Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണത്തിന്റെ പര്യവസാനം 15
ജീവിതം തുടർക്കഥ / സീരീസ് ത്രില്ലർ

മരണത്തിന്റെ പര്യവസാനം 15

By Nisha PillaiMarch 10, 2024Updated:May 3, 2024No Comments8 Mins Read89 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യഭാഗം 

മനീഷ്, തൻ്റെ അരക്കെട്ടിൽ തിരുകി വച്ചിരുന്ന റിവോൾവർ പുറത്തെടുത്തു. അവർ നാലുപേരും ഒരേ പോലെ തിരിഞ്ഞു നോക്കി. കറുത്ത വസ്ത്രങ്ങളും, കറുത്ത മുഖം മൂടിയുമിട്ട് ഒരാൾ ഓടി മറയുന്നത് കണ്ടു. അയാളുടെ കയ്യിലൊരു തോക്കുമുണ്ട്. നാലു പേരും അയാളുടെ പിറകേ ഓടി. ഫാക്ടറിയുടെ പിന്നിലുള്ള ഓവ് ചാലിനടുത്തു വരെ അയാൾ ഓടുന്നത് അവർ കണ്ടിരുന്നു. അവിടെ അരയോളം പൊക്കത്തിൽ കുറുക്കൻ പുല്ലു വളർന്നു കിടന്നിരുന്നു. അതിനിടയിൽ അയാൾ മറഞ്ഞ് ഇരുന്നതാകും, ടൈഗർ ഉണ്ടായിരുന്നെങ്കിൽ അവനെയിപ്പോൾ കടിച്ച് കീറിയേനെ. മനീഷ് രണ്ടു പേരെ അയാളെ തിരയാൻ പറഞ്ഞു വിട്ടിട്ടു മനീഷ്, ഒരു ശിങ്കിടിയുമായി കെട്ടിടത്തിനകത്തു കയറി. 

വിക്കിയുടെ തുറിച്ച കണ്ണുകളും, തുള വീണ നെറ്റിയും, കണ്ടപ്പോൾ മനീഷിനു കരച്ചിൽ വന്നു. ഒരിക്കൽ ട്രെയിനിൽ വച്ച് കണ്ടു പരിചയപ്പെട്ട പതിനേഴുകാരൻ. ക്രൂരമായ ഒരു കൂട്ട ബലാത്സംഘ കേസിലെ മൈനറായ പ്രതിയായിരുന്നു വിക്കി. രാജസ്ഥാനിൽ നിന്നും ഒളിച്ചോടി തമിഴ്നാട് വരെയെത്തി. ഹിന്ദി വിരുദ്ധരായ കുറെ തമിഴരുടെ മുന്നിലെത്തപ്പെട്ടു, കൈയിലിരുപ്പ് കൊണ്ട് നല്ല അടിയും കിട്ടി. മനീഷിന് സഹതാപം തോന്നി സഹായിക്കാൻ ശ്രമിച്ചതാണ്. ഭക്ഷണവും വെള്ളവും വാങ്ങി കൊടുത്തു, പിന്നീട് അവൻ മനീഷിനെ വിട്ടു പോയതേയില്ല. ആദ്യം ആനന്ദ് സാബിന്റെ അടുത്ത് ചെന്നപ്പോൾ, സാബിന് അവനെ ഒറ്റ നോട്ടത്തിൽ ഇഷ്ടമായി. 

“ഇവനാള് കൊള്ളാമല്ലോ. “

അന്ന് സാബിൻ്റെ കൂടെ കൂടിയതാണ്. ക്രൂരമായതും അറപ്പുള്ളതുമായ ഏത് ജോലിയും അവന് നിസാരമാണ്. കരുത്തനാണ്, സുന്ദരനും.
പെണ്ണും മദ്യവുമാണ് അവന്റെ വീക്ക്നെസ്സ്. അവനാവശ്യമുള്ളതു കൊടുത്തു കൂടെ നിർത്താൻ ആനന്ദ് സാബിനറിയാം. പിന്നീട് ഒരിക്കലും അവൻ അവൻ്റെ നാട്ടിലേക്ക് തിരികെ പോയില്ല. എപ്പോഴും മനീഷിൻ്റെ കൂടെ ഉണ്ടാകും, ഒരു അനുജനെ പോലെ. 

