Author: Manju Sreekumar

“സതീശാ, സതീശാ.. എണീക്കടാ.” അമ്മയുടെ വിളിയും ബഹളവും കേട്ടാണ് എഴുന്നേറ്റത്. പുതപ്പ് മാറ്റി ലുങ്കി മുറുക്കിയുടുത്ത് കട്ടിലിന്റെ തലക്കൽ കിടന്നിരുന്ന തോർത്ത്മുണ്ട് തോളിലിട്ട് വാതിൽ തുറന്നു. കോട്ടു വാഇടാൻ പൊളിച്ച വാ അടയ്ക്കാൻ മറന്ന് ഉമ്മറത്തേക്ക് തന്നെ നോക്കി നിന്ന് പോയി. ഈകൊച്ചു വെളുപ്പാൻ കാലത്ത് നാട്ട്കാർ മുഴുവൻ ഉമ്മറത്തുണ്ട്! “ഇതെന്താമ്മേ ഇവിടെ എല്ലാരും കൂടിയേക്കണേ?” “മോനെ.. നമ്മടെ കിണറ്റില് എന്തോ വീണ് കിടപ്പുണ്ടെടാ. അപ്പോളാണ് ഉണ്ണിക്കുട്ടനെകാണാനില്ലെന്ന് പറഞ്ഞ് ദേ ആ മിനി കരഞ്ഞോണ്ട് ഓടി വന്നത്. അതാ നിന്നെ വേഗംവിളിച്ചേ..” ഉണ്ണിക്കുട്ടനെ കാണാനില്ലെന്ന് കേട്ടതും ഞാനൊന്ന് ഞെട്ടി. ലുങ്കി മടക്കിക്കുത്തി കോലായിൽ നിന്ന് കിണറ്റിൻകരയിലേക്ക് പെട്ടെന്ന് എത്താൻ ഉമ്മറത്തെ അരമതിൽ വട്ടം ചാടുമ്പോളെക്ക് ചന്തുവും സാബുവും ബൈക്കിൽ ചീറിപ്പാഞ്ഞ് വന്നു. “സതീശാ, എന്താടാ പറ്റിയെ..” എന്ന് ചോദിച്ചു കൊണ്ട് സാബു ബൈക്കിൽ നിന്ന്ചാടിയിറങ്ങി. ചന്തു തിരക്കിൽ ബൈക്ക് എങ്ങനെയോ സ്റ്റാൻഡിലിട്ട് ഓടി വന്നപ്പോളേക്കുംഞാനും സാബുവും കിണറ്റിൻ കരയിലെത്തി. കൂടി നിന്ന്…

Read More

I am to be blamed, I know. I was so desperate for love that I took whatever you gave me without realizing the imprint it leaves. Now, each day I see my face I am reminded of you, each second I spend in the company of a man, I dread for him to be you. You have altered my reality as if a great mage does, but you performed no magic, just a touch. Shivangi Menon Sreekumar Level 4  Student

Read More

Sharjah International Book Fair – The 11-day event, which started in 1982 under the patronage of His Highness Dr Sheikh Sultan bin Muhammad Al-Qasimi, the UAESupreme Council Member and Ruler of Sharjah, is a leading literary event that profiles the written work throughout the Middle East, Asia and Africa. Having built itself a formidable reputation in its past 41 editions, SIBF today is recognized as one of the world’s top publishing events, and is the largest in the Arab world.

Sharjah International Book Fair (SIBF) set a Guinness World Record in 2019, successfully hosting the world’s largest simultaneous book signing ceremony…

Read More

First the fangs caresses your skin, sending fireworks upon it’s touch. Then it pierces into your skin, the pain mistaken for pleasure. Slowly the blood is oozed out, at first you won’t realize it. Then as the reality strikes, you try to pry out of its grasp. But it is too strong and you too weak, and your struggle hurts you more than it frees. So you stop fighting, as tears escape you, whimpering at the pain, regretting everything. Shivangi Menon Sreekumar (Young World) #kuttistories

