Author: Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

കാലത്ത് അമ്മിണിയമ്മ ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴാണ് ചിക്കൻ വാങ്ങി വീട്ടിലോട്ട് പോവുന്ന മനുവിനെ കണ്ടത് എന്നാപ്പിന്നെ അവളുടെ വണ്ടിയിൽ തന്നെയാട്ടെ യാത്രാന്ന് വച്ചു. ഹോ പെണ്ണാണെന്ന് പറഞ്ഞിട്ട് കാര്യല്ല ഇമ്മാതിരി ഉണ്ടോ പോക്കെന്ന് കരുതി അവളെ മുറുകെ പിടിച്ചങ്ങു ഇരുന്നു. അവളുടെ വീടിന്റെ മുറ്റത്ത് അമ്മിണിയമ്മയെ കാത്ത് നിന്നത് വല്ലാത്തൊരു കാഴ്ചയാണ്. മനുവിന്റെ ആങ്ങളച്ചെക്കൻ അനു ഉണ്ട് മുറ്റമടിക്കുന്നു! അത് കണ്ട് അവന്റെ തള്ളയും തന്തയും ഉമ്മറത്തിരിപ്പുണ്ട്. അമ്മിണിയമ്മ തലയിൽ കൈവച്ചു പോയി ” അല്ലേ കലികാലം പെണ്ണ് വണ്ടിയോടിച്ച് അങ്ങാടിയിൽ പോയി വരുന്നു, ആണൊരുത്തൻ ഇവിടെ മുറ്റമടിക്കുന്നു ” അത് കേട്ടാണ് അവരുടെ അച്ഛൻ ഹരി പത്രത്തിൽ നിന്ന് കണ്ണെടുത്തത് ” അല്ല ആരിത് അമ്മിണിയമ്മയോ, എവിടെ പോയി വരുവാ ഈ കാലത്ത് തന്നെ? ” “ആശുപത്രിയിൽ പോയി വരാണ്, ഷുഗർ നോക്കാനുണ്ടായിരുന്നു. ഇനി ചായ കുടിച്ച് ഒന്നൂടെ പോണം. അല്ല ഹര്യേ ഞാൻ ചോയ്ച്ചത് നീ കേട്ടില്ലേ” അതിന്…

Read More

എന്റെ മുന്നിലിരുന്ന് കണ്ണീർ വാർക്കുന്ന ഇരുപതുകാരിയെ ഞാൻ സൂക്ഷിച്ചു നോക്കി. കൺതടങ്ങളിൽ ഇരുൾ കൂടുകൂട്ടിയിരിക്കുന്നു. ദിവസങ്ങളായി ഉറങ്ങിയിട്ടെന്ന് മുഖം വിളിച്ചു പറയുന്നു. ഒറ്റനോട്ടത്തിൽത്തന്നെ വിഷാദം വിരുന്നിനെത്തിയിരിക്കുന്നു എന്ന് അനേകമനേകം മുഖങ്ങൾ കണ്ട പരിചയത്തിൽ ആരും പറയാതെ തന്നെ ഞാൻ മനസ്സിലാക്കി. പെൺകുട്ടിയെ പുറത്തേക്ക് പറഞ്ഞയച്ച് പുറത്തിരിക്കുന്ന മാതാപിതാക്കളെ അകത്തേക്ക് വിളിച്ചു. അച്ഛൻ തന്റെ മുഖത്തെ വലിയ കണ്ണാടി ഒന്ന് ശരിയാക്കി മുന്നിലെ കസേരയിൽ ആരും പറയാതെ തന്നെ ഇരുന്നു. അച്ഛനിരിക്കുന്ന കസേരയിൽ പിടിച്ച് മുഖം താഴ്ത്തി കൊണ്ട് അമ്മയും. അവരോട് തൊട്ടടുത്ത കസേരയിൽ ഇരിക്കാൻ പറഞ്ഞിട്ടും അവർ വിസമ്മതഭാവത്തിൽ അങ്ങനെത്തന്നെ നിലകൊണ്ടു. എന്തേലുമാട്ടെ എന്ന് കരുതി ഞാൻ വിഷയത്തിലേക്ക് വന്നു. അവർ പറയുന്നത് കുഞ്ഞാറ്റക്ക് കുറച്ചു ദിവസങ്ങളായി വന്ന മാറ്റത്തേക്കുറിച്ചാണ്. “ചിരിച്ചു കളിച്ചു നടന്ന പെൺകുട്ടിപെട്ടെന്നൊരു ദിവസം മൗനിയായി മാറിയതിൽ അസ്വഭാവികതയൊന്നും നിങ്ങൾക്കനുഭവപ്പെട്ടില്ലേ?” എന്റെ ചോദ്യം അച്ഛനെന്നു പറയുന്ന ആ വ്യക്തിയെ തെല്ലൊന്നുമല്ല ദേഷ്യപ്പെടുത്തിയത്. ” അനുഭവപ്പെട്ടതുകൊണ്ടാണല്ലോ ഇങ്ങോട്ട് കൊണ്ടുവന്നത്”. അതേ…

