Author: sabira latheefi

അക്ഷരങ്ങളെ, വായനയെ ഇമ്മിണി വല്യ ഇഷ്ടം

വെളുത്ത പഞ്ഞി കെട്ടുകൾ പോലുള്ള മേഘങ്ങൾക്കിടയിലൂടെ ആകാശ ലോകത്തേക്ക് ചേക്കേറാൻ കൊതിക്കുകയായിരുന്നു എന്റെ ആത്മാവ്. വയ്യ കഴിവിന്റെ പരമാവധി ഈ ശരീരത്തിൽ പിടിച്ചു നിൽക്കാൻ നോക്കി.. ഇനിയും പറ്റുമെന്നു തോന്നുന്നില്ല. സ്റ്റം സെൽ ട്രാൻസ്‌പ്ലൻഷനു വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതാണ് ഞാൻ. അഡ്മിറ്റ് ആയ പിറ്റേന്ന് രാവിലെ ഹിക് മാൻ ട്യൂബ് ഇട്ടു (It is a narrow tube that is put into a vein in the chest).4ലൈൻ ഉണ്ടായിരുന്നു. ഒന്ന് ബ്ലഡ്‌ കളക്ട് ചെയ്യാനും, മറ്റൊന്ന് ആവശ്യമുള്ള സമയത്ത് ബ്ലഡ്‌, പ്ലേറ്റ് ലെറ്റസ്‌ കയറ്റാനും, മൂന്നാമത്തേത് ആന്റിബയോട്ടിക്‌ &കിമോ മെഡിസിനും, പിന്നെ ഉള്ളത് ഗ്ളൂക്കോസ് കയറ്റാനും. സ്റ്റം സെൽ ട്രാൻസ്‌പ്ലന്റേഷൻ എന്ന് പറയുന്നത് ശരീരം കീറി എന്തെങ്കിലും ഒഴിവാക്കുകയോ തുന്നി ചേർക്കുകയോ ചെയ്യുന്ന സർജറി അല്ല, മറിച്ച്  അതി ശക്തമായ കിമോ മെഡിസിൻ തന്നു ശരീരത്തെ തളർത്തിയ ശേഷം നമ്മുടെ ശരീരത്തിലേക്കു മൂലകോശങ്ങൾ ബ്ലഡ്‌ കയറ്റും…

Read More

“നിശബ്ദ സഞ്ചാരങ്ങൾ ” പേരിനു പോലും ഒരു ഭംഗിയുണ്ട്, ആരും അറിയാതെ പോയ, എന്നാൽ കേരള ചരിത്രത്തിൽ എഴുതപെടേണ്ട ഒരു കൂട്ടം പെണ്ണുങ്ങളുടെ ലോകസഞ്ചാരം. ലോകം കാണാനല്ല ദാരിദ്ര്യം കൊണ്ട് ജീവിതം വഴി മുട്ടി പോയ കുടുംബത്തെ കരക്കെത്തിക്കാൻ നടത്തിയ പെൺപ്രവാസത്തിന്റെ നേർസാക്ഷ്യം . പണ്ട് പണ്ട് പായ്കപ്പലിലും മറ്റുമായി നടത്തിയ ആൺപ്രവാസത്തിന്റെ കഥകൾ നാം ഒത്തിരി കേട്ടിട്ടുണ്ട്. എന്നാൽ അന്നത്തെ പെൺപ്രവാസത്തെ കുറിച്ച് എവിടെയെങ്കിലും എഴുതപ്പെട്ടിട്ടുണ്ടോ? അനുഗ്രഹീത എഴുത്തുകാരനായ ബെന്യാമിന്റെ മഞ്ഞ വെയിൽ മരണങ്ങൾ, ആടുജീവിതം,  പ്രവാചകന്മാരുടെ രണ്ടാം പുസ്തകം മുല്ലപ്പൂ മണമുള്ള പകലുകൾ ഇതൊക്കെ വളരെ അധികം ത്രില്ലടിച്ചു വായിച്ച പുസ്തകങ്ങളാണ്. അതുപോലൊരു കഥയായിരിക്കും ഇതും എന്ന പ്രതീക്ഷയിലാണ് തുടങ്ങിയത്. അത്രത്തോളം നമ്മെ ആകാംക്ഷഭരിതരാക്കുന്നില്ലെങ്കിലും ഇതും നല്ലൊരു വായനാനുഭവമാണ് നൽകിയത്. കേരളത്തിലെ ആദ്യകാല പെൺ പ്രവാസത്തിന്റെ അടരുകൾ തേടി ഞാനും നടക്കുകയായിരുന്നു മനു മാപ്പിളയുടെ കൂടെ, ജാനകിയുടെ കൂടെ, രാജേഷേട്ടന്റെ കൂടെ. ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പ് കുടുംബത്തിനു വേണ്ടി…

