Author: Jula V Gopal

എഴുത്തിൽ ഒരു തുടക്കക്കാരി. കൈയ്യിൽ കിട്ടുന്നത് എന്തും വായിക്കുന്ന ശീലം.

ഞാൻ കണ്ട ഏറ്റവും വലിയ സ്നേഹസാഗരം നീയല്ലേ സ്നേഹത്തിനു ഇങ്ങനെയും.    ഒരു മുഖമുണ്ടെന്ന് എന്നെ പഠിപ്പിച്ചത് നീയല്ലേ.             തീരത്തെ കവരാതെ ചുംബിച്ചു മടങ്ങുന്ന തിരപോലെ നീ.     ഉള്ളിലെ ചുഴികളെ ഓളങ്ങൾകൊണ്ട് മറച്ച് തിരമാലകൾ നീട്ടി എന്നും സ്നേഹിക്കുന്നവർക്ക് നീ മനോഹർഷമേകുന്നു എന്നുമെന്നും നിനക്ക് ശാന്തമായൊഴുകാൻ കഴിയട്ടെ വർഷമേഘമായി നിന്നിലേക്ക് പെയ്യുന്നത് ഒക്കെയും നീ പകർന്ന സ്നേഹം തന്നെയല്ലേ മലകും പുഴകളും താണ്ടി നിന്നില്ലേക്ക് ഓടിയെത്തുന്ന തണ്ണീരെല്ലാം നിനക്ക് കൂടുതൽ ശക്തി പകരട്ടെ നീ എന്ന മഹാസാഗരത്തിലേക്ക് ഒഴുകിയെത്തുന്ന ഒരു കുഞ്ഞു നീർച്ചോലയാണിന്നു ഞാൻ ആരുമറിയാത്ത അടയാളങ്ങൾ ഇല്ലാത്ത പേരില്ലാത്ത ഒരു സ്നേഹപൂഞ്ചോല ഇനി എന്നുമെന്നും ഉറവ വറ്റാതെ നിന്നിലേക്ക് ഒഴുകി എത്തുവാൻ മാത്രമെൻ പ്രാർത്ഥന

Read More

ഓടിയെത്തും സാഗരതിരകളെ തീരത്തെ ഒന്ന് തൊട്ടുണർത്തി നീ മടങ്ങുന്നത് എങ്ങോട്ട് കവിഭാവനക്ക് എന്നും നീ ഭ്രാന്തമായ പ്രണയമല്ലേ എനിക്ക് നീ എത്ര കണ്ടാലും മതിവരാത്ത വിസ്മയ കാഴ്ച തിരമാലകളിൽ നൃത്തമാടി വികാരാർദ്രഗീതം പാടി നീ ഉല്ലസിക്കുന്നത് കാണാൻ എനിക്കെന്തിഷ്ടമാണെന്നോ പിനെയെന്തേ ചിലയിടങ്ങളിൽ നീ ശാന്തയായി ഒരു കുഞ്ഞോളം പോലും വിടർത്താതെ സന്യാസിനിയെപോലെ ചിലയിടങ്ങളിൽ കടലാഴങ്ങളിൽ പ്രിയപ്പെട്ടവർക്ക് നൽകാനായി മുത്തും പവിഴവും ഒളിച്ചു വച്ച കടലമ്മ എവിടെ ആയാലും എങ്ങനെ ആയാലും അറ്റം കാണാത്ത നിൻ്റെ അറ്റമായി തീരുന്ന ചക്രവാളം നോക്കി ഞാൻ ഇരിക്കാം കാലചക്രം ഉരുളുന്നതറിയാതെ ഒടുവില് ഒരു പിടിച്ചാരമായി ഞാൻ നിൻ്റെ ആത്മാവിൽ ഞാൻ അലിഞ്ഞു ചേരും