അവന്റെ നിർജീവമായ ശരീരം കണ്ടപ്പോൾ മനീഷിനു സങ്കടം വന്നു. ആനന്ദ് സാബിന്റെ മരണം ദുഖമുണ്ടാക്കിയെങ്കിലും വിക്കിയുടെ മരണം അവനെ തകർത്തു കളഞ്ഞു. അവൻ കെവിനെ തെരഞ്ഞു. ഇല്ല, കെവിൻ അവിടെയെങ്ങും ഇല്ല. ടൈഗറിൻ്റെ ശരീരം കിടന്ന സ്ഥലത്തു കുറച്ചു നുരയും പതയും മാത്രം. അവരെവിടെ ?

അവൻ ഫോണും എടുത്ത് കൊണ്ട് പുറത്തിറങ്ങി. ഒരു വണ്ടി വന്നു തിരികെ പോയ ടയറിന്റെ പാട് ഫാക്ടറിയുടെ മുറ്റത്തുണ്ട്. എങ്ങനെ ഒരു വാഹനം കോമ്പൗണ്ടിന്റെ അകത്തു കയറി?. വെടി വച്ച ആളെ തിരക്കി അവർ നാലുപേരും പോയപ്പോൾ ആരോ വന്ന് കെവിനെ രക്ഷിച്ചു. 

രണ്ടേക്കറോളം സ്ഥലത്താണ് ആ ഒഴിഞ്ഞ പഴയ ഫാക്ടറി. അത് ഡി വൈ എസ് പിയുടെ അമ്മായിയച്ഛന്റെ പഴയ ഓട്ട് കമ്പനി ആയിരുന്നു. നാലു വശത്തും മതില് കൊണ്ട് കെട്ടി മറച്ചിരുന്നു. മുൻവശത്തെ ഗേറ്റ് എപ്പോഴും പൂട്ടി ഭദ്രമാക്കിയിടും. എന്നിട്ടും അവരെങ്ങനെ ആ കോമ്പൗണ്ടിൽ കയറി. 

വിവരങ്ങൾ എപ്പോൾ തന്നെ ബോസിനെ അറിയിച്ചു. പോലീസ് ഇപ്പോഴിങ്ങെത്തും. ഡി വൈ എസ് പി റഷീദ് സാർ കൂടെയുള്ളത് കൊണ്ടു പോലീസിൻ്റെ സഹായം എപ്പോഴും കൂടെയുണ്ട്. ശത്രുക്കളെ ഒതുക്കാനുള്ള പോലീസ് പിന്തുണ എപ്പോഴും കിട്ടിയിട്ടുണ്ട്. 

വിക്കിയുടെ മരണം ഒരു തീരാ നഷ്ടം തന്നെയാണ്. എതിരാളികൾ ഓരോരുത്തരെയായി കൊന്നൊടുക്കി കൊണ്ടിരിക്കുന്നു. ഇനി ആരുടെയൊക്കെ മരണം കാണേണ്ടി വരും. അതോ അടുത്ത മരണം തന്റെ തന്നെയാകുമോ?

“സാർ ആ പുല്ലിലൂടെ ഒരു ജീപ്പ് കയറി പോയതിന്റെ ലക്ഷണങ്ങളുണ്ട്. വലിയ ടയറിന്റെ പാടുകളാൽ പുല്ല് ചതഞ്ഞരഞ്ഞു കിടക്കുന്നു.. “

കറുത്ത വസ്ത്രം ധരിച്ച അജ്ഞാതനെ അന്വേഷിച്ചു പോയ രണ്ടുപേരും മടങ്ങിയെത്തിയിരുന്നു. കൊലയാളിയെ കിട്ടാത്ത നിരാശ അവരിൽ കാണാമായിരുന്നു. 

“ജീപ്പ് ആയിരിക്കില്ല, അതൊരു സാൻട്രോ കാർ ആകാനാണ് സാധ്യത. “

“അല്ല സാർ, ബൊലേറോ പോലെയൊരു ജീപ്പാണ് സാർ. ഞങ്ങൾ മതിലിനരികിൽ വരെ പോയി. ഒരു വശത്തെ പഴയ മതിൽ തകർന്നു കിടക്കുന്നു. അതിലൂടെയാണ് ജീപ്പ് കയറി വന്നത്. ശബ്ദം കേട്ടതേയില്ലല്ല. ഒരു പക്ഷെ ടൈഗർ ഭയാനകമായ ഒച്ച വച്ച നേരത്താകും. 

“ആ ജീപ്പ് വന്നത് ഏത് വഴിയാണെന്ന് നോക്കിയോ?”

