Author: Nisha Pillai

മഴയെയും യാത്രകളെയും ഇരുട്ടിനെയും പുസ്തകങ്ങളെയും പ്രകൃതിയെയും പൂക്കളെയും പ്രണയിച്ചവൾ

  “മതിയെടി നിന്റെ കള്ള കണ്ണുനീർ. എത്ര വർഷമായി ഞാനിതു കാണുന്നു. അങ്ങ് പൊഴിയ്ക്കുകയാണല്ലോ. ” “പ്രശാന്തേട്ടാ, നിങ്ങൾ ഞാൻ പറയുന്നതൊന്ന് കേൾക്കൂ, ദേവൂട്ടന് പന്ത്രണ്ടു വയസ്സല്ലേ ആയിട്ടുള്ളൂ. അവനെ ഇങ്ങനെ വലിയ പിള്ളേരുടെ കൂടെ ടൂർ എന്നൊക്കെ പറഞ്ഞു നാലഞ്ചു ദിവസം വീട്ടിൽ നിന്നും മാറ്റി നിർത്തിയാൽ.. അവൻ വളർന്നു വരുന്ന കുട്ടിയല്ലേ, പുതിയ തലമുറ സ്വാതന്ത്ര്യം എന്ന് മുറവിളി കൂട്ടുകയല്ലേ. മുതിർന്ന കുട്ടികളുമായി ഇവൻ ചേർന്ന് കഴിഞ്ഞാൽ എന്തൊക്കെ സ്വഭാവ ദൂഷ്യങ്ങൾ അവനുണ്ടാകാം. ” “ഓ നീയൊരു പതിവ്രതാ രത്നം!!!. എന്റെ മോൻ ദേവദത്തന് സ്വന്തം കാര്യം നോക്കാനറിയാം. പിന്നെ മുതിർന്നവരുമായി കൂട്ടുകൂടിയാൽ നല്ല ശീലങ്ങളും കിട്ടില്ലേ. എല്ലാത്തിനും ദോഷം മാത്രം കണ്ടു പിടിയ്ക്കുന്നതെന്തിനാ. എന്തായാലും അവൻ അവരുടെ കൂടെ പോയിട്ട് വരട്ടെ. ” മീര കണ്ണുനീർ തുടച്ചു. പ്രശാന്ത് തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ അമ്മയ്ക്കല്ലാതെ വേറെ ആർക്കും അയാളുടെ തീരുമാനത്തെ മാറ്റിയെടുക്കാൻ സാധിക്കില്ല.  “അമ്മേ അമ്മയെങ്കിലും ഒന്ന്…

Read More

ആദ്യഭാഗം  മനീഷ്, തൻ്റെ അരക്കെട്ടിൽ തിരുകി വച്ചിരുന്ന റിവോൾവർ പുറത്തെടുത്തു. അവർ നാലുപേരും ഒരേ പോലെ തിരിഞ്ഞു നോക്കി. കറുത്ത വസ്ത്രങ്ങളും, കറുത്ത മുഖം മൂടിയുമിട്ട് ഒരാൾ ഓടി മറയുന്നത് കണ്ടു. അയാളുടെ കയ്യിലൊരു തോക്കുമുണ്ട്. നാലു പേരും അയാളുടെ പിറകേ ഓടി. ഫാക്ടറിയുടെ പിന്നിലുള്ള ഓവ് ചാലിനടുത്തു വരെ അയാൾ ഓടുന്നത് അവർ കണ്ടിരുന്നു. അവിടെ അരയോളം പൊക്കത്തിൽ കുറുക്കൻ പുല്ലു വളർന്നു കിടന്നിരുന്നു. അതിനിടയിൽ അയാൾ മറഞ്ഞ് ഇരുന്നതാകും, ടൈഗർ ഉണ്ടായിരുന്നെങ്കിൽ അവനെയിപ്പോൾ കടിച്ച് കീറിയേനെ. മനീഷ് രണ്ടു പേരെ അയാളെ തിരയാൻ പറഞ്ഞു വിട്ടിട്ടു മനീഷ്, ഒരു ശിങ്കിടിയുമായി കെട്ടിടത്തിനകത്തു കയറി.  വിക്കിയുടെ തുറിച്ച കണ്ണുകളും, തുള വീണ നെറ്റിയും, കണ്ടപ്പോൾ മനീഷിനു കരച്ചിൽ വന്നു. ഒരിക്കൽ ട്രെയിനിൽ വച്ച് കണ്ടു പരിചയപ്പെട്ട പതിനേഴുകാരൻ. ക്രൂരമായ ഒരു കൂട്ട ബലാത്സംഘ കേസിലെ മൈനറായ പ്രതിയായിരുന്നു വിക്കി. രാജസ്ഥാനിൽ നിന്നും ഒളിച്ചോടി തമിഴ്നാട് വരെയെത്തി. ഹിന്ദി വിരുദ്ധരായ കുറെ…

