Author: Pavithra Unni

I pen my thoughts here. I am here to make a signature…

ബന്ധങ്ങൾക്ക് ഉണ്ടോ കാതൽ? Spoiler alert: കാതൽ സിനിമയെക്കുറിച്ച്… കാതൽ ദി കോർ എന്ന മമ്മൂട്ടി സിനിമ കണ്ടു. കൈകാര്യം ചെയ്ത വിഷയം കയ്യടി അർഹിക്കുന്നു. എങ്കിലും ഇതൊരു റിയലിസ്റ്റിക്കോ സിനിമാറ്റിക്കോ അല്ലാത്ത ഒരു ശ്രമമായി തോന്നി. കേരളീയ സമൂഹത്തിൽ ഒരു സ്വവർഗാനുരാഗിയുടെ plight(ദുരവസ്ഥ) നേക്കാൾ മാത്യു എന്ന പൊതുപ്രവർത്തകന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രതിസന്ധി എന്ന നിലയിലുള്ള ഒരു ട്രീറ്റ്മെന്റും അഭിനയവുമാണ് കാതലിൽ കാണാൻ സാധിച്ചത്. ഒരു ഭാവവും തെളിയാത്ത ജ്യോതികയുടെ അഭിനയം മുഴച്ചു നിന്നു. അതിനേക്കാൾ പ്ലെയിൻ ആയിപ്പോയി ജോമോളുടെ ഡബ്ബിങ്! മമ്മൂട്ടിയുടെ സ്റ്റാർഡം ഒരേസമയം സിനിമയ്ക്ക് ബലവും ദുർബലതയും പ്രദാനം ചെയ്തു. മമ്മൂട്ടി ആയത് കൊണ്ട് മാത്രമാണ് ഈ ചിത്രം ഇത്രയധികം ചർച്ച ചെയ്യപ്പെട്ടത്. മമ്മൂട്ടി ഇത് വരെ ഏറ്റെടുക്കാൻ ശ്രമിക്കാത്ത ഒരു നോൺ ബൈനറി കഥാപാത്രം എന്നത് ഒരു പുതുമ ആയിരുന്നു. എന്നാൽ മമ്മൂട്ടിയിലെ താരത്തിന്റെ നിർബന്ധം കൊണ്ടാവാം മാത്യു, തങ്കനെ പ്രണയപൂർവ്വം നോക്കുന്ന ഒരു…

Read More

Spoiler Alert : Three Of Us ഓർമകളുടെ ആകെത്തുകയാണ് ജീവിതം എന്ന് പറയാറുണ്ട്. ഭൂതകാലത്തിൽ അഭിരമിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരു ജീവിയാണ് മനുഷ്യൻ. ആ മനുഷ്യന്റെ ഏറ്റവും വലിയ വേദന ആ ഓർമ്മകൾ നഷ്ടമാകുന്നത് തന്നെയല്ലേ? ഇതളൂർന്ന് വീണ പനിനീർ ദളങ്ങൾ പോലെ ഓർമയുടെ ഏടുകൾ ഓരോന്നായി മാഞ്ഞു തുടങ്ങിയ ഷൈലജ തന്റെ ഓർമ്മകൾ മുഴുവൻ കടലെടുക്കും മുൻപേ ഒരു യാത്ര പോകുന്നു. ആ യാത്രയാണ് Three of Us. മനോഹരമായ ആ ബാല്യകൗമാരത്തിലേക്ക് ഒന്ന് കൂടി പോയി വരാൻ ഷൈലജ നമ്മളെയും ക്ഷണിക്കുന്നു. വരൂ, ഓർമ്മകളുടെ തണലിൽ ഇത്തിരിനേരം, കൃത്യമായി പറഞ്ഞാൽ ഒരു മണിക്കൂർ 39 മിനിറ്റുകൾ ഇരുന്നിട്ട് വരാം. ഡിമെൻഷ്യ രോഗിയായ ഷൈലജ ദൈനംദിന ജോലികൾ പോലും എഴുതിവച്ചു ഓർക്കേണ്ട അവസ്ഥയിലൂടെ കടന്നു പോകുന്നവളാണ്. ഇനി എത്ര കാലം കൂടി ഓർമ്മകൾ കൂടെയുണ്ടാകും എന്നറിയില്ല. ജോലിയിൽ നിന്ന് നേരത്തെ വിരമിക്കുന്നു ഷൈലജ തന്റെ കുട്ടിക്കാലവും കൗമാരവും നിറഞ്ഞ…

