Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണത്തിന്റെ പര്യവസാനം 14
തുടർക്കഥ / സീരീസ് ത്രില്ലർ

മരണത്തിന്റെ പര്യവസാനം 14

By Nisha PillaiMarch 4, 2024Updated:March 10, 2024No Comments8 Mins Read35 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം 

കെവിൻ കണ്ണ് തുറന്നപ്പോൾ മുകളിൽ ആസ്ബസ്റ്റോസിൻ്റെ മേൽക്കൂര കണ്ടു. അടുത്തെങ്ങും ആരുമില്ല. എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷെ തലയ്ക്ക് നല്ല ഭാരം, നിലത്തു നിന്നും ഉയർത്താൻ കഴിയുന്നില്ല. കൈകാലുകൾ ബന്ധനത്തിലാണ്. നല്ല ദാഹം, തൊണ്ട വരളുന്നു. നിസ്സഹായനായി, ആ കിടപ്പു തുടരാനേ അവന് കഴിഞ്ഞുള്ളു. 

ആരോ അകലെ നിന്നും നടന്നു വരുന്ന ശബ്ദം കേട്ടു. കണ്ണുകൾ അവൻ ഇറുക്കിയടച്ചു. പരസ്പരം അവർ ഹിന്ദിയിൽ സംസാരിക്കുന്നു. അവർ അടുത്തേക്ക് വന്നു. 

“മനീഷ്, ബോസ് അഭീ ആയേംഗേ. ”

“വിക്കി ഭായ്, ഥോടാ പാനീ ലാവോ. ”

എവിടെ നിന്നോ കെവിന്റെ മുഖത്തേയ്ക്കു ശക്തമായി വെള്ളം പതിച്ചു. പെട്ടെന്നുള്ള ആക്രമണം ആയതു കൊണ്ട് കെവിന്റെ മൂക്കിലും വായിലുമൊക്കെ വെള്ളം നിറഞ്ഞു. കെവിൻ മുഖം ചരിച്ചു, വെള്ളം വശത്തേയ്ക്ക് ഒഴുക്കി കളഞ്ഞു. കണ്ണുകൾ മെല്ലെ തുറന്നു. മുന്നിൽ മുറുക്കിയ ചുണ്ടുകളും ചുവന്ന പല്ലുകളുമുള്ള ഒരു ആറടി പൊക്കക്കാരൻ. അവനാണ് മനീഷെന്നു കെവിന് തോന്നി. മധുവിനെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ചത് ഇവനല്ലേ. മധുബാല പറഞ്ഞ രണ്ടു ഹിന്ദിക്കാരുടെ സാന്നിധ്യത്തെ പറ്റി അവനോർത്തു. ഇവന്മാർ എല്ലായിടത്തുമുണ്ട്. ആനന്ദിന്റെ കയ്യാളുകളായിരുന്ന ദുഷ്ടന്മാർ ആയിരിക്കുമിവർ. 

മറ്റേ ഹിന്ദിക്കാരൻ ഒരു ഫിലിം ഹീറോയെ പോലെ അതിസുന്ദരനായിരുന്നു. അവൻ കെവിനെ കാലുകൾ കൊണ്ട് തൊഴിച്ചു. അവന്റെ ചിരി കണ്ടാൽ തന്നെ മനസിലാകും അവനൊരു ക്രൂരനാണെന്ന്. 

“ഉഡോ”