Read More

നവരാത്രി കാലം ഭാരതത്തിലുടനീളം ദേവീ പൂജയ്ക്കു പ്രാധാന്യം നല്‍കി ആചരിക്കുന്നു. പല രൂപത്തിലും ഭാവത്തിലുമാണ് വിവിധ ഭാഗങ്ങളില്‍ നവരാത്രി കൊണ്ടാടുന്നത്. ബംഗാളില്‍ കാളിയാണ് ആരാധനാമൂര്‍ത്തി, കര്‍ണ്ണാടകത്തില്‍ ചാമുണ്ഡേശ്വരി പൂജയാണ്മുഖ്യം. പല ഭാഗത്തും ആയുധപൂജക്കാണ് പ്രാധാന്യം. കേരളത്തില്‍ സരസ്വതി പൂജക്കാണ്പ്രാധാന്യം നല്‍കി വരുന്നത്. നവരാത്രിയിലെ ഓരോ ദിനത്തിലും പ്രാര്‍ത്ഥിക്കേണ്ടതും ആരാധിക്കേണ്ടതും ഓരോവ്യത്യസ്ഥ ഭാവത്തിലുള്ള ദേവിമാരെയാണ്. ഒന്നാം ദിവസം നവരാത്രിയുടെ ആദ്യദിനം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ഹിമവാന്റെ മകളാണ്പാര്‍വതി. സംസ്‌കൃതത്തില്‍ ശൈല്‍ എന്നാല്‍ പര്‍വ്വതമെന്നാണ് അര്‍ത്ഥം. അതിനാലാണ്പാര്‍വതിയെ ശൈലപുത്രിയെന്ന് വിളിക്കുന്നത്. കാളയാണ് ദേവിയുടെ വാഹനം. ഒരു കയ്യില്‍ശൂലവും മറു കയ്യില്‍ താമരയും ദേവിയേന്തിയിരിക്കുന്നു.യാഗാഗ്‌നിയില്‍ ദഹിച്ചസതീദേവിയുടെ അടുത്ത ജന്‍മമാണ് ശൈലപുത്രി. ഹൈമവതി, പാര്‍വതി തുടങ്ങിയനാമരൂപങ്ങളും ഇതില്‍ നിന്നും വന്നതാണെന്ന് കരുതപ്പെടുന്നു. രണ്ടാം ദിവസം പാർവതീ ദേവിയുടെ ബ്രഹ്മചാരിണി ഭാവമാണ് നവരാത്രിയുടെ രണ്ടാംദിനംആരാധിക്കുന്നത്. നവദുര്‍ഗ്ഗാ സങ്കല്പത്തിൽ രണ്ടാമത്തെ ഭാവമാണിത്. അറിവിന്‍റെമൂർത്തീഭാവമായ ബ്രഹ്മചാരിണീ ദേവി കുജദോഷം ,മംഗല്യതടസ്സം എന്നിവ നീക്കും. ഭക്തമനസ്സിലെ വിഷമതകളും നീക്കി ദേവി ആത്മവിശ്വാസവും സന്തോഷവും നിറയ്ക്കും.…

Read More

സൈലന്റ് ക്യാറ്റ്, ആലി ക്യാറ്റ് എന്ന പാട്ട് പാടി ഞാൻ ഇടവഴിയിലൂടെ നടക്കുമ്പോൾ ഒരു പൂച്ച ഉറക്കെ മോങ്ങിക്കൊണ്ട് എനിക്ക് കുറുകെ ചാടി. എന്റെ പാട്ട് കേട്ടിട്ട് സഹിക്കവയ്യാതെ ചാടിയോടി എങ്ങോട്ടോ രക്ഷപെട്ടതാണാ കരിമ്പൂച്ച എന്ന് എന്റെ കൂടെയുള്ളവൻ. എന്താ ചെയ്യാ, എന്നെയൊന്ന് പ്രോത്സാഹിപ്പിക്കാൻ ആരുമില്ല!