Read More

പുതിയ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുത്തു മടങ്ങുമ്പോളും പ്രതീക്ഷയുടെ  നുറുങ്ങു വെട്ടം പോലും അവളിലുണ്ടയിരുന്നില്ല.ആരു വന്നിട്ടും കാര്യമില്ല ഒന്നും ശരിയാവാൻ പോണില്ല. താനും കുടുംബവും ഇല്ലാണ്ടാവണം അപ്പോളേ ഇവരൊക്കെ കണ്ണ് തുറക്കു. പോലീസ് സ്റ്റേഷനിൽ പരാതിയുമായി പോയപ്പോ ഇതിവിടെ അല്ല. പഞ്ചായത്ത് ആണ് ഇതിനു ലൈസൻസ് കൊടുക്കുന്നത്, ലൈസൻസ് റദ്ദാക്കാനുംആക്ഷൻ എടുക്കാനും അവർക്കാണ് അധികാരം എന്ന് പറഞ്ഞു മടക്കി. പഞ്ചായത്തിലേക്ക് ഇപ്പൊ മൂന്നാമത്തെ തവണയാണ് വരുന്നത്. ഓരോ കാരണങ്ങൾ പറഞ്ഞു മടക്കി അയക്കുക എന്നല്ലാണ്ട് അവിടം വരെ ഒന്ന് വെന്ന് നോക്കാൻ കൂടി ഇവർക്കായിട്ടില്ല. പണമില്ലാത്തവൻ പിണം എന്ന ചൊല്ലവളോർത്തു. മഴ പൊടി പൊടിയായി പെയ്യുന്നുണ്ട്. നേർത്ത മഴയിൽ ഇങ്ങനെ നടക്കൽ ഒരു ശീലമായിരുന്നു പണ്ടൊക്കെ. തുള്ളി തുള്ളി പെയ്യുന്ന മഴത്തുള്ളിക്കിലുക്കത്തിൽ  ചെറുതായി ഡാൻസ് ചെയ്തു അനിയനോടൊപ്പം ആടിത്തിമർത്ത നാളുകൾ ഓർത്തപ്പോൾ അവളിലൊരു ചിരിയുണർന്നു. നേരത്തെ പെയ്ത മഴയുടെ ബാക്കി റോഡിൽ മഴക്കുഴികൾ ഒരുക്കിയിട്ടുണ്ട്. വെള്ളം നിറഞ്ഞത് കൊണ്ടു കുഴിയുടെ ആഴവും…