അവൻ കെവിനെ തറയിലൂടെ വലിച്ചിഴച്ചു ഒരു തൂണിൽ ചാരിയിരുത്തി. കൈകൾ രണ്ടും പിറകിലായി തൂണിൽ കെട്ടി വച്ചു. ഒരു വീപ്പ കമഴ്ത്തിയിട്ടിട്ട് അതിലവൻ കെവിന്റെ മുന്നിലിരുന്നു. അവൻ രണ്ടു കൈകളും ഉപയോഗിച്ച് കെവിന്റെ തലയുടെ രണ്ടു വശത്തും മാറി മാറി അടിച്ചു. ഓരോ അടിയിലും കെവിന് തലയിൽ നിന്നും പൊന്നീച്ചകൾ പാറി പറക്കുന്ന അനുഭവം ഉണ്ടായി. കെവിന് തൻ്റെ കണ്ണിൽ ഇരുട്ടു കയറിയതായി തോന്നി, കണ്ണ് കാണാനാകാതെ അവൻ തരിച്ചിരുന്നു പോയി. പിറകിൽ ആരോ നടന്നു വരുന്ന ശബ്ദം കേട്ട് വിക്കി തിരിഞ്ഞു നോക്കി. തടിച്ചു കുറുകിയ ഒരു മനുഷ്യൻ അവരുടെയടുത്തേയ്ക്കു നടന്നടുക്കുന്നു. വെള്ള ചെക്ക് ഷർട്ടും കാക്കി പാന്റ്സും ബ്രൗൺ ബൂട്ടുകളും, ശ്രദ്ധിച്ചു നോക്കിയാൽ അയാളിൽ ഒരു പോലീസുകാരന്റെ മാനറിസങ്ങൾ കാണാം. 

വിക്കിയെ മാറ്റി അയാൾ ആ വീപ്പയിൽ ഇരുന്നു. കെവിന്റെ രണ്ടു കോളറുകളും അയാൾ കൂട്ടിപ്പിടിച്ചു, അവനെ തന്നിലേക്ക് അടുപ്പിച്ചു. 

“സത്യം പറഞ്ഞോ, വെങ്കിടേഷ് എവിടെയാടാ. ”

നിമിഷങ്ങൾ കുറെ കഴിഞ്ഞിട്ടും കെവിനൊന്നുമുരിയാടിയില്ല. ഉത്തരം കിട്ടാഞ്ഞ് അയാൾ തന്റെ ബൂട്ടുകൾ കെവിന്റെ കാലുകളുടെ ഇടയിൽ തിരുകി അമർത്തി. വേദന കൊണ്ട് കെവിൻ മറിഞ്ഞു ഒരു വശത്തേയ്ക്ക് വീണു. അവനെ എഴുന്നേൽപ്പിച്ചു നിർത്തി അയാൾ പോലീസ് മുറയിൽ ചോദ്യം ചെയ്യാൻ ആരംഭിച്ചു. അയാളുടെ മുഷ്ടി കെവിന്റെ നെഞ്ചിന്റെയും വയറിൻ്റേയും ഇടയിലുള്ള മർമ സ്ഥാനം ലക്ഷ്യമാക്കി നീങ്ങി. കെവിൻ ഒഴിഞ്ഞു മാറിയതിനാൽ അയാളുടെ കൈകൾ അവന്റെ ദേഹത്തു ഉരഞ്ഞു പിറകിലേക്ക് പോയി. അയാളുടെ ബാലൻസ് തെറ്റി വീഴാൻ പോയി. അതയാളെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. 

രണ്ടാമത്തെ ഇടി അവൻ കാലുയർത്തി തടഞ്ഞു. അവിടെ വിക്കിയേയും മനീഷിനേയും കൂടാതെ മൂന്ന് ശിങ്കിടികൾ ഉണ്ടായിരുന്നു. 

“നിങ്ങളാ ഡി വൈ എസ് പി അബ്ദുൾ റഷീദല്ലേ. എന്നെ എന്തിനാണ് ഇവിടെ പിടിച്ചു വച്ചിരിക്കുന്നത്. ”

“നിന്നെ ചോദ്യം ചെയ്യാൻ. സമീറിന്റെയും ആനന്ദിന്റെയും മരണത്തിന് ഉത്തരവാദി നീയാണ്. വെങ്കിടേഷിന്റെ തിരോധാനം നീ കാരണമാണ്. അവനെവിടെ? അവനെന്തു സംഭവിച്ചു?അതിന്റെയൊക്കെ ഉത്തരം നീ തന്നെ മതിയാകൂ. ”

“സാറിന് സംശയമുണ്ടെങ്കിൽ, എന്നെ അറസ്റ്റ് ചെയ്തു പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി ചോദ്യം ചെയ്യൂ. അതല്ലേ ശരി. സാറിനെ പോലൊരു പോലീസ് ഓഫീസർ നിയമപരമായി അങ്ങനെയല്ലേ ചെയ്യേണ്ടത്. അല്ലാതെ ഈ ഗുണ്ടാ സങ്കേതത്തിൽ എന്നെ കെട്ടിയിട്ടിരിക്കുന്നതെന്തിനാണ്?”