Read More

വിവാഹം കഴിക്കാൻ നമുക്ക് ഒരു യോഗ്യതയും ആവശ്യമില്ല, നിയമപരമായ പ്രായപൂർത്തി മാത്രം മതി. കുട്ടികളെ ‘ഉണ്ടാക്കാൻ’ അത്തരമൊരു നിബന്ധന പോലുമില്ല. എന്നാൽ നമ്മളിൽ എത്ര പേർക്ക് യോഗ്യതയുണ്ട് മാതാപിതാക്കളാകാൻ എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? സമകാലീന വാർത്തകളും സംഭവങ്ങളും കാണുമ്പോൾ ബഹുഭൂരിപക്ഷത്തിനും കുട്ടികൾ ഒരു സെക്ഷുൽ സൈഡ് എഫ്ഫക്റ്റ് മാത്രമായിരുന്നു എന്ന് തോന്നുന്നില്ലേ? കുട്ടികളെ വളർത്താൻ ആദ്യം സ്വയം വളർന്നു തീരണ്ടേ? തീരാത്ത പാരന്റിങ് ട്രോമകളുമായി ജീവിക്കുന്ന, വളർച്ച മുരടിച്ച ഈ ബൂമേഴ്സ് പേരെന്റ്സ് തലമുറയിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനുമില്ല. നിങ്ങളുടെ കുട്ടിക്കാലം,കൗമാരം, നവ യൗവനം…എങ്ങനെ കടന്നു പോയാലും നിങ്ങൾ മാതാപിതാക്കളാകാൻ തീരുമാനിക്കും മുൻപ് അതിൽ നിന്നെല്ലാം പുറത്ത് കടക്കാൻ സാധിക്കണം. കുറഞ്ഞ പക്ഷം ഒരു നല്ല പാരന്റ് ആകണം,ടോക്സിക് പാരന്റ് ആകരുത് എന്ന ചിന്തയെങ്കിലും വളർത്തി എടുക്കണം. ഇല്ലെങ്കിൽ നമ്മൾ മാതാപിതാക്കൾ ആകുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. മറ്റൊരു ആത്മാവിന് മുറിവേറ്റ മനുഷ്യനെക്കൂടി ലോകത്തിന് കൊടുക്കാം എന്നല്ലാതെ ഒരു ഫലവും ഉണ്ടാകുന്നില്ല.…

Read More

ആയുസിലെ ഓരോ പതിറ്റാണ്ടും മാറ്റങ്ങളിലൂടെ കടന്നു പോകുന്ന ശരീരവും മനസുമാണ് സ്ത്രീകൾക്ക്. ആദ്യത്തെ പത്ത് വർഷം ബാല്യമാണ്. വലിയ പരുക്കുകൾ ഇല്ലാതെ കടന്നു വരാവുന്ന ഒരേ ഒരു കാലഘട്ടം ഇതാണ്. എങ്കിലും അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകൾ പൊട്ടിക്കാനാവാതെ ഓർക്കാൻ ഇഷ്ടമില്ലാത്ത കുട്ടിക്കാലം ഉള്ളവരും ഒരുപാട് ഉണ്ടാകും. പൊരിച്ച മീനും മൊരിഞ്ഞ ദോശയും നിഷേധിക്കപ്പെടുന്ന അനുഭവങ്ങൾ ഉണ്ടല്ലോ! ഇനി അങ്ങോട്ട് ഒരു റോളർ കോസ്റ്റർ റൈഡ് ആണ്, സൂക്ഷിച്ചിരുന്നോളൂ എന്ന് ഓർമിപ്പിച്ചു കൊണ്ട് നമുക്ക് അടുത്ത പതിറ്റാണ്ടിലേക്ക് പോകാം. ഇനിയാണ് പ്രധാന നായികയുടെ വരവ്-ആർത്തവം. വയറുവേദന, കൈകാൽ വേദന, ഛർദി, തലവേദന, വിശപ്പില്ലായ്മ, ബ്ലീഡിങ്…ആഹാ ആഹാ എത്ര നല്ല ആചാരങ്ങൾ! ചില ഭാഗ്യവതികൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത ആർത്തവകാലം ഉണ്ടാകാം. ഞാൻ ദുബായ് കണ്ടിട്ടില്ല, അതുകൊണ്ട് ദുബായ് ഇല്ല എന്ന് മാത്രം പറയരുതേ! പാഡ് ഉരഞ്ഞു തുട പൊട്ടുന്നതും ബാത്രൂം സൗകര്യക്കുറവുള്ള സ്‌കൂളുകളിൽ/കോളേജുകളിൽ പാഡ് മാറ്റാനും ഡിസ്പോസ് ചെയ്യാനുമുള്ള ബുദ്ധിമുട്ടുകൾ വേറെ…പൊതു ശൗചാലയങ്ങളുടെ കാര്യം…

