Author: Manju Sreekumar

സദ്യകൾ പല തരമാണ്. കല്യാണ സദ്യ, അടിയന്തിരസദ്യ, പിറന്നാൾ സദ്യ, ഓണം / വിഷുസദ്യ, കല്യാണത്തലേന്നത്തെ സദ്യ, അത്താഴൂട്ട് ഇങ്ങനെ നീളും ലിസ്റ്റ്. കല്യാണസദ്യകളിൽഇപ്പോൾ പത്തും പന്ത്രണ്ടും കൂട്ടാനുകൾ ഒക്കെ വിളമ്പി ആർഭാടം കാട്ടാറുണ്ട് ചിലർ. തൃശൂർആണ് എന്റെ ജന്മസ്ഥലം. ഞങ്ങളുടെ നാട്ടിലെ സദ്യയ്ക്ക് കേട്ട്കേൾവി പോലുമില്ലാത്തമധുരപലഹാരങ്ങളും ബീറ്റ്റൂട്ട് പച്ചടി പോലത്തെ വടക്കൻ വിഭവങ്ങളും വിളമ്പിക്കളയുംചിലർ. അത് പോലെ മൂന്നും നാലും പായസങ്ങളും. അടിയന്തിരസദ്യയുടെ പ്രത്യേകത അതിൽ പപ്പടം വിളമ്പില്ല എന്നതാണ്. അത് പോലെഒരേയൊരു പായസം മാത്രമേ വിളമ്പു, അടപ്രഥമൻ.(പാലട അല്ല, ശർക്കരയും തേങ്ങാപ്പാലുംചേർത്ത അടപ്രഥമൻ). അത് പോലെ അടിയന്തിരത്തിന്റെ തലേന്നാണ് അത്താഴൂട്ട്. ഇതിലും പപ്പടം വിളമ്പില്ല. വളരെലളിതമായ സദ്യ ആയിരിക്കും. സാമ്പാറിന് പകരം പുളിങ്കറിയും കാളനും എന്തെങ്കിലുംതട്ടിക്കൂട്ട് ഉപ്പേരിയും ഒക്കെ ആയി ഒരു ലളിതം സുന്ദരമായ സദ്യ. കല്യാണത്തലേന്നത്തെ സദ്യയുടെ പ്രധാന ആകർഷണം കായത്തൊലിയും പയറുംകൂടിയുള്ള രുചികരമായ ഉപ്പേരിയാണ്. പിറ്റേന്നത്തെ സദ്യക്കുള്ള ഉപ്പേരി വറവിന്റെ ഭാഗമായികായത്തൊലി ധാരാളം കാണും; അത്…

Read More

ഓണം വരവായി. പ്രവാസത്തിലെ ഓണം ആഘോഷങ്ങൾ കൊണ്ട് നിറഞ്ഞതാണെങ്കിൽനാട്ടിലെ ഓണം അച്ഛന്റെ കൈപ്പുണ്യം ആണ്. തൃക്കാക്കരപ്പനെ ഉണ്ടാക്കലും പൂത്തറപിടിയ്ക്കലും ഉപ്പേരി വറുക്കലും ഒക്കെ തകൃതിയായി നടന്നിരുന്ന കുട്ടിക്കാലത്തെഓണത്തിൽ നിന്ന് വ്യത്യസ്തമായി മുതിർന്നപ്പോൾ റെഡിമേഡ് തൃക്കാക്കരപ്പനും ടൈൽസ്ഇട്ട് മേൽക്കൂര ഉള്ള മുറ്റവും ഒക്കെ ആയി. അടുപ്പിന്റെ അടുത്ത് അധികനേരം നില്ക്കാൻവയ്യെന്ന് പറഞ്ഞ് അമ്മയും അച്ഛനും ഉപ്പേരി വറവും നിർത്തി. ഓണസദ്യ മാത്രം മരണം വരെഅച്ഛൻ അമ്മയ്‌ക്കൊപ്പം സ്വയം ഉണ്ടാക്കി വന്നു. അച്ഛൻ പോയിക്കഴിഞ്ഞാണ് ഓണം ഓർമ്മകൾ തുടങ്ങുന്നതും അവസാനിയ്ക്കുന്നതുംഅച്ഛനിൽ ആണെന്ന് മനസ്സിലായത്. നഷ്ടപ്പെടുമ്പോഴാണല്ലോ വിള്ളലുണ്ടാവുന്നതുംതിരിച്ചറിയുന്നതും! എന്റെ കുട്ടിക്കാലത്ത് ഓണത്തിന്റെ കുറെ ദിവസങ്ങൾക്ക് മുൻപേ ഉപ്പേരി വറവ് കഴിയും. നിരത്തി വെച്ച പേപ്പറുകളിലെ ചൂടാറിയ ഉപ്പേരി അതാത് തകര ടിന്നുകളിൽ ആക്കുന്നത്ഞങ്ങൾ കുട്ടികളുടെ ജോലി ആണ്. ഇടയ്ക്കിടെ തിന്നുന്നതിലും വിരോധം ഇല്ല. ഇത്രആസ്വദിച്ച് ചെയ്ത ജോലി വേറെ ഉണ്ടാവില്ല തന്നെ. ഉത്രാടത്തിന്റെ അന്ന് ഉച്ചയൂണ് കഴിഞ്ഞാൽ ചായ നേരത്ത് അച്ഛൻ നാളികേരംചിരകുന്നതും അമ്മ ശർക്കര…