Read More

ചീഞ്ചട്ടിയിൽ നിന്ന് ചീട വറുത്തു കോരുകയായിരുന്നു ഞാൻ. ഈജിപ്ഷ്യൻ അറേബ്യൻ റെസ്റ്റോറന്റുകളുടെ തിരക്കിലും വെളിച്ചത്തിലും പുലർച്ചെ 3 മണി വരെയൊക്കെ ഉണർന്നിരിക്കുന്ന ഒരു തിരക്കിട്ട തെരുവീഥിയിലെ ഫ്ളാറ്റിലെ മൂന്നാം നിലയിലാണ്താമസം.ബാല്കണിയിൽ ഇറങ്ങി നിന്നാൽ തിരക്കിട്ട മനുഷ്യരും വണ്ടികളും നിറഞ്ഞ രണ്ട് റോഡുകൾ കാണാം: ഒന്ന് ബില്ഡിങ്ങിന്റെ മുന്നിലെയും മറ്റൊന്ന് പിന്നിലെയും. സൈഡിലേക്ക് നോക്കുന്ന ബാൽക്കണി ആണ് ഞങ്ങളുടേത്. നിറയെ റെസ്റ്റാറന്റുകൾ ചുറ്റിലും ഉണ്ടെങ്കിലും വീട്ടിലുണ്ടാക്കുന്ന നൊസ്റ്റു രുചികൾക്ക് ഒരു പ്രത്യേക ഫീലിംഗ് അല്ലെ.. ചീടയിലേക്ക് തിരിച്ചു വരാം. 98ഇൽ ഈ നഗരത്തിലേക്ക്, പുതിയൊരു ജീവിതത്തിലേക്ക്കുടിയേറുമ്പോൾ കൂടെ അച്ഛനും അമ്മയും എഴുതി തന്ന കുറച്ചു റെസിപികളും പിന്നെചേച്ചിയുടെ കുറച്ചു ടിപ്സുമാണ്. റെസിപ്പികൾ നിത്യേന വീട്ടിൽ ഉണ്ടാക്കിയിരുന്നവെജിറ്റേറിയൻ കൂട്ടാനുകളുടെയും ബ്രേക്ഫാസ്റ്റിന്റെയും ആണെങ്കിൽ ടിപ്സ് ചിക്കൻവെക്കാനും വൈകുന്നേരത്തെ കടിയും ആയിരുന്നു. ടിപ്സിലെ കടികളെ സ്വതവേഉത്സാഹിയായ ഞാൻ പാടേ ഉപേക്ഷിച്ചു. കൊറോണ സമയത്തെ ലോക്കഡൗണിലാണ് കടികൾ ഒരുവെല്ലുവിളിയായി മുന്നിലെത്തിയത്. എല്ലാരും എപ്പോളും വീട്ടിൽ, എപ്പളും വിശപ്പ്. യൂട്യൂബിൽനിരന്ന്…

Read More

ഇന്ന് ഞങ്ങൾ പറക്കുകയാണ്, സ്വാതന്ത്ര്യത്തിലേക്ക്. ഒരുമിച്ചുള്ള ഒരു കൊച്ചുജീവിതത്തിലേക്ക്. ഈ നാടും നാട്ടുകാരും ഒന്നിയ്ക്കാൻ ഞങ്ങളെ അനുവദിയ്ക്കില്ലല്ലോ! ഐ ഇ എൽ ടി എസ്സ്, ഇന്റർവ്യൂ  തുടങ്ങിയ കടമ്പകളെല്ലാം കടന്ന് ഒരുമിച്ച് ഞങ്ങൾ ഇവിടെനിന്ന് രക്ഷപ്പെടുകയാണ്. അമ്മയുടെയും അച്ഛന്റെയും ഓമനക്കുട്ടിയായിരുന്നു ചെറുപ്പം തൊട്ടേ ഞാൻ. ആൺകുട്ടികൾചൂല് തൊടരുത് എന്നൊക്കെയുള്ള പുരാതനനിയമങ്ങളെയൊക്കെ പൊളിച്ചെഴുതിയ ഒരു വീടായിരുന്നു ഞങ്ങളുടെ. എല്ലാ പണികളും ഞാനും അച്ഛനും ഏട്ടനും അമ്മയ്‌ക്കൊപ്പം എടുത്തിരുന്നു. വീടിന്റെ ഉമ്മറത്ത് വാകപ്പൂക്കൾ വീണ് കിടക്കുന്ന പടി വരെ നീണ്ടു കിടക്കുന്നമുറ്റം ഞാനടിക്കുന്നത് കണ്ട് “പെങ്കുട്ട്യോളേക്കാൾ മിടുക്കനാണല്ലോ ഈ ചെക്കൻമിറ്റടിയ്ക്കാൻ. എന്നാലും ന്റെ മണിയെയ്, ഇതിനെങ്കിലും നെനക്കൊരാളെ നിർത്തിക്കൂടെ? ആങ്കുട്ട്യോളെക്കൊണ്ടാ ഈ വക പണ്യോക്കെ എട്പ്പിയ്ക്കണേ! ശിവ ശിവാ..” എന്ന് വടക്കേലെ സാരമ്മായി അമ്മയോട് നേരിട്ട് ചോദിച്ചതൊക്കെ വൈകീട്ടത്തെ വട്ടമേശസമ്മേളനത്തിൽ പറഞ്ഞ് എല്ലാരും കൂടി എത്ര ചിരിച്ചിരിക്കുന്നു. അമ്മയും അച്ഛനും ജോലിക്കാരായത് കൊണ്ടാവും ഞാനും ഏട്ടനും എല്ലാ പണികളും പഠിപ്പും ഒരുമിച്ച് കൊണ്ട് പോവാൻ…