Read More

(Trigger Warning) ജനനം,അതിജീവനം,മരണം എന്നിങ്ങനെ പോകുന്ന ജീവിത യാത്രയിൽ സ്വയം മരണം വരിക്കാൻ സാധിക്കുന്ന ഏക ജീവി മനുഷ്യനാണ്! മറ്റു മൃഗങ്ങൾ ആത്മഹത്യ ചെയ്യാറില്ല! യുവാൽ നോഹ ഹരാരിയുടെ ‘സാപ്പിയൻസി’ ൽ പറയുന്നത്, ഭാവന എന്ന കഴിവുള്ളത് കൊണ്ടാണ് മനുഷ്യർ ഭൂമിയിലെ അഗ്രഗണ്യരായി മാറിയത് എന്നാണ്. അതായത് ഇല്ലാത്ത ഒന്നിനെ സങ്കല്പിക്കാനും അത് യാഥാർഥ്യമാക്കാനും മനുഷ്യന് കഴിയും. ഇന്നുള്ള ഓരോ കണ്ടുപിടുത്തങ്ങളും അതിന് ഉദാഹരണമാണ്. ഒരു പട്ടിക്കോ പൂച്ചയ്‌ക്കോ അതിന്റെ ജീവിതം പുനർനിർമിക്കാനുള്ള സാഹചര്യമോ കഴിവോ ഇല്ല. ഏത് നിമിഷവും പുതുക്കിപ്പണിയാൻ പറ്റുന്ന ശരീരവും മനസും ജീവിതവും ഉണ്ടായിട്ടും എന്തിനാവും മനുഷ്യർ ആത്മഹത്യ ചെയ്യുന്നത്? ഇത് വായിക്കുന്ന ആളുകളിൽ ഒരു വലിയ ഭൂരിപക്ഷം ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാം മടുത്ത് അവസാനിപ്പിക്കാൻ ആഗ്രഹിച്ചവർ ആയിരിക്കും. ആ നിമിഷത്തിൽ നിന്ന് പുറത്തുവന്നു ഇപ്പോഴും ജീവിതത്തെ വെല്ലുവിളിച്ചു ജീവിക്കുന്ന എല്ലാവർക്കും സ്നേഹം. നിങ്ങൾ ഇനി ഒരിക്കലും ജീവിതത്തോട് തോൽക്കില്ല! ആ നിമിഷത്തെ മറികടക്കാതെ മടങ്ങിയവരോട്…നിങ്ങളെ ഞങ്ങൾ…

