Author: മന്ന മെരീസ

വായന ഏറെ ഇഷ്ടം

കുടുംബശ്രീയുടെ ആഴ്ച തോറുമുള്ള മീറ്റിങ്ങിന്റെ ഭാഗമായി ജാനകിയുടെ വീട്ടിൽ എല്ലാവരും ഒത്തുകൂടിയ ഒരു വൈകുന്നേരം. അവിടെ തിരക്കിട്ട് ചർച്ച നടക്കുമ്പോഴും അവൾ ഇടയ്ക്കിടെ വെപ്രാളത്തോടെ വഴിയരികിലേക്ക് കണ്ണുപായിക്കുന്നു. ” പെണ്ണേ.. നീയാരെയാ നോക്കുന്നത്?” “ൻ്റെ ചേച്ചി, എപ്പോഴാ മൂക്കറ്റം മദ്യപിച്ച് അങ്ങേര് വരുന്നതെന്ന് അറിയില്ല… വന്നാലത്തെ പുകിലെ ഞാൻ പറയണോ?” ഇതും പറഞ്ഞതും, ദേ പ്രസാദ് ആടിയാടി വാതിൽക്കൽ എത്തി. ” ആഹാ.. നീയിവിടെ നാട്ടുകാരെ വിളിച്ചുകൂട്ടി സോറ പറഞ്ഞിരിക്കുവാല്ലേ? പോയി ചായ എടുക്കെടി?”, അങ്ങേരലറി “അല്ല ചേട്ടാ.. ഇത് കുടുംബശ്രീയുടെ യോഗമാണ്. ഇതൊന്നു കഴിഞ്ഞോട്ടെ.” ” പിന്നെ.. അവളുടെ ഒരു കുടുംബശ്രീ. നാട്ടിലുള്ളവരുടെയൊക്കെ കുറ്റം പറഞ്ഞ് രസിക്കുന്ന അവളുടെ യൊരു കോപ്പിലെ പരിപാടി.” “യ്യോ അങ്ങനെ പറയല്ലേ ചേട്ടാ… ഇത് പാവപ്പെട്ട എന്നെപ്പോലുള്ള സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനും സ്വയം പര്യാപ്തത നേടാനും കരുത്തും ഊർജ്ജവും പകർന്നു തരുന്ന പരിപാടിയെ കുറിച്ചുള്ള ചർച്ചയാ നടക്കുന്നത്.” ഇത്തിരി നേരത്തെ കാര്യമല്ലേ ഉള്ളൂ. ഒന്ന്…

Read More

സമയം രാത്രിയായി. പതിവുപോലെ അത്താഴം കഴിച്ചു ലിവിംഗ് റൂമിലെ പതിവ് ഇരിപ്പിടങ്ങളിൽ എല്ലാവരും സ്ഥാനം പിടിച്ചു. പുറത്തു നല്ല മഴ… ശക്തമായിട്ട് കാറ്റും വീശുന്നു. സിയാന, അവിടെ സോഫയിലെ വിരിപ്പൊക്കെ കുടഞ്ഞുവിരിച്ച് തലയിണയൊക്കെ സെറ്റ് ചെയ്തു ടിവിയിലെ ഹൊറർ മൂവിയായ ‘സസ്പെൻസ്’ കാണാൻ ജനാലുകളുടെ രണ്ടു പാളി തുറന്നിട്ട് ചാരിയിരുന്നു. ആഹാ! കാറ്റിനൊപ്പം മഴത്തുള്ളികൾ ജനലിൽ തട്ടി മുഖത്തോട്ട് പതിക്കുന്നതുകൊണ്ട് വല്ലാത്ത കുളിരു തോന്നുന്നു. അങ്ങനെ രസം പിടിച്ചു, കൗതുകത്തോടെ സിനിമയിൽ ലയിച്ചിരിക്കുമ്പോൾ (ഹൊറർ മൂവി ആയതുകൊണ്ട് സ്വല്പം പേടിയുണ്ട് ട്ടോ) എവിടുന്നോ മൂളിപ്പാട്ട് കേൾക്കുന്നു. ഞൊടിയിടയിൽ എന്റെ തലയിലെ ബൾബ് മിന്നി കത്തി. അതെ.. അവൻ തന്നെ! ഈ കൊച്ചിയിലെ ഫ്ലാറ്റിൽ താമസിക്കാൻ വന്നപ്പോൾ തൊട്ട് എൻറെ പുറകെ കൂടിയവൻ. അവൻറെ മനോഹരമായ ഗാനങ്ങൾ ഇപ്പോൾ എൻറെ കാതുകൾക്ക് പരിചിതമായല്ലോ! ഹും… ഇത്തവണയും എൻറെ സുന്ദരമായ മുഖം ലക്ഷ്യമിട്ടാണെന്ന് തോന്നുന്നു, എൻ്റെ രക്തത്തിൻറെ മണമടിച്ചു ഈ കോരിച്ചൊരിയുന്ന മഴയെത്തും എന്നെ…

