Author: Sreekumar P K

മനസ്സിൽ കുറിച്ചിരുന്ന ചില കാര്യങ്ങൾ ഇടയ്ക്ക് അയവിറക്കുമ്പോൾ, അവ പഞ്ചേന്ദ്രിയാദികൾക്കുണ്ടാക്കുന്ന ഭാവവ്യത്യാസം ഒരു ഉപ്പ്, എരിവ്, പുളി, മധുര സമ്മിശ്രമായ നളപാകത്തിൽ കുറുക്കിയതുമായിരുന്നു. കിട്ടുന്ന സന്ദർഭങ്ങൾ ഇല്ലത്തു പോകുവാൻ പാകത്തിലാക്കലും അങ്ങനെയായി. കുഞ്ഞാർത്തി ചിറ്റയുടെ വേർപാട് യഥാസമയം അറിഞ്ഞിരുന്നെങ്കിലും വ്യത്യസ്ത കാരണങ്ങളാൽ അകുറിവി‍ണില്ല. തട്ടകത്തിൽ എട്ടുനാൾ, മസിൽ പിടുത്തത്തിൽ കൂടി. “മസിലുകൾ ചേർച്ചയോടെ നിലനിർത്തുന്നത് വൃദ്ധാവസ്ഥയിൽ വീഴ്ചകളും വേദനകളും കുറയ്ക്കുന്നു” എന്ന തത്വശാസ്ത്രം മകളുടെ ഗവേഷണത്തിൽ പെട്ടിരുന്നതായിരുന്നു. പുത്തൻ ഉടുപ്പും ചട്ടകളും, ടാപ്പിന് ഐഡൻറ്റിറ്റി കാർഡും തുടക്കത്തിലേ കരസ്ഥമാക്കി. ആ ടാപ്പ് തിങ്കളാഴ്ച തുടങ്ങിയത് — കേരളം മുഴുവൻ കാറ്റിനും മഴയ്ക്കും കീഴടങ്ങുമ്പോഴും നിശ്ചയദാർഢ്യം ഒന്നു കൊണ്ട് മാത്രം ശനിയാഴ്ചയിലേക്ക് എത്തി. ഇന്ന് ഞായർ. അയവിറക്കലിൽ, നാല് മണി അൻപത്തഞ്ച് മിനിറ്റിന് ഫോണിൽ സെറ്റ് ചെയ്തിരുന്ന അലാറം തികട്ടി. പ്രാഥമിക കൃത്യങ്ങൾ പതിവിലും കടന്ന് “ശതമാനം നൂറിലാക്കി.” പതിവിലുള്ള “കുളി പതുക്കെ” എന്ന സിദ്ധാന്തം അന്ന് അന്തം കണ്ടു. ഒരു…

Read More

ഓണംതുരുത്തുള്ള എൻ്റെ ഇല്ലത്തേയ്ക്കു ലക്ഷ്യമിട്ട് രാവിലെ 7:45 കോഴിക്കോട്ടെ വീടായ നിതാര വിട്ട് അമ്പലത്തുകുളങ്ങരയിൽ നിന്നും ബസ്സിൽ കയറി. മാവൂർ റോഡ് ബസ്സ്റ്റോപ്പിൽ 8:15 ഓടെ എത്തി, പതിവ് പോലെ മിഠായി തെരുവിന്റെ തലേ ദിവസ്സത്തെ നറുമണം ഏറ്റ് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ളാറ്റുഫോമിലെത്തി. വാട്ടർ കൂളറിൽ നിന്നുതിരും ദാഹജലം വേണ്ടുവോളം കുടിച്ച് പിറകോട്ടു നോക്കിയപ്പോൾ പരശു അവൻ്റെ സ്വതസിദ്ധശൈലിയിൽ എത്തി. ഒരു ശതമാനം കാത ദൂരത്തിൽ മാത്രം D3 എന്ന എനിക്കുള്ള ബോഗി തെക്കുഭാഗത്ത്. കയറി ഇരുപ്പുറച്ചു. റിസർവ് ചെയ്തിരിരുന്നതിനാൽ അധികപറ്റായി ആരുമില്ലായിരുന്നു. മനസ്സിൽ ഒരു happy journey കുറിച്ച് യാത്ര ആരംഭിച്ചു. ഫറൂക്കിൻ്റെ ഹൃദയത്തിലൂടെ വന്ന വന്ദേ ഭാരത് വണ്ടിയേ പരശു തൻ്റെ തലകുനിച്ച് പ്രണമിച്ചു. ”അഭ്യാസത്തേക്കാൾ ശ്രേഷ്ഠം ജ്ഞാനം, ജ്ഞാനത്തേക്കാൾ ശ്രേഷ്ഠമത്രേ ധാന്യം,  ധ്യാനത്തേക്കാൾ വിശിഷ്ടമാണ് ത്യാഗം, ത്യാഗത്തിൽ നിന്നും ശാന്തി ലഭിയ്ക്കുന്നു ” ഇത് എൻ്റെ അടുത്തിരുന്ന നാരായണേട്ടൻ്റെ മുഖമെന്ന കണ്ണാടി വായിപ്പിച്ചു.…

Read More