Read More

എഴുതാൻ തുടങ്ങുമ്പോൾ ഒക്കെയും എൻ്റെ തൂലിക നിന്നെ എഴുതാൻ തുടങ്ങുന്നു. ഓരോ വാക്കുകളും നിന്നെ കുറിക്കാൻ തിടുക്കം കൂട്ടുന്നു മഴയും പുഴയും എഴുതാൻ തുടങ്ങുമ്പോൾ അവയിൽ എല്ലാം നീ നിറഞ്ഞു നിൽക്കുന്നു എൻ്റെ തൂലിക വിരൽത്തുമ്പിൽ എണെന്നലും അതിലെഴും മഷി എൻ്റെ ഹൃദയ രക്തം ആണല്ലോ വേദനകളെ മറക്കാൻ ദൈവം എനിക്ക് സമ്മാനിച്ച നിധിയല്ലേ നീ എപ്പോൾ പിന്നെ നിന്നെ കുറിച്ചല്ലാതെ ഞാൻ മറ്റെന്തു എഴുതുവാൻ ഇനിയും എനിക്ക് എഴുതണം എൻ്റെ ഹൃദയത്തിലെ അവസാന തുള്ളിരക്തം ഒഴുകിയെത്തും വരെ എനിക്ക് ഒരുപാട് ഒരുപാട് എഴുതണം എൻ്റെ തൂലികയിൽ പിറക്കുന്ന ഓരോ അക്ഷരങ്ങളും നിന്നെ എഴുതി കൊണ്ടേയിരിക്കണം.

Read More

നടക്കാത്ത മോഹങ്ങൾ , പാതി കണ്ട് ഉണർന്ന സ്വപ്നങ്ങൾ പിന്നെ എൻ്റെ കൊച്ചു കൊച്ചു ദുഃഖങ്ങൾ ഒക്കെയും ഞാൻ എന്നിലെ എന്നോട് പറയുന്നത് എനിക്കെൻ്റെ തൂലിക സമൂഹത്തിലേക്ക് തൊടുത്ത് വിടുന്ന വിഷം പുരട്ടിയ വാക്ശരങ്ങളെ ചെറുക്കാൻ എനിക്കെൻ്റെ തൂലിക നാളെയുടെ പ്രത്യാശയെ നിറഞ്ഞ മനസ്സോടെ എതിരേൽക്കാൻ എനിക്കെൻ്റെ തൂലിക ശബ്ദമില്ലാതെ കരയാനും ആരും കേൾക്കാതെ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കാനും അരികിൽ ഇല്ലാത്ത പ്രണയത്തെ ഗാഢമായി ചുംബിക്കാനും ആരുമില്ലാത്ത നൊമ്പരം മറക്കാനും എന്നും കൂട്ടായി എനിക്കെൻ്റെ തൂലിക

Read More

പ്രകൃതിയെ മറന്ന മനുഷ്യർ എന്തിന് വെറുതെ പരിസ്ഥിതി ദിനം കൊണ്ടാടുന്നു. വെട്ടിമാറ്റുന്ന ഓരോ മരവും ചോദിക്കുന്നുണ്ട്., ഒപ്പം ഇടിച്ചുനിരത്തുന്ന കുന്നുകളും മണ്ണിട്ട് മൂടിയ വയലുകളും. കുളങ്ങളും പകരം മറ്റൊന്ന് നടുവാൻ കഴിയാത്തവർ എന്തിന് വെട്ടി മാറ്റുന്നു കത്തിയെരിയുന്ന ചൂടിൽ കരിഞ്ഞുപോയ കൈകൾക്ക് ഇനിയൊരു തൈ നടാൻ ശക്തിയില്ല. പ്രകൃതിയെ ഉപദ്രവിക്കുന്നവർ അറിയുന്നില്ല തങ്ങൾ ചെയ്യുന്ന പാതകത്തിൻ്റെ പരിണിത പലം അനുഭവിക്കുന്നത് ഈ ഭൂമിയിലെ ജീവജാലങ്ങൾ ഒന്നാകെ ആണെന്നത്. സൂര്യൻ്റെ ചൂടിനെ തടുക്കാൻ ശേഷിയുള്ളത് വൃക്ഷലതാദികൾക്ക് മാത്രം.

Read More

നമ്മൾ വേദനിക്കുന്ന നേരങ്ങളിൽ നമ്മേളെക്കാൾ വേദന അനുഭവിക്കുന്നവർ ചങ്ങാതികൾ നമ്മെ ശരിയിലേക്ക് നയിക്കാൻ ആഗ്രഹിക്കുന്നവർ ചങ്ങാതികൾ നമ്മുടെ ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടങ്ങളായി കണ്ടു സഫലമാക്കാൻ പ്രയത്നിക്കുന്നവർ ചങ്ങാതികൾ ഒരു വിളിക്കപ്പുറത്ത് നമുക്ക് എന്തും തുറന്നു പറയാൻ ആളുണ്ട് എന്ന വിശ്വാസം ചങ്ങാതികൾ