“പടിഞ്ഞാറു വശത്തുള്ള മതിലിൽ നേരത്തെ ഒരു വിള്ളലുണ്ടായിരുന്നല്ലോ. അതിപ്പോൾ തകർന്നു കിടക്കുവാണ്, ആ വഴി വിജനമാണല്ലോ, അത് വഴിയാണ് ജീപ്പ് കടന്നു വന്നിരിക്കുന്നത്. ജീപ്പിന്റെ ടയറുകൾ കയറി വലിയ കല്ലുകൾ തകർന്നു കിടക്കുന്നു. സിമന്റ് കട്ടകൾ പെറുക്കി മാറ്റിയിരിക്കുന്നു. “

“ആ ജീപ്പ് പെട്ടെന്ന് കണ്ടു പിടിയ്ക്കണം. റഷീദ് സാറിനോട് വയർലെസ്സ് മെസേജ് കൊടുക്കാൻ പറഞ്ഞില്ലേ. രണ്ടു ദിവസമായി നമുക്ക് സംഭവിക്കുന്നതെല്ലാം അബദ്ധങ്ങളാണ്. “

************************************************************************************************************************************
മധുബാല നഗരത്തിന്റെ പ്രാന്ത പ്രദേശത്തിലേയ്ക്ക് വളരെ വേഗതയിൽ ജീപ്പ് ഓടിച്ചു കൊണ്ടിരുന്നു. പിൻസീറ്റിൽ ചാരിയിരുന്നു ഉറങ്ങുകയായിരുന്നു മാധവൻ, കഴുത്തു തിരിയ്ക്കാനാകാതെ സീറ്റ് ബെൽറ്റ് ധരിച്ചാണ് മാധവൻ വളരെ ബുദ്ധിമുട്ടിയിട്ടാണ് ഇരുന്നത്. സോണിയുടെ ശരീരത്തിലേയ്ക്ക് ചാഞ്ഞിരുന്ന, അർദ്ധപ്രാണനായ കെവിൻ വേദനയോടെ ഞെരങ്ങി കൊണ്ടിരുന്നു. മെയിൻ റോഡിൽ നിന്ന് തിരിഞ്ഞു പുഴയരികിലേയ്ക്കുള്ള റോഡിലേക്കിറക്കി അവൾ ജീപ്പ് നിർത്തി. മധു ഡ്രൈവർ സീറ്റിൽ നിന്നിറങ്ങി ഡോർ തുറന്നു. 

“സോണി ഈ വണ്ടി മാറാതെ ഇനി മുന്നോട്ടു പോകാൻ പറ്റില്ല. ഇപ്പോൾ തന്നെ അവർ അന്വേഷണം ആരംഭിച്ചു കാണും. “

“മധു സന്ധ്യയാകുന്നത് വരെ നമുക്കിവിടെ തങ്ങേണ്ടി വരും. നമ്പർ പ്ലേറ്റിൽ ഒട്ടിച്ചിരിക്കുന്ന ഫേക്ക് നമ്പർ ഇളക്കി മാറ്റൂ. ഞാൻ ആശുപത്രിയിലെ അമൽ എന്ന അറ്റൻഡറോട് ഒരു ആംബുലൻസ് കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട്. അവനെ നൂറു ശതമാനം വിശ്വസിക്കാം. അവൻ വെളുപ്പിനെ തിരികെ വന്നു ആംബുലൻസ് കൊണ്ട് പൊയ്ക്കോളും. എല്ലാം ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്. “

സോണി തന്റെ മെഡിക്കൽ ബോക്സ് തുറന്നു. അതിൽ നിന്നും ഒരു പെയിൻ കില്ലർ ഇഞ്ചക്ഷനും മയങ്ങാനുള്ള മരുന്നും കെവിന് നൽകി. 

“പാവം ഒന്നുറങ്ങിക്കോട്ടെ, സെഡേഷനുള്ള മരുന്ന് കൊടുത്തിട്ടുണ്ട്. വലതു കാലിന് നീർവീക്കമുണ്ട്. പൊട്ടലുണ്ടാകും, എന്തോ കൊണ്ട് ശക്തമായി മർദ്ധിച്ചിട്ടുണ്ട്. ഏഴെട്ടു മണിക്കൂർ കയ്യിൽ കിട്ടിയതല്ലേ, അവന്മാർ കാര്യമായിട്ട് പെരുമാറിയിട്ടുണ്ടാകും. മാനസികമായും തകർത്തിട്ടുണ്ടാകും. ഇപ്പോൾ നല്ല ഉറക്കമാണ് വേണ്ടത്. “

ഡോക്ടർ സോണി വാത്സല്യത്തോടെ അവന്റെ മുടിയിഴകൾ തടവി. മാധവന്റെ കഴുത്തിൽ മൃദുവായ കോളർ ഇട്ടു കൊടുത്തു. മാധവനും മധുവിനും കഴിക്കാനായി കയ്യിൽ കരുതിയിരുന്ന നേന്ത്രപ്പഴവും വെള്ളവും നൽകി. 

