Author: Sumesh Manakulam

സുമേഷ്...... അത്രയേ ഉള്ളു......

രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു.  ഇനി റെയിൽവേ സ്റ്റേറ്റിനിലേക്ക് പോയിട്ട് കാര്യമില്ല.  പതിനൊന്നരക്കായിരുന്നു ട്രെയിൻ. അതിപ്പോൾ അടുത്ത സ്റ്റേഷൻ കടന്നീട്ടുണ്ടാകും.  അടുത്ത വണ്ടിക്ക് പോയിട്ടും കാര്യമില്ല. നാളെ രാവിലെ പത്ത് മണിക്കാണ് ഇന്റർവ്യൂ.  എങ്ങിനെ നോക്കിയാലും എത്താൻ പറ്റില്ല.  പ്രതീക്ഷയുണ്ടായിരുന്നു ഈ ഇന്റർവ്യുയിൽ, പക്ഷെ ഇനി പറഞ്ഞിട്ട് കാര്യല്ലല്ലോ. സമയത്തിന് വീട്ടിൽ നിന്നിറങ്ങിയതാണ്.   ബസ്സിൽ ടൗണിൽ എത്തി റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോയും കിട്ടി.  കഷ്ടകാലം അല്ലാതെന്തു പറയാൻ. താൻ കയറിയ ഓട്ടോ ഒരാളുടെ മേൽ മുട്ടി.  കുറ്റം ഓട്ടോക്കാരന്റെ അല്ല.  എങ്കിലും എന്താണ് ഉണ്ടായത് എന്ന് നോക്കാൻ താൻ ഇറങ്ങിയപ്പോൾ തന്നെ അയാൾ വണ്ടിയെടുത്ത് പോയി.  അപകടം പറ്റിയ ആളെ ആശുപത്രിയിൽ എത്തിച്ചു.  കാര്യമായി ഒന്നും പറ്റിയിട്ടുണ്ടായിരുന്നില്ല. എന്തിനധികം പറയുന്നു, തന്റെ വണ്ടി മിസ്സായി. ഇനി തിരിച്ചു വീട്ടിലേക്കു നടക്കാം.  അല്ലാതെ ഇവിടെ മുട്ടി തിരിഞ്ഞു നിന്നീട്ട് കാര്യമില്ല്യ. ഓട്ടോ വിളിച്ചു പോകാമെന്നു വെച്ചാൽ ഈ സമയം ആയത് കൊണ്ട് ഇരട്ടി കാശ്…

Read More

നാളെയാണ് നജീബിന്റെ കഥ പറയുന്ന ആടുജീവിതം റിലീസ് ആകുന്നത്. രണ്ടായിരത്തി പന്ത്രണ്ടിൽ ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിച്ചപ്പോൾ തന്നെ മനസ്സിൽ തറച്ചതാണ് നജീബിന്റെ ജീവിതം. അറബിനാട്ടിലെ ബ്രോസ്റ്റഡിനേക്കാളും സ്വാദ് വീട്ടിലെ ചമ്മന്തിക്കും കഞ്ഞിക്കും ഉണ്ടെന്നും അവിടത്തെ എയർ കണ്ടിഷൻണ്ട് മുറിയിലെ ഉറക്കത്തിനേക്കാളും സുഖം സ്വന്തം വീട്ടിലെ ബ്ലാക്ക് ഒക്സൈഡ് ഇട്ട് മിനുക്കിയ നിലത്തെ ഉറക്കത്തിനും ഉണ്ടെന്നു മനസ്സിലാക്കി രണ്ടായിരത്തി ഏഴിൽ, എട്ടു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ച് നാട്ടിലേക്ക് പോന്നതാണ്. കഥ നടക്കുന്ന ഭൂമിക പണ്ട് പ്രവാസ ജീവിതം നയിച്ച സൗദി അറേബ്യ ആയത് കൊണ്ടാകും പെട്ടന്ന് നോവൽ മനസ്സിൽ കയറി പറ്റിയത്. നജീബിന്റെ പോലെയുള്ള ജീവിതമൊന്നും ആയിരുന്നില്ല എന്റെ അവിടത്തെ ജീവിതം. പക്ഷെ ഏതാണ്ട് അതുപോലുള്ള ജീവിതങ്ങൾ അവിടെ കണ്ടിട്ടുണ്ട്. സ്പോൺസറുടെ ക്രൂരതകൾ സഹിക്കവയ്യാതെ അയാളുടെ അടുത്ത് നിന്ന് ചാടി പോന്ന് അനധികൃത താമസക്കാരായി ഒളിച്ചു ജോലിചെയ്ത് ജീവിക്കുന്നവർ. പാസ്സ്പോർട്ട് സ്പോൺസറുടെ കൈയിൽ പെട്ടു പോയതുകാരണം നാട്ടിലേക്ക് തിരിച്ചു…