Read More

പുതുവർഷാശംസകൾ പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടില്ല, ദേ ഓണവും കഴിഞ്ഞു പോയി! കാലമേ ഒന്ന് പതുക്കെ പോകൂ എന്ന് പറയാനാണ് തോന്നുന്നത്. മലയാളിയുടെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. അത് നാട്ടിലായാലും മറുനാട്ടിലായാലും ശരി, മലയാളി എവിടെയുണ്ടോ ഓണം അവിടെ ഉണ്ട്. കാലം മാറിയപ്പോൾ ഓണത്തിന്റെ കോലം മാറിയിട്ടുണ്ടെങ്കിലും ഇന്നും നമ്മുടെ നൊസ്റ്റാൾജിയയുടെ തുഞ്ചത്ത് തന്നെ നിൽക്കുന്നുണ്ട് ഓണക്കാലം. ഓണമായി എന്ന് എപ്പോഴാണ് നമ്മൾ തിരിച്ചറിയുന്നത്? പണ്ടായിരുന്നെങ്കിൽ അത് ഓണക്കാസറ്റുകൾ പാടിത്തുടങ്ങുമ്പോൾ ആണെന്ന് പറയണം. ഇന്നാണെങ്കിൽ ചാനൽ പരിപാടികളുടെ പ്രൊമോയിൽ ഉയർന്നു കേൾക്കുന്ന ഓണപ്പാട്ടുകളുടെ ഈണം കേൾക്കുമ്പോളാണ്. എന്നാൽ എന്റെ പ്രിയപ്പെട്ട ചില ഓണപ്പാട്ടുകളെക്കുറിച്ച് കേട്ടാലോ? പോരൂ ഓണപ്പാട്ടുകളിലൂടെ ഒന്ന് പോയി വരാം. മാവേലി നാട് വാണീടും കാലം: നമ്മളെല്ലാം പാഠപുസ്തകങ്ങളിൽ കാണാതെ പഠിച്ചു പാടിയ ഈ കവിതാശകലം തന്നെയാണ് ആദ്യം ഓർമയിൽ വരുന്നത്. കള്ളവും ചതിയും ഇല്ലാത്ത മാലോകരെല്ലാം ഒന്ന് പോലെ വാണ ആ മാവേലിനാടിനെ ഓർക്കാൻ ഈ പാട്ടിന്റെ…

Read More

തടിച്ചികൾ എല്ലാരും മടിച്ചികൾ അല്ല ഹേ! തടിച്ചികളെ കാണുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുക? അവരോട് നിങ്ങൾ എന്താണ് പറയുക? ഒരു വിഭാഗം കരുതലോടെ ആരോഗ്യം ശ്രദ്ധിക്കൂ എന്ന് ഉപദേശിക്കും. മറ്റു ചിലർ മനസ്സിൽ പുച്ഛിച്ചു കൊണ്ട് ഒന്നും മിണ്ടാതെ പോകും. ചിലരുണ്ട്, ഒന്ന് ആ തടിച്ചിയെ കുത്തി നോവിക്കാതെ പോകില്ല! ഈ മൂന്ന് വിഭാഗക്കാരെയും പല കാലങ്ങളിൽ പല തീവ്രതയിൽ കണ്ടുമുട്ടുന്നവരാണ് ഞങ്ങൾ അഥവാ തടിച്ചികൾ. എന്നാൽ കേട്ടോളൂ, നിങ്ങൾ കരുതും പോലെ മടിച്ചികൾ ആയത് കൊണ്ടല്ല ഞങ്ങൾ ഇങ്ങനെ തടിച്ചിരിക്കുന്നത്. ദേ ഇങ്ങോട്ട് നോക്കിയേ…ഈ സ്ത്രീകളുടെ ശരീരം എന്ത് കൊണ്ട് തടിക്കുന്നു, എന്ത് കൊണ്ട് അവർക്ക് തടി കുറയ്ക്കാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞു തരാം. തടി വയ്ക്കാനുള്ള കാരണങ്ങൾ: *പ്രകൃതി: പ്രകൃതി ഞങ്ങളെ ചതിച്ചതാ ആശാനെ! എന്നാലും ഞങ്ങളോട് ഇത്ര ക്രൂരത പാടില്ല! സ്ത്രീ ശരീരത്തിൽ പ്രകൃത്യാ തന്നെ ഫാറ്റ് കൂടുതലാണ്. കൂടാതെ മസിൽ മാസും കുറവാണ്.…

