Author: Nisha Rose

A blogger vlogger.. N a home maker

ഓർമ വെക്കുന്ന കാലം തൊട്ട് മധുരമനോഹരമോഹങ്ങൾ മനുഷ്യരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. എന്നേ അവസാനിച്ചു പോകേണ്ടിയിരുന്ന പല ജീവനുകളും ഇന്നും ഈ ഭൂമിയിൽ നില നിൽക്കുന്നത് എന്തെങ്കിലുമൊക്കെ മോഹങ്ങൾ അവരുടെ ഉള്ളിൽ ബാക്കി കിടക്കുന്നത് കൊണ്ട് മാത്രമാണ്. മാതാപിതാക്കൾ ജോലിക്കാർ ആയിരുന്നത് കൊണ്ട് വളർന്നത് ആയകളുടേ കൂടെ ആയിരുന്നു. അടുത്ത വീട്ടിലെ കുട്ടികൾക്ക് അമ്മ എപ്പോഴും അടുത്തുണ്ടാകും. നാല് മണി പലഹാരങ്ങൾ ഉണ്ടാക്കും. ഞങ്ങൾക്കും ഇഷ്ടം പോലെ ബേക്കറി സാധനങ്ങൾ വാങ്ങി വെച്ചിരിക്കും. എങ്കിലും ജോലിയില്ലാത്ത അമ്മ ആയിരുന്നു എങ്കിൽ എന്ന് ഒരുപാട് മോഹിച്ചിട്ടുണ്ട് വളരെ ചെറുപ്പത്തിൽ. ഡാഡി ഇഷ്ടമുള്ളതെല്ലാം വാങ്ങി തരും. ഓഫീസ് ആവശ്യങ്ങൾക്കായി തിരുവനന്തപുരം പോയപ്പോൾ ഒരു കുട്ടി മുട്ട് വരെ കെട്ടുകൾ ഉള്ള ഒരു ചെരുപ്പ് ഇട്ട് കണ്ടു. മിഡി ഇടുന്നതാണ് ഡാഡിക്ക് ഇഷ്ടം. അതിന്റെ കൂടെ അത് ഭംഗി ഉണ്ടാകും എന്ന് കരുതി എനിക്ക് വേണ്ടി അത് അന്വേഷിച്ച് കുറെ നടന്നു അന്ന്. അതായിരുന്നു ഡാഡി. പക്ഷേ…

Read More

വിവാഹം ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു പറിച്ചുനടലാണ്.. ചെറുപ്പം തൊട്ടേ വെള്ളവും വളവും തന്ന് പോറ്റി പരിപാലിച്ച ഒരു ചെടിയെ മറ്റൊരു തോട്ടത്തിലേക്ക്.. അടുത്തകാലത്തായി സോഷ്യൽ മീഡിയകളിൽ ഏറ്റവും അധികം നിറഞ്ഞുനിൽക്കുന്ന ട്രോളുകൾ വിവാഹത്തെ കുറിച്ചാണ്.. പണ്ടുതൊട്ടേ ഇതൊക്കെ മനസ്സിൽ ഉണ്ടായിരുന്നിരിക്കാം.. മുഖം കാണിക്കാതെ തുറന്നു പറയാൻ അവസരങ്ങൾ കിട്ടിയത് ഇപ്പോഴാണ്.. അധികവും പുരുഷന്മാരുടെ ട്രോളുകൾ ആണ് കാണാറുള്ളത്.. പെണ്ണിന്റെ മനസ്സിലും ഉണ്ടാകാം.. തുറന്നു പറഞ്ഞാൽ ഫെമിനിസം എന്ന ലേബൽ തരുന്നതുകൊണ്ട് മൂടിവെച്ചിരിക്കുകയാവാം.. വിവാഹം എന്ന ആ  ദിവസത്തിന് വേണ്ടി  കുറച്ചു ഷോപ്പിങ്ങും ഒരുക്കങ്ങളും കഴിഞ്ഞാൽ.. ഒരു ആധിയാണ്..” നീ “യിൽ നിന്നും “നിങ്ങൾ “എന്നതിലേക്കുള്ള മാറ്റം..കിടന്നുരുണ്ടു ഉറങ്ങിയിരുന്ന കിടക്കയുടെ പകുതിക്കേ അവകാശമുള്ളൂ എന്നത് മുതൽ.. മമ്മി “ചായ”..എന്ന ആജ്ഞ വരെ എല്ലാം അടിമുടി മാറും.. കല്യാണപ്പിറ്റേന്ന് മുതൽ നമ്മുടെ വീട്ടുകാർ ഉൾപ്പെടെ എല്ലാവരും നമ്മളെ കാണുന്നത് ഉത്തരവാദിത്തബോധമുള്ള വീട്ടമ്മയായാണ്.. ആ കാര്യത്തിൽ പുതിയ തലമുറ കുറച്ചു കൂടി ഭാഗ്യം ചെയ്തവരാണ്.…

