Author: സിന്ധു ഭാരതി

ജീവിതം വളരെ ഹ്രസ്വമെന്നിരിക്കെ നമ്മളെ മുറിപ്പെടുത്തി നീറിപ്പുകച്ച് നമ്മുടെ സന്തോഷം നമ്മിൽ നിന്നകറ്റി വലിച്ചു കുടിക്കുന്നവരെ നമ്മുടെ ജീവിതത്തോട് പിന്നെ വച്ചുകെട്ടാൻ നില്ക്കരുത്.

Read More

ചില വേരുകളറ്റു പോവുമ്പോൾ വാടി വീഴുന്ന ഇലകളാണ് നാം. ഒന്നു വിളക്കി ചേർക്കാൻ ആയെങ്കിലെന്നാലോചിക്കും. എവിടേക്കായിരിക്കും മണ്ണുമൂടിയ ആ വേരുകൾ പോയിരിക്ക? അകലകലെയാമനന്തതയിലേക്ക് വേരുകൾ പോലെ കൺനീട്ടി ചോദിക്കും. ഒടുവിലൊരുകുടന്ന ഹരിത സ്വച്ഛ സ്മരണകളിലേക്ക് കനകനത്ത കണ്ണാലേ ഞാനും വേരാഴ്ന്നു പോകും..

Read More

സ്വന്തം ഇടങ്ങളിൽ നിങ്ങൾക്ക് സത്യസന്ധമായ സ്നേഹവും കൂറും വിശ്വാസവും ലഭ്യമാകുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും സനാഥരാണ്.

Read More

“ഹലോ..” “രാജേഷേട്ടാ..” “ഇവിടെ, അച്ഛനിന്നു വീണു. കാല് പ്ലാസ്റ്ററിട്ടേക്കാ, ഞാൻ പിന്നെ വന്നാലോ..?” “അപ്പിവിട്യോ? അമ്മേടെ റസ്റ്റ് കഴിയാറാവുന്നല്ലേയുള്ളൂ?” “എന്നാലേട്ടനും അമ്മയും കൂടിങ്ങോട്ട് വരോ?” “ഓഹോ..!! കൊള്ളാലോ പൂതി. ഞാനുമമ്മയും നിൻ്റെ വീട്ടില് വന്നടയിരിക്കണോന്ന്! രണ്ട് ദെവ്സം കഴിഞ്ഞ് മര്യാദക്കിങ്ങ് വന്നേക്ക്.” പറയുമ്പോഴേക്കും ഒരു കൈ വന്ന് ഫോൺ തട്ടിപ്പറിച്ചെടുത്ത് കഴിഞ്ഞിരുന്നു. “മോളേ.. അമ്മയാ.. ഞങ്ങളങ്ങട് വന്നേക്കാം.” “എടാ.. നീയെന്ത് ന്നാ അവളോട് പറഞ്ഞേ..? നിനക്ക് ഞാനെന്ന പോലെ തന്നെയല്ലേ അവൾക്ക് അവൾടെ അച്ഛനുമമ്മയും? നീ അവളെ കല്യാണം കഴിച്ചിങ്ങ്ട് കൊണ്ടോന്ന് ന്ന് കരുതി അവൾക്കവര് അങ്ങനല്ലാതാവോ? ഒരു ഭാര്യ ഭർത്താവിൻ്റെ വീട്ടില് ഒരു ജന്മം മുഴോനും പലതും സഹിച്ചും പൊരുത്തപ്പെട്ടും പോകുമ്പോ എല്ലാവരും പറയും, ആ.. അതങ്ങനെ തന്നെയാ വേണ്ടത് എന്ന്! അതെല്ലാവർക്കും ഭയങ്കര മഹത്വവും ആകും. ഭാര്യവീട്ടില് ഒരു രാവ് അധികം നില്ക്കേണ്ടി വരുമ്പോ ഭർത്താവിനും വീട്ടുകാർക്കുമത് വല്ലാത്ത ആക്ഷേപവും മ്ലേച്ഛവും! ഒരേ പന്തിയില് തന്നെ വിളമ്പുന്ന രണ്ടു തരം കറികളല്ലേടാ അത്? കൊറച്ചൂസം അവൾടെ വീട്ടിലൊന്ന് നിന്നെന്ന്…

Read More

എല്ലാ അധ്വാനത്തിനും അന്തസ്സും ആഭിജാത്യവും പ്രാധാന്യവുമുണ്ട്. ഒരു സ്ത്രീ അടുക്കളയിൽ പാത്രം കഴുകലിനോടും പാചകത്തിനോടും മല്ലിടുന്നത് മനുഷ്യരാശിയെ ഉയർത്തുന്ന മികവുറ്റ അധ്വാനം തന്നെയാണ്.

Read More

ചിലരോട് ഞാൻ ക്ഷമിച്ചെന്നിരിക്കും. പക്ഷെ പിന്നെ അവരെ ജീവിതത്തോട് ആത്മാർത്ഥമായി കൂട്ടിച്ചേർക്കാൻ കഴിയാറില്ല. ഹൃദയം മാപ്പേകിയാലും ഹൃദയകവാടം അവർക്കായ് തുറക്കാൻ മടിക്കും. ചില ചില്ലകളിൽ ഞാനങ്ങനെ മനോഹരിയായ് പൂക്കുന്നു.

Read More

നിങ്ങൾ നല്കിയത് അതേ അളവിൽ തന്നെ തിരികെ കിട്ടണമെന്ന് ഇനിയും പ്രതീക്ഷിക്കരുത്. അതിപ്പോ സ്നേഹമായാലും സഹായമായാലും. നിങ്ങളുടെ സരളമായ ഹൃദയം എല്ലാവർക്കും ഉണ്ടാകണമെന്നില്ല.

Read More