“സോണി, ധ്രുവൻ, ധ്രുവനെവിടെ, നമ്മൾ ധ്രുവനെ മറന്നല്ലോ. അവരുടെ പിടിയിലായി കാണുമോ?”

സോണി മധുവിന്റെ തോളിൽ കയ്യിട്ടു ആശ്വസിപ്പിച്ചു. 

“എന്റെ കൊച്ചെ, പേടിയ്ക്കാതെ, ധ്രുവൻ അവിടുന്ന് രക്ഷപെട്ടു കാണും. അയാളൊരു മിടുക്കനാണ്. കെവിന്റെ പറച്ചിൽ കേട്ട് ഞാൻ അയാളൊരു യൂസ്‌ലെസ്സ് ഫെലോ ആണെന്നാണ് കരുതിയിരുന്നത്. പക്ഷെ അയാൾ നല്ലൊരു ഷാർപ്പ് ഷൂട്ടറാണ്. എത്ര അകലെ നിന്നാണ് അയാളാ തെമ്മാടിയെ കൃത്യമായി അവന്റെ നെറ്റി നോക്കി വെടി വച്ച് വീഴ്ത്തിയത്. അയാളും ക്രൈമിൽ പാർട്ട്ണറായി എന്നതാണ് എന്നെ വിഷമിപ്പിക്കുന്ന കാര്യം. കെവിൻ പിടിയിലായിരുന്നെങ്കിൽ ധ്രുവൻ കുരുക്കിലാകുകയില്ലായിരുന്നു. അയാൾക്കൊരു നല്ല ഭാവി ഉണ്ടായിരുന്നു. അയാളെ കോടതിയിൽ രക്ഷപെടുത്താൻ വേണ്ടി ഞാൻ ഷൂട്ടിംഗ് പ്രാക്ടീസ് ചെയ്യും, ഞാനാണ് ഷൂട്ട് ചെയ്തതെന്ന് വരുത്തി തീർക്കും. നല്ലൊരു വക്കീൽ വാദിച്ചു നിങ്ങളെയൊക്കെ രക്ഷപ്പെടുത്തും. ശിക്ഷ ഞാനും കെവിനും ഏറ്റു വാങ്ങും. “

“ഇതൊക്കെ ഇപ്പോളെന്തിനാ പറയുന്നത്. ധ്രുവനെ അവർ പിടിച്ചിരിക്കാനാണ് സാധ്യത. “

മധുബാല വിഷമത്തോടെ മാധവനെ നോക്കി. അയാളവളുടെ കൈയ്യിലമർത്തി ആശ്വസിപ്പിച്ചു. 

“മധു എനിക്കുറപ്പുണ്ട്. ധ്രുവൻ വിദഗ്ധമായി അവിടെ നിന്നും രക്ഷപെട്ടു കാണുമെന്ന്. അയാൾ ബുദ്ധിമാനാണ്. അയാൾക്ക്‌ ഒരു പോറൽ പോലുമേൽകാതെ മടങ്ങി വരാൻ കഴിയും. “

മധുബാല ആശ്വാസത്തോടെ തലയാട്ടി. 

“കെവിനെ രക്ഷിക്കാൻ, അവനെ കെട്ടിയിട്ട സ്ഥലത്തു ഞാൻ ഒളിഞ്ഞു നിന്നപ്പോൾ കെവിന്റെ ഫോൺ അവിടെ തന്നെ ഇട്ടിട്ടു പോകണമെന്നും അല്ലെങ്കിൽ പോലീസ് പിറകെ വരുമെന്നും പറഞ്ഞിട്ടാണ് ധ്രുവൻ ഓടി എതിർ വശത്തേയ്ക്ക് രക്ഷപ്പെട്ടു പോയത്. ഗേറ്റു പൂട്ടിയിരിന്നതു കൊണ്ടാണ്, രക്ഷപെടാൻ ഒരാൾ പൊക്കത്തിൽ പുല്ലു വളർന്ന ഭാഗത്തേയ്ക്ക് ഓടിയത്, കെവിനെ സുരക്ഷിതമായി വണ്ടിയിൽ കൊണ്ട് പോകാനുള്ള സമയം കിട്ടുന്നതിന് വേണ്ടിയാണ്. നായയെ കൊല്ലാൻ പറ്റിയല്ലോ, ഇത്ര ദൂരത്തു നിന്നും ധ്രുവൻ നിഷ്പ്രയാസം അതിനെ കൊന്നില്ലേ. അതും ഞാൻ കൊടുത്ത ഒരു വിഷക്കൂട്ട് വച്ചിട്ട്. “