Read More

സ്വന്തം മക്കളുടെ കാര്യം  വരുമ്പോൾ ഏതൊരമ്മയും  സ്വാർഥയാകും.  ആദർശം  ഒക്കെ ഒരു അമ്മക്ക് സ്വന്തം മക്കൾക്കാൾ വളരെ വളരെ  താഴെയാണ്.  ഞാനും ഒരമ്മയാണ്,  എൻ്റെ മകന്റെ  നല്ലതേ  ഞാൻ  ആഗ്രഹിച്ചുള്ളൂ.   അതുകൊണ്ട് ചെയ്തതിലും  പ്രവർത്തിച്ചതിലും  എനിക്ക് കുറ്റബോധം  തോന്നുന്നില്ല. അതിന് കൊടുക്കേണ്ടി വന്ന വിലയാണ്  ഈ  വൈധവ്യം.  പതിനാല്  വർഷമാകാൻ  പോകുന്നു   വിധവയുടെ  വെള്ള വസ്ത്രം  അണിയാൻ  തുടങ്ങിയിട്ട്.  പക്ഷെ  അതിനേക്കാൾ എന്നെ വേദനിപ്പിച്ചത്, ഞാൻ  ആർക്ക് വേണ്ടിയാണോ ഇതൊക്കെ ചെയ്തത്, അവന് എന്നോടുള്ള സമീപനമാണ്.  ആ സംഭവത്തിന്‌   ശേഷം  അവൻ  ഇതുവരെ  എന്നെ അമ്മേ എന്ന് വിളിച്ചിട്ടില്ല.  ഞാൻ  ചെയ്തതൊക്കെ  അവന് വേണ്ടി മാത്രമായിരുന്നു  എന്ന്   പോലും അവൻ മനസ്സിലാക്കുന്നില്ല.  എല്ലാരാലും വെറുക്കപ്പെട്ട് ഈ  അന്തപുരത്തിൽ  മരണവും  കാത്ത് ജീവിതം  കഴിച്ചുകൂട്ടുകയാണ്  ആണ് കേകേയ  രാജൻ  അശ്വപതിയുടെ  പ്രിയ പുത്രിയും, ഏഴാങ്ങളമാരുടെ ഒരേയൊരു പെങ്ങളും, അയോദ്ധ്യാ രാജനായിരുന്ന  ദശരഥന്റെ  പത്നിയുമായ ഈ  കൈകേയി. ഏഴാങ്ങളമാർക്കൊപ്പം അച്ഛൻ എന്നെയും ആയുധഭ്യാസങ്ങൾ…