“നീ എന്നെ നിയമമൊന്നും പഠിപ്പിയ്ക്കണ്ട. നീ നാളത്തെ സൂര്യോദയം കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. ”

ഡി വൈ എസ് പി ഒരു സിഗരറ്റിനു തീ കൊളുത്തി. അയാളെന്തൊക്കെയോ ആലോചിച്ചു. 

“നീ ഒറ്റയ്ക്കല്ല ഇതൊക്കെ ചെയ്തതെന്ന് ബുദ്ധിയുള്ള ആർക്കും മനസിലാകും. നിന്നെ മാത്രമല്ല, മാധവൻ, മധുബാല, ധ്രുവൻ, എല്ലാവരേയും ഞാൻ അഴി എണ്ണിച്ചിരിക്കും. നീ നോക്കിക്കോ. ”

“സാർ വിചാരിച്ചാൽ ഞങ്ങളെ ശിക്ഷിക്കാൻ പറ്റുമോ, എല്ലാത്തിനും തെളിവ് വേണ്ടേ. ഇന്ത്യൻ നിയമത്തിൽ തെളിവുകൾക്കല്ലേ സാർ പ്രാധാന്യം. ”

“നീ അത്ര സമർത്ഥനാകേണ്ട. ഫിംഗർ പ്രിന്റൊക്കെ നീ ഏതോ സൊല്യൂഷൻ ഉപയോഗിച്ച് മായിച്ചിട്ടുണ്ട്. നിൻ്റെ മുഖം സി സി ടി വിയിൽ പതിയാതിരിക്കാൻ നീ കാര്യമായി ഗൃഹപാഠവും നടത്തിയിട്ടുണ്ട്. പക്ഷെ ചില വിദൂര ക്യാമറ ദൃശ്യങ്ങൾ, ആനന്ദിന്റെ ചില ഫോൺ കാളുകൾ അതൊക്കെ മതി എനിക്ക് നിന്നെ കുടുക്കാൻ. ആനന്ദിനോട് നിനക്കുള്ള പക കോടതിക്കും അറിയാവുന്നതാണല്ലോ. ”

“ആഹാ, ഈ തെളിവുകളൊക്കെ വച്ചാണോ സാറെന്നെ ശിക്ഷിക്കാൻ പോകുന്നത്. പണവും ആളൂരിനെ പോലൊരു വക്കീലും ഉണ്ടെങ്കിൽ ഞാൻ രക്ഷപെടും സാർ. ആനന്ദിനെയൊക്കെ സാർ പല കേസുകളിൽ നിന്നും രക്ഷപെടുത്തിച്ചിട്ടില്ലേ. പിന്നെ വക്കീൽ അതും നിങ്ങളുടെ ഒപ്പമുണ്ടല്ലോ. മാധവന്റെ കൂടെ നിന്ന് അവനെ ഒറ്റിയവൻ. അഡ്വക്കറ്റ് സൂരജ് വല്യത്താൻ. ”

“അതേടാ, ഞാൻ തന്നെയാണ് വക്കീൽ, മാത്രമല്ല, എല്ലാവരുടെയും ബോസും ഞാൻ തന്നെയാണ്. ”

കെവിൻ ഞെട്ടി തിരിഞ്ഞ് നോക്കി. പിറകിൽ സൂരജ് വല്യത്താനെന്ന ചതിയൻ വക്കീൽ. 