Read More

പ്രമോഷനും സ്ഥലമാറ്റവും ഒന്നിച്ചായത് അരുൺ രാമചന്ദ്രനെ വല്ലാതെ വലച്ചു കളഞ്ഞു. ചെറിയ പ്രായത്തിൽ, വലിയ പോസ്റ്റിലേയ്ക്കൊരു പ്രമോഷൻ ആരും ആഗ്രഹിച്ചു പോകുന്നതാണ്. പക്ഷെ ഗർഭിണിയായ ഭാര്യയുടെയും വൃദ്ധരായ മാതാപിതാക്കളുടെയും കാര്യമോർത്താണ് അവൻ്റെ സങ്കടം.  പുതിയ നഗരത്തിൽ, ഒരു കൂട്ടുകാരന്റെ ഫ്ലാറ്റ് തരപ്പെട്ടു. പതിയെ ഭാര്യയെയും മാതാപിതാക്കളെയും നഗരത്തിലേക്ക് പറിച്ചു നടുകയായിരുന്നു ലക്‌ഷ്യം. ഭാര്യയ്ക്കും അമ്മയ്ക്കും നഗര ജീവിതം ഇഷ്ടവുമായിരുന്നു. പക്ഷെ ജനിച്ചയിടത്തിൽ തന്നെ മരിക്കാൻ തയാറെടുത്തു, സ്വന്തം കല്ലറ പണിത് കാത്തിരിക്കുന്ന അച്ഛന് കുടുംബ വീട്ടിൽ നിന്നിറങ്ങാൻ വിസമ്മതമായിരുന്നു. എൺപതുകാരനായ രാമചന്ദ്രൻ എന്ന മനുഷ്യനെ എതിർക്കാൻ അരുണെന്ന മുപ്പതുകാരൻ ശ്രമിച്ചതുമില്ല. ഇളയമകനായതിനാൽ അച്ഛന് ഏറ്റവും ഇഷ്ടം അവനെയായിരുന്നു.  ഒറ്റയ്ക്കുള്ള ജീവിതം ആദ്യമായിട്ടായിരുന്നു. ഫ്ലാറ്റിലെ, അവൻ താമസിച്ചിരുന്ന ഫ്ലോറിൽ മൊത്തം ആറു കുടുംബങ്ങൾ ഉണ്ട്. എല്ലാ കുടുംബങ്ങളും നല്ല ഒത്തൊരുമയോടെ കഴിയുന്ന സംവിധാനമായിരുന്നു അവിടെ. 3C യിലായിരുന്നു അരുൺ താമസിച്ചിരുന്നത് 3A, 3B ഫ്ലാറ്റുകളിൽ ഒരു വൃദ്ധ ദമ്പതികളും പ്രവാസിയുടെ ഭാര്യയായ ഒരു…