Read More

കുഞ്ഞുട്ടേട്ടാ. മ്മ്. ഇന്ന് പേപ്പറിൽ കണ്ടില്ലേ പ്രസവിച്ചേന്റെ മൂന്നാം നാൾ ഒരു സ്ത്രീ അവരുടെ കുട്ടിനെ കൊന്നുന്ന്. അത്  മാനസിക പ്രശ്നം കൊണ്ട് ചെയ്യണതാ ദമയന്തി.. പിന്നെ കുട്ടിനെ കൊന്നട്ടല്ലേ മാനസിക പ്രശ്നം. ആണെടി… അതിനെ പോസ്റ്റ്‌ പോർട്ടം ഡിപ്പ്രഷൻ എന്നാ പറയാ. പണ്ടൊന്നും ഇങ്ങനൊന്നും കേട്ടിട്ടേ ഇല്ല പണ്ടും ഇണ്ടാർന്നു.. മ്മടെ പുരാണങ്ങളിൽ വരെ ഉണ്ട്.. പോ അവിടന്ന്… സത്ത്യാടി. ഇവിടിരിക്ക്, ഞാൻ പറഞ്ഞു തരാം ആ കഥ ********************************* ദേവാ. എന്താ അച്ഛാ? അച്ഛന് വയസ്സായി വരികയാണ്.  പണ്ടത്തേപോലെ ഓടി നടക്കാനൊന്നും വയ്യ.. ഏയ്.. അച്ഛനിപ്പോളും ചെറുപ്പല്ലേ.. ഏയ്, അല്ലടാ, നെന്റെ അമ്മ പോയേപ്പിന്നെ ഞാൻ ഒരു ബ്രഹ്മചാരിയെപോലെ നിനക്ക് വേണ്ടി ജീവിച്ചു. ഇനിയും എനിക്ക് വയ്യ. ചാവുന്ന് വിചാരിച്ചു ആരെങ്കിലും മരിക്കുമോ അച്ഛാ?  അച്ഛന് ഒന്നുല്ല്യാ, ഒന്നുല്ല്യാ. മരിക്കണ കാര്യല്ല്യ പറഞ്ഞത് പിന്നെ? ഈ ഏകാന്തത, ലോൺലിനെസ്സ്….. ഇറ്റ് ഈസ്‌ ഹോണ്ടിങ് മീ മാൻ, രാത്രി ഉറങ്ങാൻ…

Read More

രാവിലത്തെ പണിയൊക്കെ കഴിഞ്ഞു ലലനാമണി മൊബൈലും എടുത്ത് മുറിയിൽ കയറുമ്പോൾ ആണ് അപ്പുറത്തെ മുറിയിൽ എന്തോ വീഴുന്ന ശബ്ദം കേട്ടത്. കുട്ടപ്പേട്ടൻ, ലലനാമണിയുടെ കെട്ട്യോൻ ലോലന്റെ അച്ഛൻ മരിച്ചിട്ട് ഒരു മാസം ആകുന്നെ ഉള്ളു. കമലാക്ഷിയേടത്തി ഇപ്പോളും ആ ഓർമ്മയിലും വിഷമത്തിലുമാണ്. അമ്മയുടെ മേൽ ശ്രദ്ധ വേണമെന്ന് ലോലൻ ജോലിക്ക് പോകുമ്പോൾ ലലനാമണിയോട് പ്രത്യേകം പറഞ്ഞതാണ്. ഓടി ചെന്ന് നോക്കിയപ്പോൾ ട്രങ്ക് പെട്ടി നിലത്തുവീണതാണ്. അമ്മായിയമ്മ, കട്ടിലിന്റെ അടിയിൽ നിന്ന് പെട്ടി എടുത്ത് കട്ടിലിന്മേൽ വെക്കാൻ ശ്രമിക്കുമ്പോൾ വീണതാണ്. “എന്തിനാ അമ്മേ ഇപ്പൊ ഇത് എടുത്തത്, എന്തെങ്കിലും എടുക്കാൻ ആണെങ്കിൽ എന്നോട് പറഞ്ഞാൽ പോരേ… ഞാൻ എടുത്ത് തരില്ലേ… ഇതെങ്ങാനും കാലിൽ വീണിരുന്നെങ്കിലോ?” “അതിന് ഒന്നും പറ്റിയില്ലല്ലോ ലലനാമണീ…” “ഇത് അച്ഛന്റെ പെട്ടിയല്ലേ എന്തിനാ ഇപ്പൊ അമ്മ ഇതെടുത്തത്?” കമലാക്ഷിയേടത്തിയുടെ കണ്ണ് മേശപ്പുറത്ത് ഇരിക്കുന്ന കുട്ടപ്പേട്ടന്റെ ഫോട്ടോയിലേക്ക് നീണ്ടു. “ഒന്നുല്ല്യാ, വെറുതെ ഇരുന്നപ്പോ എനിക്ക് ന്റെ ആളുടെ മണമൊന്നു ശ്വസിക്കണമെന്ന് തോന്നി.…

