Author: Nisha Pillai

മഴയെയും യാത്രകളെയും ഇരുട്ടിനെയും പുസ്തകങ്ങളെയും പ്രകൃതിയെയും പൂക്കളെയും പ്രണയിച്ചവൾ

 അഞ്ചു മണിയുടെ അലാറം കേട്ട് വിവേക് ഞെട്ടിയുണർന്നു. എന്നും അലാറം കേട്ടെണീക്കുന്ന അവനീബാല ചരിഞ്ഞു കിടക്കുകയാണ്. ഇന്നിവൾക്കെന്തു പറ്റി? സാധാരണ ടോയ്‌ലറ്റിൽ നിന്നും ബ്രഷുമായി ഓടി വന്ന് തന്നെ ഉണർത്തുന്നവൾ, ഇടയ്ക്കിടെ അടുക്കളയിൽ നിന്നും അവളുടെ ഒച്ച കേൾക്കാം. ഇന്നവൾ ഉണരാത്തതെന്താകാം? സാധാരണ മനസ്സിൽ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അവൾ വല്ലാതെ മൗനിയാകും. സന്തോഷം കൂടുമ്പോൾ വല്ലാതെ വാചാലയാകും. അതിനാൽ അവളെ മനസ്സിലാക്കാൻ വളരെ എളുപ്പമാണ്.  “ബാലേ ” അവളുടെ നഗ്നമായ തോളുകളിൽ പിടിച്ച് വിവേക് അവളെ തന്നോട് അടുപ്പിച്ചു. നെറുകയിൽ അമർത്തി ചുംബിച്ചു. ഉണർന്നു കിടക്കുകയായിരുന്നു. കണ്ണുകൾ നനഞ്ഞിരുന്നു.  ” വിവേകേട്ടാ, എനിക്ക് തറവാട്ടിൽ ഒന്ന് പോകണം. ഇന്നേട്ടൻ്റെ ഓർമദിനമാണ്. കുറെയായി ഏട്ടൻ്റെയോർമകൾ എന്നെ വേട്ടയാടുന്നു, ഞാനൊന്നു പോയി കണ്ടിട്ടു വരാം. ഇരുപത് വർഷങ്ങൾ….. ” അവൾ നെടുവീർപ്പിട്ടു.  “ഒറ്റയ്ക്കോ, ഇന്നെനിക്കൊരു മീറ്റിംഗ് ഉണ്ട്, അല്ലെങ്കിൽ ഞാനും കൂടി വരാമായിരുന്നു. രണ്ട് മണിക്കൂർ ഡ്രൈവ്, അതും നീയൊറ്റയ്ക്ക്?” അവനിബാലയവന് അത്ര…

Read More

ആദ്യഭാഗം  മുറിയിൽ നിന്നും പുക ഉയരുന്നത് ആനന്ദ് ശ്രദ്ധിച്ചത് അപ്പോഴാണ്. ആനന്ദിന്റെ കയ്യിലിരുന്ന സിഗരറ്റ്, താഴെ കിടന്ന പോളിത്തീൻ കവറിൽ തട്ടി, കവർ ഉരുകി തുടങ്ങിയിരുന്നു. അതിൽ നിന്നും തീപ്പൊരികൾ നിലത്തെ കാർപെറ്റിൽ വീണു തീ പടരാൻ തുടങ്ങി. ആനന്ദ് തീ ചവിട്ടി അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആനന്ദ് ടോയ്‌ലെറ്റ് ബക്കറ്റിൽ വെള്ളം നിറച്ചു കൊണ്ട് വന്നു, തീ പടർന്ന സ്ഥലത്തെല്ലാം വെള്ളം തളിച്ചു. മുറിയുടെ നിലവും കാർപെറ്റും നനഞ്ഞു.  വെള്ളത്തുള്ളികൾ മുഖത്ത് വീണപ്പോൾ ധ്രുവൻ അനങ്ങിയതായി കസേരയിൽ ഇരുന്ന കെവിന് തോന്നി.  “ധ്രുവൻ മരിച്ചിട്ടില്ലായെങ്കിൽ ? ഇവിടെ നിന്ന് അവനുമായി രക്ഷപ്പെടണം. ” ധ്രുവൻ മരിച്ചതായി അഭിനയിക്കുകയാണോ? പ്രാണായാമം വശമുണ്ടെന്നും കുറെ നേരം ശ്വാസം പിടിച്ചു വയ്ക്കാൻ കഴിയുമെന്നും ധ്രുവൻ പറഞ്ഞിരുന്നത് അവനോർത്തു. രക്ഷപെടാനുള്ള വഴി കണ്ടെത്താനായി കെവിൻ മുറിയുടെ നാലുവശത്തും കണ്ണുകളാൽ പരതി നോക്കി.  തീ അണഞ്ഞപ്പോൾ, ആനന്ദ് വീണ്ടും ധ്രുവന്റെ അടുത്തേയ്ക്കു നടന്നു ചെന്നു. കറുത്ത ഷീറ്റിൽ…