Read More

എത്രചുറ്റിയിട്ടും ശരിയാവാത്ത പഗടി മുറ്റത്തെ കയറ്റുകട്ടിലിലേക്ക് അമർഷത്തോടെ വലിച്ചെറിഞ്ഞു രാം സിംഗ് അതിലോട്ടു തന്റെ ഉടൽകൂടി വലിച്ചിട്ടു. കുറച്ചു മാറി അടുപ്പിൽ നിരത്തിയ വിറകുകൊള്ളികൾക്കിടയിലൂടെ തീ പിടിപ്പിക്കാൻ ശ്രമിയ്ക്കുന്നതിനിടയിലും സാവിത്രി ‘പതി’യുടെ ഈ കോലാഹലങ്ങൾ കണ്ട് അമ്പരന്നു, സാധാരണ നിമിഷനേരം കൊണ്ട് അതിമനോഹരമായി ചുറ്റുന്ന പഗടിയാണ് ഇപ്പോൾ എത്ര ചുറ്റിയിട്ടും തീരാതെ ഒരു പെരുമ്പാമ്പ് പോൽ കട്ടിലിൽ കിടക്കുന്നത്! കുഴച്ചു വച്ച ഗോതമ്പിൽ നിന്ന് ഓരോ ചെറിയ കഷണങ്ങളായെടുത്തു ഓരോ ഉരുളകളായി നന്നായി ഉരുട്ടിയെടുത്ത് സബിത ‘മാജി’യെ പണി എളുപ്പമാക്കാൻ സഹായിച്ചു. ‘മാസ’ഇതുവരെ ഉണർന്നിട്ടില്ല, ഈയിടെയായി അവരങ്ങനെയാണ് രാത്രി ഉറക്കമില്ലാതെ രാവിലെ നന്നായി ഉറങ്ങും. പുറത്തു കലപിലകൂട്ടി പോവുന്ന വഴിയേ മണ്ണ്കൊണ്ട് പുകമറ സൃഷ്ടിയ്ക്കുന്ന പിള്ളേർസംഘത്തെ നോക്കി രാംസിംഗ് എന്തോ ചീത്ത വിളിച്ചു പറഞ്ഞു. കുട്ടികൾ ഒരു കൂസലുമില്ലാതെ “മുകേഷ്, മുകേഷ് ” എന്നുനീട്ടി വിളിച്ചു. അകത്തു നിന്നും മുകേഷ് അതുകേട്ടമാത്രയിൽ പുറത്തേക്കൊരോട്ടം കൊടുത്തു. ” മുകേഷ്, നിങ്ങൾ അതുവഴി പോവരുതേ..…

