Author: Mary Josey Malayil

Short story writer.

ടൈംപീസിൽ അലാം കൃത്യം ആറു മണിയ്ക്കടിച്ചു. മടിയൻ വിജയൻ അതിൻറെ തലക്കിട്ട് ഒന്നു കൊടുത്ത് പുതപ്പ് ഒന്നുകൂടി തലവഴി മൂടി നന്നായി ഉറക്കം തുടങ്ങി. ഏഴര ആയപ്പോൾ എല്ലാവരെയും പ്‌രാകി കൊണ്ട് എണീറ്റു. നാളെ ശമ്പളം കിട്ടുമല്ലോ എന്നോർത്തപ്പോൾ മാത്രം ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. പ്രഭാതകൃത്യങ്ങൾ ഒക്കെ പെട്ടെന്ന് തീർത്ത് സ്കൂട്ടറിൽ സൂപ്പർമാർക്കറ്റിലേക്കു പാഞ്ഞു. ഇന്നെങ്കിലും സൂപ്രണ്ടിന്റെ  അടുത്ത് ലേറ്റ് ആയതിനുള്ള മുടന്തൻ ന്യായം പറയാതെ ഒപ്പിക്കാം  എന്ന് കരുതി. പക്ഷെ എന്ത് കാര്യം? ഇതേ ചിന്താഗതിയിലുള്ളവരാണ് റോഡ് മുഴുവനും ഉള്ള ആൾക്കാർ. ഹോണടിയും ബഹളവും ട്രാഫിക് ബ്ലോക്കും കഴിഞ്ഞു അന്ന് എത്തിയപ്പോഴും ലേറ്റ് തന്നെ. വേഗം യൂണിഫോം മാറി സൂപ്രണ്ടിന്റെ കണ്ണുവെട്ടിച്ച് ജോലിയിൽ കയറി. ആദ്യത്തെ തിരക്കൊന്ന് കഴിഞ്ഞപ്പോൾ വല്ലതും കഴിക്കാനായി ഫുഡ്കോർട്ടിലേക്ക് പോയി. അവിടെ അതിലും തിരക്ക്. എന്തെങ്കിലും വാരിത്തിന്ന് തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ ആണ് വിജയൻ തൻറെ സുഹൃത്ത് രമേശിന്റെ കാര്യങ്ങൾ ശ്രദ്ധിച്ചത്. വിജയൻറെ അതേ…

Read More

സ്കൂളിന് മുമ്പിൽ സ്റ്റേഷനറി കട നടത്തുകയാണ് രമേശൻ. അവിചാരിതമായി ജീവിതഭാരം ഏറ്റെടുക്കേണ്ടി വന്ന ഒരു ഹതഭാഗ്യൻ. ഡിഗ്രി പഠനം കഴിഞ്ഞ് ഉപരി പഠനത്തിനുള്ള പരിശീലനത്തിന് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻറെ അപ്രതീക്ഷിത അപകടമരണം. അമ്മയുടെയും പറക്കമുറ്റാത്ത മൂന്ന് അനിയത്തിമാരുടെയും ചുമതല അതോടെ രമേശന്റെ തലയിലായി. പഠിത്തം മാറ്റിവെച്ചു അച്ഛൻ സ്കൂളിന് മുൻപിൽ നടത്തിക്കൊണ്ടിരുന്ന സ്റ്റേഷനറി കട തുടർന്ന് നടത്താൻ നിർബന്ധിതനായി. ബിസിനസ്‌ ചെയ്ത് പരിചയമില്ലാത്ത 21കാരനായ രമേശൻ കടയിലിരുന്ന് ബിസിനസ് പാഠങ്ങൾ ഒന്നൊന്നായി പഠിച്ചുതുടങ്ങി. ഇടത്തരം കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ആ സ്റ്റേഷനറി കട. കൊറോണ വന്ന് സ്കൂൾ അടക്കുകയും കുട്ടികളൊക്കെ പുസ്തകത്തിൽ നിന്ന് ഡിജിറ്റൽ മാധ്യമത്തിലേക്ക് തിരിയുകയും ചെയ്തതോടെ ആ കുടുംബം പട്ടിണിയുടെ രുചി അറിഞ്ഞു തുടങ്ങി. ഒരു വിധം രണ്ടുവർഷം കഴിഞ്ഞ് സ്കൂൾ തുറന്ന് കുട്ടികളും രക്ഷാകർത്താക്കളും ശരവേഗത്തിൽ കടകളിലേക്ക് എത്തിയതോടെ സമാധാനമായി രമേശന്. രമേശിന്റെ കടയുടെ പത്തടി മാറിയാൽ അതുപോലെ തന്നെ മറ്റൊരു കടയും ഉണ്ട്. രണ്ട് കടകളിലും…