“ഒരു പ്രത്യേകതരം സിറിഞ്ചും പീച്ചാക്കുഴലും എനിക്ക് ഒരിക്കൽ പപ്പാ ചൈനയിൽ പോയി വന്നപ്പോൾ കൊണ്ട് വന്നതാണ്, ജീവിതത്തിൽ ഒരിക്കൽ പോലും അത് ഉപയോഗിക്കേണ്ടി വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. അതെല്ലാം ധ്രുവന്റെ ഐഡിയ ആയിരുന്നു. അരകിലോമീറ്റർ ദൂരം വരെ അതിനു സഞ്ചരിക്കാൻ പറ്റും. സിറിഞ്ചിൽ വിഷം നിറച്ചു ഞാൻ അടുത്ത വീട്ടിലെ പൂച്ചയെ ടെറസിനു മുകളിൽ നിന്നും ഉന്നം വച്ചിരുന്നു. പൂച്ച അപ്പോൾ തന്നെ നുരയും പതയും ഒലിപ്പിച്ചു ചത്ത് പോയിരുന്നു. എനിക്ക് വേണ്ടി ചത്ത പൂച്ചയെ എടുത്തു കുഴിച്ചിട്ടത് ധ്രുവനായിരുന്നു. മധു ആ സമയത്ത് നല്ല ഉറക്കമായിരുന്നു.. “

തന്നോടിതൊക്കെ എന്തിനു മറച്ചു വച്ചു എന്ന ഭാവത്തിൽ മധു സോണിയെ നോക്കി. 

“വിഷത്തിന്റെ തെളിവുകൾ മാറ്റാനാണ് നായയെ എടുത്തു വണ്ടിയിലിടാൻ ധ്രുവനെന്നോടു പറഞ്ഞത്. “

സന്ധ്യ വരെ പുഴയോരത്തവർ കാത്തിരുന്നു. സന്ധ്യ മയങ്ങിയപ്പോൾ ഒരു പയ്യൻ ആംബുലൻസിലെത്തി. 

“ഡോക്ടർ പറഞ്ഞ സാധനങ്ങളൊക്കെ വാങ്ങിയിട്ടുണ്ട്. ഡോക്ടറോടുള്ള തീർത്താൽ തീരാത്ത കടപ്പാടുകൊണ്ടാണിതൊക്കെ ഞാൻ ചെയ്യുന്നത്. നാളെ രാവിലെ കൂട്ടുകാരന്റെ ബൈക്കിൽ വന്നു ഞാൻ ആംബുലൻസ് എടുത്തു കൊണ്ട് പൊയ്ക്കോളാം. “

“താൻ പേടിയ്ക്കാതെ, തനിക്കു ഒന്നും സംഭവിക്കില്ല. ഈ ജീപ്പ് ഹോസ്പിറ്റലിന്റെ ഗ്രൗണ്ട് ലെവൽ പാർക്കിങ്ങിന്റെ നാല്പതാമത്തെ സ്ലോട്ടിൽ പാർക്ക് ചെയ്തേക്കുക. ഒന്നും സംഭവിയ്ക്കാത്ത പോലെ താൻ പോയി ഡ്യൂട്ടിയിൽ കയറുക. “

സോണി കുറച്ചു രൂപ അവന്റെ പോക്കറ്റിൽ വച്ചു കൊടുത്തു. 

“അമൽ ഇനി ഇങ്ങോട്ടു വിളിക്കരുത്. എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഞാൻ തന്ന മെയിൽ ഐഡിയിൽ ലോഗിൻ ചെയ്ത് ഡ്രാഫ്റ്റ് ആയി ഇട്ടേക്കുക. “

“”ഡോക്ടർ സൂക്ഷിക്കണം. രാത്രിയിൽ വഴിയിൽ ചെക്കിങ്ങുണ്ടാകും. സാധാരണ സ്ത്രീകൾ ആംബുലൻസ് ഓടിക്കാറില്ലല്ലോ. പോലീസ് കണ്ടാൽ ചോദ്യം ചെയ്യും. “

അവന്റെ സഹായത്തോടെ കെവിനെ ആംബുലസിൽ കയറ്റി കിടത്തി. പടർന്നു പന്തലിച്ച വൃക്ഷ ചുവട്ടിലെടുത്ത ആഴമേറിയ കുഴിയിൽ ടൈഗറെന്ന നായയെ കുഴിച്ചിട്ടു. അമൽ ജീപ്പുമായി കടന്നു പോയി. 