Read More

ഉണർന്നിട്ടും അലസതയോടെ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു സ്റ്റെഫാനി. ആ നിമിഷം വിശ്വത്തിൻ്റെ കരവലയത്തിൽ കിടന്നുറങ്ങാൻ അവൾ കൊതിച്ചു. എത്ര പെട്ടെന്നാണ് അയാളൊരു കാന്തം പോലെ അവളിലേക്ക് അടുത്തത്.  ഇപ്പോൾ അവളുടെ വീട്ടിൽ അവളെ കൂടാതെ മാർട്ടീന കൂടിയുണ്ട്. തലേ ദിവസത്തെ പാർട്ടി കഴിഞ്ഞു അവൾ സ്റ്റെഫാനിയ്ക്കൊപ്പം ഇങ്ങോട്ട് പോരുകയായിരുന്നു. പണ്ടൊന്നും മറ്റൊരാൾ തന്റെ വീടും കിടക്കയും പങ്കിടുന്നതൊന്നും സ്റ്റെഫാനിയ്ക്കിഷ്ടമായിരുന്നില്ല. ഈയിടെയായി അവളാകെ മാറി പോയി. വല്ലാത്തൊരു അനുകമ്പ അവളുടെ സ്വഭാവത്തിൽ പ്രതിഫലിയ്ക്കാൻ തുടങ്ങി. എല്ലാവരോടും കരുണ കൂടിയത് പോലെ. വിശ്വമാണ് അവളുടെ മാറ്റത്തിന് കാരണക്കാരൻ.  വർഷങ്ങളായി ഒരേ ആശുപത്രിയിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്ന അവൾക്കുണ്ടായ മാറ്റം അവളുടെ സഹപ്രവർത്തകരും തിരിച്ചറിയാൻ തുടങ്ങി. എന്തിനും ഏതിനും ഒരു കാരണമില്ലാതെ പൊട്ടിത്തെറിച്ച ആ പഴയ പെൺകുട്ടി ഇപ്പോൾ എല്ലാവരേയും നോക്കി ചിരിച്ച് കുശലം പറഞ്ഞാണ് നടക്കുന്നത്. ഓർത്തപ്പോൾ അവൾക്ക് ചിരി വന്നു.  “സ്റ്റെഫീ, നിനക്ക് പുതിയൊരു ബോയ് ഫ്രണ്ടിനെ കിട്ടിയത് പോലെയുണ്ടല്ലോ.…

