Author: Jula V Gopal

എഴുത്തിൽ ഒരു തുടക്കക്കാരി. കൈയ്യിൽ കിട്ടുന്നത് എന്തും വായിക്കുന്ന ശീലം.

#കൂട്ടക്ഷരങ്ങൾ #പൂക്കളം പല വർണ്ണ ജാലങ്ങൾ നിറയുമെൻ പൂക്കളം മനസ്സിൽ നിറക്കുന്നു മധുരാനുഭൂതികൾ മലരിതൾ നോക്കിയിരിക്കവേ മനസ്സൊരു വനികയായി മാറി ഞാൻ സ്വയം മറന്നു പൂക്കൂടയുമേന്തി പൂവുകൾ തേടി നടന്ന ബാല്യത്തിൽ തിരികെ എത്തി കാട്ടിലും മേട്ടിലും വയലേലകൾ തോറും തുമ്പയും തെച്ചിയും തേടി നടന്ന നാൾ ഇനിയും വരുമോ ആ നല്ല കാലം ഒരുവട്ടം കൂടി പറന്നു നടക്കുവാൻ കാലത്തിൻ വേഗത്തിനൊപ്പം എത്താൻ ഓടിക്കിതച്ചു തളർന്നീടവേ വെറുതെ മോഹിപ്പു ഞാൻ ജീവിതമദ്ധ്യത്തിൻ അതിമോഹമായ് കരുതരുതേ..

Read More

രാവിൻ ഇരുട്ടിനെ വകഞ്ഞുമാറ്റി സ്വർണ്ണ തേരിൽ പ്രഭ ചൊരിഞ്ഞ് ഭൂമി ദേവിക്ക് പൂജ വെക്കാൻ എത്തുന്നു ആയിരം കൈകളാൽ അരുണോദയം പ്രകൃതിയെ തഴുകി തലോടി ഉണർത്തുന്ന അരുണകിരണങ്ങളെ നന്ദി ഞാനും ഈ മണ്ണിലെ സർവ്വ ചരാചരങ്ങളും നമിക്കുന്നു, നിനക്കേകാം പുഷ്പാഞ്ജലി നീ കൊളുത്തും വിളക്കിനാൽ തെളിയുന്നു മണ്ണിതിൽ എന്നുമേ കൂരിരുട്ട് നീക്കിതരിക നീ മർത്യൻ്റെ മനമിതിൽ കുടിയിരിക്കും തമസ്സിനെ നിൻ പ്രഭയാൽ.

Read More

മധുരമേറെ കൊതിച്ചോരു തരള യൗവ്വന കാലം ആശകൾ ഒക്കെ തളച്ചിട്ടു മനമതിൽ, മക്കൾ തൻ ഭാവി പകിട്ടേറ്റുവാൻ! മക്കൾക്ക് വേണ്ടി സ്വയം മറന്നു, ഇഷ്ടങ്ങൾ ഒക്കെയും ശിഷ്ടങ്ങളായ് ഇന്നിതാ ഞാനുമെൻ പ്രിയ സഖിയും വാർദ്ധക്യത്തിൻ്റെ പടിവാതിലിൽ, കൂട്ടിനായി ഇത്തിരി പ്രമേഹവും കൊളസ്ട്രോളും രക്തസമ്മർദ്ദവും മാത്രം. Jula V Gopal

Read More

അത്തം വിരുന്നെത്തി ചിത്തത്തിൽ ഇന്നൊരു ചന്തമേറും മഴവില്ലുമായ് ഇനിവരും നാളുകൾ മലയാളി തൻ മനം തിരുവോണ നാളിനായ് കാത്തിരിപ്പ് ഓണമില്ല ഇന്ന് മലയാളനാട്ടിൽ പറയുന്നു ചിലരിത് എന്തിനാണ് പണ്ട് ആയിരുന്നത്രെ ഓണമെന്ന് ! ഇന്നോണം വെറുമൊരു പേരിനെന്ന് പണ്ടുമോണം ഉണ്ടായിരുന്നു പക്ഷേ അതിലേറെ കേമമായി ഇന്നുമുണ്ട് ആഘോഷമൊന്നുമേ താൽപര്യമില്ലാത്ത മാനുഷർ അന്നുമുണ്ടിന്നുമുണ്ട് അത്തം തൊട്ടൊരു പത്തു നാൾ മുറ്റത്തൊരു കൊച്ചു പൂക്കളം തീർക്കുവാൻ മടിയുള്ളവർ, നാലഞ്ചു കൂട്ടമൊരുക്കി ഒരു നല്ല തിരുവോണ സദ്യയൊരുക്കുവാൻ മടിയുള്ളവർ.

Read More