ആംബുലൻസിന്റെ ഡ്രൈവിംഗ് സീറ്റിൽ സോണി കയറി. മുൻസീറ്റിൽ മധുബാലയും മാധവനും. പിന്നിലെ സീറ്റിൽ കെവിൻ മയങ്ങി കിടന്നു. 

“നമ്മളിനിയെങ്ങോട്ടാണ് സോണി. ?”

“കെവിന്റെ കാപ്പിത്തോട്ടത്തിലേയ്ക്ക്,
തുടങ്ങിയിടത്തു തന്നെ നമുക്ക് എല്ലാം അവസാനിപ്പിക്കാം. “

“പക്ഷെ അവിടം പോലീസ് നിരീക്ഷണത്തിലാകും. “

“അതൊരു ടൂറിസ്റ്റു ഏരിയ അല്ലേ. വെള്ളച്ചാട്ടത്തിനടുത്തുള്ള സ്ഥലം. വഴിയിൽ ധാരാളം ആളുകളുണ്ടാകും. വണ്ടി എസ്റ്റേറ്റിലെ പ്രധാന വഴിയിലൂടെ പോകാൻ പാടില്ല. എസ്റ്റേറ്റിന്റെ ഒരറ്റത്തുള്ള പണിയായുധങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തു വേണം ഒളിച്ചിരിക്കാൻ. പ്രധാന കാര്യം കെവിനെ സാവധാനം എടുത്തവിടെ എത്തിക്കണമെന്നാണ്. കെവിന്റെ പരിചയത്തിലുള്ള ഒരു ആദിവാസി മൂപ്പനുണ്ട്. അദ്ദേഹം അവനെ രഹസ്യമായി അവിടെ വന്നു ചികിൽസിച്ചു കൊള്ളും. കൂടെ മാധവനും അദ്ദേഹം മരുന്ന് നൽകും. ഒരു പക്ഷെ ഭാഗ്യമുണ്ടെങ്കിൽ മാധവന് ശബ്ദം തിരികെ കിട്ടും. അദ്ദേഹത്തിന്റെ കയ്യിൽ എല്ലാത്തിനുമുള്ള ഔഷധങ്ങളുണ്ടാകും. ഇതിനെല്ലാം എനിക്ക് ഇന്ന് രാത്രി തന്നെ കെവിന്റെ പപ്പയെ വിളിക്കണം. “

എസ്റ്റേറ്റിലേക്കുള്ള വഴിയും പിന്നിട്ടു ആംബുലൻസ് കുറച്ചു ദൂരം മുന്നോട്ടു പോയി. ആളനക്കമില്ലാത്ത ഒരു സ്ഥലത്തു വണ്ടി നിർത്തി. സോണി അതിൽ നിന്നിറങ്ങി. അമൽ കൊണ്ട് വന്ന സാധനങ്ങൾ ഒരു ബാക് പാക്കിൽ നിറച്ചു അവൾ പിൻതോളിൽ തൂക്കി. പൊതുവെ സുന്ദരിയായ സോണി ആ നിലാവെളിച്ചത്തിൽ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു. മധുബാല വണ്ടിയിൽ നിന്നിറങ്ങി. 

“മധു ഇവിടെ നിന്നും ഇരുട്ടത്ത് കുറച്ചു നടന്നാൽ പണിപ്പുര കാണും. രണ്ടാഴ്ച മുൻപ് കെവിൻ വൃത്തിയാക്കി ഇട്ടിരുന്നു. നമുക്ക് അങ്ങോട്ട് പോകണം. ആദ്യം ഞാൻ മാധവനുമായി പോയി ഈ സാധനങ്ങൾ അവിടെയെത്തിക്കാം. പിന്നെ മടങ്ങി വന്നു സ്‌ട്രെച്ചറിൽ കെവിനെ കൊണ്ട് പോകണം. എന്റെ മാതാവേ, കാത്ത് കൊള്ളേണമേ. “

സോണി തിരിഞ്ഞു നോക്കി ചോദിച്ചു. 

“മധുവിന് ഒറ്റയ്ക്ക് നില്ക്കാൻ പേടിയുണ്ടോ?”

മധു ഇല്ലെന്നു തലയാട്ടി. സോണി മടങ്ങി വന്നു കെവിനെ മുറിയിലെത്തിച്ചു. പിന്നെയും സോണി പുറത്തേയ്ക്കിറങ്ങി. 

