Author: Renju Antony

Blogger/ Vlogger/ Enterprineur/ Founder of Renju's Wardrobe & Kerala Curly Sundaries

ആദ്യഭാഗം തണൽ- പാർട്ട് 6 പടികൾ കയറിയതും സാരി കാലിൽ തട്ടി പുറകോട്ടു വീഴാൻ പോയ എന്നെ രണ്ട് കൈകൾ താങ്ങിയിരുന്നു. ആകെ നാണക്കേടു ആയല്ലോന്നു ഓർത്ത് കണ്ണടച്ച് പിടിച്ചു, പതിയെ തുറന്ന് നോക്കിയപ്പോൾ കണ്ടു പുഞ്ചിരിക്കുന്ന രണ്ട് കണ്ണുകൾ. ഒന്നും കൂടി കണ്ണ് ചിമ്മി നോക്കി. “എന്താടോ പേടിച്ച് പോയോ” എന്ന് ചോദിച്ചപ്പോൾ ആണ് സ്ഥലകാല ബോധം തിരിച്ച് വന്നത്. “എബി എന്താ ഇവിടെ” ചോദിച്ച് പോയി. മറുപടി പറയുന്നതിന് മുൻപ് മോനു പിടിച്ചതു കൊണ്ട് വീണിലല്ലോ, ഭാഗ്യമായിന്ന് പറഞ്ഞ് അമ്മ വന്ന് എന്റെ സാരി എല്ലാം പിടിച്ചിട്ടു, ‘ ഓ ഇയാളായിരുന്നോ ഇവരുടെ മോനു എന്ന്’ പതിയെ ചോദിച്ചപ്പോൾ പതിവ് ചിരി തന്നെ. ഫോട്ടോഗ്രാഫർമാർക്ക് ഞാൻ വീണ സീൻ ഒരു പെരുന്നാൾ തന്നെ സമ്മാനിച്ചു എന്ന് അവരുടെ നിൽപ്പ് കണ്ടപ്പോൾ മനസ്സിലായി, ഒരു തരത്തിൽ ബാക്കി പടികൾ കയറി, കൈയ്യിൽ പിടിക്കാൻ വന്ന എബിയുടെ കൈകൾ  ഞാൻ മനപൂർവ്വം…

Read More

ആദ്യഭാഗം വീട്ടിൽ ചെന്ന് കേറിയപ്പോൾ എല്ലാം പഴയതുപോലെ, സ്വന്തം വീട് അല്ലാത്തതുകൊണ്ട് തന്നെ വലിയ അടുപ്പം ഒന്നും തോന്നിയിട്ടില്ല, റൂമിൽ ചെന്ന് ഫ്രഷ് ആയിവന്നപ്പോൾ മമ്മ എന്റെ പ്രിയപ്പെട്ട ഡിഷെസെല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. ‘മമ്മ എത്ര കറികൾ ആണ്, എനിക്ക് എപ്പോ ഒത്തിരി കറി കണ്ടാൽ കഴിക്കാൻ പറ്റില്ല’ തമാശയായി പറഞ്ഞതു ആണെങ്കിലും മമ്മക്കു വിഷമം ആയി, കണ്ണ് നിറഞ്ഞു. ‘ഞാൻ ചുമ്മാ പറഞ്ഞതാ മമ്മ ഇതു മുഴുവൻ കഴിച്ചിട്ടേ എനിക്കുന്നുള്ളു പോരെ ‘ എന്ന് ചോദിച്ചപ്പോൾ മുഖം തെളിഞ്ഞു. നന്നായി ഭഷണം കഴിക്കണം, കുറച്ചു കൂടി വണ്ണം വെക്കണം എന്നൊക്കെ മമ്മ പറയുന്നുണ്ടായിരുന്നു. കുറച്ചു കഴിച്ചു എന്ന് വരുത്തി ഞാൻ എണിറ്റു. മമ്മ ഞാൻ കിടക്കട്ടേന്ന് ചോദിച്ചപ്പോൾ ജോക്കുട്ടൻ പറഞ്ഞു അളിയൻ വിളിക്കുമെന്ന് പറഞ്ഞിരുന്നു ചേച്ചീ പെണ്ണെന്നു, നീ സംസാരിച്ചാൽ മതിയെന്നു പറഞ്ഞു ഞാൻ റൂമിലോട്ടു പോകാൻ എഴുന്നേറ്റു, ആപ്പോ മമ്മ പറഞ്ഞു, അവര് നാളെ നിന്നെ കാണാൻവരുന്നുണ്ട്, ഈ…

