By രാജേന്ദ്രൻ ഇടയമ്മേൽ ഇപ്പോഴല്ലേ ഉദ്യാനത്തിലേക്കു വന്നത്? അപ്പോഴേക്കും അച്ഛൻ എന്തിനാകും ഇത്ര തിടുക്കത്തിൽ വിളിപ്പിച്ചത്? മിഥിലാപുരിയിലെ രാജകീയ ഉദ്യാനത്തിൽ നിന്നും കൊട്ടാരത്തിലേക്കു നടക്കുമ്പോഴും ഒന്നും മനസിലായിരുന്നില്ല ഊർമിളക്കും മാണ്ഡവിക്കും ശ്രുതകീർത്തിക്കും. ധാത്രിമാരുടെ പുഞ്ചിരിയിലും മൂളലുകളിലും എന്തൊക്കെയോ അവർ തിരഞ്ഞു. കുളിച്ചു കുറിക്കൂട്ടും അണിയിച്ച് സർവ്വാഭരണവിഭൂഷിതകളാക്കി ഈ നേരത്ത് ചമയിച്ചത് എന്തിനെ ന്നോർത്ത് അമ്പരന്നു ഊർമ്മിള . അമ്മയുടെ പാദം തൊട്ടു വണങ്ങി. ഒതുങ്ങി നിന്നു കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ ഈ പുതുക്കങ്ങൾ എന്താണെന്ന് ചോദിക്കണമെന്ന് അവൾക്ക് ഉണ്ടായിരുന്നു. പക്ഷേ അതു വേണ്ടി വന്നില്ല. അവളുടെ നെറുകയിൽ ഒരു ചുംബനവും കണ്ണീരിന്റെ നനവും ചാലിച്ച് അമ്മ പറഞ്ഞ വാക്കുകൾ അവളുടെ ചോദിക്കാത്ത ചോദ്യത്തിനു മറുപടിയായി. “കോസല രാജ്യത്തിന്റെ യുവറാണിയാണ് ഇനി എന്റെ മകൾ. ഇന്ദ്രനും ദേവകൾക്കും സമനായ ദശരഥ മഹാരാജാവിന്റെ പുത്രവധു. ” തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യമാണ് അമ്മ പറഞ്ഞതെന്ന് അവൾക്കു മനസിലായോ എന്തോ… ഏതായാലും അവൾ വിവാഹത്തിന്റെ…
Author: Rajendran Jp
ചാഴിച്ചുറ്റ് By രാജേന്ദ്രൻ ഇടയമ്മേൽ വിനോദേട്ടൻ മരിച്ചത്രേ. ഏറിയാൽ നാൽപ്പത് നാൽപ്പത്തിരണ്ടു വയസ്സേ വരൂ. നാട്ടിലെയും അമ്പലത്തിലെയും എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിൽക്കുന്ന ആളാണ്. നല്ല നടനും പാട്ടുകാരനുമാണ്. ഏതു രാത്രിയിലും ഇറങ്ങി നടക്കാൻ പേടിയില്ല. പോസ്റ്റാഫീസിനടുത്തുള്ള തോട്ടിൽ വീണാണത്രേ മരിച്ചത്. രാത്രി ഒറ്റയ്ക്കു വരുമ്പോൾ കണ്ണുകെട്ടി ചാഴിചുറ്റിച്ചതാണെന്ന് ശക്തൻ ബേബിച്ചൻ പറയുന്നു. എന്തായാലും കഷ്ടമായിപ്പോയി. കത്തിത്തീർന്ന ബീഡിയുടെ അവസാനത്തെ പുക വലിച്ചിരുത്തി കുറ്റിയും വലിച്ചെറിഞ്ഞ് ഒന്നു ചുമച്ചിട്ട് തലയിൽ കെട്ടിയ തോർത്ത് വലിച്ചു കുടഞ്ഞ് ബേബിച്ചൻ പട്ടടയുടെ അടുത്തേക്ക് നടന്നു. ഉണ്ണി എന്തൊക്കെയോ ചിന്തിച്ചു കയ്യാലയിൽ ഇരിപ്പു തുടർന്നു. അമ്പലത്തിലെ ചിറപ്പും ലേലവും ആണ്. ദീപാരാധന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന പ്രസന്നയുടെയും ഓമനയുടെയും ശ്യാമളയുടെയും കൂടെയാണ് അമ്മയും ഉണ്ണിയും മടങ്ങിയത്. കൂടെയുണ്ടായിരുന്ന ആണുങ്ങൾ എല്ലാവരും ഉത്പന്ന ലേലം കഴിഞ്ഞേ വരൂ. അവർ ലേലം പിടിച്ച ചേനയും കപ്പയും കോഴിയും ഒക്കെ ചുമലിലേറ്റി ആറു കടന്ന് തേലമണ്ണിപ്പടിക്കൽ വന്നു നിൽക്കും. അപ്പോഴേക്കും…
വേരറുത്തു പോകുന്നവർ By: രാജേന്ദ്രൻ ഇടയമ്മേൽ “ഹോ… എന്നാ ഒരു തണുപ്പാ… കർത്താവിന് വല്ല കുംഭത്തിലോ മീനത്തിലോ ജനിച്ചാൽ പോരാരുന്നോ… “ കമ്പിളിക്കുപ്പായത്തിൻറെ കഴുത്ത് ഒന്നുകൂടി വലിച്ചിറുക്കി കഴുത്തിന് കുറച്ചു കൂടി ചേർത്തുപിടിച്ച് ദേവസ്യാച്ചൻ പിറുപിറുത്തു. “ദൈവദോഷം പറയാതെൻ്റെ മനുഷേനേ… കർത്താവനുഗ്രഹിച്ച അടുത്ത ക്രിസ്മസ് പിള്ളാരട കൂടെ നൂസിലാണ്ടി കൂടാം..” അന്നമ്മച്ചേടത്തി കെട്ട്യോനെ ശാസിച്ചു. രണ്ടു പേരും പാതിരാ കുർബാനയും കഴിഞ്ഞ് പള്ളിയിൽ നിന്നും വരുന്ന വഴിയാണ്. മെയിൻറോഡ് വരെ കുന്നേലെ മത്തായീം പെമ്പിളേം കൂട്ടുണ്ടായിരുന്നു. മേപ്രത്തെ വീട്ടിലേക്കുള്ള വഴി തിരിയുന്നേടം മുതൽ ദേവസ്യാച്ചനും അന്നമ്മയും മാത്രമായി. രണ്ടു കുടുംബത്തും അവർ രണ്ടു ദമ്പതികൾ മാത്രമേ ഉള്ളൂ. മക്കളെല്ലാം വിദേശത്താണ്. മത്തായിയും ലില്ലിക്കുട്ടിയും അമേരിക്കയിലുള്ള മകളുടെ അടുത്ത് നിന്ന് വന്നിട്ട് രണ്ടാഴ്ച ആകുന്നതേയുള്ളൂ. അവരുടെ അമേരിക്കൻ വിശേഷങ്ങൾ കേട്ടു നടന്നു വന്നതിൻറെ റിയാക്ഷനാണ് അന്നമ്മയുടെ വാചകം എന്ന് ദേവസ്യാച്ചന് മനസിലായി. ആയ കാലം മുഴുവനും പറമ്പിൽ കഷ്ടപ്പെട്ടും പശുവിനെ വളർത്തിയും പിള്ളേരെ…
