ഇന്നും രാവിലെ ഓഫീസ് ക്യാമ്പിലോട്ട് ഓടി കേറുന്നതിനിടയിൽ കണ്ടു കാറിൽ ചാരി നിന്ന് എന്നെ തന്നെ നോക്കി പുഞ്ചിരിക്കുന്ന ആ മിഴികൾ.
പതിവ് പോലെ കണ്ടിട്ടും കാണാത്ത പോലെ തന്നെ വണ്ടിയിൽ കയറി. എന്ന് മുതലാണ് ആ കണ്ണുകൾ എന്നെ പിന്തുടരാൻ തുടങ്ങിയതെന്ന് അറിയില്ല.
ഞാൻ ആദ്യമായി ആളെ കണ്ടത് രണ്ട് വർഷങ്ങൾക്ക് മുൻപ് വിരസമായ ഒരു വെള്ളിയാഴ്ച കുർബാന കഴിഞ്ഞും പള്ളിയിലെ ഏകാന്തതയിൽ ഇരിക്കുമ്പോഴാണ്, കുറെ കാലമായി നിശബ്ദതയെ ഞാൻ വല്ലാതെ പ്രണയിക്കുന്നു, പരിഭവങ്ങൾ എല്ലാം ഈ ആറ് വർഷങ്ങൾ ആയി ദൈവത്തോടെ പല തവണ പറഞ്ഞ് കഴിഞ്ഞതു കൊണ്ട് പ്രത്യകിച്ച് പ്രാർത്ഥിക്കാനും ഒന്നും ഉണ്ടായില്ല, അടുത്ത് ആരോ വന്നിരുന്നെങ്കിലും ശ്രദ്ധിച്ചില്ല.
‘ഹലോ മാഷേ’ എന്ന വിളി കേട്ടപ്പോളാണ് തല ഉയർത്തി നോക്കിയത്, ആദ്യം കണ്ടത് പുഞ്ചിരിക്കുന്ന കണ്ണുകളും തെളിഞ്ഞ നുണക്കുഴികളും ആയിരുന്നു, പെട്ടെന്ന് മനസ്സിൽ അറിയുന്ന ആരെങ്കിലുമാണോന്ന് ആലോചിച്ചു. ഇല്ല അറിയില്ല, ‘എന്താ മാക്ഷേ ഒത്തിരി പ്രാർത്ഥിക്കാനുണ്ടെന്ന് തോന്നുന്നല്ലോ, എല്ലാ വെള്ളിയാഴ്ചയും ഇവിടെ ഇരിക്കുന്നത് കാണമല്ലോ, ദൈവത്തെ ഇങ്ങനെ വിഷമിപ്പിക്കരുത് കേട്ടോ’എനിക്ക് അയാൾ എന്റെ ഏകാന്തതയുടെ സുഖത്തിലേക്ക് കയറി വന്ന ശല്യമായിട്ടാണ് തോന്നിയത്, മുഖത്ത് അത് വരുകയും ചെയ്യ്തു.
‘എടോ ഒരാൾ വന്ന് സംസാരിക്കുമ്പോൾ ഒന്ന് ചിരിച്ചെങ്കിലും കാണിക്കാം കേട്ടോ’
അത് കൂടി കേട്ടപ്പോൾ എന്തോ വല്ലാത്ത ദേഷ്യം വന്നു. ഒന്നും പറയാതെ ഇറങ്ങി നടന്നപ്പോൾ ആൾ പുറകെ ഓടി വരുന്നുണ്ടായിരുന്നു.
‘എടോ ജൂലി എന്നല്ലേ പേര്, ഞാൻ എബി ഇവിടെ എയർപോർട്ടിൽ വർക്ക് ചെയ്യുന്നു, കുറെ കാലമായി തന്നെ കാണാറുണ്ട്, ഒന്ന് പരിചയപ്പെടാമെന്ന് വെച്ചു’
എനിക്ക് എന്തോ ഒന്നും പറയാൻ തോന്നിയില്ല, അല്ലെങ്കിലും ഈ മണലാരണ്യത്തിലോട്ട് പറിച്ചു നട്ടതിൽ പിന്നെ എന്റെ പഴയ വായാടിതരം എവിടെയോ നഷ്ടമായിരുന്നു, ഇപ്പോൾ നാവ് ചലിക്കുന്നത് തന്നെ ഓഫീസിൽ മാത്രമാണ്.
