Author: Ranjith Sarkar

Graphologist.

യഥാർത്ഥപ്രശ്നങ്ങളുടെ അടിസ്ഥാനകാരണങ്ങൾ എന്താണെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ, പരിഹാരം അറിയാവുന്നവർക്ക്‌ മുന്നിൽ മാത്രമേ പ്രശ്നങ്ങൾ അവതരിപ്പിക്കുവാനും പാടുള്ളൂ, അല്ലെങ്കിൽ അവർ ആ പ്രശ്നങ്ങൾ ആഘോഷിക്കുകയോ സങ്കീർണ്ണമാക്കുകയോ ചെയ്യപ്പെടാം. ശുഭദിനം നേരുന്നു……. 🙏

Read More

മനസ്സിന് അകത്ത് ഏൽപ്പിക്കപ്പെടുന്ന മുറിവുകളിൽ കൂടിയാണ് എല്ലാ നാശങളും സംഭവിക്കുന്നത്, അകം തിരുത്താതെ പുറം തേച്ചുമിനുക്കിയിട്ട് ഒരു കാര്യവുമില്ല. ശുഭദിനം നേരുന്നു…… 🙏

Read More

നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യമെന്നത് തന്നെ അതിന്റെ അപ്രവചനീയമായ ഒഴുക്കാണ്‌. അടുത്ത നിമിഷമോ, അടുത്ത മണിക്കൂറോ, അടുത്ത ദിവസമോ, അടുത്ത മാസമോ, അടുത്ത വർഷമോ എന്തെല്ലാം കാര്യങ്ങൾക്കാണ്‌ മാറ്റം ഉണ്ടാവുക എന്ന് നമ്മൾക്ക് പറയുവാൻ സാധിക്കുകയില്ല. ശുഭദിനം നേരുന്നു…… 🙏

Read More

മനസ്സിനേറ്റ മുറിവുകളും വെറുപ്പും പ്രതികാരവും ഒക്കെ ചിന്തിച്ച് ഇരുന്നാൽ സന്തോഷം ഒരിക്കലും ഉണ്ടാവുകയില്ല, നമ്മളുടെ മനസ്സിന്റെ മുറിവുകൾക്കുള്ള മരുന്ന് സ്നേഹവും ക്ഷമയുമാണ്, ആ മരുന്ന് നൽകുവാൻ കഴിയുന്ന ഡോക്ടർ നമ്മൾ മാത്രവുമാണ്. ശുഭദിനം നേരുന്നു…… 🙏

Read More

ഇന്ന് കാണുന്നവരെ നാളെ കാണണമെന്നില്ല, എന്നാലും പലർക്കും വാശിയാണ് വലുത്. ഒരു ചിരിയിൽ തീർക്കാവുന്ന പ്രശ്നങ്ങളും പിണക്കങ്ങളുമാണെങ്കിൽ, ഒന്ന് ചിരിച്ചേക്കുക. ഓർക്കുക, മരണത്തിനുമുന്നിൽ ആരും ചെറുതുമല്ല വലുതുമല്ല. ശുഭദിനം നേരുന്നു……. 🙏

Read More

പണത്തിന്റെ മാസ്മരിക ശക്തിയിൽ നമ്മുടെ മനസ്സിനെ പൂർണ്ണമായി തളച്ചിടാതിരിക്കുക. എത്ര ആഴമേറിയ ആത്മാർത്ഥബന്ധങ്ങൾക്കും, ബഹുമാനവും ആദരവും നൽകുന്ന രക്തബന്ധങ്ങൾക്കും വരെ വിള്ളളൽ വീഴ്ത്തുവാനും അകൽച്ച ഉണ്ടാക്കുവാനും കഴിയുന്ന അത്ഭുതപ്രതിഭാസമാണ് പണം. ശുഭദിനം നേരുന്നു……. 🙏

Read More

ജീവിതത്തിൽ അമിത സമ്മർദ്ദങ്ങൾ മേല്‍ക്കുമേല്‍ ഉണ്ടാകുന്ന ചില സന്ദർഭങ്ങൾ നമ്മളെ വല്ലാതെ തളർത്തും, അതിനുള്ള കാരണങ്ങൾ ഒന്നിനുപിറകെ ഒന്നായി കടന്നുവരുകയും ചെയ്യും, കൂടെ ഉണ്ടാകും എന്ന് കരുതിയിരുന്നവർപോലും ചിലപ്പോള്‍ നമ്മളെ മനസ്സിലാക്കാതെ അകന്നുപോകും. ശുഭദിനം നേരുന്നു…… 🙏

Read More

വിശ്വസിക്കുന്നതിൽ തെറ്റില്ല പക്ഷെ വിശ്വസിക്കുമ്പോൾ ഒരു ശ്രദ്ധ കൂടി എപ്പോഴും ഉണ്ടായിരിക്കണം കാരണം വിശ്വാസവഞ്ചന വിശ്വസിക്കുന്നവരിൽ നിന്നുംമാത്രം ഉണ്ടാകുന്ന ഒന്നാണ്. ശുഭദിനം നേരുന്നു……. 🙏

Read More

മനസ്സ് എല്ലാവരിലും ഉണ്ട്. പക്ഷെ മനസ്സിലാക്കാനുള്ള മനസ്സ് എല്ലാവരിലും ഉണ്ടായെന്ന് വരില്ല. ശുഭദിനം നേരുന്നു ….. 🙏

Read More

നമ്മളൊക്കെ ജീവിതത്തിൽ എപ്പോഴും വിജയിക്കുവാൻ മാത്രം ആഗ്രഹിക്കുന്നവരാണ്, എന്നാൽ വല്ലപ്പോഴുമൊക്കെ തോൽവി അനുഭവിക്കണം, അപ്പോഴാണ് നമ്മൾ ജീവിതത്തിന്റെ കയ്പും മധുരവും തിരിച്ചറിയുന്നത്, തോൽവി എന്നു പറയുന്നത് ജയത്തിന്റെ മറുപുറവുമാണ്. ശുഭദിനം നേരുന്നു…… 🙏

Read More