Author: Mary Josey Malayil

Short story writer.

തൃശ്ശൂർ നഗരമധ്യത്തിൽ ആണ് ബഷീറിൻറെ ബേക്കറി അതിനോടു ചേർന്നു തന്നെ ബോർമയും. അവിടെ ഉണ്ടാക്കുന്ന ഒരു സാധാരണ ബണ്ണിനും വെണ്ണ ബിസ്കറ്റിനും റൊട്ടിക്കും വരെ പ്രത്യേക രുചിയാണ്. ക്രിസ്മസ്, റംസാൻ, ബക്രീദ് പോലുള്ള വിശേഷ അവസരങ്ങൾ എത്തിയാൽ പിന്നെ പറയുകയും വേണ്ട. പഴം നിറച്ചത്, ഉന്നക്കായ, ചട്ടിപ്പത്തിരി, ഇറച്ചി പത്തിരി, പൊരിച്ച പത്തിരി, മുട്ട സുനാമി, കുഞ്ഞി കലത്തപ്പം, കിണ്ണത്തപ്പം, അരിക്കടുക്ക… ഈ വക പലഹാരങ്ങൾ തിന്നാൽ കൈ വരെ കടിച്ചു പോകും. ഈ സമയത്ത് ബേക്കറിയിൽ തിരക്കോട് തിരക്ക് ആയിരിക്കും. അങ്ങനെ ഒരു ക്രിസ്മസ് കാലം എത്തി. അനിയന്ത്രിതമായ തിരക്കുള്ള സമയങ്ങളിൽ മാത്രം ബഷീറിൻറെ വാപ്പച്ചി കൂടെ കടയിലെത്തും. ഒരു ക്രിസ്മസ് തലേന്ന് വാപ്പച്ചിയും മോനും കൂടി കടപൂട്ടി നഗരത്തിൽ നിന്ന് 20 കിലോമീറ്റർ ദൂരെ ഉൾപ്രദേശത്തുള്ള വീട്ടിലേക്ക്  പുറപ്പെട്ടു. പിറ്റേ ദിവസം ക്രിസ്തുമസ്. ജോലിക്കാർക്ക് അടക്കം കടക്കും എല്ലാവർക്കും അവധി കൊടുത്തിരിക്കുകയാണ്. ജോലിക്കാരിൽ അധികവും ക്രിസ്ത്യാനികളാണ്. മാത്രവുമല്ല ഒരു…

Read More

വനിതാദിനം– മാർച്ച് 8 2024. അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്ന സന്ദർഭത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വനിതകളെ     ഓർക്കാതെയിരിക്കുന്നതെങ്ങനെ?   ലോകത്തിലെ എല്ലാ വനിതകൾക്കും ആയി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. 1911 ൽ  ആസട്രിയയിലും ഡെൻമാർക്കിലും ജർമനിയിലും സ്വിറ്റ്സർലൻഡിലുമാണ്   ലോക വനിതാ ദിനം ആദ്യമായി ആഘോഷിച്ചത്. 1975 ൽ  ഐക്യരാഷ്ട്രസഭ ലോക വനിതാ ദിനത്തെ അംഗീകരിച്ചു. ഈ വനിതാദിനത്തിൽ ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് എൻറെ സഹപാഠിയും ഇഷ്ട നടിയുമായ കാർത്തികയെക്കുറിച്ചാണ്. ഓൾ സെയിന്റ്സ്  കോളേജിൽ ബികോമിന് എൻറെ സഹപാഠിയായിരുന്ന ഈ കുട്ടിയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് അവിചാരിതമായി ഓണാഘോഷത്തോടനുബന്ധിച്ച് ശ്രീ കാർത്തിക തിരുനാൾ തിയേറ്ററിൽ നടന്നിരുന്ന ഒരു നാടോടിനൃത്തം കണ്ടതു മുതലാണ്. “അങ്കണതൈമാവിൽനിന്നാദ്യത്തെ പഴം വീഴ്കെ ”…….. വൈലോപ്പിള്ളിയുടെ  ‘മാമ്പഴം’, ആ കവിതയായിരുന്നു നാടോടിനൃത്തം ആയി സുനന്ദ നായർ എന്ന കാർത്തിക അവതരിപ്പിച്ചത്. സുനന്ദയുടെ നൃത്തം ആസ്വദിച്ച് വിഷാദമൂകമായി ഇരുന്നിരുന്ന സദസ്യരെ ഒന്നടങ്കം ആരും…