Read More

സഹൃദയ ഹോസ്പിറ്റലിന്റെ ചവിട്ടുപടിയിൽ കാലു വച്ചപ്പോൾ തന്നെ മനസ്സിലാവുന്നു, ഇത്തിരി പോലും പൊടി കാണാൻ സാധിക്കാത്ത വിധത്തിൽ അവിടുത്തെ ഭംഗിയുള്ള മാർബിൾ നിലങ്ങൾ തുടച്ച് വൃത്തിയാക്കി കഴിഞ്ഞു. എങ്ങും നേർമ്മയേറിയ സുഗന്ധം പരക്കുന്നു. രാവിലത്തെ ഷിഫ്റ്റിലേക്കുള്ള നേഴ്സുമാരും ഡോക്ടർമാരും വെള്ളക്കോട്ടണിഞ്ഞ് ചുണ്ടിൽ ഒരു ചെറു മന്ദസ്മിതത്തോടെ പ്രഭാതത്തിന്റെ പ്രസരിപ്പുമായി ആശുപത്രിയിലേക്ക് എത്തിത്തുടങ്ങി. ഡോ. സപ്ന… ഏറ്റവും അധികം സൽപ്പേരുള്ള, ലാഭേച്ഛ കൂടാതെ ആതുരസേവനം നടത്തുന്ന, രോഗികളോട് നൂറു ശതമാനം ആത്മാർത്ഥത പുലർത്തുന്ന ഗൈനക്കോളജിസ്റ്റാണ്. ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിലേക്ക് നടക്കുമ്പോൾ എന്താണെന്നറിയില്ല; ഹൃദയ താളം വല്ലാണ്ട് വേഗത്തിൽ മിടിക്കുന്നതുപോലെ. കല്യാണം കഴിഞ്ഞ്, പി സി ഒ ഡി, തൈറോയ്ഡ് ഒക്കെ ഉള്ളതുകൊണ്ട് ഏറെ നാളത്തെ ചികിത്സയിലൂടെയാണ് ആദ്യത്തെ ഇരട്ട പെൺകുട്ടികൾ ജനിച്ചത്. വീണ്ടും വലിയ ഇടവേളയില്ലാതെതന്നെ അടുത്ത കുട്ടിക്കും ജന്മം നൽകി. ആ രണ്ടുപ്രാവശ്യവും ലേബർ റൂമിൽ നിന്ന് ജീവൻ തിരിച്ചുകിട്ടി ഇറങ്ങിയത് ഈശ്വരാധീനം ആണെന്ന് ഡോക്ടർ അന്നേ പറഞ്ഞതാ. എൻറെ ആരോഗ്യസ്ഥിതി…