“ഇനി സോണി എങ്ങോട്ടാണ്. “

“ഈ വണ്ടി റോഡരികിൽ കൊണ്ടിടണം. അമൽ വെളുപ്പിനെ വന്നു ആംബുലൻസ് തിരിച്ചു കൊണ്ട് പൊയ്ക്കോളും. “

ഉറങ്ങുന്ന കെവിനും ക്ഷീണിച്ചു മയങ്ങുന്ന മാധവനും കാവലിരുന്നപ്പോഴും മധുവിന്റെ മനസ്സിൽ ധ്രുവനെകുറിച്ചുള്ള ആശങ്കയായിരുന്നു. 

കുറെ നേരത്തിനു ശേഷമാണു സോണി മടങ്ങിയെത്തിയത്. 

“സോണി എന്താ വൈകിയത്? എന്തെങ്കിലും പ്രശ്നമുണ്ടായോ? വിളിച്ചിട്ടും കിട്ടിയില്ല. “

“അവിടെ രണ്ടു പോലീസുകാർ മഫ്ടിയിൽ കറങ്ങി നടക്കുന്നുണ്ട്. ഞാൻ ഇരുട്ടത്ത് മറഞ്ഞു നിന്നു, വെളിച്ചം കണ്ടവർ അടുത്തേയ്ക്കു വരാതിരിക്കാൻ ഞാൻ ഫോൺ സ്വിച്ച് ഓഫാക്കി വച്ചു. “

എസ്റ്റേറ്റിലെ ആ മുറിയിലെ ജീവിതം ദുരിതപൂർണമായിരുന്നു. ഉണ്ടായിരുന്ന ഒരേയൊരു ബെഡ് മാധവനും കെവിനും ഉപയോഗിച്ചപ്പോൾ സോണിയും മധുവും നിലത്തു കിടന്നു നേരം വെളുപ്പിച്ചു. 

************************************************************************************************************************************

കുറുക്കൻ പുല്ലിന്റെ ഇടയിലൂടെ ഓടുകയായിരുന്നില്ല, പറക്കുകയായിരുന്നു ധ്രുവൻ. എത്രയും പെട്ടെന്ന് എവിടെയെങ്കിലും ദൂരെ പോയി ഒളിക്കണം. അവർ തന്നെ കണ്ടു പിടിച്ചാൽ കൊന്നു കളയും. സോണിക്കും മധുവിനും കെവിനെ പടിഞ്ഞാറു വശത്തെ മതിലരികിലൂടെ കടത്തി കൊണ്ട് പോകാനുള്ള സമയം നൽകണം. കറുത്ത ബൂട്ട്സൊരെണ്ണം കിട്ടിയത് കൊണ്ട് ധൈര്യമായി ഓടി രക്ഷപെടാൻ കഴിയും. പാമ്പുകളും മറ്റു ഇഴജന്തുക്കളുമുള്ള കാടു പിടിച്ച സ്ഥലമാണത്. മതിലരികിൽ എത്തിയപ്പോഴാണ് മതിലിന്റെ പൊക്കം ധ്രുവൻ ശ്രദ്ധിച്ചത്. പെട്ടെന്ന് ചാടി രക്ഷപെടാൻ കഴിയില്ല. പിന്നിലാകട്ടെ തൊട്ടരികിലായി നാലുപേരുമുണ്ട്. രണ്ടും കല്പിച്ചു ധ്രുവൻ പുല്ലിലേയ്ക്ക് വീണു. 

ഉരുണ്ടും ഇഴഞ്ഞും നിരങ്ങിയും ധ്രുവൻ രക്ഷപെട്ടു. അടച്ച പൂട്ടിയ ഗേറ്റും മതിൽ പൊളിഞ്ഞ പടിഞ്ഞാറേ ദിക്കും ഒഴിച്ച് ബാക്കി ഏതെങ്കിലും വഴി പുറത്തിറങ്ങണം. നായയുണ്ടായിരുന്നെങ്കിൽ അവനിപ്പോൾ തന്നെ മണത്ത് കണ്ടു പിടിച്ചു കടിച്ചു പറിച്ചെടുത്തേനേ. ആരെങ്കിലുമൊരാൾ നായയുടെ മുന്നിൽ പെട്ടാലോ എന്ന ഭയം മുൻകൂട്ടി കണ്ടു കൊണ്ടാണ് സോണി, നായയെ കൊല്ലുക എന്ന ആശയം കൊണ്ട് വന്നത്. 