Read More

ആദ്യഭാഗം  ഇരുട്ടത്ത് ഓടി കിതച്ചെത്തിയ ആൾ മെല്ലെ വിളിച്ചു.  “കെവിൻ. ” ധ്രുവന്റെ ശബ്ദമാണത്. കെവിൻ ചെന്ന് ധ്രുവന്റെ തോളിൽ പിടിച്ചു.  “വേഗം കാറെടുക്ക്, നമുക്ക് പാലത്തിന്റെ വശത്തുള്ള റോഡ് വഴി പോകാം, പുഴയരികിൽ ആൾക്കൂട്ടമാണ്. മീൻ പിടുത്തക്കാരും പോലീസും കൂടിയിട്ടുണ്ട്. തീരത്തടിഞ്ഞത് ഒരു മൃതദേഹമാണെന്ന് ഓട്ടോ റിക്ഷക്കാരൻ പറയുന്നത് കേട്ടു. ഞാൻ വളരെ കഷ്ടപ്പെട്ടാണ് പോലീസിന്റെ കണ്ണ് വെട്ടിച്ച് ഇവിടെ തിരികെ എത്തിയത്. ” “ധ്രുവൻ എനിക്കും ഭയമുണ്ട്. പോലീസിനെ പേടിച്ചല്ല, പക്ഷെ നമ്മൾ എപ്പോൾ വേണമെങ്കിലും പിടിയ്ക്കപ്പെടാം. നമ്മുടെ മുഖം ഏതെങ്കിലും ക്യാമറയിൽ പതിഞ്ഞിട്ടുണ്ടാകാം. അവർ നമ്മുടെ പിറകേയെത്തും. അതിനു മുൻപ് നമുക്ക് ആനന്ദിനെ കാണണം. സമീറിന്റെ മരണം നേരം വെളുക്കുന്നതോടെ പുറത്തു വരും. മോഷണ ശ്രമമാണെന്ന് പോലീസ് കരുതുമോ? എൻ്റെ സംശയം കഴുത്തിലെ ആ മുറിവ് ഒരു സംശയത്തിന് കാരണമാകുമെന്നാണ്. മെഡിസിൻ പഠിച്ചിട്ടുള്ള ആളാണ് അത് ചെയ്തതെന്ന് നിസംശയം അവർക്കു മനസിലാകും. ഇനിയിപ്പോൾ പുഴയിൽ കിട്ടിയത് വെങ്കിടേഷിനെ…

Read More

ഹരീഷേട്ടൻ മരിച്ച വിവരം സംഗീത ആദ്യം അറിയിച്ചത് കേണൽ അദ്ദേഹത്തിനെയായിരുന്നു. കുറെ ദിവസമായി ഹരീഷേട്ടന് ആകെയൊരു വല്ലായ്മ തോന്നിയിരുന്നു. ഇന്നലെ ആശുപത്രിയിൽ അദ്ദേഹം കൂടി വരാമെന്നു പറഞ്ഞെങ്കിലും, ഒരു ടാക്സി വിളിച്ചാണ് സംഗീത ഹരീഷേട്ടനെ ആശുപത്രിയിൽ കൊണ്ട് പോയത്. ഹരീഷേട്ടന്റെ മുൻപിൽ വച്ച് അദ്ദേഹത്തോട് അവൾ സംസാരിച്ചിട്ടേയില്ല. പക്ഷെ നെഞ്ച് വേദനയുമായി ഹരീഷേട്ടൻ തളർന്നു വീണപ്പോൾ ഫ്ലാറ്റിന്റെ സെക്യൂരിറ്റിയെ വിവരം അറിയിക്കുന്നതിന് മുൻപ് അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. അങ്ങനെ ചെയ്തതിൽ പിന്നീട്‌ കുറ്റബോധം തോന്നുകയും ചെയ്തു. ഹരീഷേട്ടന്റെ മരണം വഴി താൻ സ്വതന്ത്രയാകുമെന്ന് അദ്ദേഹത്തെ വിളിച്ചറിയിച്ചത് പോലെ.  അദ്ദേഹം ഓടി വന്നു, കൂട്ടുകാരനായ ഡോക്ടർ മേനോനെ വിളിച്ചു വരുത്തി. ആശുപത്രിയിൽ കൊണ്ട് പോകാനായി കാറിൽ കയറ്റി. അവിടെ ചെന്നപ്പോഴേക്കും ഹരീഷേട്ടന്റെ ശരീരം തണുത്തിരുന്നു. എ സി യുടെ തണുപ്പിലും ഏട്ടന്റെ നെറ്റിയിലൂടെ വിയർപ്പൊഴുക്കി. അവസാനമായി അവളെ ഒന്ന് നോക്കി. അവളുടെ കൈകളിൽ തടവി. ഒരു ചുമ വന്നു, ശ്വാസം മുട്ടൽ പോലെ,…