Read More

വിവാഹ വാർഷിക ദിനമായതുകൊണ്ട് വൈകുന്നേരം തിരക്കൊഴിഞ്ഞ സമയം നോക്കി മാതാവിൻറെ പള്ളി പോയി പ്രാർത്ഥിക്കാമെന്ന് കരുതി. അവിടെ ചെന്നപ്പോഴുണ്ട്, കുറച്ച് പ്രായമായവരൊക്കെ പ്രാർത്ഥിക്കാൻ വന്നിരിപ്പുണ്ട്. പ്രത്യക്ഷത്തിൽ മറ്റുള്ളവരുടെ കണ്ണിൽ സന്താനഭാഗ്യം കൈവരിക്കാത്തതുകൊണ്ട്, ദൈവാനുഗ്രഹം ഇല്ലാത്ത സ്ത്രീ എന്ന് മറ്റുള്ളവർക്ക് എന്നെക്കുറിച്ച് തോന്നുമെങ്കിലും ശരിക്കും പറഞ്ഞാൽ അനുഗ്രഹങ്ങൾ നിറഞ്ഞ ഒരു ജീവിതം ആണ് ദൈവം എനിക്ക് തന്നിട്ടുള്ളത്. അങ്ങനെ ആ ജീവിതമോർത്ത് നന്ദി പറയാൻ എല്ലാവർഷവും ഞങ്ങളെ ഒന്നിപ്പിച്ച തിരുസന്നിധിയിൽ ഞങ്ങൾ എത്തുക പതിവാണ്. “മോളേ അന്ന, ഒന്ന് നിന്നേ… ചോദിക്കട്ടെ. എങ്ങോട്ടാ ധൃതിയിൽ?” ശബ്ദം കേട്ട് ഞാൻ തിരിഞ്ഞുനോക്കി. എനിക്ക് നേരിയ പരിചയമുള്ളൊരു ആന്റി ആണ്. പല പരിപാടിക്കും ഞാൻ കണ്ടിട്ടുണ്ട്. ”എന്താന്റി?” ”അതെ മോളേ, വീട്ടിൽ അപ്പച്ചനും അമ്മച്ചിക്കും സുഖമല്ലേ? പിന്നെ മോളെ കാണുമ്പോഴൊക്കെ എപ്പോഴും ചോദിക്കണമെന്ന് വിചാരിക്കും. ഇതുവരെ കുട്ടികളൊന്നും…” ഞാൻ വെറുതെ അവരെ നോക്കി ഒന്ന് ചിരിച്ചു. ഇനി അവിടെ നിന്നാൽ പൊതുവേ സംസാരപ്രിയയായ അവർക്ക് സംസാരിക്കാനുള്ള…

Read More

ആഹാ.. ഇതാര് നാൻസിയോ! എന്താ വിശേഷിച്ച്? ദിയ…ഇന്ന് നമ്മുടെ റെസിഡൻസ് അസോസിയേഷൻറെ മീറ്റിംഗ് ഉണ്ട്. വരണം ട്ടോ. ഹും…അവൾ ഇരിക്കുന്നത് കണ്ടില്ലേ? നല്ല മെലിഞ്ഞു സുന്ദരിയായിട്ട്. കെട്ടിക്കാൻ പ്രായമായ ഒരു കുട്ടിയുടെ അമ്മയാണെന്ന് കണ്ടാൽ പറയൂവോ ? ആ യോഗം വേണം. നമ്മളൊക്കെ ഇങ്ങനെ വെറുതെ അടുക്കളയോട് മല്ലിട്ട് ചീർത്തു വീർത്ത് ഇരിക്കാനാ യോഗം. ടീ… രാവിലെതന്നെ ഇങ്ങനെ വെറുതെ കുശുമ്പ് പറയാതെ. നിനക്കും വേണമെന്ന് വെച്ച അവളെ പോലെ ആകാമല്ലോ പിന്നെന്താ…? ഓ അതിനൊക്കെ എനിക്കെവിടാ സമയം മനുഷ്യ ? ഈ സമയോം കാലമൊക്കെ നമ്മൾ മനുഷ്യരു മനസ്സ് വെച്ചാൽ ഉണ്ടാവുന്നതല്ലേ ? അതിന് നീയാദ്യം നിൻറെ മനസ്സിലെ കുശുമ്പ് മാറ്റി വച്ചിട്ട് അതിനു വേണ്ടി ശ്രമിക്കാൻ നോക്ക്. കുറച്ചു മാസങ്ങൾക്ക് ശേഷം ദേ നിങ്ങളൊന്നു നോക്കിക്കേ.. ഇപ്പൊ എങ്ങനെയുണ്ട് ? ഞാൻ ഇത്തിരി മെലിഞ്ഞില്ലേ? അതെ, ഞാനാ നാൻസിയുടെ കൂടേ യോഗയ്ക്ക് ചേർന്നായിരുന്നു . ആളു കാണുന്ന പോലെ…