Read More

കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തില്‍ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ക്ഷേത്രമാണ് ആറ്റുകാല്‍ ശ്രീഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥലത്ത് നിലകൊള്ളുന്നു. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ‘ആറ്റുകാലമ്മ’ എന്നറിയപ്പെടുന്നത്. എന്നാല്‍ കണ്ണകി, അന്നപൂര്‍ണേശ്വരി ഭാവങ്ങളിലും സങ്കല്‍പ്പിക്കാറുണ്ട്. ചിരപുരാതനമായ ഈ ക്ഷേത്രം ‘സ്ത്രീകളുടെ ശബരിമല’ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ് ‘പൊങ്കാല മഹോത്സവം’. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാല്‍ പൊങ്കാല കണക്കാക്കപ്പെടുന്നത്. കുംഭമാസത്തില്‍ കാര്‍ത്തിക നാളില്‍ ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളില്‍ പ്രധാനം പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്. അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. പൊങ്കാല ഇട്ടാല്‍ ആപത്തുകള്‍ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും ഒടുവില്‍…

Read More

ഹൈദരാബാദ് എന്നാൽ  റാമോജി റാവു ഫിലിം സിറ്റി ഉള്ള സ്ഥലം എന്നത് മാത്രമായിരുന്നു എനിക്ക് ഈ സിറ്റിയെ കുറിച്ചുള്ള അറിവ്. എന്നാൽ ‘പ്രേമലു’ കണ്ടതോടെയാണ് ആ സിറ്റി ഇത്ര  മനോഹരമാണോ  എന്ന ചിന്ത വന്നത്. അയാം ഫാളിങ് ഫോർ യു(I’m falling for u)എന്ന നായികയുടെ നായകനോട് ഉള്ള ഡയലോഗ്- പ്രണയം തുറന്നു പറയുമ്പോൾ ‘ഇങ്ങനെയൊന്നും പറഞ്ഞാൽ അവനു മനസ്സിലാകില്ല. അത്രയ്ക്ക് ഇംഗ്ലീഷ് ഒന്നും അവന് അറിഞ്ഞുകൂടാ’ എന്ന് പറയുന്ന നായകന്റെ സുഹൃത്തിന്റെ കമൻറ്…. തീയറ്റർ ഒന്നടങ്കം കൈയടിച്ചു ചിരിച്ചു.😀😀😀😀 ‘ബെസ്റ്റി ‘ ,  ‘ബ്രേക്ക് അപ്പായി’, ‘റിലേഷൻഷിപ്പിലാണ്’…. അങ്ങനെ ഒരുപാട് “Gen. Z വാക്കുകൾ ഞാനുൾപ്പെടുന്ന ബേബി ബൂമേഴ്‌സ്  ആദ്യമായി കേൾക്കുന്നു. അങ്ങനെ പല പുതിയ വാക്കുകളും പഠിക്കാനൊത്തു. 😜 മറ്റ് Gen. Z സിനിമകളിൽ നിന്ന് വ്യത്യസ്തമായി നായകൻ   വാ തുറന്നു സംസാരിക്കുന്നത് വലിയൊരു അനുഗ്രഹമായി. പിന്നെ ഇരുട്ടത്തു കൂടി നീങ്ങുന്ന സീനുകളും അധികം ഇല്ല എന്നതും ആശ്വാസം.…