Read More

നിലാവിൽ മുങ്ങി ‘വേദവ്യാസ’ ഒരു നവവധു എന്ന പോൽ പരിഭ്രമിച്ചു നിന്നു. കൊട്ടാരത്തിൽ നിന്നുള്ള ആഘോഷത്തിമർപ്പുകൾക്ക് ഇനിയും വിരാമമായിട്ടില്ല. നിലാവ് പുറത്ത് മരങ്ങൾക്കിടയിലൂടെ കറുത്ത നിറത്തിൽ ചിത്രങ്ങൾ മെനഞ്ഞുകൊണ്ടിരുന്നു. ആരെയോ ഒളിച്ചെന്നവണ്ണം കൊട്ടാരത്തിന്റെ പിൻ ഭാഗത്തുകൂടെ വിചിത്രവേഷധാരിയായ ഒരാൾരൂപം നിലാവിന്റെ ചിത്രങ്ങളെ അലങ്കോലമാക്കി ധൃതിയിൽ നടന്നു പോയി. കൊട്ടാരത്തിൽ നിന്ന് വിവിധ തരത്തിലുള്ള നിറമുള്ള വെടിമരുന്നു പ്രയോഗങ്ങൾ ആകാശത്ത് ഉയർന്നും പിന്നെ മാഞ്ഞും കൊണ്ടിരുന്നു, കൊട്ടാരത്തിനകത്ത് അതിപ്രധാനമായ ഒരാൾ നഷ്ടപ്പെട്ടന്നതറിയാതെ ആളുകൾ ആഘോഷത്തിമർപ്പിൽ ലയിച്ചുനിന്നു. ആ ആൾ അങ്ങ് ദൂരെ എത്തിയിരുന്നു, ഏതോ സാങ്കൽപ്പികലോകത്തിലേയ്ക്കെന്ന പോലെ ചുവടുകൾ വെച്ച് അയാൾ മുൻപോട്ടേക്ക് നടന്നു.. അയാളുടെ കണ്ണുകൾ എന്തിനെന്നറിയാതെ പെയ്യുന്നുണ്ടായിരുന്നു, ഇരുകൈകൾ കൊണ്ടും ഇടയ്ക്കിടെ കണ്ണീർതുടച്ചുകൊണ്ട് കാനനപാതയിലേക്കുള്ള വഴിയിലെത്തി അയാൾ തിരിഞ്ഞു നിന്നു, കൊട്ടാരത്തിനെ അവസാനമെന്നോണം കണ്ണോടിച്ചു. നിലാവെട്ടത്തിൽ അയാളുടെ മുഖം അവ്യക്തമായി ആണെങ്കിലും തെളിഞ്ഞു വന്നു. ഒരു നിമിഷത്തിനു ശേഷം വനമധ്യത്തിലെ തടാകം ലക്ഷ്യമാക്കി നടന്നു നീങ്ങി, അത് മറ്റാരുമായിരുന്നില്ല,മഹാരാജാവ് തിരുമനസ്സിന്റെ…

Read More

“ചില മുറിവുകൾ ഒരു മനുഷ്യന്റെ അവസാനത്തിന് കാരണമാവുന്നു. ചിലത് പുതിയ മനുഷ്യന്റെ ജനനത്തിന് കാരണമാകുന്നു” ഞാനിവിടെ നിൽക്കുമ്പോൾ അനേകം വർഷങ്ങളാണ് കണ്മുന്നിലൂടെ മിന്നിമാഞ്ഞുപോയത്. ഈ ഇരുട്ടിൽ അവസാനത്തെ ബസിലെ ആദ്യത്തെ യാത്രക്കാരി ഞാനാണ്. ഞാൻ കാത്തിരിക്കുന്നത് മറ്റാർക്കും വേണ്ടിയല്ല എനിക്ക് വേണ്ടി തന്നെയാണ്. ഞാനും എന്റെ പ്രണയവും എന്റെ മുന്നിലൂടെ നടന്ന്  ബസ്സിന്റെ മുൻഡോർ വഴി കയറുന്നത് ഞാൻ കണ്ടു. എന്റെ ഉള്ളം നീറിപ്പുകഞ്ഞു, ഹൃദയം ഉച്ചത്തിൽ കരഞ്ഞു എത്ര സന്തോഷവതിയാണ് ഞാൻ! അവന്റെ കൈ മുറുകെപ്പിടിച്ചു എന്റെ തൊട്ടു മുന്പിലെ സീറ്റിൽ ഇരിക്കുന്ന എന്നെ ഞാൻ ഒന്നേ നോക്കിയുള്ളു. ഞാൻ “അനാമിക” പണ്ടും എനിക്ക് ഒരുപാട് പേരുകൾ ചാർത്തി കിട്ടിയിരുന്നു . ഞാൻ ഭാവിയിൽ നിന്നും വന്നവളാണ്.. അന്തം വിടേണ്ട, ഇപ്പോൾ ഞാൻ നിൽക്കുന്ന സമയം 21/12/2018, രാത്രി 12മണി. ബസ്സിലെ മുൻസീറ്റിൽ കയറി കാമുകനോടൊപ്പം ഇരിക്കുന്ന എന്റെ പ്രായം 21, ഇനി നിങ്ങളോട് സംവദിക്കുന്ന ഞാൻ വന്നിരിക്കുന്ന വർഷം…