Read More

ആദ്യഭാഗം  കെവിൻ കണ്ണ് തുറന്നപ്പോൾ മുകളിൽ ആസ്ബസ്റ്റോസിൻ്റെ മേൽക്കൂര കണ്ടു. അടുത്തെങ്ങും ആരുമില്ല. എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷെ തലയ്ക്ക് നല്ല ഭാരം, നിലത്തു നിന്നും ഉയർത്താൻ കഴിയുന്നില്ല. കൈകാലുകൾ ബന്ധനത്തിലാണ്. നല്ല ദാഹം, തൊണ്ട വരളുന്നു. നിസ്സഹായനായി, ആ കിടപ്പു തുടരാനേ അവന് കഴിഞ്ഞുള്ളു.  ആരോ അകലെ നിന്നും നടന്നു വരുന്ന ശബ്ദം കേട്ടു. കണ്ണുകൾ അവൻ ഇറുക്കിയടച്ചു. പരസ്പരം അവർ ഹിന്ദിയിൽ സംസാരിക്കുന്നു. അവർ അടുത്തേക്ക് വന്നു.  “മനീഷ്, ബോസ് അഭീ ആയേംഗേ. ” “വിക്കി ഭായ്, ഥോടാ പാനീ ലാവോ. ” എവിടെ നിന്നോ കെവിന്റെ മുഖത്തേയ്ക്കു ശക്തമായി വെള്ളം പതിച്ചു. പെട്ടെന്നുള്ള ആക്രമണം ആയതു കൊണ്ട് കെവിന്റെ മൂക്കിലും വായിലുമൊക്കെ വെള്ളം നിറഞ്ഞു. കെവിൻ മുഖം ചരിച്ചു, വെള്ളം വശത്തേയ്ക്ക് ഒഴുക്കി കളഞ്ഞു. കണ്ണുകൾ മെല്ലെ തുറന്നു. മുന്നിൽ മുറുക്കിയ ചുണ്ടുകളും ചുവന്ന പല്ലുകളുമുള്ള ഒരു ആറടി പൊക്കക്കാരൻ. അവനാണ് മനീഷെന്നു കെവിന് തോന്നി. മധുവിനെ വണ്ടിയിടിച്ച്…

Read More

രാമമംഗലം ടൗണിലേക്കുള്ള കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് പോകാൻ തയ്യാറായി സ്റ്റാൻഡിൽ കിടക്കുന്നു. കണ്ടക്ടർ കയറി യാത്രക്കാർക്കൊക്കെ ടിക്കറ്റ് നൽകി തുടങ്ങി.ഇനി ഒരു മിനിറ്റ് മാത്രമേയുള്ളൂ ബസ് പുറപ്പെടാൻ. മഹാദേവനെ യാത്രയാക്കാൻ വന്ന അവൻ്റെ അച്ഛനും അമ്മയും അവന് നെറുകയിൽ ഉമ്മ കൊടുത്തു യാത്ര പറഞ്ഞ് ബസിന് പുറത്തിറങ്ങി.അവന്റെ കണ്ണുകൾ നാലുപാടും ആരെയോ തെരഞ്ഞു. “ആരതിയെവിടെ ?” അവൾ ഇവിടെവിടെയെങ്കിലും മറഞ്ഞിരിക്കുകയാകും. അച്ഛനെയും അമ്മയെയും കണ്ടു പുറത്തു വരാത്തതാണ്. അവര് പോയാൽ മാത്രമേ അവൾക്ക് തൻ്റെ അടുത്തേയ്ക്ക് വരാൻ കഴിയൂ. അവളോട് യാത്ര പറയാതെ എങ്ങനെ കോളേജിൽ പോകും. അച്ഛനാണെകിൽ ബസ് ഡബിൾ ബെല്ലടിക്കുന്നത് വരെ ഡോറിനടുത്തു തന്നെ നിൽക്കും. “അച്ഛൻ ഇനി പൊയ്ക്കോളൂ, ഞാൻ അവിടെയെത്തിയിട്ട് വിളിക്കാം.” ഡ്രൈവർ കയറി വന്നു അയാളുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു. “മോൻ നല്ല പോലെ പഠിക്കണം. ആവശ്യമില്ലാത്ത കൂട്ടുകെട്ടിലൊന്നും പോയി ചെന്ന് ചാടരുത്. നമ്മുടെ സാമ്പത്തിക സ്ഥിതി മോന്…