Read More

ആദ്യഭാഗം  തോളിൽ നനുത്ത കരസ്പർശനമേറ്റപ്പോളാണ് ധ്രുവൻ തിരിഞ്ഞു നോക്കിയത്. മധുബാല അവന്റെ തൊട്ടടുത്ത് ഇരുന്നു. നേരം വെളുക്കാൻ തുടങ്ങിയിരുന്നു. അവനാകട്ടെ കഴിഞ്ഞ രാത്രി ഒരുപോള കണ്ണടച്ചിരുന്നില്ല.  “ധ്രുവൻ ഉറങ്ങിയില്ലേ ഇന്നലെ. ഞാൻ വേദന മറന്നു നല്ലത് പോലെ ഉറങ്ങി. കെവിൻ ചേട്ടന്റെ ഇൻജക്ഷൻ കൊണ്ട് നല്ല ഗുണമുണ്ടായി. ഞാൻ ധ്രുവന് ചായ ഉണ്ടാകട്ടെ. ” “താൻ ഇവിടെയിരിക്ക്,ഞാൻ ചായ ഉണ്ടാക്കി കൊള്ളാം. കൈ അനക്കരുതെന്നല്ലേ കെവിൻ പറഞ്ഞിരിക്കുന്നത്. തന്നെ കെവിന്റെ ആ ഡോക്ടർ സുഹൃത്തിന്റെ വീട്ടിലാക്കാം. തനിക്കിപ്പോൾ റെസ്റ്റാണ് ആവശ്യം. ” “ഡോക്ടർ സോണി കെവിൻ ചേട്ടൻ്റെ വെറും ഫ്രണ്ട് അല്ല കേട്ടോ,കെവിൻ ചേട്ടനെ ഡോക്ടർക്കു ജീവനാണ്. അവർ ഒന്നിച്ചു പഠിച്ചിരുന്നപ്പോഴേ ഇഷ്ടത്തിലായിരുന്നു. ” “ആഹാ ഡോക്ടറുടെ കൂടെ ആ വീട്ടിൽ താൻ സേഫ് ആയി. ” “പക്ഷെ നിങ്ങളെ രണ്ടു പേരെയും വിട്ടിട്ട് ഞാൻ പോകില്ലല്ലോ. ഞാൻ ഇവിടെ നിന്നോളാം. ” അവരുടെ സംഭാഷണം കേട്ട് കെവിൻ ഉറക്കത്തിൽ നിന്നും…

Read More

ഗൾഫിലെ ജീവിതം മടുത്തപ്പോഴാണ് മകൾ അമ്മുവുമൊത്തു നാട്ടിലേക്കു തിരിച്ചത്. അച്ഛനുമമ്മയുമൊത്തു തറവാട്ടിൽ കഴിയാൻ അമ്മുവിനായിരുന്നു കൂടുതൽ ഉത്സാഹം. നാട്ടിലെ പൊതുവിദ്യാലയത്തിലെ പഠനവും നാട്ടിൻപുറത്തെ ജീവിതചര്യകളും അവളെ കൂടുതൽ ഉല്ലാസവതിയാക്കി. വലിയ പറമ്പിനു നടുവിലെ വലിയൊരു ഓടിട്ട വീടും എലികളോടിക്കളിക്കുന്ന മച്ചിൻപുറവും, അദ്ധ്യാപകനായ അച്ഛൻ പലയിടത്തു നിന്നും പലപ്പോഴായി കൊണ്ട് വന്നു നട്ട ഇരുപത്തിമൂന്നിനം മാവുകളും അണ്ണാറക്കണ്ണന്മാരും, വീടിനു പുറകിലായി നട്ടുച്ചക്ക് പോലും കുളിർമ നിലനിർത്തുന്ന വലിയൊരു ആൽമരവും, സായാഹ്നത്തിലെ കുളിർകാറ്റേൽക്കുവാനായി നാലുവശത്തും കെട്ടി പൊക്കി ഇരിപ്പിട രൂപത്തിലാക്കിയ മനോഹരമായ ആൽത്തറയും, കരിയിലക്കിളികളും… എല്ലാം തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്.  പതിനേഴു വർഷം മുൻപ് ഒരു ഓയിൽ കമ്പനിയിലെ ജീവനക്കാരനായ അരവിന്ദനെ കല്യാണം കഴിച്ചു തറവാടു വിട്ടു പോകുമ്പോൾ ജീവിതം ഒരു വട്ട പൂജ്യമായി മാറുകയായിരുന്നു. അകത്തും പുറത്തും ശൂന്യത മാത്രം. ദേഹി ഒഴിഞ്ഞ ദേഹത്തിന്റെ അവസ്ഥ. പുതിയ ലോകം, പുതിയ മനുഷ്യർ. വീണ്ടും ഒന്നെയെന്നു തുടങ്ങണം. പിന്നെ പതിനേഴ് വർഷം, മുളച്ചതും തളിർത്തതും…