Read More

നവരാത്രി ആഘോഷങ്ങൾ ആണ് എല്ലായിടത്തും. കടകളിൽ ഒക്കെ പതിവിലേറെ ബംഗാളികളുടെ തിരക്ക്. ഇന്ന് കേരളം ഉണരുന്നത് തന്നെ റെയ്മണ്ട്ന്റെ പ്ലാസ്റ്റിക് ബാഗുമായി നടന്നുപോകുന്ന ബംഗാളിയെ കണികണ്ടാണെന്ന് തോന്നുന്നു. കച്ചവടക്കാരും അത്യാവശ്യം ഹിന്ദിയും ബംഗളായും ഒക്കെ പഠിച്ചു കഴിഞ്ഞു. അവരുടെ ഉപഭോക്താക്കൾ കൂടുതലും ബംഗാളികൾ ആണല്ലോ. ഇതൊക്കെ കണ്ടപ്പോൾ 35 വർഷം മുമ്പ് നടന്ന ഒരു സംഭവം എൻറെ ഓർമ്മയിലേക്ക് ഓടിവന്നു. എൺപതുകളുടെ ആദ്യം. വാഷിംഗ് മെഷീൻ അത്ര പ്രചാരത്തിലായിട്ടില്ല. നാരായണി എന്ന ‘ലിവിങ് വാഷിംഗ് മെഷീൻ’ ആ പ്രദേശത്തുള്ള എല്ലാ വീടുകളിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വന്ന് കിണറിൽ നിന്ന് വെള്ളം കോരി അലക്കുകല്ലിൽ എട്ടു ദിക്ക് പൊട്ടുമാറ് ശബ്ദത്തിൽ തുണി അടിച്ച് അലക്കി, ഊരി പിഴിഞ്ഞ്, കഞ്ഞിയും നീലവും മുക്കി ഉണക്കി, പാതി ഉണക്കം ആവുമ്പോഴേക്കും കരി പെട്ടിയിൽ ഇസ്തിരിയിട്ടു ഭംഗിയായി അടുക്കി വയ്ക്കും. ഇന്നത്തെ ഏതൊരു അലക്കുയന്ത്രത്തെയും തോൽപ്പിക്കുന്ന അലക്കാണ് നാരായണിയുടെത്. അങ്ങനെയിരിക്കെയാണ് ആ പ്രദേശത്തുള്ള എല്ലാ…

Read More

അടുത്തടുത്ത മൂന്ന് കൊച്ചു വീടുകളിൽ താമസിക്കുന്നവർ ആയിരുന്നു ഇടത്തരം കുടുംബാംഗങ്ങളായ റോസി,  ശാന്ത, ആൻസി  എന്നിവർ. മൂന്നു  പേരും ഒരേ പള്ളിയിലെ ഇടവക അംഗങ്ങളും ഉറ്റ സുഹൃത്തുക്കളായിരുന്നു.  ജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുമ്പോഴാണ് ഇവരുടെയൊക്കെ വീടുകൾക്ക് മുന്നിലുള്ള ഒരു ഒറ്റപ്പെട്ട കൂറ്റൻ ബംഗ്ലാവിലേക്ക് ആരോ താമസത്തിന് എത്തുന്നു   എന്ന് അറിഞ്ഞത്. കുറേ നാളായി പൂട്ടിക്കിടന്ന ആ ബംഗ്ലാവ് ജോലിക്കാർ വൃത്തിയാക്കുന്നത് കണ്ടപ്പോൾ മുതൽ അവിടെ താമസത്തിന് എത്തുന്നവരെ കാത്തിരിക്കുകയായിരുന്നു മൂവരും. എല്ലാവർക്കും ഇത് ജർമനിയിൽ ഉള്ള ഒരു നഴ്സിന്റെ  വീട് ആണെന്നും നഴ്സും ഭർത്താവും പ്രായം തെറ്റി കല്യാണം കഴിച്ചവർ ആണെന്നും ഇപ്പോൾ അവർ ജർമനിയിൽ ആണെന്നും മാത്രമേ അറിയൂ. എല്ലാവരും കാത്തു കാത്തിരുന്ന ആ ദിവസം വന്നെത്തി. അവിടെ താമസത്തിനായി വന്നത് നഴ്സിന്റെ  അമ്മായിഅമ്മ ഒരാൾ മാത്രമായിരുന്നു. കൂടെ ഒരു ജോലിക്കാരിയും. ഡ്രൈവർ കാർ ഷെഡ്ഡിൽ  കയറ്റിയിട്ട് താക്കോലും ഏലിക്കുട്ടി ചേടത്തിയെ ഏൽപ്പിച്ച് ഇനി ആവശ്യമുള്ളപ്പോൾ വിളിച്ചാൽ മതിയെന്നും …