‘താൻ എന്താടോ ഒന്നും മിണ്ടാത്തെ, ജൂലി ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ’
ഇയാൾക്ക് എങ്ങനെ എന്നെ അറിയാം?
‘ഭാഗ്യം അപ്പോൾ നാക്ക് അവിടെ തന്നെ ഉണ്ട് അല്ലേ’
പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല, തിരിഞ്ഞ് നടന്നു.
റൂമിൽ എത്തിൽ ബെഡിലോട്ട് വീണു, ഇപ്പോൾ അവധി ദിവസങ്ങളിൽ പള്ളിയിൽ നിന്ന് വന്നാൽ ഒരാശ്രയം കട്ടിൽ മാത്രമാണ്, ഞാൻ എത്ര മാറിയിരിക്കുന്നു, നന്നായി ഭഷണമുണ്ടാക്കി എല്ലാരെയും കഴിപ്പിക്കാൻ എന്ത് ഇഷ്ടമായിരുന്നു, ഇപ്പോൾ അടുക്കളയിൽ കയറുന്നത് തന്നെ അപൂർവ്വമാണ്, ബ്രഡ് അല്ലെങ്കിൽ കുബൂസ്, കറി വെക്കുന്നത് വല്ലപ്പോഴും മാത്രം, ചോറില്ലാതെ ഒരു ദിവസം പോലും ജീവിക്കാൻ പറ്റാത്ത ആളായിരുന്നു, കാലം വരുത്തിയ മാറ്റം.
കിടന്ന് കിടന്ന് ഉറങ്ങി പോയി, സ്വപ്നത്തിൽ ഇന്നും എത്തി നാടും വീടും കുസ്യതികളും, എഴുന്നേറ്റപ്പോൾ പിന്നെയും നഷ്ടബോധത്തിന്റെ വിങ്ങൽ മനസ്സിൽ നിറഞ്ഞു, വീട്ടിൽ വിളിച്ചപ്പോൾ മമ്മ അനിയന്റെ ഫീസിന്റെ കാര്യം ഒന്ന് കൂടി ഓർമ്മിപ്പിച്ചു, എന്തോ പൈസയുടെ കാര്യം കേട്ടപ്പോൾ പതിവ് പോലെ ദേഷ്യം വന്നു, സാലറി കിട്ടുമ്പോൾ ഇടാമെന്ന് പറഞ്ഞ് ഫോൺ വെച്ചു,
പിന്നെ അലോചിച്ചപ്പോൾ തോന്നി പാവം മമ്മ വെറെ ആരോട് പറയാനാണെന്ന്. ആറ് വർഷങ്ങൾക്ക് മുൻപ് ജോലി കണ്ടുപിടിക്കാൻ വിമാനം കയറുമ്പോൾ നഷ്ടങ്ങളുടെ പട്ടിക മാത്രമേ കൈയ്യിൽ ഉണ്ടായിരുന്നുള്ളൂ, പുതിയ ബിസിനസ്സ് തുടങ്ങാനുള്ള ഓട്ടത്തിന്റെ ഇടയിൽ ആണ് ഡാഡി പെട്ടെന്ന് ഒരു ദിവസം കുഴഞ്ഞ് വീണത്, ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ഡാഡി ഞങ്ങളെ വിട്ട് പോയിരുന്നു എന്ന് വിശ്വസിക്കാൻ പറ്റിയില്ല.
എത്ര പെട്ടെന് ആണ് കളിചിരികൾ മാത്രം ഉണ്ടായിരുന്ന വീട് ഉറങ്ങി പോയത്, ബിസിനസ്സ് ആവശ്യത്തിന് എടുത്ത ലോൺ തിരിച്ചടക്കാൻ പറഞ്ഞ് ബാങ്കുകാർ വന്നപ്പോളാണ് ലോൺ ഉണ്ടായിരുന്ന കാര്യം പോലും മമ്മ അറിയുന്നത്.
ഉണ്ടായിരുന്നതെല്ലാം വിറ്റ് വാടക വീട്ടിലോട്ട് മറുമ്പോൾ കൂടെ എന്റെ സ്വപ്നങ്ങളും കുഴിച്ച് മൂടിയിരുന്നു, അനിയന്റെ പഠനവും വാടകയും ബാക്കി കടങ്ങളും മാത്രമായിരുന്നു മനസ്സിൽ, ബന്ധുക്കൾ എല്ലാം ഞങ്ങൾ ബാധ്യതയാകുമെന്ന് പറഞ്ഞപ്പോൾ വാശി കൂടി.