Read More

ചാന്ദ്രഭ്രമണപഥത്തിലേക്കൊഴുകിയിറങ്ങി ചാന്ദ്രതലത്തിൽ റോവറമർത്തി ഇന്ത്യഇസ്രോ മുദ്രകൾ ചാർത്തി ചന്ദ്രയാൻ  ലക്ഷ്യമണഞ്ഞു. ഈരേഴു പതിന്നാല് ദിനം വിക്രമും പ്രഗ്യാനും ചന്ദ്രോപരിതലത്തിൽ മന്ദമാരുതനെപ്പോൽ ഒഴുകിയലയും. ക്യാമറക്കണ്ണുകൾക്കിപ്പുറം കംപ്യൂട്ടറിൻ സ്ക്രീനിനു മുന്നിൽ തപസ്സിരിക്കും ഒരു കൂട്ടം ഇസ്രോ വിചക്ഷണർ. ഗുണിച്ചും ഹരിച്ചും കിഴിച്ചും കൂട്ടിയും ഇന്ദു തൻ നെറ്റിയിൽ ത്രിരംഗതിലകം  ചാർത്തിയവർ..

Read More

മരുഭൂമി കത്തുന്ന ചൂട് ഹ്യൂമിഡിറ്റി തെളിഞ്ഞ ആകാശം അരനിമിഷത്തിലൊരു പൊടിക്കാറ്റ് ആകാശമിരുണ്ടു മേഘദുന്ദുഭി മണലിൽ മഴ പെയ്തിറങ്ങി. ഇത് നിർമ്മിതബുദ്ധിയുടെ നാളുകൾ.. ക്‌ളൗഡ്‌ സീഡിങ്.

Read More

അത്തം തൊട്ട് ഉത്രാടം വരെ പൂക്കൾ പറിക്കാൻ ആറു മാസത്തിന്റെ വട്ടയില കുമ്പിളോ ഇട്ടിരിക്കുന്ന പാവാട കുമ്പിളാക്കിയതോ മതിയാവും. എന്നാൽ ഉത്രാടത്തിന്റെ പൂക്കളം ഇട്ട് കഴിഞ്ഞാൽ തുമ്പക്കുടം പറിയ്ക്കലായി. പറമ്പിന്റെ അറ്റത്തെ പാടം വരെ പോയി കോരുകൊട്ടയിലാണ് തുമ്പക്കുടം പറിച്ചു കൊണ്ട് വരിക. ചേട്ടനും ചേച്ചിയും ഞാനും കൂടി ഒരു കൊട്ട നിറയുമ്പോൾ ഉമ്മറത്തെ ഇടനാഴിയിൽ അമ്മ നേരത്തെ വിരിച്ച പേപ്പറിൽ കൊണ്ട് ചൊരിയും. മൂന്നും നാലും കൊട്ട ആയിട്ടേ നിർത്തു. പിന്നെ വൈകീട്ട് മുറ്റത്തും വേലിയിലും കുളത്തിന്റെ ചുറ്റുമൊക്കെ നിൽക്കുന്ന ചെമ്പരത്തി, ചെത്തി, ആറുമാസം ഒക്കെ പറിയ്ക്കലാണ്. തിരുവോണത്തിന്റെ അന്ന് കാലത്ത് ചാണകം മെഴുകിയ പൂത്തറയിൽ വെച്ച തൂശനിലയിൽ അരിമാവിൽ ഉമ്മറത്തെ മാവിൽ പടർന്ന കാച്ചിലിന്റെ ഇലയിട്ട് അത് കൊണ്ട് നീളത്തിൽ അണിഞ്ഞ് അതിന്മേൽ ആവണപ്പലക വെച്ച് അതിന്മേൽ മൂന്നോ അഞ്ചോ തൃക്കാക്കരപ്പന്മാരെ വെച്ച് തുമ്പക്കുടം ചൊരിയും. തൃക്കാക്കരപ്പന്മാരെ നേരത്തെ തന്നെ അണിഞ്ഞ് തലയിലും വശത്തും ഒക്കെ ആറുമാസവും ചെത്തിയും…

