഴക്കമുള്ള നാലുകെട്ടിൽ നടന്ന ഒരു പുടമുറി കല്യാണം. രംഗം ഒന്ന്:- ഉത്സവ തിമിർപ്പോടെ, ഇപ്പോഴും ഞങ്ങളുടെ കൊച്ചുഗ്രാമം ഓർക്കുന്ന, നാട്ടുകാർ ഒരു ‘മാമാങ്ക’മാക്കിയ ഒരു കല്യാണം – ഞങ്ങൾ “ഇച്ചേച്ചി” എന്ന് വിളിക്കുന്ന എന്റെ ചേച്ചിയുടെ വിവാഹമാണ് സൂചിപ്പിച്ചത്. ഞങ്ങളുടേത് ടി.ഡി.എം ഹാളിൽ ആയിരുന്നു. പഴമയുടെ വെള്ളിവെളിച്ചം വീശാനാണ് ഇതെഴുതുന്നത്. നഷ്ടപ്രതാപത്തിന്റെ കഥ പറയുന്ന, വാളും ആനച്ചങ്ങലയും ഉള്ള, വടക്കിനിയും തെക്കിനിയും കടന്നു ചെല്ലുന്ന തളത്തിൽ വെച്ച് പെണ്ണുകാണൽ ചടങ്ങ്. നടുമുറ്റത്തിനു പുറകിലുള്ള കിളിവാതിലിലെ സാക്ഷ നീക്കിയാൽ പടിപ്പുര കടന്നു വരുന്ന ആഗതരെ കാണാം. അതിനാൽ “ആണുകാണൽ” ആദ്യം കഴിഞ്ഞു. അമിതാഭ് ബച്ചന്റെ പൊക്കവും, വീതുളി കൃതാവുമുള്ള, ഒരു കൃശഗാത്രനായ വരൻ.…
പുസ്തകങ്ങളുമായി വൈകാരികമായ ഒരു അടുപ്പം ചെറുപ്പം മുതലേ സൂക്ഷിച്ചിരുന്നു. ജീവിതയാത്രയിൽ ആവേശത്തോടെ, ആർത്തിയോടെ, വിസ്മയത്തോടെ വായിച്ചു തീർത്ത നിരവധി പുസ്തകങ്ങൾ. മനസ്സിൽ നിന്നും ഒഴിഞ്ഞു പോകാൻ കൂട്ടാക്കാത്ത അനവധി കഥാപാത്രങ്ങൾ. റഷ്യൻ ബാല സാഹിത്യ കൃതികളിൽ തുടങ്ങി, ചന്തു മേനോന്റെ ‘ഇന്ദുലേഖ’ കടന്ന് ഇപ്പോൾ ആർ. രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ’ യിൽ എത്തി നിൽക്കുന്നു. എം. ടി. യുടെ എല്ലാ കഥാപാത്രങ്ങളെയും ഹൃദയത്തിൽ എടുത്തു വെച്ചു. നോവൽ സങ്കല്പങ്ങളുടെ പരിപൂർണ്ണത അവകാശപ്പെടുന്ന സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖത്തി’ൽ തച്ചനേക്കര ഗ്രാമത്തിലെ നാറാപിള്ളയും ജിതേന്ദ്രനും എന്നീ കഥാപാത്രങ്ങൾ, ‘ഖസാക്കിന്റെ ഇതിഹാസത്തി’ലെ രവിയും, ‘എന്റെ കഥ’യിലെ മാധവിക്കുട്ടിയും വി. കെ. എൻ. സൃഷ്ടികളായ ‘സർചാത്തൻസും സർപയ്യൻസും’, പി. വത്സലയുടെ ‘നെല്ലും’, മലയാറ്റൂരിന്റെ ‘യക്ഷി’യും എൻ. മോഹനന്റെ ആത്മകഥാംശം നിറഞ്ഞ ‘ഒരിക്കൽ’ എന്ന പ്രണയാർദ്ര നോവലും, വി. എസ്. ഖണ്ഡേക്കറുടെ ‘യയാതി’യിലെ ദേവയാനിയും ശർമ്മിഷ്ഠ രാജകുമാരിയും ലളിതാംബിക അന്തർജ്ജനത്തിന്റെ…