Read More

“ല്ലേ… അമ്മയെന്താ രാവിലെ ഇടത്തോടാണോ എണീറ്റേ? കാലത്തെ തന്നെ ആരോടാ ഈ പിറുപിറുപ്പ്?”  ങാ.. അതെടാ, നിന്റെ ചത്തുപോയ തന്തയോട്. എന്തേ? ഹ് മ്മ്.. കാര്യം പന്തിയല്ലെന്ന് കണ്ട  ഡേവിസ് പതിയെ അവിടുന്ന് തലയൂരി. “ങാ… മിണ്ടാണ്ട് പൊക്കോ. അല്ലേൽ രാവിലെ തന്നെ എൻറെ വായിന്ന് ശ്രുതി കേക്കും നീ” അമ്മേ, ചായ ഇട്ടില്ലേ?  ഹും… അതിന് നിൻറെ കെട്ടിലമ്മ ശൃംഗാരി എണീറ്റോ? “ഓ… അതാണപ്പോൾ കാര്യം”         *** **** **** ”ല്ലേ…. എന്തോന്നാടി രാവിലെ തന്നെ കണ്ണാടിയുടെ മുൻപിൽ കസർത്ത് കാണിക്കുന്നേ. നീ വേഗം പോയി ചായ ഇട്ടേ. ദേ മ്മടെ പുഞ്ചിരിയമ്മ നല്ല ദേഷ്യത്തിലാ” യ്യോ… കഷ്ടം! ആ തള്ളയ്ക്ക് ആരാ ഇത്ര നല്ലപേരിട്ടെ? “ഓ പേര് വന്ന വഴി ആലോചിക്കാതെ നീയൊന്ന് ചായ ഇടെടി പെണ്ണേ” ദേ… ഇച്ചാ നോക്കിയേ, ഈയിടെയായി എൻറെ വയർ വല്ലണ്ടങ്ങ് ചാടുന്നില്ലേ? കഴിഞ്ഞ ദിവസം ഓഫീസിൽ…

Read More

നീണ്ട വർഷങ്ങൾക്കുശേഷം ജനിച്ചുവളർന്ന പഴയ നാട്ടിൻപുറം കാണാനായി വണ്ടിയെടുത്ത് ഇറങ്ങി. തന്നെയുമല്ലാ; ഞങ്ങൾ ഏറെക്കാലം താമസിച്ച, ഇന്ന് പൊട്ടി പൊളിഞ്ഞു കിടക്കുന്ന ചുറ്റിനുമുള്ളവർ ഭാർഗവി നിലയം എന്ന് വിളിക്കുന്ന ഞങ്ങളുടെ പഴയ വീടും പറമ്പും കാണാനുള്ള മോഹത്തോടെ. പോകുന്ന വഴിയില് ഇടയ്ക്ക് വണ്ടി നിർത്തി ഒന്ന് പുറത്തിറങ്ങി ആത്മാർത്ഥമായി കണ്ണോടിച്ചു. നാടാകെ മാറിയിരിക്കുന്നു . ഹെൻറെ പൊന്നോ.. എന്താ പറയേണ്ടത്; അതായത്, നമ്മൾ ചുട്ടു പുകയുമ്പോൾ പെട്ടെന്ന് മൂടിക്കെട്ടിയ കാർമേഘക്കൂട്ടത്തിൽ നിന്ന് ഒരു മഴത്തുള്ളി നെറുകിൽ പതിച്ചാൽ എങ്ങനെയിരിക്കും? ആ ഒരു പ്രതീതി ആയിരുന്നു മനസ്സിൽ. ഞാൻ ജനിച്ചു വളർന്ന, പരസ്പരം സ്നേഹിച്ച് കലഹിച്ചും കഴിയുന്ന ജനങ്ങളുള്ള, യാഥാസ്ഥിതിക ചിന്താഗതികൾ വച്ചുപുലർത്തുന്ന, പരദൂഷണം പറയുന്ന ആൾക്കാരടക്കം ഒന്നിനും വ്യത്യാസം ഇല്ലാത്ത, നന്മകളാൽ സമൃദ്ധമായ സ്വന്തം നാട്. നോക്കത്താ ദൂരത്തോളം പരന്നുകിടക്കുന്നു പച്ചവിരിച്ച നെൽപ്പാടങ്ങൾ. ഓർമ്മകൾ വാശിയോടെ എന്തോ തിരഞ്ഞു. വെറുതെ പാടത്തേക്ക് ഇറങ്ങി, പുൽനാമ്പുകളെ തൊട്ടു തലോടി വെറുതെ മണത്തും ആസ്വദിച്ചും…

