Author: Rema M.P

ആർത്തലച്ചു പെയ്യുന്ന മഴ മേൽക്കുരയിലെ ഓടിൽ തീർക്കുന്ന സംഗീതം കേട്ട് രാധ മെല്ലെ കണ്ണുകൾ തുറന്നു. പുലരാറായെന്നു തേന്നുന്നു. മുറിക്കകത്ത് നേരിയ തണുപ്പുണ്ട്. സീറോ വാൾട്ട് ബൾബിൻ്റെ വെട്ടത്തിൽ മക്കളെ നോക്കി. രണ്ടു പേരും ശാന്തരായി ഉറങ്ങുന്നു. നീങ്ങിയ പുതപ്പെടുത്ത് നന്നായി പുതപ്പിച്ച് അവരോട് ചേർന്ന് കിടന്ന് കണ്ണടയ്ക്കാൻ തുടങ്ങുമ്പോഴേക്കും ഒരാൾ ഉണർന്ന് ചിണുങ്ങാൻ തുടങ്ങി. എന്താടാ ചക്കരേ, അമ്മേടെ മുത്തിന് വിശക്കു ന്നുണ്ടോടാ? രാധ കുഞ്ഞിനെ വാരിയെടുത്ത് കൊഞ്ചിച്ചു കൊണ്ട് പാലൂട്ടാൻ തുടങ്ങി. ആർത്തിയോടെ പാൽ വലിച്ച് കുടിക്കുമ്പോഴും അവൻ ഉണ്ട കണ്ണുമിഴിച്ച അമ്മയെ നോക്കുന്നുണ്ട്. നിറഞ്ഞ മനസ്സോടെ രാധ അവൻ്റെ കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു. അപ്പോഴേക്കും മോളുണർന്ന് കരയാൻ തുടങ്ങിയിരുന്നു. അമ്മേടെ മുത്ത് ചാച്ചി ഉറങ്ങിക്കോ അമ്മ കിങ്ങിണി കുട്ടിക്ക് പാലു കൊടുക്കട്ടെ, കരയാതെ കിടക്കണം കേട്ടോ. അവൾ മുത്തിനെ താഴെ കിടത്തി കിങ്ങിണിയെ പാലൂട്ടാൻ തുടങ്ങി. രണ്ടു പേർക്കുമായി പാലു തികയുന്നുണ്ടോ എന്ന് അവൾ ആശങ്കപ്പെട്ടു.…

Read More