“പൈസ കിട്ടിയാൽ ഞങ്ങൾ ആരുടെ വക്കാലത്തും ഏറ്റെടുക്കും. എനിക്ക് ജൂനിയേഴ്സായി പന്ത്രണ്ട് പേരുണ്ട്, സൂരജ് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിൽ. എൻ്റെ ബുദ്ധി മാത്രം മതി, കേസൊക്കെ എൻ്റെ ജൂനിയേഴ്സ് നടത്തി കൊള്ളും. ബുദ്ധി കൂടിയ ഇനമായതിനാൽ ഞാൻ എല്ലാവരുടേയും ബോസ്സായി. ബെലാറസിൽ ഒരു ലീഗൽ കമ്പനി തുടങ്ങാനായി എനിക്ക് എന്റെ സുഹൃത്തുക്കൾ പണം വാരിക്കോരി തന്നു. ഞാൻ അവരുടെയെല്ലാം കള്ള കേസുകൾ വാദിച്ചു ജയിപ്പിച്ചു. ഞങ്ങളൊരു കൺസ്ട്രക്ഷൻ കമ്പനി അവിടെ തുടങ്ങി. ഇനിയൊരു ലീഗൽ കമ്പനി കൂടി തുടങ്ങണം. ഇവിടെ എല്ലാം നിർത്തലാക്കി പോകാനിരുന്നതാണ്. കൂട്ടായ്മയാണ് ഞങ്ങളുടെ ബലം, വിജയം. നീ അത് തകർത്തു. എൻ്റെ ഗ്യാങ്ങിനെ ഇല്ലാതാക്കി. നിന്നെ ഞാൻ വെറുതെ വിടില്ല. ”

“എനിക്കെല്ലാം നേരത്തെ മനസിലായിരുന്നെടോ മണ്ടൻ വക്കീലേ. അഡ്വക്കേറ്റ് അനാമിക, ഫോർച്യൂൺ കമ്പനിയുടെ ലീഗൽ അഡ്വൈസർ തനിക്കു വേണ്ടി ബിനാമി പണി ചെയ്യുന്നവൾ. അവൾ കോളേജിൽ തന്റെ ജൂനിയർ ആയിരുന്നുവെന്ന് മധുബാല പറഞ്ഞപ്പോഴേ എനിക്കൊരു സംശയം തോന്നിയതാ. അങ്ങനെയാണ് ധ്രുവന്റെ ഒരു പോലീസ് സുഹൃത്ത് വഴി ഞാൻ അവളുടെ പിറകെ പോയത്. അവളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുള്ള നിന്റെ ഫോട്ടോസ്, അപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നു. പിന്നെ …”

കെവിന്റെ ചുണ്ടിലൊരു അശ്ളീല ചിരി വിരിഞ്ഞു. 

“നിയമ വിദ്യാർത്ഥിയായിരിക്കെ ലേഡീസ് ഹോസ്റ്റലിലെ അനാമികയുടെ മുകളിലത്തെ നിലയിലെ മുറിയിൽ നിന്നും ഉടുതുണിയില്ലാതെ സൂരജ് വല്യത്താനെ കോളേജ് മാനേജ്‌മന്റ് പിടിച്ച ഒരു പഴയ ഫോട്ടോ കിട്ടി. അതും ഒരു പാതിരാ നേരത്ത്, റൂം മേറ്റിന്റെ പരാതിയെ തുടർന്ന്. ആ പത്ര കട്ടിങ്ങും ആ പെൺകുട്ടിയുടെ പരാതിയുടെ കോപ്പിയും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ”

സൂരജ് പകച്ച് നിൽക്കുകയാണ്. 

“താൻ ആ മാധവനെ കൂട്ടുപിടിച്ചു മധുബാലയെ കല്യാണം കഴിക്കാൻ ശ്രമിച്ചത് ആര് പറഞ്ഞിട്ടാണെന്നു എനിക്കറിയാം. നീ ഇപ്പോഴും അനാമികയുടെ കൂടെയല്ലേ കഴിയുന്നത്. അവളുടെ ഭർത്താവ് ഒരു കാർ ആക്സിഡൻ്റിൽ പെട്ട് മരിച്ചതിന്റെ പിന്നിലും നീയല്ലേ. അങ്ങനെ നീ കെട്ടി വല്ലവനും കാഴ്ച വയ്ക്കാൻ, മധുബാല, അവളൊരു പീറപ്പെണ്ണാണെന്നു നീ കരുതിയോ? ”

സൂരജിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. 