Read More

രാവിലെ എണീറ്റ് കുളി കഴിഞ്ഞു റെഡിയായി അടുക്കളയിൽ ചെന്നപ്പോളേക്കും അമ്മ അമ്പലത്തിൽ പോയി വന്നിരുന്നു. അമ്മ നേരത്തെ അമ്പലത്തിൽ പോയി വന്നോ?? ആ, ഞാൻ അപ്പുറത്തെ സരോജനിയോടൊപ്പം പോയി തൊഴുതു വന്നു. അച്ഛൻ എവിടെ? അപ്പുറത്ത് പത്രം വായിക്കുന്നുണ്ട്. നീ അമ്പലത്തിൽ പോയി വന്നിട്ടാണോ കാപ്പി കുടിക്കണേ. അല്ല, എനിക്ക് പാലക്കാട് വരെ പോണം. എന്തേ? ഊർമ്മിളയുടെ ആർക്കെങ്കിലും എന്തെങ്കിലും? ആ, അവളുടെ അമ്മാവനെ ഇന്നലെ ആശുപത്രിയിൽ ആക്കിയത്രേ, പനി കൂടുന്നോ മറ്റോ പറഞ്ഞു. ഒന്ന് പോയി കണ്ടു കുറച്ച് കാശ് ഏൽപ്പിക്കണം. അപ്പൊ ഉച്ചക്ക് ഉണ്ണാൻ ഉണ്ടാവില്ല്യേ നീയ്യ്. ഇല്ല്യാ, പാലക്കാട്‌ പോയി വരണ്ടേ, വൈകുന്നേരമേ ഞാൻ എത്തു. അമ്പലത്തിലെ പൂരായിട്ട് ഉച്ചക്ക് നീ ഉണ്ടാവില്ല്യേ. എത്ര കൊല്ലം കൂടിട്ടാ നീ പൂരത്തിന് നാട്ടിൽ. രാത്രി പൂരത്തിന് പോകാം. അല്ലെങ്കിലും ഈ ഉച്ചക്ക് ചൂടിൽ എനിക്ക് വയ്യ. ന്നാ ഞാൻ കാപ്പി എടുത്തു വെക്കാം, നീ കഴിച്ചിട്ട് പോ ആ….…