Read More

പൊതുവെ മൂത്തവർ പറയുന്നതിനെ രഹസ്യമായി പരിഹസിയ്ക്കുകയും എതിർക്കുകയും നേരെ വിപരീതമായത് ചെയ്ത് നോക്കുകയും എല്ലാം ചെറുതിലെ തൊട്ട് വളരെ ഇഷ്ടപ്പെടുകയും ഹോബി ആക്കുകയും ചെയ്തിരുന്ന ഒരു വ്യക്തി ആണ്, കൂടുതൽ വ്യക്തമായി പറഞ്ഞാൽ-ആയിരുന്നു ഞാൻ. കാലക്രമേണ മേൽപ്പറഞ്ഞ കലാപരിപാടിയിൽ നിന്നൊക്കെ പണികൾ കിട്ടിക്കിട്ടി ശീലം ആയപ്പോൾ നല്ല ബുദ്ധി വളരെ വൈകിയെങ്കിലും ഉദിയ്ക്കുകയും മൂത്തവർ പറഞ്ഞത് അപ്പാടെ തള്ളിക്കളയാതിരിയ്ക്കുകയും ചെയ്തു തുടങ്ങിയത് കൊണ്ടാണ് നേരത്തെ “ആയിരുന്നൂ” എന്ന് പറഞ്ഞത്. വയസ്സ് കൂടി വന്നപ്പോൾ – സ്വയം ചിലരുടെയെങ്കിലും മൂത്തതായപ്പോൾ – ബുദ്ധി ഉദിച്ചതാവാനും മതി. മുൻപിൽ മുറ്റം കഴിഞ്ഞാൽ രണ്ടാൾ പൊക്കമുള്ള കുളമുള്ള വീടാണ് എന്റേത്. എന്റെ അച്ഛൻ മക്കൾ ഓരോരുത്തരും സ്‌കൂളിൽ പോയി തുടങ്ങുമ്പോഴേക്കും കുളത്തിൽ നീന്തൽ പഠിപ്പിക്കൽ ഒരു സ്ഥിരം പരിപാടി ആക്കിയിരുന്നു. അത് പോലെ കുറച്ചു പൊക്കം വെച്ചാൽ സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കലും. അവസാനത്തെ പുത്രിയും മകം പിറന്ന മങ്കയുമായ ഞാൻ ലോകം കണ്ടപ്പോഴേക്കും അച്ഛൻ പരിക്ഷീണൻ…

Read More

പത്താം ക്ലാസ് എന്നും എല്ലാവർക്കും ഒരു പേടിസ്വപ്നം ആണല്ലോ. എന്നാൽ എന്റെ പത്താം ക്ലാസ് കാലഘട്ടത്തിൽ വീട്ടിൽ നിന്ന് യാതൊരു സമ്മർദ്ദവും ഉണ്ടായിരുന്നില്ല. പക്ഷെ ഞാൻ പഠിച്ച സ്‌കൂളിൽ നിന്ന് ധാരാളം പ്രെഷർ ഉണ്ടായിരുന്നു. ഒരു കോൺവെന്റ് ഗേൾസ് സ്‌കൂളിൽ പഠിച്ച എന്റെ പഠനകാലം വളരെ വിരസമായിരുന്നു എന്ന് പറയാം. ഒൻപതാം ക്ലാസ്സിൽ നിന്ന് പത്തിലേക്ക് വന്നപ്പോൾ എന്റെ സുഹൃത്ത് ആഷയുടെ ഡിവിഷൻ തന്നെ കിട്ടി എന്ന സന്തോഷം കൊണ്ട് ബെഞ്ചൊക്കെ മറിച്ചിട്ട് ഓടി വന്ന എന്നെ ലില്ലി ടീച്ചർ എണീപ്പിച്ച് നിർത്തി ഉപദേശിച്ചു. ഒൻപതിൽ എനിക്ക്‌ ക്ലാസ്സിൽ മൂന്നാം സ്ഥാനം മാത്രം ഉണ്ടായുള്ളൂ, അത് കൊണ്ടാണ് ഒരു പോലെ പഠിയ്ക്കുന്ന കൂട്ടുകാരിയുടെ അതേ ഡിവിഷൻ കിട്ടിയത് എന്ന് തുടങ്ങുന്ന ഉപദേശം. അത് ഒരു നല്ല കാര്യം ആയല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തെങ്കിലും ഒന്നും മിണ്ടാതെ തല താഴ്ത്തി ഓക്കേ ടീച്ചർ എന്ന് തലകുലുക്കി നിന്നു. മറ്റൊരിയ്ക്കൽ ബെഞ്ചിലെ ബാക്കി…

Read More