Read More

ലോക അൽഷിമേഴ്‌സ് മാസം സെപ്റ്റംബറിനെ അൽഷിമേഴ്സ് മാസം ആയും സെപ്റ്റംബർ 21നെ അൽഷിമേഴ്സ് ദിനമായും ലോകമെമ്പാടും ആചരിച്ചു വരികയാണ്. 1901 ൽ ഒരു സ്ത്രീയെ ചികിത്സിക്കുന്നതിന് ഇടയിൽ ഈ രോഗം ആദ്യമായി കണ്ടെത്തിയ ജർമൻ സൈക്യാട്രിസ്റ്റായ ‘അലോയിസ് അൽഷിമർ’ ൽ നിന്നാണ്  രോഗത്തിന് ഈ പേര് ലഭിച്ചത്. 2005 ൽ ബ്ലസി സംവിധാനം ചെയ്ത് പുറത്തിറക്കിയ ‘തന്മാത്ര’ എന്ന ചിത്രമാണ് അൽഷിമേഴ്സ് എന്ന രോഗത്തെ കുറിച്ചും അത് ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളെ കുറിച്ചുമൊക്കെ മലയാളികളെ കൂടുതൽ ബോധവാന്മാരാക്കിയത് എന്ന് പറയാം. മികച്ച നടനുള്ള ദേശീയ പുരസ്കാരവും  ലാലേട്ടൻ ആ ചിത്രത്തിലൂടെ നേടി. ഈ രോഗത്തിന് അടിമ ആയ ഒരു സ്ത്രീയെ എനിക്കറിയാമായിരുന്നു. ഒരു വെക്കേഷൻ അച്ഛനമ്മമാരോടൊപ്പം ചിലവഴിക്കാൻ ഇരിഞ്ഞാലക്കുടയിൽ പോയപ്പോൾ ഞാൻ കേട്ടറിഞ്ഞ  അനുഭവ കഥയാണിത്. അമ്മയുടെ പല ജോലിക്കാരികളിൽ ഒരാളായിരുന്നു കാർത്തു.ദിവസവും വരും. കുറച്ചുനേരം അമ്മയോട് സംസാരിച്ചിരിക്കും. മുറ്റം അടിക്കലും ചെടികൾക്ക് നനയ്ക്കലും പോലുള്ള പതിവ് ജോലികൾ…

Read More

ജാസ്മിൻ ഈ കോൺക്രീറ്റ് കൊട്ടാരത്തിൽ താമസം തുടങ്ങിയിട്ട് ഒന്നര വർഷമായി. പത്തിരുന്നൂറു വീട്ടുകാർ ഹോട്ടൽമുറിയിൽ എന്നപോലെ അടുത്തടുത്ത് താമസം ഉണ്ടെങ്കിലും തൊട്ടടുത്ത ഫ്ലാറ്റിൽ ആരാണ് താമസിക്കുന്നത് എന്നു പോലും ജാസ്മിനു അറിഞ്ഞുകൂടാ. നാട്ടിൻപുറത്ത് കാണുന്നതുപോലുള്ള കുശലാന്വേഷണങ്ങൾ ഒന്നുമില്ല. ലിഫ്റ്റിലോ ഇടനാഴികയിലോ വെച്ച് ഇതര ഫ്ലാറ്റ്കാരെ കാണുമ്പോൾ ഒരു കൃത്രിമ ചിരി വരുത്തുക മാത്രം മതിയാകും. നല്ല വ്യക്തി സ്വാതന്ത്ര്യം ഉണ്ട് ഇവിടെ. ചില ഫ്ലാറ്റുകളിൽ മാത്രമാണ് കുടുംബമായി ആൾക്കാർ താമസം. ചിലയിടത്ത് ലിവിംഗ് ടുഗതർ കാരാണ്. ചില ഫ്ലാറ്റുകളിൽ ടെക്കികൾ കൂട്ടംകൂടി താമസിക്കുന്നു. വീട്ടമ്മയായ ജാസ്മിൻ ഇവിടെ വന്ന ഇടക്ക് പലരെയും പരിചയപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ആർക്കും അതിനൊന്നും സമയവുമില്ല, മനസ്സുമില്ല. ജാസ്മിൻ പതിവായി ജിമ്മിൽ പോകാൻ തുടങ്ങി. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ സമയം നിശ്ചയിച്ചിട്ടുണ്ട്. മൊബൈൽ ഫോണിൽ പാട്ട് ഓൺ ചെയ്തു ഇയർഫോൺ ചെവിയിൽ തിരുകിയാണ് സ്ത്രീകൾ വ്യായാമം തുടങ്ങുന്നത് തന്നെ. ഒരു കൃത്രിമ ചിരിക്ക് അപ്പുറമുള്ള സൗഹൃദം ആരുമായും ഇതുവരെ…