Read More

         ലോകത്തിലെ പഴയ മതങ്ങളിലൊന്നാണ് ഹിന്ദുമതം. ഇന്ത്യയിലെയും നേപ്പാളിലെയും മുഖ്യമതം ഇതുതന്നെ. ഹിന്ദുമതം ഏതെങ്കിലും ഒരു പ്രവാചകൻ്റെ സൃഷ്ടിയല്ല. ഒരു സമൂഹത്തിലെ വിശ്വാസാചാരങ്ങളുടെ ആകത്തുകയാണ്.  ഒരു ഇന്ത്യൻ സനാതനധർമ്മം അല്ലെങ്കിൽ ഒരു ജീവിതരീതിയാണ് ഹിന്ദുമതം. പഴയ പുസ്തകങ്ങളിൽ ഹിന്ദു എന്നൊരു വാക്കുതന്നെയില്ല. ആരെയും നിയന്ത്രിക്കാൻ ഒരു സംവിധാനവുമില്ല. ഹിന്ദുക്കൾ പൊതുവെ ഈശ്വരനിൽ വിശ്വസിക്കുന്നു. എന്നാൽ ഈശ്വരസങ്കല്പത്തിനു സ്ഥാനമില്ലാത്ത അദ്വൈതസിദ്ധാന്തവും ഈ മതത്തിലെ ദർശനമായി വളർന്നിട്ടുണ്ട്. നിരീശ്വരവാദികളും പഴയ കാലം മുതൽ ഹിന്ദു സമൂഹത്തിൽ ഉണ്ടായിരുന്നു. ഹിന്ദുക്കൾക്ക് അനേകം ദേവീദേവന്മാരുണ്ട്. അവരുടെ എണ്ണം മുപ്പത്തിമുക്കോടി (33 കോടി)യാണ്.           രാമൻ ഹിന്ദുമതത്തിലെ ഒരു കേന്ദ്രവ്യക്തിയാണ്. ധീരതക്കും, അറിവിനും ശക്തിക്കും പേരുകേട്ടയാൾ, നീതിയുടെ പര്യായം, നല്ല ഭരണം കാഴ്ചവെച്ച രാജാവു് . രാമനെ ഹിന്ദുക്കൾ വ്യാപകമായി ആരാധിക്കുന്നു ശ്രീരാമൻ്റെ കഥ വ്യത്യസ്തദേശങ്ങളിലും, വ്യത്യസ്ത കാലങ്ങളിലും, വായ്മൊഴിയായും വരമൊഴിയായും പ്രചരിച്ചിരുന്നു. പലരും യഥാർത്ഥ കഥയെ മാറ്റിമറിച്ചു. ആ…

Read More

1960-കളിൽ ആണ്. പള്ളിയുടെ കുടികിടപ്പ് ആയി കിട്ടിയ 3 സെൻറിൽ താമസിക്കുന്ന 50 വയസ്സോളം പ്രായമുള്ള ശലോമി; ആ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. നാട്ടിലെ സമ്പന്ന കുടുംബങ്ങളിൽ ഒക്കെ പുറം പണികൾ ചെയ്താണ് ഉപജീവനം നടത്തിപ്പോന്നിരുന്നത്. പൊക്കം കുറഞ്ഞ  കരിവീ ട്ടി നിറത്തിലുള്ള ശലോമിയ്ക്ക് നല്ല മുഖലക്ഷണം ഒക്കെ ഉണ്ട്. എപ്പോഴും മുറുക്കാൻ വായിലിട്ടു മുറുക്കി നല്ല ചുമ ചുമാന്നിരിക്കും നാക്കും വായും ചുണ്ടും. കളവോ ചതിയോ സ്വഭാവദൂഷ്യമോ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ ശലോമി എല്ലാ വീട്ടിലും സ്വീകാര്യയാണ്. മാത്രവുമല്ല അവർ നല്ല ഒരു അധ്വാനി ആണ്. മടി കൂടാതെ ഏൽപ്പിച്ച ജോലികൾ ആത്മാർത്ഥതയോടെ ചെയ്യും.  മുറ്റം അടിക്കണോ, വെള്ളം കോരണോ, രണ്ടും മൂന്നും തേങ്ങ പൊതിച്ച്, ചിരകി, ഒറ്റയടിക്ക് അമ്മിക്കല്ലിൽ വെണ്ണ പോലെ അരച്ച് എടുക്കണോ, അരിയും ഉഴുന്നും കല്ലിൽ ആട്ടണോ,  മുളകും മല്ലിയും ഉരലിൽ ഇട്ട് ഇടിക്കണോ… എന്ന് വേണ്ട എന്ത് ജോലിയും ചെയ്യും. വിശപ്പിന്  കുറച്ചു ഭക്ഷണവും ചെറിയ…