“ആശുപത്രിയിൽ വച്ച് മാധവന്റെ മുഖത്ത് കണ്ട ഭയം, ക്രിസ്റ്റീനയുടെ കേസിൽ ആനന്ദിന് വേണ്ടി മാധവൻ വഴി നീ ചോർത്തിയെടുത്ത എന്റെ നീക്കങ്ങൾ. നീ എന്റെ എതിർ ചേരിയിൽ ആയിരുന്നുവെന്നു ഞാൻ മനസിലാക്കാൻ വളരെ വൈകി. നീ എന്റെ മുന്നിൽ വന്നു ഞാൻ നിന്റെ ശത്രുവാണെന്നു വെളിപ്പെടുത്തുന്ന ദിവസം, അതിനായി ഞാൻ കുറെ കാത്തിരുന്നു. ”

“അതെ നിന്റെ അന്ത്യ ദിവസത്തിനായി. ഇനി നീ പുറംലോകം കാണില്ല. ഇപ്പോൾ എന്റെ ആളുകൾ ആ ഡോക്ടറുടെ അടുത്തെത്തി കാണും. നിന്നെ സഹായിക്കാൻ അവൾ പുറത്തുണ്ടെന്ന ധൈര്യത്തിലാണ് നിന്റെ ഈ വെല്ലുവിളിയെന്നെനിക്കറിയാം. അവർക്ക് വേണ്ടി പോലീസ് അവളുടെ ഫ്ലാറ്റിലും വീട്ടിലും ഇപ്പോൾ തെരച്ചിൽ തുടങ്ങി കാണും. ”

“വേഗമാകട്ടെ സാറേ, ഇതൊക്കെ കുറച്ചു നേരത്തെ ചെയ്യേണ്ടതല്ലേ, സോണി, അവൾക്കിത്തിരി വാശിയും കൂർമ്മബുദ്ധിയും കൂടുതലാണ്. എന്നാലും സാറൊന്നു ശ്രമിച്ചു നോക്കിക്കോ. ”

പെട്ടെന്നായിരുന്നു കെവിന് മുഖമടച്ചൊരു അടികിട്ടിയത്. സൂരജ് തിരഞ്ഞു നോക്കി, വിക്കിയായിരുന്നു പിറകിൽ. അടി അവന്റെ വകയായിരുന്നു. അവനാകെ ദേഷ്യം കൊണ്ട് തിളയ്ക്കുകയായിരുന്നു. 

“വഹ് കയീ ദേർ സെ ഹമാരാ മസാക് ഉഡാത്തേ ഹേ, സാലെ കോ മാരോ സാബ്. ”

“വേണ്ട വിക്കി വിട്ടേക്ക്, അവൻ ചത്ത് പോകും. അവൻ അത്ര പെട്ടെന്നൊന്നും ചാകാൻ പാടില്ല. ”

ഡി വൈ എസ് പിയുടെ ഫോണിലേക്കു ആരുടെയോ വിളി വന്നു. 

“ആരുമില്ലായിരുന്നോ അവിടെ. സമീപത്തെ എല്ലാ ക്യാമറകളും പരിശോധിക്കൂ. ഹോസ്പിറ്റലിൽ അന്വേഷിക്കൂ. ”

അയാൾ ഫോൺ കട്ട് ചെയ്തു കെവിനടുത്തേയ്ക്കു വന്നു. 

“ഞാൻ പറഞ്ഞില്ലേ സാർ, അവളിപ്പോൾ ദുബായിലേക്ക് പറന്നു കാണുമെന്ന്. അവളുടെ അപ്പനവിടെയല്ലേ. ഇനിയിപ്പോൾ സാറിന് അവിടെ പോയി അവളെ പിടിയ്ക്കേണ്ടി വരും. ”

ഡി വൈ എസ് പിയെ തള്ളി മാറ്റി സൂരജ് മുന്നോട്ടു വന്നു. അവിടെ കിടന്ന ഇരുമ്പു ദണ്ഡ് കൊണ്ട് കെവിനെ സൂരജ് തല്ലി. വിക്കിയും മറ്റൊരാളും കൂടി അവനെ മുകളിൽ തല കീഴായി കെട്ടി തൂക്കി. 

“പറയെടാ ധ്രുവനെവിടെ, ആ ഡോക്ടർ എവിടെ ?”

കെവിൻ മറുപടിയൊന്നും പറഞ്ഞില്ല. 

