Author: Maya Krishnan Nair

Simple but Bold

സ്കൂൾ വിട്ട് ഏറെ സമയമായി. എന്നിട്ടും വെയിറ്റിംഗ്‌ റൂമിൽ ഒന്ന് രണ്ട് കുട്ടികൾ ബാക്കിയായി. അവർ പതിവായി വൈകി പോകുന്നവരാണ്. പെട്ടന്നാണ് എന്റെ ശ്രദ്ധ ആ കുഞ്ഞുമുഖത്ത് പതിഞ്ഞത്. അതാരാ…. പതിവില്ലാത്ത ആളാണല്ലോ. ഞാൻ വീണ്ടും ശ്രദ്ധിച്ചു. ഏകദേശം മൂന്നു വയസ് പ്രായം വരും. ഒരു സുന്ദരി കുട്ടി. ചെമ്പിച്ച മുടിയും വെള്ളാരം കണ്ണുകളും തുടുത്ത കവിളുകളും ചുവന്ന ചുണ്ടുകളും… വെയിറ്റിംഗ് റൂമിന്റെ അരിക് ചേർന്ന് ചെറിയ ബാഗും പിടിച്ചുള്ള ആ നിൽപ്… ഒരു പാവക്കുട്ടിയെ പോലെ തോന്നിച്ചു. അവളുടെ മുഖത്തെ സങ്കടം കണ്ട് എനിക്കും സങ്കടം തോന്നി. ആ കുഞ്ഞു കണ്ണുകളിൽ ഇപ്പോ അടർന്നു വീഴും എന്ന മട്ടിൽ രണ്ട് നീർകണികകൾ തുളുമ്പി നിന്നിരുന്നു. ചുണ്ടുകൾ വിതുമ്പുന്നുണ്ട്. അമ്മ വിളിക്കാൻ വരാൻ വൈകുന്നതിന്റെ ഭയം കൊണ്ടാവും… പാവം. കുട്ടികളെ തൊടാൻ അനുവാദം ഇല്ലാത്തതിനാൽ ഞാൻ ദൂരെ നിന്ന്, അവളെ സന്തോഷിപ്പിക്കാൻ വേണ്ടി കണ്ണുകൊണ്ടും കവിളു കൊണ്ടും പല വിദ്യകളും കാട്ടി.…

Read More