Read More

നോവൽ  *കൈവണ്ടി* – മേനംകുളം ശിവപ്രസാദ് പുസ്തകാസ്വാദനം ✍️മേരി ജോസി മലയിൽ ഞാൻ ഒരിക്കൽ  എന്റെ ഒരു സുഹൃത്തിന്റെ എറണാകുളത്തുള്ള ചങ്ങമ്പുഴ പാർക്കിൽ വച്ച് നടത്തിയ പുസ്തക പ്രകാശനത്തിൽ പങ്കെടുക്കുകയുണ്ടായി. പല എഴുത്തുകാരേയും പ്രഗൽഭരേയും  പരിചയപ്പെടാനുള്ള അവസരം ആയിട്ടാണ് ഞാൻ അതിനെ കണക്കാക്കുന്നത്. പ്രൗഢഗംഭീരമായ പ്രകാശനചടങ്ങും സൽക്കാരവും കഴിഞ്ഞപ്പോൾ എഴുത്തുകാരികൾ ഒക്കെ പരസ്പരം പരിചയപ്പെടാൻ തുടങ്ങി. എന്റെ സുഹൃത്ത് നമ്മുടെ ‘മലയാളി മനസ്സി’ന്റെ നർമ്മകഥ എഴുത്തുകാരി മേരിജോസിയാണിത് എന്ന് പറഞ്ഞ് എന്നെ പലരെയും പരിചയപ്പെടുത്തിയപ്പോൾ ഓരോരുത്തരും അവരവരുടെ എഴുത്തിനെ കുറിച്ച് കൂടുതൽ വാചാലരായി. അവസാനം ‘പ്രണയമാണ്’ ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം എന്ന ഒരു നിഗമനത്തിലെത്തി. അപ്പോഴും ഞാൻ എന്റെ മനസ്സിൽ പറഞ്ഞു.. അത് ശരിയാണോ? വിശപ്പ് അല്ലേ ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം. ശ്രീ മേനംകുളം ശിവപ്രസാദിന്റെ നോവൽ *കൈവണ്ടി* വായിച്ചപ്പോൾ ഞാൻ എന്റെ ആ ധാരണ കൂടുതൽ ഉറപ്പിച്ചു. അതേ.. വിശപ്പ് തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും…

Read More

2023 അവസാനം ഡൽഹിയിൽ നിന്ന് സഹോദരിയും കുടുംബവും നാട്ടിൽ എത്തുന്നുവെന്ന് അറിഞ്ഞു അവരെ കാണാനും അവരോടൊപ്പം രണ്ടുദിവസം ചെലവഴിക്കാനും ശശികല വെളുപ്പിനെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഏറനാട് എക്സ്പ്രസ്സിൽ കയറി. മൂന്നരയ്ക്കാണ് ട്രെയിൻ. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതുകൊണ്ട് ടിടിആർ ആവശ്യപ്പെടുമ്പോൾ കാണിക്കാനായി ഫോൺ ചാർജ് ആക്കി കയ്യിൽ പിടിച്ചിട്ടുണ്ട്. സീറ്റ് തപ്പിപ്പിടിച്ച് ഇരിപ്പായി. ഹാവൂ! ഇനി നാലുമണിക്കൂർ എറണാകുളം എത്തുന്നതുവരെ സുഖമായി ഉറങ്ങാം. ചുറ്റും ഒരു നിരീക്ഷണം നടത്തി അടുത്ത യാത്രക്കാർ ആരൊക്കെയെന്ന് മനസ്സിലാക്കി സീറ്റിൽ ചാഞ്ഞിരുന്നു ഉറക്കം തുടങ്ങി. അപ്പോഴാണ് ഒരു സ്ത്രീയുടെ കരച്ചിലിന്റെ ശബ്ദം കേൾക്കുന്നത്. ട്രെയിനിൽ ലൈറ്റ് ഒക്കെ കത്തിച്ചിട്ടുണ്ട്. ദൈവമേ!  വല്ല പീഡനക്കാരും ട്രെയിനിൽ കയറിയോ?  ശശികല ഉണർന്നു നോക്കിയപ്പോൾ പീഡനക്കാർ ആരുമില്ല. മുമ്പിലിരിക്കുന്ന 30 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ മൊബൈലിൽ സംസാരിക്കുന്നതാണ്. പെട്ടെന്ന് കണ്ടപ്പോൾ ഇവർ മുഴുവൻ വസ്ത്രവും ധരിക്കാൻ  മറന്നു പോയതാണോ എന്നൊരു സംശയം തോന്നി. അടിവസ്ത്രങ്ങൾ ഒക്കെ മേൽവസ്ത്രമായി…