Read More

നെറ്റ്ഫ്ലിക്സിൽ ‘സ്‌കൂപ്’ എന്ന വെബ് സീരീസ് കാണുകയായിരുന്നു. ജിഗ്ന വോറ എന്ന യഥാർത്ഥ മാധ്യമപ്രവർത്തകയുടെ ബിഹൈൻഡ് ബാർസ് ഇൻ ബൈക്കുള: മൈ ഡേയ്സ് ഇൻ പ്രിസൺ എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഇത്. മാധ്യമപ്രവർത്തക ആയിരുന്നത് കൊണ്ട് തന്നെ എനിക്ക് കുറെ റിലേറ്റ് ചെയ്യാൻ പറ്റിയ ഒരു വെബ് സീരീസ് ആണിത്. നായിക ജാഗൃതി പാടക്, എഡിറ്റർ ഇൻ ചീഫ് ഇമ്രാൻ ഒക്കെ ഉഗ്രനാക്കിയിട്ടുണ്ട്. ഒരു ക്രൈം റിപ്പോർട്ടർ എങ്ങനെ പോലീസ്-അധോലോകബന്ധത്തിലെ ബലിയാട് ആയി എന്നും 9 മാസം ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നു എന്നും ഒക്കെ അറിയാൻ സീരീസ് കാണുക. എന്തായാലും ഒരു മസ്റ്റ് വാച്ച് സീരീസ് ആണ് ‘സ്‌കൂപ്’ പക്ഷെ ഞാൻ പറയാൻ വന്നത് അതൊന്നുമല്ല. ഏത് കരിയർ എടുത്താലും വിജയം കൈവരിക്കുക എന്നത് സ്ത്രീകൾക്ക് എളുപ്പമല്ല. പ്രത്യേകിച്ച് പുരുഷാധിപത്യം കൊടികുത്തി വാഴുന്ന മേഖലകളിൽ. സ്‌കൂപ്പിൽ കാണാൻ സാധിക്കുന്ന രണ്ട് കാര്യങ്ങൾ ഞാൻ എടുക്കുന്നു. *സ്ത്രീ വിജയിക്കുന്നെങ്കിൽ…

Read More

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പുരുഷന്റെ ജീവിതം പാമ്പും കോണിയും കളിക്ക് സമാനമാണ്. 99 ൽ ചെന്ന് പാമ്പ് വിഴുങ്ങിയാലും പിന്നെയും ജീവിതത്തിൽ കയറി പോകാൻ ഏണികൾ സുലഭമായിരിക്കും. ഒന്നോ രണ്ടോ ഒരായിരമോ തെറ്റ് സംഭവിച്ചാലും വീണ്ടും തുടക്കങ്ങൾ അവർക്ക് വേണ്ടി കാത്തിരിക്കും. സ്ത്രീകളെ നോക്കൂ-അവരുടെ ജീവിതം ജിഗ്സോ പസിൽ പോലെയാണ്. ഒരു പീസ് പോലും നഷ്ടപ്പെട്ടാൽ പിന്നെ കളിയില്ല.എല്ലാ പീസുകളും കൃത്യമായി ചേർത്ത് ഒരു മനോഹര ചിത്രം പൂർത്തിയാക്കുമ്പോൾ ആരെങ്കിലും വന്നതെല്ലാം ചിന്ന ഭിന്നമാക്കും. പിന്നെയും ഒന്നിൽ നിന്ന് തുടങ്ങണം. നിങ്ങളുടെ ജീവിതം ഏത് കളിയാണ്

Read More

ജീവിതം ചിലർക്ക് ഒരു ചുറ്റുഗോവണി പോലെയാണ്. ഇടയ്ക്ക് തല കറങ്ങിത്തിരിഞ്ഞു പോകുമെങ്കിലും മുകളിലെത്തിയേ തീരൂ! ജീവിതം ചിലർക്ക് നേരെ ചാരിവച്ചൊരു ഏണിയാണ്. നേരെ അങ്ങ് കയറിപ്പോകാം തടസങ്ങളില്ലാതെ… വേറെ ചിലർക്ക് എസ്‌ക്കലേറ്റർ പോലെ! നിന്നു കൊടുത്താൽ മതി അങ്ങെത്തിച്ചോളും. വേറെ ചിലർക്ക് പേരിന് പോലുമൊരു പടിക്കെട്ട് ഇല്ല. സ്വയം ഓരോ പടിയും പണിത് കയറണം. നിങ്ങൾക്ക് ഏത് ഗോവണിയാണ് കിട്ടിയത്?

Read More