Read More

അല്ലയോ.. സുന്ദരി പുഷ്പമേ ചെഞ്ചുണ്ടിൽ ചുവപ്പണിഞ്ഞ ചെമ്പരത്തി ആരെയും ഭ്രാന്തമായി പ്രണയിക്കാതെ നീയെങ്ങനെ ഭ്രാന്തിൻ പ്രതീകമായി ഒരു ചെറുമുളളിനാൽ പോലും ആരെയും വേദനിപ്പിക്കാതെ അവഗണനകൾ ചെപ്പിലടച്ചു സൂക്ഷിച്ചവൾ ഞാനറിയുന്നു നിന്നുള്ള നോവുന്നത് നിൻറെ അഴകൊത്ത പൂമേനി ഞാനൊന്ന് തഴുകീടട്ടെ … വിടരും മുമ്പേ മൊട്ടിറുത്തു ദേവിപൂജക്കും പുഷ്പാർച്ചനയ്ക്കും മാല കോർത്തു നിന്നെ നാരിമാർ മാലതിമാർ നിന്നെ മുടിയിൽ ചൂടില്ലെങ്കിലും..  കേശതൈലങ്ങളിൽ റാണിയല്ലോ നീ ഗന്ധമില്ലാത്തൊരു പൂവേ നീയറിയുന്നവോ ഗുണമേറുന്നൊരു സർവ്വ- ഔഷധിയല്ലയോ നീ… പ്രഭാതത്തിൽ ഭംഗിയായി ചിരിതൂകി തെളിമയോടെ വിരിഞ്ഞിട്ടും നിന്നെ കാണാത്ത ലോകത്തിനോട് പരിഭവം ചൊല്ലാത്തതെന്തേ.. നോവുകൾ ഉള്ളിൽ ഒതുക്കി ആരോടും പരിഭവമില്ലാതെ അഞ്ചിതൾ പൂവായി വിരിഞ്ഞൊരു ചേലഴകാർന്നൊരു ചെമ്പരത്തി- എന്നും നിന്നെ എനിക്കേറെയിഷ്ടം

Read More

സണ്ണിയുടെയും ജൂലിയുടെയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികം. വീട്ടിലെല്ലാവരും ഒത്തുകൂടിയിരിക്കുന്ന ആഘോഷവേളയിൽ, കേക്ക് മുറിക്കുന്ന സമയത്ത് കൂട്ടത്തിൽ നിന്നൊരു വിരുതൻ വെറുതെ തമാശയായി ചോദിച്ചു “അല്ല… സണ്ണി,നിങ്ങളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിൻറെ രഹസ്യം എന്താണ്?” ഇത് കേട്ടതും സണ്ണിയും ജൂലിയും പരസ്പരം നോക്കി. കാരണം, കഴിഞ്ഞ രാത്രിയിലും കൂടെ അവര് വഴക്കിട്ടതേയുള്ളൂ. എന്നാലും അവൻ തമാശ രൂപേണ മൊഴിഞ്ഞു; “അതെ ..ഇവൾ ..ഓന്താണ്.. സെക്കൻഡിന് നിറംമാറും. ഇത് കേൾക്കേണ്ട താമസം, അല്പം മാറിനിന്ന സണ്ണിയുടെ അമ്മയുടെ കമൻറ് “അല്ലേലും സാഹചര്യത്തിനനുസരിച്ച് നിറം മാറാൻ ഇവളെ കഴിഞ്ഞേ ആരുമുള്ളൂ” ഇത് കേട്ടതും ജൂലി, സണ്ണിയെ ഒന്ന് പരുഷമായി നോക്കി . കിട്ടിയതക്കം പാഴാക്കാതെ അമ്മ എരിതീയിൽ എണ്ണ ഒഴിക്കുകയാണെന്ന് അവന് മനസ്സിലായി. കാര്യം പന്തി അല്ലെന്ന് കണ്ട അവൻ അടുത്ത കമന്റ് തട്ടിവിട്ടു; “പക്ഷേ, എനിക്ക് പ്രശ്നമില്ല.. കാരണം ഞാൻ അരണയാണ് …എല്ലാം അപ്പപ്പോൾ മറക്കും

Read More

മറ്റുള്ളവരുടെ മൂർച്ചയേറിയ വാക്കുകളാൾ നമ്മുടെ നെഞ്ചകം കുത്തി കീറുമ്പോൾ, എരിയുന്ന ചിന്തകളാൾ മനസ്സ് ഒരു യുദ്ധക്കളം ആകുമ്പോൾ എപ്പോഴും നഷ്ടപ്പെടുന്നത് മനസ്സമാധാനം ആണ്. അതിനാൽ നമുക്ക് ദാനമായി കിട്ടിയ ക്ഷണികമാം  ജീവിതത്തിൽ മധുരമായ ഭാവിയും പ്രതീക്ഷിച്ചു ഒന്നിനെയും ഓർത്ത് കേഴാതെ, പഴിക്കാതെ ഈ നിമിഷം അതിൻറെ പൂർണ്ണതയിൽ ജീവിക്കുക.

Read More