Read More

“അമ്മയ്ക്ക് കാപ്പി ആയോ, അതോ നടന്ന് വന്നിട്ട് മതിയോ” രേണുവാണ്. ദിവാസ്വപ്നം കാണുകയായിരുന്നോ ഞാൻ! “യമുനാമ്മയോട് ചോദിക്ക്, വേണ്ടെങ്കിൽ എനിയ്ക്കും വേണ്ടാ. ചന്തു വന്നിട്ട് മതി.” ഞാൻ ഉത്തരം പറഞ്ഞു. ഞാനും യമുനാമ്മയും ചന്തുവിന്റെയും രേണുവിന്റെയും അടുത്ത് വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിരിയ്ക്കുന്നു. ചന്തു എന്റെ മോനാണ്, രേണു യമുനാമ്മയുടെയും. ഞങ്ങൾ രണ്ടാളും ജീവിതയാത്രയിൽ പ്രാരാബ്ധങ്ങൾ ഒടുങ്ങി ഒറ്റയ്ക്കായവർ. രണ്ട് നാടുകളിൽ രണ്ട് വലിയ വീടുകളിൽ ഒറ്റയ്ക്ക് താമസിച്ചിരുന്നവർ. രണ്ടാൾക്കും നാട്ടിൽ വേറെ മക്കളുണ്ട്. ഒറ്റയ്ക്കായപ്പോൾ അവരുടെ ഒക്കെ കൂടെ പോയി താമസിച്ചു നോക്കിയതാണ്. ഒടുവിൽ രണ്ടാളും സ്വന്തം വീടുകളിലേക്ക് തിരിച്ചു പോന്നു. രണ്ടാളും കൂടി ഒരു വീട്ടിൽ നില്ക്കാൻ ചന്തു ആണ് പറഞ്ഞത്. പക്ഷെ മറ്റ് മക്കൾക്ക് അത് ഇഷ്ടപ്പെട്ടില്ല. ഒടുവിൽ രേണുവാണ് ഇങ്ങോട്ട് കൊണ്ട് വന്നത്. കാലാവസ്ഥ വ്യത്യാസമാണ്, നാട്ടിലെ വീടും പറമ്പും നശിക്കും, നാട്ടിലെ പോലെ ഇറങ്ങി നടക്കാൻ പറമ്പും അമ്പലവും ഇവിടെയില്ല ഇങ്ങനെ നൂറ് നൂറ് ആശങ്കകൾ…

Read More

നരച്ച തെരുവീഥികളിലൊന്നിലൂടെ ഒരു കുടുംബം നടന്ന് നീങ്ങി. അച്ഛനും അമ്മയും രണ്ട് പെൺമക്കളും. എന്റെ മൂക്കിൻ തുമ്പിനെ തട്ടിത്തലോടിക്കൊണ്ട് മക്കളിൽ ഒരാളുടെ ചുവപ്പും മഞ്ഞയും കലർന്ന ഷാൾ കാറ്റിൽ പാറിപ്പറന്നു. കുട്ടികൾ കലപില കൂട്ടുകയും ചിത്രങ്ങളെടുക്കുകയും ചെയ്യുമ്പോൾ അച്ഛനുമമ്മയും ഓർമ്മകളിൽ ലയിച്ചെന്ന പോലെ കൈകോർത്ത് പിടിച്ച് അലക്ഷ്യമായി നടന്നുനീങ്ങി. അവരീ തെരുവീഥികളിലൊന്നിൽ ജീവിതം തുടങ്ങിയവരാണെന്ന് വെറുതെ എനിക്ക് തോന്നി; ഇരുവരും ഒന്നിച്ച് ഒരു കുഞ്ഞു കുടുംബത്തിന്റെ അടിത്തറയിട്ട തെരുവോരങ്ങളിലൂടെ വർഷങ്ങൾക്കിപ്പുറം വെറുതെ നടക്കാനിറങ്ങിയതാണെന്നും. ഇപ്പോളേതോ വിദേശരാജ്യത്ത് സ്ഥിരതാമസമാക്കിയ അവർ വർഷങ്ങൾക്കിപ്പുറം പഴയഓർമ്മകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തുന്നതാവാം. ഞാനുമെന്റെ ഓർമ്മകളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഏകനായി മുന്നോട്ട് നടന്നു..

Read More