Read More

ക്രിസ്ത്യാനികളുടെ നോമ്പ് കാലം അധികവും സ്കൂൾ അവധി കാലങ്ങളിൽ ആയിരിക്കും.വേനൽ കാലവും. മാങ്ങയുടെ കാലം. ചക്കയുടെ കാലം. കശുമാങ്ങയുടെ കാലം. ഡാഡിയുടെ അമ്മയുടെ വക നാടൻ പലഹാരങ്ങളുടെ, നാടൻ കറികളുടെ കാലം. കൈയിൽ കിട്ടുന്നതെല്ലാം അമ്മക്ക് പരീക്ഷണ വസ്തുക്കൾ ആകും. എല്ലാം സൂപ്പർ ടേസ്റ്റ്. കൈപ്പുണ്യം. മാങ്ങയുടെ തന്നെ പല തരം കറികൾ. ഉപ്പിലിട്ട മാങ്ങയുടെ ചമ്മന്തി.. ഉപ്പിലിട്ട മാങ്ങ കടുകും ഉലുവയും പൊട്ടിച്ചിട്ട് വേപ്പില ചേർത്ത് മുളക്‌ പൊടിയും മല്ലിപൊടിയും ചേർത്ത് മൂപ്പിച്ച് ഉണ്ടാക്കുന്ന ആ കറി. അതൊന്ന് മതി ഒരു പ്ലേറ്റ് ചോറ് കഴിക്കാൻ. പൊതുവെ ഈ കുന്നംകുളം ഭാഗത്ത് ഓശാന ഞായറാഴ്ച്ച പള്ളികളിൽ കുർബാനക്ക് ശേഷം കഞ്ഞിയോടൊപ്പം ഒരു പ്രത്യേക തരം മാങ്ങ ഉണ്ടാകും. കോമാങ്ങാ എന്ന് വിളിക്കുന്ന ഒരു തരം മാങ്ങ ആണ് ചാലിശ്ശേരി പള്ളിയിൽ ഉപയോഗിച്ചിരുന്നത്. പറയാൻ കാരണം അന്നത്തെ കഞ്ഞിയും മാങ്ങയും എന്റെ ഭർത്താവിന്റെ വീട്ടുകാരുടെ വകയായിരുന്നു കാലങ്ങളായി. അപ്പച്ചൻ അതൊരു ആഘോഷമാക്കി…

Read More

കൊച്ചു പാത്രങ്ങളുമായി നാട് ചുറ്റി തുമ്പയും മുക്കുറ്റിയും കഷ്ടപ്പെട്ട് മത്സരിച്ച് പറിച്ചു കൊണ്ട് വരുമ്പോൾ ഡാഡി കലാപരമായി ഉണ്ടാക്കിയിരുന്ന പൂക്കളം അതാണ് ഓർമയിലെ പൂക്കാലം എന്നെന്നും

Read More

ഡാഡി വാങ്ങി തന്ന ഓണക്കോടിയിൽ തട്ടി നിന്നുപോയി എന്റെ ഓർമകളുടെ തീവണ്ടി പിന്നീട് കൊടുത്തിട്ടേയുള്ളു കിട്ടാറില്ല

Read More

വേദനിപ്പിച്ചവരുടെ ഓർമകൾ വിട്ടുകളയാൻ നിങ്ങൾക്ക് സാധിച്ചാൽ നിങ്ങളുടെ ജീവിതം വിജയിച്ചു. അവർ നിങ്ങൾക്ക് പലതിൽ ഒരു കളിപ്പാവ മാത്രം ആയിരുന്നു.

Read More

ഓണം…ആ വാക്ക് ഏത് മലയാളിയുടെയും മനസ്സ് നിറങ്ങൾ കൊണ്ട് നിറക്കുന്നതാണ്. അസൗകര്യങ്ങൾ കൂടിയപ്പോൾ പറ്റുന്ന ദിവസം ഓണം ആഘോഷിക്കാൻ തുടങ്ങി മലയാളി സമൂഹം. പണ്ട് വിദേശത്ത് അങ്ങനെ ആയിരുന്നു ഇപ്പോൾ ഇവിടെയും ക്ലബുകളിലും മറ്റും അങ്ങനെ തന്നെ. ജീവിതനിലവാരം ഉയർന്നു.. ആഘോഷങ്ങൾ കൂടി.. പക്ഷേ അടുക്കളയിൽ ഉത്രാടപാച്ചിൽ ഇല്ല. ഓണദിവസം എല്ലാ ഹോട്ടലുകളും തുറക്കുന്നു മത്സരിച്ച് ഓണസദ്യകൾ ഒരുക്കുന്നു. അതും കുട്ടികൾ കഷ്ടപ്പെട്ട് ഒരുനേരം പച്ചക്കറി സദ്യ കഴിച്ചാലായി. രാത്രി ആകുമ്പോൾ കെ ഫ് സി യു ചിക്കിങ് എല്ലാം ആളുകൾ കൊണ്ട് നിറയും. ശോഭ സിറ്റി മാളിൽ ഞാൻ കണ്ടിട്ടുണ്ട്. ഓണത്തിന് പോലും ഇരിക്കാൻ സ്ഥലമില്ല.എങ്ങനെ നാട് മാറിപ്പോയി. ഇനി ഭാവിയിൽ ഇങ്ങനെ ഒരു ആഘോഷം തന്നെ ഉണ്ടാകുമോ ആവോ 😒 എന്തായാലും ചിങ്ങം തുടങ്ങിയാൽ പറമ്പിലുള്ള ചെടികൾ ആദ്യം അറിയിക്കും. മുക്കുറ്റിയും തെച്ചിയും മന്ദാരവും എല്ലാം പൂക്കും. നാട്ടിൻപുറങ്ങളിൽ. പക്ഷേ അവിടെയും അത് പറിച്ചെടുക്കാൻ ആർക്കും നേരമില്ല. ഈ…