Read More

ആദ്യഭാഗം  മാധവൻ കണ്ണ് തുറന്നപ്പോൾ കെവിനെയാണ് കണ്ടത്. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്, മാധവന്റെ സങ്കടം കെവിനെയും സങ്കടപ്പെടുത്തി കളഞ്ഞു. അവരങ്ങനെയായിരുന്നു എന്നും, ചിരിയും കരച്ചിലും ഊണും ഉറക്കവുമൊക്കെ ഒന്നിച്ചായിരുന്നു. കുട്ടിക്കാലത്തെ മാധവന്റെ ദാരിദ്യത്തെ കെവിന്റെ വീട്ടിലെ സമ്പന്നത കൊണ്ടാണ് മറികടന്നത്. കൊണ്ടും കൊടുത്തും, താങ്ങിയും തലോടിയും അവർ സഹോദരന്മാരെ പോലെ ഒരുമിച്ചാണ് വളർന്നത്.  മാധവന്റെ സത്യസന്ധതയും ആത്മാർത്ഥയും സ്നേഹവുമൊന്നും കെവിൻ മറ്റാരിലും കണ്ടിട്ടില്ല. ഒരിക്കൽ പോലും മാധവനോട് പിണങ്ങേണ്ടി വരികയോ മുഖം കറുപ്പിക്കേണ്ടി വരികയോ ചെയ്തിട്ടില്ല. എല്ലാവരുടെയും നന്മ മാത്രം കാണാൻ ആഗ്രഹിച്ച ചെറുപ്പക്കാരനാണ് മാധവൻ. ഇപ്പോൾ കെവിന്റെ മുന്നിൽ കഴുത്തു മുറിഞ്ഞ്, പരിക്കേറ്റു കിടക്കുന്നത്. ക്രിസ്റ്റീനയെ പോലെ മാധവനെ മരണത്തിനു വിട്ടു കൊടുക്കാൻ വയ്യ.  “മാധവാ…, ” കെവിൻ വിളിച്ചു.  “ഇവനിങ്ങനെ കിടക്കുന്നത് കാണാൻ വയ്യല്ലോ സൂരജ്. ” മാധവൻ കെവിൻ്റെ കയ്യിൽ വലിച്ചു കെവിനെ തന്നിലേയ്ക്ക് അടുപ്പിച്ചു. അവന്റെ കണ്ണുകൾ തന്നോട് എന്തോ പറയാൻ ശ്രമിക്കുന്നത് കെവിൻ തിരിച്ചറിഞ്ഞു.…

Read More

ഭാര്യയുടെ അമ്മയുടെ പേരിലുള്ള വസ്തുവിന്റെ പോക്കുവരവ് ചെയ്യുന്നതിനാണ് വില്ലേജ് ഓഫീസിൽ ചെന്നത്. കോളേജിൽ കൂടെ പഠിച്ച സൂരജ് ആണ് പുതിയ വില്ലേജ് ഓഫീസർ. അവനോടു പഴയ വിശേഷങ്ങൾ ഒക്കെ പങ്കു വച്ചിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. ഓഫീസിൽ വിളിച്ചു ഒരു മണിക്കൂർ ലേറ്റ് ആകുമെന്ന് സൂപ്രണ്ടിനെ അറിയിച്ചിരുന്നു. പക്ഷെ വില്ലേജ് ഓഫീസിലെ താരങ്ങളൊക്കെ ഒന്നൊന്നായി ഓഫീസിൽ എത്തി തുടങ്ങിയപ്പോൾ സമയം പത്തരയായി. സൂരജിന്റെ പരിചയം അറിയിച്ചപ്പോൾ പ്യൂൺ പെട്ടെന്ന് പോയി ഫയൽ എടുത്തു കൊണ്ട് വന്നു അപ്പോൾ സമയം പതിനൊന്ന്. സൂരജിന്റെ ക്യാബിനിൽ നിന്നിറങ്ങിയപ്പോൾ സമയം പതിനൊന്ന് നാല്പത്. ക്ലർക്കിന്റെ മുന്നിൽ പൈസ അടയ്ക്കാൻ കാത്തിരുന്നത് പതിനെട്ടു മിനിറ്റ്. നെറ്റ് കിട്ടുന്നില്ല സാറെ, എന്നയാളുടെ പരിദേവനവും കേൾക്കേണ്ടി വന്നു. ഒടുവിൽ ഒരു ഹാഫ് ഡേ ലീവ് വേണ്ടി വന്നു പോക്കുവരവ് ചെയ്യാൻ, അതായിരുന്നു മാന്യത. വെറുതെ ഒരു മണിക്കൂർ എന്നൊക്കെ പറഞ്ഞു ഓഫീസിൽ നിന്നും മുങ്ങേണ്ട കാര്യമുണ്ടായിരുന്നോ എന്ന് അശോക് സ്വയം ചോദിച്ചു.…