Read More

ആദ്യഭാഗം വൈകിട്ട് മമ്മ പറഞ്ഞു കല്യാണം ഡിസംബർ 26 നടത്താമെന്ന് അവര് പറഞ്ഞു, ഇനി രണ്ട് മാസമില്ല, മോള് അയച്ച് തന്ന പൈസയിൽ കുറച്ച് മാറ്റി വെച്ച് മമ്മ ഒരു ചിട്ടിയിൽ ചേർന്നിട്ടുണ്ട്, അത് എടുക്കാം, ബാക്കി ഒക്കെ ഉള്ളത് പോലെ എന്ന് പറയുമ്പോൾ മമ്മയുടെ ശബ്ദം ഇടറി, ഡാഡി ഉണ്ടെങ്കിൽ എങ്ങനെ നടത്തേണ്ട കല്യാണമാകണന്ന് ഓർത്താവാം. മോള് ഡിസംബർ ആദ്യം ലീവ് പറയണം, ഒന്നും ഓർത്ത് വിഷമിക്കണ്ടാട്ടോ. ഇല്ല, എനിക്ക് വിഷമമോന്നും ഇല്ലാന്ന് പറഞ്ഞ് ഫോൺ വെച്ചു, എന്തോ എനിക്ക് കണ്ണ് നിറയുന്നുണ്ടായിരുന്നു. രാവിലെ ആള് പതിവ് സ്ഥലത്ത് തന്നെയുണ്ടായിരുന്നു, കണ്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും അടുത്ത് ചെന്ന് പറഞ്ഞു, “എന്റെ കല്യാണമാണ്, ഇനി ഇങ്ങനെ എന്നെ നോക്കി നിൽക്കരുത്” ആളുടെ മുഖത്ത് എന്ത് ഭാവമാണെന്ന് മനസ്സിലായില്ല. ‘congratulations’ അത്ര പറഞ്ഞ് തിരിഞ്ഞ് പോലും നോക്കാതെ വണ്ടിയിൽ കയറുന്നത് കണ്ടു. മനസ്സിൽ എന്തോ വലിയ വിഷമം വന്നിട്ടും അത് പുറത്ത് കാണിക്കാതെ…

Read More

ആദ്യഭാഗം എന്തോ അപ്പോൾ അങ്ങനെ പറയാൻ ആണ് തോന്നിയത്, റൂമിൽ എത്തി ആലോചിച്ചപ്പോൾ പറയണ്ടായിരുന്നു എന്ന് തോന്നി, പിന്നെ ഓർത്തു അയാൾ എനിക്ക് ആരും അല്ല, ഞാനെന്തിന് ഇനി അത് ആലോചിക്കുന്നതെന്ന്. മമ്മയെ വിളിച്ചപ്പോൾ മമ്മ നല്ല സന്തോഷത്തിൽ ആയിരുന്നു, കഴിഞ്ഞ വർഷം കല്യാണമാലോചിച്ച് വന്നവർ പിന്നെയും വന്നു ഈ ഡിസംബറിൽ നടത്താമോന്ന് ചോദിച്ചു, കഴിഞ്ഞ വർഷം അവര് വന്നപ്പോൾ തന്നെ ഞാൻ വേണ്ടാന്ന് പറഞ്ഞതല്ലേ മമ്മ, പിന്നെ എന്താ വീണ്ടും വന്നത് എന്ന് കുറച്ച് കനത്തിൽ ആണ് ചോദിച്ചത്. മേളേ നിനക്ക് ഇരുപത്തിയേഴ് വയസ്സ് ആയി, ഇനിയും നീണ്ടു പോയാൽ ഇപ്പോ വരുന്ന പോലെ ആലോചനകൾ പോലും വരില്ല, നിനക്ക് ഒരു കൂട്ട് വേണ്ടേ എന്ന് ചോദിച്ചപ്പോളേക്കും മമ്മ കരഞ്ഞ് തുടങ്ങിയിരുന്നു. അല്ലെങ്കിലും മമ്മയുടെ കണ്ണ് നിറയുന്നത് മാത്രം എനിക്ക് സഹിക്കാൻ പറ്റില്ല, എന്തെങ്കിലും ചെയ്യാൻ പറഞ്ഞപ്പോൾ മമ്മക്ക് അവേശമായി, കഴിഞ്ഞ വർഷം നിന്നെ അവർക്ക് അറിയാമെന്നും ഞങ്ങൾക്ക് മോളേ…