“എത്രയും പെട്ടെന്ന് ധ്രുവനെയും മധുബാലയേയും ഡോക്ടറേയും ഇവിടെയെത്തിക്കണം. ഇല്ലെങ്കിൽ നിന്റെ കൂട്ടുകാരൻ മാധവൻ ജീവനോടെ ഈ ലോകത്തുണ്ടാകില്ല. മാധവൻ ഇപ്പോൾ വെറുമൊരു മിണ്ടാപ്രാണിയാണല്ലോയെന്നോർത്താണ് ഇത് വരെ ഞാൻ ഒന്നും ചെയ്യാത്തത്. ”

“സാർ ഇവന്റെ ഫോൺ ചെക്ക് ചെയ്തു. ഫോൺ മെമ്മറിയിൽ ആരുടെയും നമ്പർ സേവ് ചെയ്തിട്ടില്ല. സിം ആക്റ്റീവ് ആയ ലൊക്കേഷൻ ആ ഡോക്ടറുടെ വീടാണ്. പിന്നെ മാധവൻ കിടന്ന ആശുപത്രി, ആ ലോറി തെരുവ്, പിന്നെ ഈ ഫാക്ടറി എന്നിവ മാത്രമേയുള്ളു. സിം ആക്റ്റീവ് ആയിട്ടു രണ്ടു ദിവസമേ ആയിട്ടുള്ളു. ഈ സിം വെങ്കിടേഷ് എന്നൊരാളുടെ ഗൂഗിൾ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ട്. ഈ സിം കെവിന്റെ പേരിൽ തന്നെയുള്ളതാണ്. സൈബർ സെല്ലിലെ ഓഫീസർ തന്ന വിവരങ്ങൾ ആണ്. ”

“വെങ്കിടേഷിന്റെ അക്കൗണ്ടോ? അതെങ്ങനെ. ”

“വെങ്കിടേഷിന്റെ പേരിലുള്ള ഫേക്ക് ഐ ഡി ആകില്ലേ സാർ. വെങ്കിടേഷിന്റെ തിരോധാനത്തിന് ശേഷം ആരോ മനപ്പൂർവം ക്രിയേറ്റ് ചെയ്ത അക്കൗണ്ട് ആകും. ”

സൂരജ് ഇടയ്ക്കു കയറി പറഞ്ഞു. 

“അതവളായിരിക്കും ആ മധുബാല. അവൾക്കു ഒടുക്കത്തെ ബുദ്ധിയാണ്. നമ്മുടെ പ്ലാനൊക്കെ തകർത്തത് അവളാണ്. അല്ലെങ്കിൽ ആ ധ്രുവൻ എന്നേ പരലോകത്ത് എത്തേണ്ടതാണ്. ഈ നാറിയെ നമ്മുടെ ടൈഗർ നായക്ക് വെട്ടി കണ്ടിച്ചു ഇട്ടു കൊടുത്തേയ്ക്ക്, ”

അത് കേട്ട് വിക്കിക്ക് സന്തോഷമായി. പൊട്ടിച്ചിരിച്ചും കൊണ്ട് വിക്കി, അടുത്ത് തന്നെ കെട്ടിയിരുന്ന ഭീമാകാരനായ ഒരു നായയെ കെവിനടുത്തേയ്ക്കു കൊണ്ട് വന്നു. മനീഷാകട്ടെ കെവിനേ തലകീഴായി കെട്ടി തൂക്കിയ കയർ അഴിച്ചു മെല്ലെ ലൂസാക്കി താഴേക്ക് കൊണ്ട് വന്നു. കെവിന്റെ തല നിലത്തു മുട്ടി. ബുൾ ഡോഗ് ഇനത്തിൽപ്പെട്ട ടൈഗറെന്ന നായ അതിന്റെ ചുവന്ന നാവു കൊണ്ട് കെവിന്റെ നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ രക്ത ചാലുകൾ നക്കി തുടച്ചു. 

നായയുടെ ക്രൂരമായ ശബ്ദവും ചുവന്ന കണ്ണുകളും താങ്ങാനാകാതെ കെവിൻ തന്റെ കണ്ണുകൾ ഇറുക്കിയടച്ചു. 

നായയ്ക്ക് പെട്ടെന്ന് ഭാവമാറ്റം ഉണ്ടാകുകയും അത് മുരണ്ടു കൊണ്ട് മുന്നോട്ടായുകയും ചെയ്തു. മനീഷ് പെട്ടെന്ന് കയറു വലിച്ചു കെവിനേ ഉയർത്തിയത് കൊണ്ട് നായയുടെ ആക്രമണത്തിൽ നിന്നും കെവിൻ കഷ്ടിച്ച് രക്ഷപെട്ടു. മനീഷും വിക്കിയും കെവിനേ ഉയർത്തുകയും താഴ്ത്തുകയും ചെയ്തു കൊണ്ട് നായയെ കളിപ്പിച്ചു. 