Read More

ആദ്യഭാഗം  പതിവ് പോലെ സോണി ആശുപത്രിയിലേയ്ക്ക് പോയി, കെവിൻ നീണ്ട ഉറക്കത്തിനായി സോണിയുടെ ബെഡ്‌റൂമിലേയ്ക്കും. താഴെ ജോലിക്കാരിയുള്ളത് കൊണ്ട് ശബ്ദമുണ്ടാക്കാതെ മധുബാലയും ധ്രുവനും ഒരു മുറിയിൽ കഴിച്ചു കൂട്ടി. അവർ ജോലി കഴിഞ്ഞു മടങ്ങുന്നത് വരെ പുറത്തിറങ്ങാൻ വയ്യ.  മധു ഒരു ബുക്കുമായി കട്ടിലിലേക്ക് വീണു, ധ്രുവൻ തന്റെ ലാപ്ടോപ്പ് ഓണാക്കി വച്ചു. സമീറിന്റെയും വെങ്കിടേഷിന്റെയും ഹാർഡ് ഡിസ്കുകൾ പരതി. അതിൽ നിന്നും എടുത്ത ഡാറ്റ ധ്രുവൻ പരിശോധിച്ചു. അവന്റെ സമീപം മധു വന്നിരുന്നു. അവന്റെ തോളിൽ മധു തന്റെ കവിൾ കൊണ്ടുരുമ്മി.  “തന്നെ ഞാൻ കണ്ടെത്താൻ വളരെ വൈകിയല്ലോ. ” “മ്. ” “തന്നെ ഞാൻ നേരത്തെ കണ്ടിരുന്നെങ്കിൽ, പരിചയപെട്ടിരുന്നേൽ, ഈ ഏടാകൂടത്തിലൊന്നും ഞാൻ ചെന്ന് ചാടില്ലായിരുന്നു. ” “പക്ഷെ ധ്രുവൻ ഒന്നും അറിയണമെന്നില്ലല്ലോ, അവർ എല്ലാവരെയും പറ്റിക്കുകയായിരുന്നല്ലോ. ” “ഞാൻ പണ്ട് മുതലേ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടില്ല. അന്നത്തെ ആക്‌സിഡന്റിൽ ഞാൻ മരണപ്പെട്ടിരുന്നെങ്കിൽ ഇതൊന്നും ആരും അറിയത്തത് പോലുമില്ല.…