Read More

എഞ്ചിനീയറിംഗ് രംഗത്തെ അതികായകനും ഭാരതരത്ന അവാർഡ് ജേതാവുമായ വിശ്വേശ്വരയ്യരുടെ ജന്മ വാർഷികത്തിന്റെ സ്മരണക്കായാണ് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നത്.രാജ്യത്തിൻറെ വികസനത്തിൽ എൻജിനീയർമാരുടെ സംഭാവനകൾ അംഗീകരിക്കുന്നതിനായി 1968 മുതൽ ആണ് എൻജിനീയർ ദിനം ആഘോഷിച്ചു തുടങ്ങിയത്. സർ മോക്ഷകുണ്ഡം വിശ്വേശ്വരയ്യ സ്വാതന്ത്ര്യം കിട്ടുന്നതിനും മുന്നെ ഭാവി സ്വപ്നം കാണുകയും വിദഗ്ധരുടെ കൂട്ടായ്മകളിലൂടെ അവ പ്രാവർത്തികമാക്കുകയും ചെയ്ത മഹത് വ്യക്തിയാണ്.വിശ്വേശ്വരയ്യയെന്ന മഹാസാങ്കേതിക വിദഗ്ദ്ധന്റെ പാത പിൻതുടരാൻ ഓരോ സാങ്കേതിക വിദഗ്ദ്ധനും പ്രചോദനം ഏകാനാണ് അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ പതിനഞ്ചാം തീയതി സാങ്കേതിക വിദഗ്ദ്ധരുടെ ദിനമായി ആചരിക്കുന്നത്. ഒരു ഡോക്ടറുടെ തെറ്റ് ആറടി മണ്ണിൽ തീരുന്നു. ഒരു നിയമജ്ഞന്റെ പിഴവ് ആറടി കയറിൽ ആടുന്നു. എന്നാൽ ഒരു എൻജിനിയറുടെ തെറ്റുകൾ അയാളെത്തന്നെ നശിപ്പിക്കുന്നു.രാഷ്ട്ര പുനർ നിർമ്മാണത്തിൽ എഞ്ചിനീയർ മാർക്കുള്ള പങ്ക് വളരെ നിർണ്ണായകമാണ്. ഇത് എത്ര സ്തുത്യർഹമായി നിർവഹിക്കാം എന്നുള്ളതാണ് അവരുടെ പരിഗണന. ഭാഷയും കണക്കും രണ്ടുംകൂടി ഒരാൾക്ക് ഒരുപോലെ വഴങ്ങില്ല എന്ന് പറഞ്ഞു…