Read More

രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ തുടങ്ങുന്ന ജോലിയാണ്. മക്കൾ സ്കൂളിലേക്കും, കെട്ട്യോൻ ഓഫീസിലേക്കും പോകുന്നതിന് മുൻപ് കഴിയ്ക്കാനുള്ള പ്രാതലും, ഉച്ചയ്ക്കു കഴിക്കാനുള്ള ഭക്ഷണവും രാവിലെ തന്നെ റെഡി ആക്കണം. അവരെ പറഞ്ഞ് വിട്ടതിനു ശേഷം വീട് അടിച്ചുവാരൽ, തുടക്കൽ, അലക്കൽ, എല്ലാം കഴിയുമ്പോൾ ഉച്ചതിരിയും, അപ്പോഴേക്കും വിശപ്പും കെട്ടിരിക്കും. എന്നാലും എന്തേലും വാരി തിന്ന് ക്ലോക്കിൽ നോക്കുമ്പോൾ സമയം രണ്ടു മണി കഴിഞ്ഞിരിക്കും. നാല് മണിയാകുമ്പോൾ മക്കൾ സ്കൂൾ വിട്ടു വരും. അതിന് മുൻപ് അവർക്ക് ചായക്ക് എന്തേലും ഉണ്ടാക്കണം. മൂന്ന് മണിയാകുമ്പോൾ അതിനുള്ള പണി തുടങ്ങണം. അതു വരെയുള്ള ഒരു മണിക്കൂർ ആണ് തനിക്ക് തന്റെതായി ഈ ഇരുപത്തിനാല് മണിക്കൂറിൽ നീക്കി വെക്കാൻ പറ്റുന്നത്. കുറച്ചു നേരം ഒന്ന് കണ്ണടച്ചാൽ മതി എന്ന് വെച്ചിട്ടാകും മുറിയിലേക്ക് വരിക. പക്ഷെ തനിക്ക് കിട്ടുന്ന ആകെയുള്ള ഈ ഒരു മണിക്കൂർ, അത് ഉറങ്ങി കളയണ്ട എന്ന് കരുതി മൊബൈൽ എടുത്ത് എന്തേലും വായിക്കും. കുറെ…

Read More

രാമനെക്കാൾ സീതയെ സ്നേഹിച്ചത് രാവണനാണ്. അതെന്താ നീ അങ്ങനെ പറഞ്ഞത്? വല്ലവരുടെയും വാക്ക്  കേട്ട് കെട്ട്യോളായ സീതയെ കാട്ടിൽ ഉപേക്ഷിക്കയല്ലേ രാമൻ? അതേ എന്നാൽ സീതയുടെ സമ്മതമില്ലാത്ത കാരണം, ഒന്ന് തൊടുകപോലും ചെയ്യാതെ സീതയെ സ്നേഹിച്ചത് രാവണൻ അല്ലേ? അതേ.. അപ്പോൾ രാവണൻ അല്ലേ നല്ല കാമുകൻ? നല്ല കാമുകൻ രാവണൻ ആണ്, പക്ഷെ അതിൽ വല്ല്യേ കാര്യമില്ല കാരണം അയാളും നല്ല ഭർത്താവല്ല. വെറുതെ പറഞ്ഞിട്ട് കാര്യല്ല്യ, ഞാൻ പറഞ്ഞ പോയിന്റിന് കാരണ സഹിതമാണ് പറഞ്ഞത്. നീ നിന്റെ പോയിന്റ് കാരണസഹിതം വ്യക്തമാക്ക്. അല്ലെങ്കിലും കല്യാണം കഴിഞ്ഞ സകലവനും വെല്ലോന്റെ ഭാര്യമാരോടും ഒരിത് കൂടുതൽ ആണ്. രാവണന് സ്വന്തമായി മണ്ഡോദരി എന്ന ഭാര്യ ഉള്ളപ്പോൾ ആണ് രാമന്റെ കെട്ട്യോളായ സീതയോട് സ്നേഹം തോന്നിയത്. ശരിയല്ലേ? അത് ശരിയാ… രാമനെ പറ്റി അങ്ങിനെ എന്തേലും കേട്ടണ്ടാ? ഇല്ല്യാ…… രാമൻ സീതയോട് ചെയ്തത് ശരിയാണെന്ന് ഞാനും പറയുന്നില്ല. പക്ഷെ രാവണൻ സ്വന്തം കെട്ട്യോളായ…