ഡി വൈ എസ് പിയുടെ ഫോണിലേക്കു വീണ്ടുമൊരു കാൾ വരികയും, അയാൾ വളരെ ഗൗരവത്തിൽ ആരോടോ സംസാരിക്കുന്നതും കണ്ടു. മനീഷ് കെവിനെ നായയ്ക്ക് ചാടി കടിയ്ക്കാൻ എത്താത്ത ഉയരത്തിൽ കയർ കെട്ടി വച്ച് ഫോൺ കാളിൽ ശ്രദ്ധിച്ചു. കെവിന്റെ ചോര തുള്ളികൾ വീണ നിലത്തു ടൈഗർ നക്കി തുടച്ചു. മനുഷ്യരക്തത്തിന്റെ രുചി നുണഞ്ഞും കൊണ്ട് നായ തന്റെ നാവു നിലത്തേയ്ക്കും, അതിന്റെ കണ്ണുകൾ മുകളിലേയ്ക്കും കേന്ദ്രീകരിച്ചു. കെവിനാകട്ടെ ഭയാനകമായ അതിന്റെ കണ്ണുകളിൽ നിന്നും രക്ഷപെടാൻ കണ്ണുകളിറുക്കിടച്ചു, അവൻ്റെ ചെവികൾ ചുറ്റിലും ശ്രദ്ധിച്ച് ജാഗരൂകമാക്കി. 

“നേരം വെളുത്തപ്പോൾ അയാളെ കാണാനില്ലെന്നോ? സെക്യൂരിറ്റി പിന്നെ അവിടെ എന്ത് ചെയ്യുകയായിരുന്നു. ”

ഡി വൈ എസ് പി ഫോണിലൂടെ ആരോടോ അലറി സംസാരിച്ചു. ദേഷ്യത്തോടെ അയാൾ ഫോൺ കട്ട് ചെയ്തു സൂരജിനെ നോക്കി. 

“സൂരജേ കാര്യങ്ങൾ ഒക്കെ നമ്മുടെ കൈവിട്ടു പോകുന്നോയെന്നൊരു സംശയം. മാധവനെ ആശുപത്രിയിൽ നിന്നും കാണാതായി. മുഖം മറച്ച രണ്ടു സ്ത്രീകൾ വെളുപ്പിന് മാധവന്റെ മുറിയിൽ വന്നു പോയതായി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സെക്യൂരിറ്റിക്കും മാധവൻ്റെ ബൈസ്റ്റാൻഡറിനും എന്തോ മയക്കു മരുന്ന് ഇൻജെക്ഷൻ നൽകിയിട്ടുണ്ട്. ഒരു പഴയ സാൻട്രോ കാർ ഗേറ്റ് കടന്നു പോയത് കണ്ടതായി സാക്ഷി മൊഴിയുണ്ട്. കാർ ഓടിച്ചിരുന്നത് ഒരു പുരുഷനായിരുന്നു. ”

“കാർ ആരുടേതാണെന്ന് കണ്ടു പിടിച്ചോ. ”

“വിദേശത്തുള്ള ഒരു ഡോക്ടറുടെ പേരിലാണ് കാർ. അയാൾ സോണിയുടെ സുഹൃത്താകാനാണ് സാധ്യത. ”

“ആ സ്ത്രീകൾ. ”

“മധുബാലയും സോണിയുമാകും. കാർ ഡ്രൈവ് ചെയ്തത് ധ്രുവനാകണം. കാർ കണ്ടു പിടിച്ചാൽ നാലുപേരെയും ഒന്നിച്ചു അറസ്റ്റ് ചെയ്യാൻ സാധിക്കും. ”

“എല്ലാ സ്റ്റേഷനുകളിലും പെട്ടെന്ന് അലർട്ട് മെസേജ് അയയ്ക്കൂ. ”

പോലീസ്കാരനും സൂരജ് വക്കീലും ധൃതിയിൽ പുറത്തേയ്ക്ക് പോയി. പോകാൻ നേരം സൂരജ് വിക്കിയോട് ചെവിയിൽ എന്തോ പറഞ്ഞു. കാർ പോയെന്നുറപ്പായപ്പോൾ മനീഷ് കെവിൻ്റെ കെട്ടഴിച്ച് നിലത്ത് കിടത്തി. അവരെ സഹായിക്കാനായി മറ്റ് മൂന്ന് പേർ ചുറ്റും കൂടി. 