Read More

നിന്നിലെ സൗന്ദര്യാരാധകനെ എനിക്കിഷ്ടമാണ് വരികൾക്കിടയിൽ നീ നിറക്കും അഴകുണ്ടല്ലോ ഓരോ വാക്കിലും നിൻ്റെ പ്രണയിനിയെ വർണ്ണിക്കാൻ ചേർക്കുന്ന മധുരം അത് എത്ര മനോഹരമായി ഹൃദയം തൊടുന്നു എന്ന് നീ അറിയുന്നോ ഇതുപോലെ സ്വയം മറന്ന് മറ്റൊരാളിലെ സൗന്ദര്യം തേടാൻ നിനക്കേ കഴിയൂ കാണുന്ന കാഴ്ചകളിലെ മനോഹാരിതകൾ മറ്റൊരു മായകാഴ്ചയിൽ മറന്നു പോകുന്നവർക്കിടയിൽ നീ എന്തെ വേറിട്ട് നിൽക്കുന്നു ഇഷ്ടങ്ങളെ നെഞ്ചോടു ചേർക്കും നേരങ്ങളിൽ എന്നും നീ എൻ്റെ മുന്നിൽ ഉണ്ട് കാലം മാറി എന്ന് വിലപിക്കുന്നവർക്കിടയിൽ മാറിയിട്ടില്ലൊന്നും എന്ന് കാട്ടാൻ നമ്മെ പോലെ ചിലർ ഇവിടെ ബാക്കിയുണ്ട് ഇഷ്ടങ്ങളിലെ സൗന്ദര്യം തേടുന്നവർ

Read More

അഭിനന്ദിക്കാൻ ഒരാളെങ്കിലും ഇല്ലെങ്കിൽ പിന്നെ അണിങ്ങൊരുങ്ങാൻ തന്നെ മടിയാകും എല്ലാവർക്കും അറിയാം മറ്റുള്ളവരെ കാണുമ്പോൾ നന്നാന്നിയില്ലെങ്കിൽ പോലും. അവരെ സുഖിപ്പിക്കാൻ അടിപൊളി ആയല്ലോ എന്ന് പറയാൻ എന്നാൽ സ്വന്തം ഭാര്യയോട് അല്ലെങ്കിൽ വീട്ടിലെ ഒരംഗത്തോട് നന്നായി എന്ന് പറയാൻ ഒരു മടി ജാള്യത നല്ലത് കണ്ടാൽ നല്ലതെന്ന് പറയാൻ ഒരാളെങ്കിലും വേണം.. സൗന്ദര്യാരാധകനായ ഒരാളെങ്കിലും..

Read More

ഇനി ഞാൻ അടക്കെട്ടെ ഹൃദയമേ നിൻ്റെ മുന്നിലെ ജാലകവാതിലിനി നോവ് കാറ്റ് വീശി എന്നെ ആകവെ തളർത്തുമീ വടക്കേ ജാലകമിന്നടച്ചിടട്ടെ തീ തുപ്പും സർപ്പങ്ങൾ ഭയപ്പെടുത്തും ഉഷ്ണ കാറ്റിടക്കിടെ ചീറിയെത്തും ഭീതി പടർത്തും നിഴൽ നാടകം ഇടവേള വിട്ടരങ്ങിലെത്തും ഇനി വയ്യ തുടരുവാൻ ഈ കാഴ്ചകൾ ഇനി ഞാൻ അടച്ചിടാം ഈ ജാലകം ഒരിക്കലും തുറക്കാത്ത താഴിട്ടു പൂട്ടിടാം ഇനിയൊരു വേള തുറക്കാതിരിക്കുവാൻ

Read More

അനാഥത്വത്തിൽ മോചനം തേടി അവൾ സനാഥയാവാൻ ഒരുങ്ങി മംഗല്യ സൂത്രത്തിൽ അനാഥത്വം തന്നെ വിട്ടകന്നെന്ന് അവൾ കരുതി. പുതിയ വീടിൻ്റെ അടുക്കളയിലും കിടപ്പറയിലും ഓരോ മുക്കിലും മൂലയിലും കുടുംബസദസ്സുകളിലും തീർത്തും അനാഥയാക്കപ്പെടുന്നത് തിരിച്ചറിയുന്നത് വരെ

Read More