Read More

മോർച്ചറിയുടെ മുന്നിൽ നിൽക്കുമ്പോൾ മനസ് ചരട് പൊട്ടിയ പട്ടം പോലെ ഒരിടത്തും തങ്ങി നിൽക്കാതെ പാറി നടക്കുകയായിരുന്നു.മനസിന്റെ ഒരു ഭാഗം അവളെ കുറ്റപ്പെടുത്താൻ നോക്കുമ്പോ മറുഭാഗം വാശിയോടെ അവളെ ചേർത്തു നിർത്തി. ഇല്ല ആര് വിശ്വസിച്ചാലും അവൾ അങ്ങനെയല്ല എന്റെ മീരയെ എനിക്കറിയാം. മോർച്ചറിക്ക് പുറത്തു നല്ലൊരു ആൾക്കൂട്ടമുണ്ട്.അവന്റെയും ആളുകൾ ഉണ്ടാവുമായിരിക്കും കൂട്ടത്തിൽ. ബോഡി വിട്ടു കിട്ടാൻ ഇനിയും സമയമെടുക്കും. കണ്ണടച്ചിരുന്നു.എന്തായിരിക്കും ഇന്നലെ രാത്രി സംഭവിച്ചത്? തന്നെ സ്റ്റേഷനിലാക്കി അവൾ അങ്ങോട്ട് എന്തിനു പോയി? ആരാണവൻ?ആരോട് ചോദിക്കാൻ? എല്ലാം പറയേണ്ടവർ മണ്ണിലേക്ക് മടങ്ങാൻ ഒരുങ്ങി നിൽക്കുന്നു.ആൺ സുഹൃത്തിനോടൊപ്പം നൈറ്റ്‌ ഡ്രൈവിന് പോയ യുവതിയും യുവാവും ആക്‌സിഡന്റിൽ മരണപെട്ടു എന്ന വാർത്ത വായിക്കും വരെ ഞാനും ഒന്നും അറിഞ്ഞിരുന്നില്ലല്ലോ .ഓൺലൈൻ മീഡിയകൾ ആഘോഷിച്ച വാർത്തയിലെ അടിയിൽ വന്ന കമെന്റുകൾ.. ഒരു ഓക്കാനം വെളിയിലേക്ക് ചാടി, ഞാൻ ഇരുന്നിടത്തുനിന്നു എഴുന്നേറ്റു.ആരുടെയോ കരണം പുകയ്ക്കുന്ന ഒച്ച കേട്ടാണ് തിരിഞ്ഞു നോക്കിയത്. അടികൊണ്ടവനെ വലിച്ചു രണ്ടാളുകൾ പുറത്തേക്കു…

Read More

ഒന്ന് കോഴിക്കോട് പോയി വരുമ്പോഴേക്കും ബൈപാസ് റോഡരികിൽ മൂന്നോ നാലോ ഇടങ്ങളിലെങ്കിലും അറേബ്യൻ ഗ്രേപ്പ് ബോൾ ജ്യൂസ്‌ എന്നെഴുതി വെച്ച കുഞ്ഞു പെട്ടിക്കടയും അതിനു മേലെ ഒരു കുടയും കാണാം. വഴിയരികിൽ ആദ്യമേ റെഡി ആക്കി വെക്കുന്ന ജ്യൂസ്‌ കുടിക്കാൻ തെല്ലു പേടി ഉള്ളത് കൊണ്ടു ഇത് വരെ അതിനു ശ്രമിച്ചിട്ടില്ല. സ്വന്തമായി ഉണ്ടാക്കാൻ ശ്രമിച്ചുവെങ്കിലും ആദ്യ ശ്രമം പരാജയമായിപ്പോയി. കുടിക്കാൻ പറ്റാതെയല്ല അതിന്റെ ഒരു ടേസ്റ്റിലേക്ക് എത്തിയില്ല. ഇപ്പൊ ഇടയ്ക്കിടെ മുന്തിരി വാങ്ങി ഉണ്ടാക്കി സൂക്ഷിച്ചു വെക്കുന്നു. രണ്ടാഴ്ചയോളം ഫ്രിഡ്ജിൽ വെച്ചു സൂക്ഷിക്കാം. എന്നാൽ മൂന്നു നാല് ദിവസത്തിനപ്പുറത്തേക്ക് കടക്കില്ല അപ്പോളേക്കും കുട്ടികൾ തീർത്തു തരും. അത്രക്ക് ഇഷ്ടമാണ്. എനിക്ക് ഏറ്റവും ഇഷ്ടം അതിന്റെ ആ പർപ്പിൾ കളർ ആണ്‌. ആഹാ കാണുമ്പോ തന്നെ കുടിക്കാൻ തോന്നും. ഇതിനു നമുക്ക് ആവശ്യമുള്ള സാധനങ്ങൾ ജ്യൂസ്‌ മുന്തിരി -500gm(നല്ല കളർ ഉള്ളത് ആണെങ്കിൽ നല്ലത് ) ബ്ലാക്ക് സീഡ്‌ലസ് മുന്തിരി -250gm…