Read More

മുള്ള് കുരുങ്ങിയാൽ വെള്ളം കുടിക്കണം മക്കളേ പോയോ മുള്ള്…. അമ്മയ്ക്ക് വേവലാതി അച്ഛൻ പച്ചവറ്റ് വാരി വിഴുങ്ങാൻ.. എന്നിട്ടും പോരാഞ്ഞ് അണ്ണാക്കിൽ തോണ്ടി നോക്കുന്നു…. എല്ലാം നോക്കി ഒന്നും മിണ്ടാതെ രണ്ട് കുഞ്ഞിക്കണ്ണുകൾ നിറഞ്ഞു നിന്നിരുന്നു. സ്വന്തം പാത്രത്തിലെ (മീനില്ലാത്ത) വറ്റിൽ കൈ വിരൽ – ക്കൊണ്ട് പടം വരച്ച്…. ഇല്ല തൊട്ടു നക്കുവാനായ് എനിക്കൊരു മീൻ വാലു- പോലും, അച്ഛന് മീനില്ലാതെ ചോറിറങ്ങില്ല പോലും അവനോ? അവനാങ്കുട്ട്യല്ലേ? അമ്മ പറയും അപ്പോ പെണ്ണായതിനാലല്ലേ എനിയ്ക്കൊരു മീൻ തല പോലും ഇല്ലാതായതെന്നൊരു ഇല്ലാത്ത മീനിന്റെ മുള്ള് ചങ്കിൽക്കിടന്ന് കൊളുത്തി വലിയ്ക്കും…

Read More

ഒരിയ്ക്കലും തീരാത്തൊരു യാത്ര പോണം, മാറി മാറി വരുന്ന പകലിനേയും രാവിനേയും മതിയാവോളം കണ്ണ് മിഴിച്ചു നോക്കിയിരിക്കണം, ദൂരേ ദൂരേ അകന്നു പോവുന്ന ആകാശത്തെ എത്തിപ്പിടിക്കാൻ വെറുതേ കയ്യൊന്നു നീട്ടണം, അകന്നകന്നു പോവുന്ന മരങ്ങളെ നോക്കി കളിയാക്കി ചിരിയ്ക്കണം, മുന്നിൽ കണ്ണെത്താ ദൂരത്ത് കൊതിപ്പിച്ചു നിൽക്കുന്ന മാമലകളെ കയ്യെത്തിപ്പിടിക്കണം, മുൻപിൽ നീണ്ടു പടർന്നങ്ങനെ കിടക്കുന്ന വഴികളെ അതിശയത്തോടെയൊന്നു നോക്കിയിരിക്കണം, കണ്ണ് നിറയേ എല്ലാം കണ്ട് പതിയേ പതിയേ കണ്ണടയ്ക്കണം.!

Read More

കടലിനഭിമുഖമായി തിരകളുടെ തിരക്കിട്ട ഓട്ടപ്പാച്ചില്‍ നോക്കി അവര്‍ മൗനമായിരുന്നു. ഒടുവില്‍ അയാളാണ് മൗനത്തിന് തിരശ്ശീലയിട്ടത്. ‘എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ കടന്ന് പോയത്, ഈ വന്നുപോകുന്ന തിരകളെപ്പോലെ..’-അവള്‍ ചിരിച്ചു. ‘തിരകള്‍ക്ക് പക്ഷേ മാറ്റമൊന്നുമില്ല. ചിലപ്പോള്‍ ശക്തി ഏറിയും മറ്റുചിലപ്പോള്‍ കുറഞ്ഞും തീരത്തെ തഴുകി അത് മടങ്ങുന്നു. നമ്മളോ? നമ്മളിന്നെത്ര മാറിയിരിക്കുന്നു! നമ്മള്‍ മാത്രമോ? നമ്മുടെ ജീവിതവും..’ ‘ഊം’ അയാള്‍ വെറുതെ മൂളി. മണല്‍ത്തരികളില്‍ കൂടി കൈവിരലാല്‍ എന്തൊക്കെയോ കോറിവരച്ചു. അയാളും അവളും അറുപതു വര്‍ഷങ്ങള്‍ ഭൂമിയില്‍ തികച്ചവര്‍, ഒരിക്കല്‍ സ്വയം മറന്നു പരസ്പരം പ്രണയിച്ചവര്‍, ഇന്ന് മറ്റെന്തൊക്കെയോ ബന്ധ-ബന്ധനങ്ങളില്‍ കുരുങ്ങിയവര്‍. തമ്മില്‍ മിണ്ടാന്‍ വിഷയങ്ങള്‍ തിരയുന്നു, ഒരിക്കല്‍ വാതോരാതെ സംസാരിച്ചിരുന്നവര്‍… അയാള്‍ക്ക് പക്ഷേ പ്രായം അന്‍പതിലധികം പറയില്ല. തിളങ്ങുന്ന കറുത്ത മുടിനാരുകള്‍ സായാഹ്നസൂര്യന്റെ രശ്മികളേറ്റ് കൂടുതല്‍ തിളങ്ങി. തുടുത്ത കവിളുകളും ഉറച്ച ശരീരവും അതിനൊത്ത വസ്ത്രധാരണവും അയാളെ അവിടെ അപ്പോഴുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തനാക്കി. അവളാട്ടെ കാഴ്ചയില്‍ അറുപത്തിയഞ്ചെങ്കിലും തോന്നിച്ചു. മുടികള്‍ കറുപ്പുള്ളതിനേക്കാള്‍ കൂടുതല്‍…