Read More

അവർ യാത്ര തുടങ്ങിയപ്പോഴേക്കും നേരം വൈകിയിരുന്നു. കൂട്ടുകാരനായ ഹരി കുറെ നിർബന്ധിച്ചപ്പോഴാണ് കൂടെ പോകാൻ അലക്സ് സമ്മതിച്ചത്. സാധാരണ ഒന്നോ രണ്ടോ ദിവസം അടുപ്പിച്ചു അവധി കിട്ടുമ്പോൾ വീട്ടുകാരുമൊത്തു കൂടാനാണ് അലക്സിന് ഇഷ്ടം. പക്ഷെ ഹരിയെ പോലൊരു കൂട്ടുകാരൻ, ജീവിതത്തിൽ ഒരിക്കൽ പോലും ഒരു സഹായം പോലും ആവശ്യപ്പെടാത്തവൻ ഒരു യാത്രയ്ക്ക് കൂട്ട് വിളിക്കുമ്പോൾ പോകാതിരിക്കാൻ കഴിയില്ല. ഒരിയ്ക്കൽ അത്രയ്ക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു.  ഒരു വിധത്തിലാണ് റീനയെയും കുട്ടികളെയും സമ്മതിപ്പിച്ചത്. റീനയുടെ നാട്ടിലെ പള്ളിപെരുന്നാളിനു കൊണ്ട് പോകാമെന്നു നേരത്തെ വാക്ക് കൊടുത്തതാണ്.  “അച്ചായോ ഇപ്രാവശ്യം ഞാൻ പിള്ളേരുമായി ബസിൽ പൊയ്ക്കോളാം. ഹരി ചേട്ടൻ നിങ്ങൾക്ക് മാത്രമല്ലല്ലോ പ്രിയപ്പെട്ടത്. അയാളുടെ കൃപ കൊണ്ടല്ലേ നമ്മുടെ കുടുംബം രക്ഷപ്പെട്ടത്. ” “എടീ ഹരി ആയതു കൊണ്ട് മാത്രമാണ് ഞാൻ കൂടെ പോകുന്നത്. ” ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് അലക്സ് ഹരിയോട് യാത്രയുടെ ഉദ്ദേശം ചോദിക്കുന്നത്.  “ഹരീ, വീട്ടിൽ നിന്ന് ഇറങ്ങിയത് മുതൽ നീ…

Read More

ആദ്യഭാഗം  വണ്ടി സ്റ്റാൻഡിൽ വച്ചിട്ട് ഒരു ക്ഷമാപണത്തോടെ കെവിൻ പൗലോസേട്ടന്റെ അടുത്തേയ്ക്കു ചെന്നു. വേച്ചു വേച്ചു പിറകെ നടന്നു വന്ന ധ്രുവനെ സഹായിക്കാൻ ചേട്ടത്തി അടുത്തേയ്ക്കു ചെന്നു.  “ഇതെന്നാ പറ്റിയതാ. ” കെവിനാണ് മറുപടി പറഞ്ഞത്.  “ചേട്ടനും ചേട്ടത്തിയും ക്ഷമിക്കണം. ഇവന് രാത്രിയിൽ ശ്വാസം മുട്ട് കൂടി, ഇടയ്ക്കിടക്ക് വരുന്നതാ. ഉടനെ തന്നെ ആശുപത്രിയിൽ കൊണ്ട് പോയില്ലേൽ പ്രശ്നമാകും. നെബുലൈസഷൻ കൊടുക്കണം.  “എന്നിട്ടെന്താ ഞങ്ങളെ ഉണർത്താഞ്ഞത്. ഇവനെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ. ഇവളാണ് പറഞ്ഞത് കുറച്ചു നേരം കൂടി നോക്കാമെന്ന്, അല്ലെങ്കിൽ ഞാനിപ്പോൾ പോലീസിൽ അറിയിച്ചേനേ. ” “എന്നാലും ഇവൻ ഈ വയ്യാത്ത കൊച്ചിനെ ഇരുചക്രത്തിൽ ഇരുത്തി ഓടിച്ചല്ലോ എന്റെ പുണ്യാളാ. ” ഒരു രോഗിയെ എന്ന പോലെ ചേട്ടത്തി ധ്രുവന്റെ കൈ പിടിച്ചു അകത്തേയ്ക്കു നടത്തി കൊണ്ട് പോയി. അവനു കുടിയ്ക്കാൻ ചൂട് ചായ കൊടുത്തു.  “പൈസയും പൊരുളുമൊന്നും പോയില്ലേലും വണ്ടി കാണാഞ്ഞപ്പോൾ അതിയാനങ്ങ് പേടിയായി. കാലം അത്ര മോശമല്ലേ മോനെ. പൈസയ്ക്ക്…

Read More