വിക്കി ടൈഗറിനെ വീണ്ടും കെവിനടുത്തേയ്ക്ക് കൊണ്ട് വന്നു. മനീഷ് കെവിനെ മുട്ട് കുത്തിച്ച് ടൈഗറിന് എതിർവശത്തായി ഇരുത്തി. നിലത്ത് മറിഞ്ഞ് വീഴാൻ പോയ കെവിനെ നേരെ ഇരുത്തി. പോക്കറ്റിൽ നിന്നും വളരെ ചെറുതും മൂർച്ചയുള്ളതുമായ ഒരു കത്തിയെടുത്ത് കെവിൻ്റെ മുൻ കഴുത്തിൽ ചേർത്ത് പിടിച്ചു. 

ടൈഗർ ആവേശത്തിൽ കെവിനെ നോക്കി മുരണ്ടു. അവൻ ചങ്ങല പൊട്ടിച്ച് മുന്നോട്ട് കുതിയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. 

തിളക്കമുള്ള കത്തി കെവിൻ്റെ കഴുത്തിൽ ചേർത്തു. കഴുത്തറത്ത് രക്തം ചീറ്റിച്ച് ഒരു താലിബാൻ മോഡൽ കൊലയാണ് ലക്ഷ്യം. അതിൽ വിദഗ്ദ്ധൻ വിക്കിയായത് കൊണ്ട് അവൻ മനീഷിൽ നിന്നും കത്തി വാങ്ങി, ടൈഗറിനെ മനീഷിനെ ഏൽപ്പിച്ചു. 

 

രക്തം ചീറ്റി തെറിക്കുമ്പോൾ ടൈഗറിനെ ചങ്ങല തുറന്ന് വിടണം. ആ കാഴ്ച, അവർക്ക് ഒരുതരം ഉത്തേജനം നൽകും. അതിൻ്റെ വീഡിയോ എടുത്തു ബോസിനെ കാണിയ്ക്കുമ്പോൾ അദ്ദേഹവും ഹാപ്പി. 

ചോര വാർന്ന് പിടഞ്ഞ് മരിക്കുന്ന കെവിനോടൊപ്പം ടൈഗറിനെ അവിടെ വിട്ടിട്ട് അവർ പോകും. ഒന്ന് രണ്ട് മണിക്കൂർ കഴിയുമ്പോൾ അവർ തിരികെ വന്ന് മൃതാവശിഷ്ടങ്ങൾ വാരി വല്ല കടലിലും നിക്ഷേപിയ്ക്കും. 

ടൈഗറിൻ്റെ കുതിപ്പും വിക്കിയുടെ കഴുത്തറുക്കലും ഒരേ ടൈമിലാകണം. വിക്കിയും മനീഷും ടൈഗറും തയാറായി. മറ്റ് മൂന്ന് പേരും ജാഗരൂകരായി ചുറ്റും നിന്നു. ചോര തെറിച്ചു വീണു. പക്ഷേ പിടഞ്ഞ് വീണത് വിക്കിയായിരുന്നു. മനീഷ് ഞെട്ടിയത് നായയുടെ ദയനീയമായ മോങ്ങൽ കേട്ടായിരുന്നു, വായിൽ നിന്നും പതയുമായി അത് നിലത്ത് വീണു. നെറ്റിയിൽ വെടിയേറ്റ വിക്കി പിടഞ്ഞ് വീണു മരിച്ചു

മനീഷ് ചുറ്റും നോക്കി, ആരാണത് ചെയ്തത്. ?

✍️✍️✍️നിഷ പിള്ള

(തുടരും……)

മരണത്തിന്റെ പര്യവസാനം 15

Post Views: 30
3
Nisha Pillai

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.