Read More

ആദ്യഭാഗം സ്വപ്നത്തിൽ എന്ന പോലെ ബലിഷ്ടമായ കൈകളിൽ എന്നെ കോരി എടുക്കുന്നതും, ആ നെഞ്ചിടിപ്പിന്റെ വേഗതയും അറിയുന്നുണ്ടായിരുന്നു, കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റൽ ബെഡിൽ ആയിരുന്നു, കൈയ്യിൽ ട്രിപ്പിട്ടിട്ടുണ്ട്, ഇതെങ്ങനെ ഇവിടെ എത്തി എന്നോർത്ത് ചുറ്റും നോക്കിയപ്പോൾ കണ്ടു’ താൻ എഴുന്നേറ്റോ’ എന്ന് ചോദിച്ച് അടുത്തവരുന്ന എബിയെ. ‘ക്ഷീണം കുറഞ്ഞോടോ, പേടിപ്പിച്ച് കളഞ്ഞല്ലോ താൻ, സുഖമില്ലെങ്കിൽ മരുന്ന് വാങ്ങണ്ടെന്ന് ഒക്കെ ചോദിക്കുന്നുണ്ടായിരുന്നു. ഇയാൾ എങ്ങനെ എന്നെ ഇവിടെ കൊണ്ടുവന്നു എന്ന് ആലോചിച്ചെങ്കിലും ചോദിച്ചില്ല. എന്റെ കണ്ണുകളെ സംശയം കണ്ടിട്ടാവും ‘തന്നെ രാവിലെ കാണാത്തത് കൊണ്ട് അന്വേഷിച്ച് വന്നതാ, മാഗി പോകുന്നതിന് മുൻപ് വന്നതു കൊണ്ട് തന്നെ പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ടുവരാൻ പറ്റി’ എന്ന് പറഞ്ഞു . എപ്പോ പോകാൻ പറ്റുമെന്ന് മാത്രം ചോദിച്ചു, ട്രിപ്പ് തീർന്നാൽ പോകാമെന്ന് മറുപടി കിട്ടി, പിന്നെ കണ്ണടച്ച് കിടക്കുമ്പോൾ ആള് ചോദിക്കുന്നുണ്ടായിരുന്നു, താൻ ഇങ്ങനെ കണ്ണടച്ച് ഇരുട്ടാക്കാൻ തുടങ്ങിയിട്ട് എത്ര കാലമായിന്ന്. പതിയെ കണ്ണടഞ്ഞ് പോകുമ്പോഴും കണ്ടു…

Read More

ഇന്നും രാവിലെ ഓഫീസ് ക്യാമ്പിലോട്ട് ഓടി കേറുന്നതിനിടയിൽ കണ്ടു കാറിൽ ചാരി നിന്ന് എന്നെ തന്നെ നോക്കി പുഞ്ചിരിക്കുന്ന ആ മിഴികൾ. പതിവ് പോലെ കണ്ടിട്ടും കാണാത്ത പോലെ തന്നെ വണ്ടിയിൽ കയറി. എന്ന് മുതലാണ് ആ കണ്ണുകൾ എന്നെ പിന്തുടരാൻ തുടങ്ങിയതെന്ന് അറിയില്ല. ഞാൻ ആദ്യമായി ആളെ കണ്ടത് രണ്ട്‌ വർഷങ്ങൾക്ക് മുൻപ് വിരസമായ ഒരു വെള്ളിയാഴ്ച കുർബാന കഴിഞ്ഞും പള്ളിയിലെ ഏകാന്തതയിൽ ഇരിക്കുമ്പോഴാണ്, കുറെ കാലമായി നിശബ്ദതയെ ഞാൻ വല്ലാതെ പ്രണയിക്കുന്നു, പരിഭവങ്ങൾ എല്ലാം ഈ ആറ് വർഷങ്ങൾ ആയി ദൈവത്തോടെ പല തവണ പറഞ്ഞ് കഴിഞ്ഞതു കൊണ്ട് പ്രത്യകിച്ച് പ്രാർത്ഥിക്കാനും ഒന്നും ഉണ്ടായില്ല, അടുത്ത് ആരോ വന്നിരുന്നെങ്കിലും ശ്രദ്ധിച്ചില്ല. ‘ഹലോ മാഷേ’ എന്ന വിളി കേട്ടപ്പോളാണ് തല ഉയർത്തി നോക്കിയത്, ആദ്യം കണ്ടത് പുഞ്ചിരിക്കുന്ന കണ്ണുകളും തെളിഞ്ഞ നുണക്കുഴികളും ആയിരുന്നു, പെട്ടെന്ന് മനസ്സിൽ അറിയുന്ന ആരെങ്കിലുമാണോന്ന് ആലോചിച്ചു. ഇല്ല അറിയില്ല, ‘എന്താ മാക്ഷേ ഒത്തിരി പ്രാർത്ഥിക്കാനുണ്ടെന്ന് തോന്നുന്നല്ലോ,…