Read More

♥️വാലൻറ്റൈൻസ് ദിനം♥️—♥️ഫെബ്രുവരി 14 2024 ♥️  മൂന്നാം നൂറ്റാണ്ടിൽ റോമിലെ രാജാവായിരുന്ന ക്ലോഡിയസ്, രാജ്യത്ത് പട്ടാളക്കാർ വിവാഹം കഴിക്കുന്നത് വിലക്കിയിരുന്നു. രാജാവിൻറെ ഉത്തരവ് മറികടന്ന് വാലൻറ്റൈൻ എന്ന ഒരു പുരോഹിതൻ കമിതാക്കളെ രഹസ്യമായി വിവാഹം കഴിക്കാൻ സഹായിച്ചു. വിവരമറിഞ്ഞ് കുപിതനായ രാജാവ് പുരോഹിതന് വധശിക്ഷ വിധിച്ചു.  തടവറയിൽ കഴിയുന്ന കാലത്ത് വാലെന്റിൻ ജയിലറുടെ മകളെ ചികിത്സിച്ചു എന്നും വധിക്കപ്പെടുന്നതിനുമുമ്പ് “എന്ന് നിൻറെ വാലൻടൈൻ” എന്ന് അവസാനിപ്പിക്കുന്ന ഒരു കത്ത് അവൾക്കായി എഴുതിയതായി പറയപ്പെടുന്നു. അതിൻറെ ഓർമ പുതുക്കാനാണ് വാലൻറ്റൈൻസ് ദിനത്തിൽ കമിതാക്കൾ കത്ത് കൈമാറാൻ തുടങ്ങിയതത്രേ! ഇന്ത്യയിൽ സെയിന്റ് വാലെന്റന്  ഒരു ദേവാലയം ഉണ്ട്. പ്രണയ പാലക പുണ്യാളന്റെ ഗോവൻ കപ്പേള എന്നറിയപ്പെടുന്നു ഇത്. ഗോവയിലെ കലങ്കൂട്ടിൽ  ഉള്ള saint valentine ദേവാലയം കാമുകീകാമുകന്മാരുടെ ഒക്കെ പ്രിയപ്പെട്ട ഒരു ഇടമാണ്. ഇത് ചരിത്രം.  ♥️♥️ഇനി ഒരു ഓർമ്മക്കുറിപ്പ്… ഒരു നാടൻ വാലെൻടൈൻ…. 1970-കളുടെ അവസാനം ഒരു ഹിപ്പി സംസ്കാരം കേരളത്തിലും എത്തിനോക്കാൻ…

Read More

ചേട്ടോ, രാഘവേട്ടോ…. ഒന്ന് രണ്ട് തവണ വിളിച്ചിട്ടൊന്നും  രാഘവൻ സ്വപ്നലോകത്തു നിന്ന് ഉണർന്നില്ല. കത്തിക്കാളുന്ന ചൂടിൽ ഒരു തണലിന്റെ അരികുപറ്റി ഇരുന്ന് ചോറ്റുപാത്രത്തിൽ ചോറിൽ കയ്യിട്ടിളക്കി ഒട്ടും രുചിയില്ലാത്ത ഭക്ഷണം കഴിക്കാൻ പറ്റാതെ അങ്ങനെ ഓരോന്നോർത്ത് ഇരിക്കുകയായിരുന്നു രാഘവൻ. ഭാര്യ ഗിരിജ മരിച്ചതിൽ പിന്നെ രുചിയോടെയുള്ള ഒരു ഭക്ഷണം ഇന്നുവരെ കഴിച്ചിട്ടില്ല. അവൾ  തേങ്ങ ചമ്മന്തി വച്ചാൽ പോലും അതിനുമുണ്ട് ഒരു സ്വാദ്. പക്ഷേ ഒരിക്കൽ പോലും ജീവിച്ചിരുന്നപ്പോൾ അത് അവളോട് പറഞ്ഞിരുന്നില്ല. 😪 എപ്പോഴും എന്തെങ്കിലും കുറ്റവും കുറവും ഒക്കെ പറഞ്ഞ് ആണ് കഴിക്കുക. പാവം പേടിച്ചു വിറച്ചാണ്  താൻ കഴിച്ചു തീരുന്നതുവരെ നിന്നിരുന്നത്. രാഘവൻ ഒന്നാന്തരം ഒരു വിവാഹ ബ്രോക്കർ ആയിരുന്നു പണ്ട്. ആയിരം നുണ പറഞ്ഞും ഒരു കല്യാണം നടത്താം എന്നാണല്ലോ ശാസ്ത്രം. അതുകൊണ്ടുതന്നെ അത്യാവശ്യം നുണകൾ ഒക്കെ ഇരു വീടുകളിലും കൂട്ടി പറഞ്ഞ് കല്യാണം നടത്തി കമ്മീഷൻ വാങ്ങി ഒറ്റ മുങ്ങൽ അങ്ങു മുങ്ങും. പിന്നെ…

Read More