Read More

എല്ലാ മതങ്ങളിലും വ്രതാനുഷ്ഠാനമുണ്ട്. വ്യത്യസ്ത രൂപത്തിൽ ആണെന്ന് മാത്രം. ഹിന്ദുക്കൾ ശബരിമലക്ക് പോകുന്നതിനു മുന്നോടിയായും, ക്രിസ്ത്യാനികൾ പെസഹ ദിവസത്തിന് മുന്നോടിയായും നാല്പതും അമ്പതും ദിവസങ്ങളിൽ നോമ്പ് പിടിക്കുന്നു. ജൂതന്മാർ എല്ലാ ശനിയാഴ്ചയും (സാബത്തു നാൾ )നോമ്പെടുക്കുന്നുണ്ട്. അങ്ങനെ എല്ലാ സമൂഹങ്ങളിലും വ്രതം നില നിന്നിരുന്നു എന്ന് കാണാം. ചിലർക്ക് മത്സ്യ മാംസാദികൾ ഭക്ഷണത്തിൽ നിന്നൊഴിവാക്കിയാൽ മതി. അതെ സമയം ഇസ്ലാമിലെ നോമ്പിൽ പകൽ പൂർണമായും ആഹാരപാനീയങ്ങൾ ഉപേക്ഷിക്കണം. നോമ്പിനെ കുറിച്ച് വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുള്ളത് “നിങ്ങൾക്ക് മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു. നിങ്ങൾ സൂക്ഷ്മത(തഖ്വ) യുള്ളവരായി തീരാൻ.” എന്നാണ്. ഇതിൽ നിന്നും മുമ്പുള്ള സമുദായങ്ങൾക്കും നോമ്പ് ഉണ്ടായിരുന്നുവെന്നും ഉദ്ദേശം ജീവിതത്തിനു മേൽ ഒരു കണ്ട്രോൾ പവർ ഉണ്ടാകുവാനും വേണ്ടിയാണു എന്നാണ് വേദഗ്രന്ഥം പഠിപ്പിക്കുന്നത്. മനുഷ്യനു തന്റെ മനസിന്റെ മേൽ ഒരു നിയന്ത്രണം കൊണ്ട് വരാൻ സാധിക്കുക എന്നതാണ് ഉദ്ദേശം. നോമ്പ് സമയത്ത് ഉദയം മുതൽ അസ്തമയം വരെ…