Read More

  ആദ്യഭാഗം  ലൈൻ കെട്ടിടത്തിലെത്തുമ്പോഴേക്കും മധു ക്ഷീണിതയായി. തോളെല്ലിന്റെ വേദന അതിഭയങ്കരമായി. കെവിൻ അവൾക്കു വേദനയ്ക്കുള്ള ഒരു ഇൻജക്ഷൻ നല്കിയപ്പോഴാണ് അവൾക്കൊന്ന് ഉറങ്ങാൻ കഴിഞ്ഞത്. ആ മുറിയിൽ ആകെയുണ്ടായിരുന്ന കട്ടിലിൽ കിടന്നു അവളുറങ്ങിയപ്പോൾ, കെവിൻ ധ്രുവന് കിടക്കാൻ വേണ്ടി തറയിൽ പുതപ്പു വിരിച്ചു.    “മധു ഉറങ്ങി. അവൾക്കു നല്ല ക്ഷീണമുണ്ട്. അവൾക്കിപ്പോൾ റെസ്റ്റാണ് ആവശ്യം. തോളെല്ലിന്റെ പൊട്ടൽ പ്രശ്നമാകും. ഈ അവസ്ഥയിൽ ആശുപത്രിയിൽ പോകാനും പറ്റില്ലല്ലോ. ”   “എന്നാലും കെവിൻ ഇൻജക്ഷൻ നൽകിയത് പ്രശ്നമാകുമോ. അതൊക്കെ ഒരു ഡോക്ടർ ചെയ്യേണ്ടതല്ലേ. ”   “പേടിയ്ക്കണ്ട, ധ്രുവൻ ഞാനും മൂന്ന് വർഷം മെഡിക്കൽ സ്റ്റുഡന്റ് ആയിരുന്നു, പൂർത്തിയാക്കിയില്ല. എന്റെ ഒരു സുഹൃത്തിന്റെ നിർദ്ദേശമനുസരിച്ചാണ് ഞാൻ ആ മരുന്ന് വാങ്ങിയത്. ”   കെവിന്റെ കൂർക്കം വലിയും മധുവിന്റെ ഞെരക്കങ്ങളും ധ്രുവനെ അസ്വസ്ഥനാക്കി, അവനെ ഉറക്കം കടാക്ഷിച്ചില്ല. അവൻ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി. പിറകിൽ ഒരു അനക്കം കേട്ടു. കെവിൻ…