Read More

തനിയെ വന്ന് ഇഷ്ടമുള്ളത് ഒക്കെ വാങ്ങി സന്തോഷത്തോടെ പോകുന്നവർ, സ്വന്തം ഇഷ്ടങ്ങൾ സ്വയം തിരിച്ചിഞ്ഞവർ, നടപ്പിലും എടുപ്പിലും കോൺഫിടൻസ് നിറഞ്ഞ് നിൽക്കുന്നവർ. മുൻപിൽ നടക്കുന്ന പുരുഷൻമാരോട് ‘ഒന്ന് നിന്നെ, ഇതെനിക്ക് ഇഷ്ടമായി, വാങ്ങണം’ എന്ന് ധൈര്യത്തോടെ പറയുന്നവർ. കൂടെ ഉള്ളവർ വാങ്ങാൻ പറഞ്ഞാലും വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കാൻ സാധിക്കാതെ കൺഫ്യൂഷൻ ആകുന്നവർ. ഒത്തിരി ഇഷ്ടത്തോടെ സാധനങ്ങൾ എടുത്ത് വെച്ച് സ്വയം അധ്വാനിച്ച പൈസ സ്വന്തം പേഴ്സിൽ നിന്ന് എടുത്ത് കൊടുത്തോട്ടെ എന്ന് കെട്ടിയോനെ വിളിച്ച് കെഞ്ചി ചോദിച്ച്, വാങ്ങണ്ട എന്ന കൽപന കേട്ട് മുഖം മങ്ങി തിരിച്ച് പോകുന്നവർ. അവരെ കുറിച്ചാണ് പറയാനുള്ളത്, ബഹുമാനവും സ്നേഹവും ഒക്കെ വേണ്ടത് തന്നെ, പക്ഷേ അതൊക്കെ സ്വന്തം കുഞ്ഞ് കുഞ്ഞ് ഇഷ്ടങ്ങൾ വരെ പണയം വെച്ചിട്ടാവരുത്. മാളു എന്നോട് അതിശയത്തോടെ അതെന്തിനാണ് അവര് കെട്ടിയോനെ വിളിച്ചത് എന്ന് ചോദിച്ചപ്പോൾ, ഞാൻ അവളോട് പറഞ്ഞതും ഇത് തന്നെ, നിന്റെ ഇഷ്ടങ്ങൾ വേറെ ആർക്കും…

Read More

ഒരു സ്ത്രീയുടെ പകൽ സ്വപ്നം ഇനി ഒരു ജൻമം ഉണ്ടെങ്കിൽ ആണായി ജനിക്കണം. യൂണിഫോമിന്റെ പുറത്ത് ഓവർക്കോട്ടും ഷാളും ഇട്ട് പുതച്ച് നടക്കുന്ന സ്കൂൾ കോളേജ് ജീവിതത്തിൽ നിന്ന് മോചനം ലഭിക്കണം. അടങ്ങി ഒതുങ്ങി നടക്കാൻ പറഞ്ഞ് ചെവിക്ക് ചുറ്റും ആയിരം ഉപദേശങ്ങൾ കേൾക്കാതെ വളരണം. നിർബന്ധിച്ച് രാവിലെ എഴുന്നേൽപ്പിച്ച് മുറ്റം അടിപ്പിക്കുന്നതിൽ നിന്നും, അടുക്കള പണി ചെയ്യിക്കുന്നതിൽ നിന്ന് രക്ഷപ്പെടണം. ‘വെറേ വീട്ടിൽ ചെന്ന് കയറേണ്ട പെണ്ണ്’ ആണെന്ന് വീട്ടുകാർ നാഴികക്ക് നാൽപത് വട്ടം പറയുന്നത് കേൾക്കാതെ ജീവിക്കണം. പ്രണയം വീട്ടിൽ അറിഞ്ഞാൽ നാട് കടത്തൽ, പഠനം നിർത്തൽ എന്നീ പരിപാടികളിൽ നിന്ന് രക്ഷപ്പെടണം. പഠനം കഴിഞ്ഞ് ജോലി കിട്ടിന്നതേ വീട്ടുകാർ പിടിച്ച് കെട്ടിക്കുന്നതിൽ നിന്നും മോചനം ലഭിക്കണം. മുപ്പതുകളിലും ബാച്ച്ലർ ലൈഫ് ആസ്വദിക്കണം. ജനിച്ച് വളർന്ന വീട്ടിൽ അതിഥി ആവാതെ, ഇഷ്ടം ഉള്ള കാലത്തോളം കഴിയണം.…

Read More