കൊച്ചു കുട്ടിയായിരിക്കുമ്പോൾ എനിക്കോർമ്മയുണ്ട്, എന്തോ കാരണത്താൽ പിണങ്ങി ചുമരിൻ്റെ ഒരു കോണിൽ രണ്ടു കൈയ്യും കൊണ്ട് മുഖം പൊത്തിപ്പിടിച്ച് നിൽക്കുന്ന എന്നെ പിതാവ് എന്തോ തമാശ പറഞ്ഞു ചിരിപ്പിക്കുകയും, പിന്തിരിപ്പിക്കുകയും ചെയ്യുന്ന രംഗം. ഞാൻ ചിരിച്ചു കൊണ്ട് പിതാവിനോടടുക്കുന്നു. കുട്ടിക്കാലത്തെ ജീവിത സാഹചര്യങ്ങൾ എങ്ങനെയെന്ന് എനിക്കറിഞ്ഞു കൂടാ….പിന്നെ കുറച്ച് വലുതായതിന് ശേഷമാണ് കഷ്ടതയുടെ ദാരിദ്രത്തിൻ്റെ നേർക്കാഴ്ച കാണാനും അനുഭവിക്കാനും കഴിഞ്ഞത്. പിതാവിന് കാര്യമായി ജോലിയൊന്നും ഇല്ലാത്ത സമയം. എങ്ങനെയൊക്കെയോ, എവിടെന്നോ മുണ്ടിൽ പൊതിഞ്ഞ് കപ്പയുമായി വീട്ടിൽ എത്തുകയും അതു തന്നെ മുന്നു നേരവും കഴിക്കുന്ന കാലത്തിലേക്ക് മാറുകയും ചെയ്യുന്ന സന്ദർഭം. അങ്ങനെ അരമുറി വയറിൽ തുടങ്ങിയ ജീവിതം. കുട്ടികളായതുകൊണ്ട് കഷ്ടത എന്താണെന്ന് അറിയില്ല. കുറെ വലുതായതിന് ശേഷമാണ് ഇത്തരം വിവരങ്ങൾ അമ്മ വഴി അറിയുന്നത്. എൻ്റെ മനസ്സിൽ തെളിയുന്ന പിതാവിനെക്കുറിച്ചുള്ള ഓർമ, ചെറുപ്പക്കാലത്ത് വീടിനോട് അടുത്തുള്ള ഒരു പുളിമരത്തിൽ കൂട്ടുകാരൊന്നിച്ച് കേറിയതും ഇറങ്ങാൻ ഞാൻ പാടുപെട്ട് ഒന്ന് താഴേക്ക് ചാടിയതും തുടയെല്ലിന്…