Read More

ഡിഗ്രി കഴിഞ്ഞു വെറുതെ നടക്കുന്ന സമയം. ഒരു ചായ കുടിക്കാൻ എന്താ വഴി എന്നാലോചിച്ച് ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ആണ് അയൽക്കാരനായ ബാബു വന്ന് ചോദിച്ചത്. “ടാ, എന്താ ഇവിടെ നിക്കണെ ?” “ഒരു ചായ കുടിക്കാൻ എന്താ വഴിന്ന് ആലോചിച്ച് നിക്കാ.” “ചായ മ്മക്ക് ശരിയാക്കാം ” “ന്നാ ഒരു പത്ത് രൂപ താ ” “മ്മക്ക് ഒരു സ്ഥലം വരെ പോയി വരാം.” “അപ്പൊ ചായ?” “സെറ്റാക്കാം ” “എങ്ങടാ പോണ്ടേ?” “പെണ്ണ് കാണാൻ ” “അത് ശരി, പെണ്ണ് കെട്ടി സ്ത്രീധന കാശോണ്ട് ചായ കുടിച്ചോളാൻ ആണോ??” “ടാ, പൊട്ടാ നിനക്കല്ല, എനിക്ക് പെണ്ണുകാണാൻ ആണ് ” സത്യം പറഞ്ഞാൽ അത് കേട്ടപ്പോൾ മനസ്സൊന്നു പിടഞ്ഞു. പെണ്ണുകാണാൻ പോകുമ്പോൾ, നമ്മളെക്കാൾ ഭംഗി കുറഞ്ഞവരെ കൂടെ കൊണ്ടു പോകണം . അല്ലെങ്കിൽ നമ്മൾ തീരെ മങ്ങി പോവും എന്നാണല്ലോ. അപ്പോ ഞാൻ കാണാൻ തീരെ പോരാ, അതു കൊണ്ടാണല്ലോ…

Read More

രാവിലെ ഓഫീസിൽ കുറച്ചു അധികം പണിയുണ്ടായിരുന്നു. അതൊന്ന് ഒതുക്കി ഇന്നലെ പോസ്റ്റ്‌ ചെയ്ത കഥക്ക് ലൈക്കോ കമന്റോ ഉണ്ടോ എന്നറിയാൻ മൊബൈൽ ഡാറ്റ ഓണാക്കി. കുറെ വാട്ട്സപ്പ് നോട്ടിഫിക്കേഷനുകൾക്കൊപ്പം ഒരു മെസ്സഞ്ചർ നോട്ടിഫിക്കേഷനും. മെസ്സഞ്ചർ തുറന്നു നോക്കി. ഏകാന്തം എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്നൊരു “Hi” ഫ്രണ്ട്‌സ് ലിസ്റ്റിൽ ഒന്നും ഇങ്ങനെ ഒരു പേരുകാരനോ പേരുകാരിയോ ഇല്ല. പിന്നെ ഇതാര്??? പ്രൊഫൈൽ എടുത്ത് നോക്കി. ഒരു ഡീറ്റൈൽസും ഇല്ല്യാ. ഒറ്റ ആളെ പോലും ഫ്രണ്ട് ആക്കി ചേർത്തിട്ടില്ല. ആരാണ് ഈ ഏകാന്തം? ഇനി വല്ല കൂട്ടുകാരും പറ്റിക്കാൻ ആയി? എന്തായാലും തിരിച്ചു മെസ്സേജ് അയക്കാൻ നിന്നില്ല. ഉച്ചക്ക് വീണ്ടും ഒരു മെസ്സേജ്. അതെ അക്കൗണ്ടിൽ നിന്നും. ഹലോ ഹലോ, തിരിച്ചയച്ചു. ഇതിനകം എന്റെ ഫേസ് ബുക്ക്‌ പ്രൊഫൈൽ നോക്കിയിരിക്കും എന്നെനിക്കറിയാം. മ്മ്മ്മ്….. ഒന്നും എഴുതാത്ത ഒരു വെള്ള പേപ്പർ മാത്രം കാണേണ്ടി വന്നല്ലേ…… മ്മ്മ്.,…… 😄😄……. ആരാണ് താങ്കൾ…… താങ്കളുടെ നാട്ടിൽ…

Read More