Read More

അമ്മ എന്ന വാക്ക് തന്നെ ബുള്ളറ്റ് പ്രൂഫ് പോലെ അല്ലേ. സംസാരിക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ ഒരു കുഞ്ഞ് എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് അതിന്റെ അമ്മക്കറിയാം. അതാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം. ആരെങ്കിലും ഇഷ്ടമില്ലാത്തത് ചെയ്താലോ പറഞ്ഞാലോ ഞാൻ എന്റെ അമ്മയോട് പറഞ്ഞുകൊടുക്കും എന്നല്ലേ ഒരു കുഞ്ഞ് ആദ്യം പറയുന്നത്. എന്ത് വന്നാലും എന്നെ സംരക്ഷിക്കാൻ എന്റെ അമ്മയുണ്ട്. അതൊരു വിശ്വാസമാണ്. ഉറപ്പാണ്. അമ്മ ജീവിച്ചിരിക്കുന്ന കാലത്തോളം മക്കൾ അമ്മയോട് പരാതി പറയും. വിഷമങ്ങൾ പങ്ക് വെക്കും. അതിന് മക്കൾ ആഗ്രഹിക്കുന്ന പോലെയുള്ള മറുപടികൾ അമ്മമാർ കൊടുക്കും. അതവരെ ആശ്വസിപ്പിക്കും. അവനെ നമുക്ക് തല്ലാട്ടോ. എന്ന് അമ്മ പറഞ്ഞാൽ കുഞ്ഞിന് സന്തോഷമായി. എനിക്കെന്ത് വന്നാലും എന്റെ അമ്മയുണ്ടല്ലോ. അതൊരു കരുത്തല്ലേ. പക്ഷേ ചിലപ്പോഴൊക്കെ ഈ കരുതൽ ഓവർ ആയി പോകാറുമുണ്ട്. സ്കൂളിൽ കുട്ടികളെ ശിക്ഷിച്ചാൽ അത് ചോദിക്കാൻ ചെല്ലുന്ന അമ്മമാർ ഉണ്ട്. എത്രയോ കൊല്ലം പരിചയമുള്ള അധ്യാപകർക്കറിയാം കുട്ടികളെ…

Read More

നിങ്ങൾ എന്നെ ബ്ലോഗ്ഗർ ആക്കി ഉറക്കമൊഴിച്ച് എഴുതിയുണ്ടാക്കിയ എം എ ഇക്കണോമിക്സിന്റെ പേപ്പർ കെട്ടുകൾ കത്തിച്ചു തീരും വരെ ഒരു ചിതയെന്ന പോലെ ഞാനത് നോക്കി നിന്നു. ആ കടലാസ്സുകഷണങ്ങൾ കത്തി നീറാതെ ചാരമായി മാറി എങ്കിലും  എന്റെ മനസ്സിലെ കനലുകൾ ജ്വലിച്ചുകൊണ്ടിരുന്നു. പുതുക്കി പണിത വീടിനുള്ളിൽ മുപ്പത് വർഷത്തോളം ഞാൻ കാത്ത് സൂക്ഷിച്ച ആ അമൂല്യനിധിക്ക് സ്ഥലമി ല്ലായിരുന്നു. അതൊക്കെ ഇപ്പോഴും ഇടുത്ത് വെക്കാൻ അമ്മക്ക് വട്ടാണ് എന്ന് മക്കൾ നിസ്സാരമായി പറഞ്ഞ് എടുത്തു കത്തിക്കൂ എന്ന് വിലയില്ലാത്ത പറയുമ്പോഴും എന്റെ ഹൃദയം നുറുങ്ങി. എത്രയോ രാത്രികളിൽ കാൽ വെള്ളത്തിൽ മുക്കി ഇരുന്നിട്ടാണ് ഉറക്കം ഒഴിവാക്കി അതെല്ലാം പഠിച്ചത്. ജോലിക്കാരായ മാതാപിതാക്കളുടെ മകൾ. കൗമാര പ്രായത്തിൽ എവിടെയോ ജോലി വേണ്ട എന്ന തോന്നൽ ഉണ്ടായെങ്കിലും എം എക്ക് പഠിച്ച കോളജ് എന്റെ ചിന്തകൾ മാറ്റിയിരുന്നു. എം ഫിൽ എന്ന ആഗ്രഹത്തേക്കാൾ മുന്നിട്ട് നിന്നത് ഐ എ എസ് എന്ന സ്വപ്നമായിരുന്നു.…

Read More