Read More

ഹോസ്റ്റലിലെ അവസാന ദിവസമാണ് രാധികക്ക്. ഇനിയൊരു തിരിച്ചു വരവ് ഇങ്ങോട്ട് ഉണ്ടാവില്ല. നാട്ടിലേക്ക് അല്ലെ പോകുന്നത്. മനസ് സന്തോഷിക്കേണ്ട വേളയാണ്. ക്യാമ്പസ്‌ സെലക്ഷനിൽ ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ജോലി ഉറപ്പിച്ചിട്ടുണ്ട് അവൾ. അടുത്ത മാസം ജോയിൻ ചെയ്യാം. സന്തോഷിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിട്ടും മനസ്സിന്റെ വിങ്ങൽ മാറുന്നില്ല. ഹോസ്റ്റൽ മുറ്റത്തെ ആൽമരചുവട്ടിലിരുന്നു ഓരോരുത്തരും പോകുന്നത് നോക്കി നിന്നു. പലരും അവളുടെ അടുത്തേക്ക് വന്നു കെട്ടിപിടിച്ചു യാത്ര ചോദിച്ചു. ചിലരെങ്കിലും നേരെ വിവാഹ ജീവിതത്തിലേക്കാണ് യാത്ര തിരിക്കുന്നത്. കാറ്റിൽ ചലിക്കുന്ന മുടിയിഴകളെ മാടിയൊതുക്കി അവൾ വീണ്ടും ഹോസ്റ്റൽ ഗേറ്റിലേക്ക് നോക്കി നിന്നു. എല്ലാവരും പോയി കഴിഞ്ഞു. ഇനിയും നിന്നാൽ ട്രെയിൻ മിസ്സാവും. സാധനങ്ങൾ എല്ലാം ഇന്നലെ ഒതുക്കി വെച്ചിരുന്നു. വിഷാദം ചാലിച്ച മുഖവുമായി അവൾ ഹോസ്റ്റലിന്റെ ഒതുക്ക് കല്ലുകൾ ഇറങ്ങി. ”രാധികേ ” ഒരു പിൻവിളിയിൽ അവൾ തിരിഞ്ഞു നോക്കി. ഹോസ്റ്റൽ വാർഡൻ ബേബിച്ചേച്ചിയാണ്. ”കുട്ടിക്കൊരു കത്തുണ്ടായിരുന്നു. ഞാൻ ഇപ്പോള കണ്ടത്. സോറി..…

Read More

ഇന്ന് എന്തായാലും കഥ എഴുതി പൂർത്തിയാക്കണമെന്ന നിയ്യത്തോടെയാണ് അന്നവൾ എഴുന്നേറ്റത്. ലോക വനിതാ ദിനത്തിന്റെ ഭാഗമായി റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മൽസരമാണ്. യന്ത്രമനുഷ്യൻ എന്നാണ് വിഷയം. സുബ്ഹി നമസ്കരിച്ചു ഒരു കട്ടൻ ചായയും കുടിച്ചു എഴുതാനിരുന്നു. എന്ത് എഴുതും?? രണ്ട് ദിവസമായി ഓരോ പണിത്തിരക്കിലും ഇത് തന്നെ ആയിരുന്നു ചിന്ത. പണിക്കിടയിൽ ഓരോന്ന് ഓർത്തു വെക്കും. കോളേജിൽ പഠിക്കുമ്പോ എത്രയോ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ ശേഷം അതെല്ലാം മറന്നു. എന്റെ കെട്ടിയോനും കുട്ടികളും അത് മാത്രമായി ഒതുങ്ങി. അവരുടെ ഇഷ്ടങ്ങൾ സന്തോഷം അത് മാത്രമാണ് എന്റെ സന്തോഷം എന്ന് സ്വയം വിചാരിച്ചു. ഇടക്ക് സമയം കിട്ടുമ്പോ ഡയറിയിൽ കുറിച്ച് വെക്കുന്ന കവിതകൾ കണ്ടു ഉമ്മാക്ക് എന്തെങ്കിലും ഒക്കെ എഴുതിക്കൂടെ എന്ന് ചോദിച്ചത് മകളാണ്. അവളാണ് ഈ മത്സരത്തിൽ എന്തായാലും പങ്കെടുക്കണമെന്ന് പറഞ്ഞു പേര് കൊടുത്തത്. പെൺകുട്ടികൾക്ക് ചിലപ്പോ നമ്മളെ പെട്ടെന്ന് മനസിലാവും എന്നവൾക്ക് തോന്നി. എങ്ങനെ എഴുതിത്തുടങ്ങണമെന്ന് ആലോചിക്കുമ്പോഴാണ് സമയം…