Read More

മനസ്സിൽ വാക്കുകൾ തികട്ടി വന്ന് ശ്വാസം മുട്ടിച്ചപ്പോഴാണ് എഴുതാൻ പേപ്പറിനും പേനക്കും വേണ്ടി അവൾ പരതിയത്, രണ്ട് വാക്ക് കുടഞ്ഞിടുമ്പോഴാണ് ഭാര്യയാണെന്നും അമ്മയാണെന്നും ഓർമപ്പെടുത്തലുകൾ വന്നലച്ച് സ്വൈര്യം കെടുത്തിയത്. പേന തിരികെവച്ചു അവൾ തിരിയവേ അക്ഷരങ്ങൾ അവളോട് “അപ്പോൾ ബാക്കിയായ ഞങ്ങളോ” എന്ന് ആരാഞ്ഞു. “സമയം കിട്ടുമ്പോൾ ” “എപ്പോൾ ” “അറിഞ്ഞൂടാ ” “നിന്റെ പേനത്തുമ്പിലൂടെ പെറ്റു വീഴുന്നത് വരെ ഞങ്ങൾ നിന്റെ സ്വസ്ഥത കെടുത്തും, നിന്നെ വീർപ്പുമുട്ടിക്കും, ഭ്രാന്ത് പിടിപ്പിക്കും” “സാരമില്ല, വേറാരും അറിയില്ലല്ലോ” ആരും അറിയാതൊരാക്ഷരം ഇടനെഞ്ച് കീറിമുറിച്ചു കണ്ണീരിന്റെ ഉറവിടം തേടിപ്പോയി.

Read More

അയാൾ അന്ന് വീണ്ടും പുറത്തിറങ്ങി. സാധാരണ അത് പതിവില്ലാത്തതാണ്, ഒരു ദിവസം ഒരു തവണ അതാണ് സാധാരണ രീതി. ഇടവഴിയിലൂടെ തിരക്കിട്ടു നടക്കുമ്പോൾ കൃതാവിനിടയിലൂടെ അരിച്ചിറങ്ങിയ വിയർപ്പുത്തുള്ളികൾ അയാൾ കണ്ടില്ല. ഏതോ അന്യഗ്രഹ ജീവിയെ എന്ന പോലെ അയാളെ മറ്റുള്ളവർ തുറിച്ചു നോക്കി. ചിലർ അയാളെ മനസിലാക്കിയപ്പോൾ മറ്റു ചിലർക്ക് അയാളെ മനസിലാക്കാൻ കഴിഞ്ഞില്ല. മനസിലാക്കിയവർ പലരും കഴിഞ്ഞ തലമുറയിൽ പെട്ടവരായിരുന്നു. അല്ലാത്ത ചുരുക്കം ചിലർ എന്നോ പുലർച്ചക്ക് അയാളുടെ അമ്പലക്കുളത്തിലെ നീരാട്ട് കാണാനിടവന്നവരായിരുന്നു. എല്ലാവരും പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടെങ്കിലും അയാളോട് എന്തെങ്കിലും പറയാനോ ചോദിക്കാനോ അവർ മുതിർന്നില്ല. അയാൾ ഏറെ ദൂരം എത്തിയ ശേഷം ഒന്ന് തിരിഞ്ഞു നിന്നു. പിന്നെ പതിയെ തിരിഞ്ഞു നടന്നു, അവരുടെ അടുത്തെത്തി നിന്നു “ഇവിടെ ആരാ നല്ല നായൻമാരായിട്ടുള്ളത്?” എല്ലാരും ഒരു നിമിഷം അന്തിച്ചു നിന്നു. വീണ്ടും അയാളുടെ ശബ്ദം ഉയർന്നു. “ആരെങ്കിലും ഉണ്ടെങ്കിൽ എന്റെ കൂടെ വരണം ” ആ നാലുകെട്ടിലേക്കാണ്… അയാൾ…

Read More