Read More

  “നോക്ക് നോക്ക് നിങ്ങളുടെ അമ്മ പായസം കുടിക്കുന്നത്. രണ്ടാമത്തെ തവണയാ അടപ്രഥമൻ വാങ്ങി കുടിക്കുന്നത്. ” ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ബാലൻ തലയുയർത്തി എതിർ വശത്തെ നിരയിലിരുന്നു സദ്യ കഴിക്കുന്ന അമ്മയെ നോക്കി.  “പാവം അമ്മ !!! ഇത്തിരി കുടിച്ചോട്ടെ. വല്ലപ്പോഴും അല്ലേ പായസം കുടിക്കുന്നത്. അമ്മ വീടിനു പുറത്തിറങ്ങുന്നത് തന്നെ മാസത്തിലൊരിക്കലാണ്. അമ്മായിയുടെ മകളുടെ കല്യാണമല്ലേ. അമ്മ കുറച്ചു സന്തോഷിച്ചോട്ടെ. ബന്ധുക്കളെയൊക്കെ കണ്ട സന്തോഷമാ ആ മുഖത്ത്. ” “അഹ്, കുടിക്കട്ടെ. കുടിച്ചു ഷുഗർ കൂടിയാൽ നോക്കാൻ ഞാനുണ്ടല്ലോ. നിങ്ങളുടെ ചേട്ടനും പെങ്ങൾക്കുമൊന്നും അമ്മയെ വേണ്ടല്ലോ. ദീനം വന്നു കിടന്നാൽ ഞാൻ തന്നെ നോക്കണമല്ലോ. ” “അമ്മയ്ക്ക് അതിനു അസുഖമൊന്നുമില്ലല്ലോ. പത്തിരുപതു വർഷം മുൻപ് ബ്ലഡ് ഒന്ന് പരിശോധിച്ചപ്പോൾ ഒരു ചെറിയ വ്യത്യാസം. അന്ന് തുടങ്ങിയതാ പഞ്ചസാര കഴിക്കില്ല, കപ്പ കഴിക്കില്ല, ഉരുളക്കിഴങ്ങു കഴിക്കില്ല. എല്ലാം സ്വയം അങ്ങ് തീരുമാനിച്ചു. അല്ലാതെ അമ്മക്ക് ഒരു പ്രശ്നവും ഇല്ലെടോ. “…

Read More

”എപ്പോഴായിരുന്നു? എന്നാ പറ്റിയതാ അംബികേച്ചി ? ഇന്നലേം കൂടി ഞാൻ സുധാകരണ്ണനെ റേഷൻ കടയിൽ വച്ച് കണ്ടതാരുന്നല്ലോ, ഞങ്ങളൊന്നിച്ചാ ഓണക്കിറ്റും മേടിച്ചു മടങ്ങിയത്, പകുതി വഴി എത്തിയപ്പോൾ അണ്ണൻ തിരികെ പോയി, മണ്ണെണ്ണ കൂടി മേടിയ്ക്കണമെന്ന് പറഞ്ഞു. “ ”എന്റെ ശാരദേ, ഇന്നലെ രാത്രിയിൽ എന്റെ കയ്യിൽ നിന്നും കഞ്ഞി വാങ്ങി കുടിച്ചു പോയി കിടന്നതാ ചേട്ടൻ, രാവിലെ നോക്കിയപ്പോൾ…. “ അംബിക പൊട്ടിക്കരഞ്ഞു. ശാരദ അവരെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു. ”ഇന്നലെ പതിവില്ലാതെ കഞ്ഞിയും ചുട്ട പപ്പടവും ചമന്തിയും വേണമെന്ന് പറഞ്ഞു. ഞാനപ്പോൾ തന്നെ എല്ലാം ഉണ്ടാക്കി കൊടുത്തു. ചേട്ടനെ അറിയാല്ലോ , വാശിക്കാരനല്ലേ. ഇഷ്ടപ്പെട്ടതല്ലേ കഴിക്കൂ , ചെറുക്കനാണെങ്കിൽ ചപ്പാത്തി മതി രാത്രിയിൽ , അവൻ ജോലി ചെയ്ത് ക്ഷീണിച്ചു വരുന്നതല്ലേ, അവൻ്റിഷ്ടവും നോക്കണ്ടേ. അവനല്ലേ ഇപ്പോൾ കുടുംബം നോക്കുന്നത്. പിന്നെ ചേട്ടന് വേണ്ടി ഞാൻ ചൂടോടെ കഞ്ഞി ഉണ്ടാക്കി കൊടുത്തു. വയറു നിറഞ്ഞു സംതൃപ്തിയോടെ എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചിട്ടാ…

Read More