തീരുമാനം നടപ്പിലാക്കിയെങ്കിലും റിസ്കായിരുന്നു. നായയെയും മനുഷ്യനെയും ഒരേ സമയം കൊല്ലുക. അത് ഒരാൾ തന്നെ ചെയ്യണം, അതും വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ. ഷൂട്ടിംഗ് താരമായിരുന്നത് കൊണ്ട് നല്ല പോലെ തോക്കു ഉപയോഗിക്കാൻ അറിയാം. സൈലൻസർ ഘടിപ്പിച്ച തോക്കു സോണി തന്നെ സംഘടിപ്പിച്ചു തന്നു. കൊലയുടെ ഗൗരവം അറിഞ്ഞു കൊണ്ട് തന്നെ ഒരു കൊലപാതകിയായി മാറി. പക്ഷെ നായയെ കൊല്ലാൻ ധ്രുവന് വൈമനസ്യം ആയിരുന്നു. ഒടുവിൽ നായയുടെ ആക്രമണം ഭയന്നാണ് പീച്ചാംകുഴൽ ഉപയോഗിക്കാൻ തീരുമാനിച്ചത്. 

മധു ഒരു മൃഗസ്നേഹിയായതു കൊണ്ട് മധു അറിയാതെയാണ് സോണിയും ധ്രുവനും ട്രയലെടുത്തത്. അതിൽ വിജയിച്ചപ്പോൾ പിന്നെ ധൈര്യമായി. 

പക്ഷെ സൂരജിനെ തൻ്റെ കയ്യിൽ കിട്ടിയില്ല എന്ന വിഷമം മാത്രം. 

ധ്രുവൻ ചുറ്റും നോക്കി. ആരും പുറത്തെങ്ങുമില്ല. ഗേറ്റു തുറക്കുന്നു. ഏതൊക്കെയോ വണ്ടി ഗേറ്റു കടന്നു വരുന്നു, ആ തക്കം നോക്കി ധ്രുവൻ ആ വലിയ മതിൽ ചാടി കടന്നു, അടുത്തെങ്ങും ആരുമില്ല. തല കുനിച്ചു മുന്നോട്ടു നടന്നു, ഇരുട്ട് വരുന്നത് വരെ തല കുനിച്ച് ഒരേയൊരു നടപ്പു തുടർന്നു. ഇടതും വലതും പോലീസ് ജീപ്പ് പായുന്ന കണ്ടപ്പോഴൊക്കെ ഒളിച്ചു നിന്നു. അടുത്ത് കണ്ട തട്ടുകടയിൽ നിന്നും വെള്ളം കുടിച്ചപ്പോഴേക്കും ധ്രുവൻ ക്ഷീണിച്ചു തളർന്നു പോയിരുന്നു. അവൻ ഇരുട്ടിലൊരു മരച്ചുവട്ടിൽ ചാരി ഇരുന്നു, ഉറങ്ങി പോയി. 

ആരോ തന്റെ പേര് വിളിക്കുന്നത് കേട്ടാണ് അവൻ ഞെട്ടി ഉണർന്നത്. കണ്ണ് തുറന്നു. നല്ല നിലാവെളിച്ചം ദൂരെയെവിടെയോ ചീവീടുകളുടെ കരച്ചിൽ. ആരോ അവന്റെ പേര് വിളിക്കുന്നു, മധുവിന്റെ ശബ്ദം പോലെ. അവൻ മെല്ലെ എഴുന്നേറ്റു നടന്നു, കിടന്നുറങ്ങിയ സ്ഥലം വിട്ടു മുന്നോട്ട് നടന്നു. താഴെ, നിലാവെളിച്ചത്തിൽ കണ്ട പുഴയുടെ മാസ്മരിക ദൃശ്യം. പുഴയിൽ ആരോ നീന്തുന്ന ശബ്ദം. അതൊരു പെൺകുട്ടിയാണ്. അവൾ മലർന്നു കിടന്നു നീന്തുകയാണ്. പെട്ടെന്നവൾ നീന്തൽ നിർത്തി, അവനെ നോക്കി പുഞ്ചിരിച്ചു. അവളുടെ മുഖം മാത്രം വെള്ളത്തിന് മുകളിൽ കാണാം. ആ മുഖം അവൻ കണ്ടിട്ടുണ്ട്. ക്രിസ്റ്റീന…….. അവളവനെ വിളിച്ചുണർത്തുകയാണ്. 

നിഷ പിള്ള

(തുടരും… )

മരണത്തിന്റെ പര്യവസാനം 16

Post Views: 48
2
Nisha Pillai

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.