Read More

ചെറിയൊരു പന്തൽ, എന്റെയും അവളുടെയും ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം. അവളുടെ ഉപ്പയുടെ കൈ പിടിച്ചു എന്റെ ഇണയായി സ്വീകരിച്ചു പൊരുത്തപ്പെട്ടിരിക്കുന്നു എന്ന് പറയുമ്പോ പോലും മനസ് കലങ്ങി മറിഞ്ഞു നിൽക്കുവായിരുന്നു. ആർക്കൊക്കെയോ വേണ്ടി കെട്ടിയ ഈ ജീവിത വേഷം എത്രത്തോളം മുന്നോട്ട് പോവുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. മനസു ഒരു സ്‌ഥലത്തും ഉറച്ചു നിൽക്കുന്നില്ല.ഫോട്ടോ എടുക്കാൻ ചേർത്ത് നിർത്തിയപ്പോൾ ചിരി പോലും പിണങ്ങി നിന്നു. അവളുടെ മുഖത്തും അതെ ഭാവം. ഇടക്ക് അറിയാതെ പൊടിയുന്ന മിഴിനീർ നൂലുകൾ ആ മനസ്സിലെയും വിഹ്വലതകൾ പുറം തള്ളുന്നുണ്ട്. പാവകൂത്തിലെ പാവകളാണ് ഞാനും അവളും. ചരട് വലിക്കുന്നതിനു അനുസരിച്ചാടുന്ന പാവകൾ. ബിരിയാണിയും തിന്നു എല്ലാരും പിരിഞ്ഞു, അമ്മായിയും ഉമ്മയും ഉപ്പയും മാത്രം ബാക്കിയായി. പന്തലിൽ ഉപ്പയും ഞാനും തനിച്ചായി. “മോന്റെ മനസിൽ ഇപ്പൊ എന്താണ് എന്ന് എനിക്കറിയാം. അവള് പാവമാണ്. വേദനിപ്പിക്കരുത്. ” ഞാനൊരു പാവമല്ലേ എന്ന് തിരിച്ചു ചോദിക്കണം എന്നുണ്ടായിരുന്നു. ചോദിക്കാനും പറയാനുമുള്ളതെല്ലാം വായിൽ…

Read More

എന്റെ മോൾടെ ഉപ്പാക്ക്, അസ്സലാമു അലൈക്കും വറഹ്മതുല്ലാഹ്.. എഴുത്ത് നിർത്തി ഞാൻ ചോദിച്ചു. “അല്ല ഇത്താ. ന്തിനാ ങ്ങനെ എഴുതുന്നത്, പ്രിയപ്പെട്ട ഹംസക്കാക്ക് എന്നെഴുതിയാൽ പോരെ..” “പടച്ചോനെ മോളെ ഉപ്പാനെ പേര് വിളിക്കമ്പറ്റൂല.. യ്യ് ഞാൻ പറയുണ മാതിരി എഴുതങ്ങട്ട്.” ” ന്നാ ങ്ങള് പറ ” “ങ്ങൾക്ക് അബടെ പെരുത്ത് സുഖാണ് വിചാരിക്കുണ് ” “അയ്യേ ഇതെന്ത് ഭാഷയാണ് ഞാനിങ്ങനെ ഒന്നും എഴുതില്ല ” “യ്യ് വല്യ മജിസ്‌ത്രേട് അല്ലെ ഞമ്പറയുന്നത് യ്യ് അന്റെ ബാഷ യില്ലട്ട് എയുതിക്കോ, നിക്ക് വായിച്ചനറിഞ്ഞൂടാ ബിജാരിച്ചു യ്യ് ബേണ്ടത്തതത് ഒന്നും ചേർക്കല്ലേ യ്യാണ് എയുതുന്നത് ന്റെ പുയ്യാപ്ല ക്ക് നന്നായിട്ടറിയാം.” “ഞാൻ അങ്ങനെ ചെയ്യുമോ. ങ്ങള് പറ ” ”  ങ്ങള്  ആട സുഖായിട്ടിരിക്കാൻ നമ്മള് എപ്പളും ദുആ ചെയ്യൂണ്‌ണ്ട്. നമ്മളെ പറ്റി എന്തേലും വിജാരം ങ്ങൾക്കുണ്ടോ? “വിജാരം അല്ല ഇത്താ വിചാരം” ” ന്നാ അങ്ങനെ, കൊല്ലം മൂന്ന് കയിഞ്ഞില്ലേ ങ്ങള്…

Read More