മനകരുത്ത് മാത്രം കൈയ്യിൽ വെച്ച് ദുബായിൽ വന്ന് ജോലി കണ്ടുപിടിച്ചപ്പോഴേക്കും പഴയ ജൂലി മാറിയിരുന്നു, എന്നും കൂട്ടുകാരുടെ നടുക്ക് ഇരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഞാൻ എല്ലാ ബന്ധങ്ങളും മനപൂർവ്വം ഒഴിവാക്കാൻ ഫേയ്സ്ബുക്കും വാട്ട്സാപ്പും എല്ലാം ഡിലീറ്റ് ചെയ്യ്തു, അന്നത്തെ മാനസ്സികാവസ്ഥയിൽ അങ്ങനെ തോന്നി, ആകെ മിണ്ടുന്നത് ഓഫീസിലും റൂമിലുള്ള ഫിലിപ്പിനോ മാഗിയോടും അതും ആവശ്യത്തിന് മാത്രമായി.
രാവിലെ എണീറ്റപ്പോൾ പനി കോളു പോലെ തോന്നി, എന്നാലും ഓഫീസിലോട്ട് ഇറങ്ങി, ഇന്നും ഉണ്ട് ആ കണ്ണുകൾ അവിടെ, പതിവ് പോലെ കണ്ടില്ലാന്ന് നടിച്ചു, ഓഫീസിൽ ചെന്നപ്പോൾ പനി കൂടി, പനടോൾ കഴിച്ച് പിടിച്ച് നിന്നു, വൈകിട്ട് വന്ന് കട്ടിലിൽ കിടന്നത് മാത്രം ഓർമ്മയുണ്ട്.
രാവിലെ എണീക്കാൻ വയ്യാത്തതു കൊണ്ട് വരുന്നില്ലാന്ന് വിളിച്ച് പറഞ്ഞു, മരുന്ന് എടുക്കാൻ എഴുന്നേൽക്കാൻ പറ്റുന്നില്ല , മാഗി നീ ഇന്ന് പോകുന്നില്ലേന്ന് ചോദിച്ചപ്പോൾ മിണ്ടാൻ വയ്യാത്ത പോലെ.
കാളിങ് ബെൽ അടിക്കുന്നതും അവൾ വാതിൽ തുറന്ന് ആരോടോ സംസാരിക്കുന്നത് കേട്ടു. കുറച്ച് കഴിഞ്ഞപ്പോൾ എടോ മാഷേ, എന്ന് വിളിക്കുന്ന ശബ്ദം, പക്ഷെ കണ്ണുകൾ തുറക്കാൻ പറ്റുന്നുണ്ടായില്ല.
തുടരും
14 Comments
Pingback: തണൽ- പാർട്ട് 14 - By Renju Antony - കൂട്ടക്ഷരങ്ങൾ
Pingback: തണൽ- പാർട്ട് 15 അവസാന ഭാഗം - By Renju Antony - കൂട്ടക്ഷരങ്ങൾ
Pingback: തണൽ- പാർട്ട് 13 - By Renju Antony - കൂട്ടക്ഷരങ്ങൾ
Pingback: തണൽ- പാർട്ട് 11 - By Renju Antony - കൂട്ടക്ഷരങ്ങൾ
Pingback: തണൽ- പാർട്ട് 10 - By Renju Antony - കൂട്ടക്ഷരങ്ങൾ
Pingback: തണൽ- പാർട്ട് 9 - By Renju Antony - കൂട്ടക്ഷരങ്ങൾ
Pingback: തണൽ- പാർട്ട് 8 - By Renju Antony - കൂട്ടക്ഷരങ്ങൾ
Pingback: തണൽ- പാർട്ട് 7 - By Renju Antony - കൂട്ടക്ഷരങ്ങൾ
Pingback: തണൽ- പാർട്ട് 5 - By Renju Antony - കൂട്ടക്ഷരങ്ങൾ
Pingback: തണൽ- പാർട്ട് 6 - By Renju Antony - കൂട്ടക്ഷരങ്ങൾ
Pingback: തണൽ- പാർട്ട് 4 - By Renju Antony - കൂട്ടക്ഷരങ്ങൾ
Pingback: തണൽ- part 3 - By Renju Antony - കൂട്ടക്ഷരങ്ങൾ
Pingback: തണൽ- പാർട്ട് 2 - By Renju Antony - കൂട്ടക്ഷരങ്ങൾ
❤️❤️🥰