Read More

നമ്മുടെ ജീവിത യാത്രയിൽ നമ്മൾ പല തരത്തിൽ ഉള്ള ആൾക്കാരെ കണ്ടു മുട്ടിയിട്ടുണ്ടാകും. ചിലർ നമുക്ക് വഴി കാണിച്ചു തന്നവർ, ചിലർ വഴി മുടക്കിയവർ. അങ്ങനെയുള്ള ചില വ്യത്യസ്ത കഥാപാത്രങ്ങളെക്കുറിച്ചാണ് ഞാൻ ഇന്ന് എഴുതുന്നത്. ‘ആവശ്യക്കാരന് ഔചിത്യം പാടില്ല’ എന്നാണ് പഴഞ്ചൊല്ല് എങ്കിലും മലയാളിക്ക് തീരെ ഇല്ലാത്ത ഒന്നാണ് ഈ ഔചിത്യബോധം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കൊറോണാ കാലത്തിന് മുമ്പാണ്. ഒരിക്കൽ ഒരാൾ കല്യാണം ക്ഷണിക്കാൻ വന്നു. കല്യാണ ചെലവുകളെ പറ്റിയും സ്വർണ്ണത്തിന്റെയും സാരിയുടെയും വിലയെ പറ്റിയും ഹാൾ വാടകയെ കുറിച്ചും കേറ്ററിംഗ്കാരുടെ ചാർജിനെപറ്റിയൊക്കെ ദീർഘനേരം പ്രസംഗിച്ചു. അവസാനം കല്യാണക്കുറി തന്നിട്ട് പറഞ്ഞു. ‘ഏതായാലും മുടിഞ്ഞു. ഇവിടുന്നും എല്ലാവരും പോന്നോളു.’ എന്ന്. 😂😂 വിവാഹം കഴിഞ്ഞ് പുതുമോടിയിൽ ഭാര്യയെയും കൊണ്ട് എല്ലാ ബന്ധു വീടുകളും ഒന്ന് സന്ദർശിച്ചേക്കാം എന്ന് തീരുമാനിച്ചു പയ്യൻസ്. ഒരു വീട്ടിൽ ചെന്നപ്പോൾ അവിടുത്തെ മുത്തശ്ശി ഓടിവന്ന് പയ്യനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് ഒരു സ്നേഹപ്രകടനം. ‘അയ്യോ,…

Read More

സെപ്റ്റംബർ 5- ദേശീയ അധ്യാപക ദിനം പുസ്തകത്താളുകളിൽ എഴുതിവച്ചത് അതുപോലെ വിദ്യാർത്ഥികൾക്ക് പകർന്നു കൊടുക്കൽ അല്ല ഒരു യഥാർത്ഥ അധ്യാപകന്റെ ബാധ്യത. തൻറെ മുന്നിലെത്തുന്ന വിദ്യാർത്ഥികളെ നാല് ചുവരുകൾക്ക് അപ്പുറമുള്ള വിശാലമായ ലോകത്തേക്ക് നയിക്കാൻ പ്രാപ്തനാക്കുക എന്നതാണ്. ഗുരുവും ദൈവവും ഒരുമിച്ചു വന്നാൽ ആരെയാണ് വന്ദിക്കേണ്ടത്? സംശയമില്ല ഗുരുവിനെ തന്നെ. കാരണം ദൈവത്തെക്കുറിച്ച് പറഞ്ഞു തന്നത് ഗുരു ആണല്ലോ? പതിനഞ്ചാം നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന വിഖ്യാത കവിയായ കബീർദാസ് അധ്യാപക പദവിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിവ. സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി നമ്മുടെ രാജ്യം ആചരിക്കുന്ന ഈ വേളയിൽ അദ്ദേഹത്തിൻറെ ഈ വാചകങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തോട് ഉള്ള ആദരസൂചകമായിട്ടാണ് ദേശീയ അധ്യാപക ദിനമായി ഈ ദിവസം നാം കൊണ്ടാടുന്നത്. ഞാനൊരു അധ്യാപികയല്ല, എന്നാലും വളരെ ചെറുപ്പത്തിൽ വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് എന്റെ മറുപടി എപ്പോഴും ടീച്ചർ എന്ന് തന്നെ ആയിരുന്നു.…

Read More

കുറെനാളായിട്ടുള്ള ഭാര്യയുടെ പരാതി തീർക്കാനായി ചന്ദ്രൻ അന്ന് ഓഫീസിൽ  നിന്ന് ലീവെടുത്തിരുന്നു. മോർണിംഗ് ഷോ സിനിമ, ഒരു മുന്തിയ ഹോട്ടലിൽ നിന്ന് ലഞ്ച്. അതായിരുന്നു അന്നത്തെ അവരുടെ പ്ലാൻ. ചന്ദ്രനും രത്നമ്മയും സന്തോഷത്തോടെ രാവിലെതന്നെ സ്കൂട്ടറിൽ സിനിമ തിയേറ്ററിലെത്തി. ടിക്കറ്റെടുത്ത് അകത്തു കയറി. പുറത്തെ വേനൽചൂടിൽ നിന്ന് എസിയുടെ തണുപ്പിലേക്ക്. സീറ്റിൽ ഇരിപ്പുറപ്പിച്ചു. അപ്പോളതാ കണ്ടാൽ ഒരു സർക്കാർ ഉദ്യോഗസ്ഥയെ പോലെ തോന്നിക്കുന്ന ഒരു സ്ത്രീ രത്നമ്മയുടെ അടുത്ത സീറ്റിൽ തന്നെ വന്നിരിക്കുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോൾ അവർ രത്നമ്മയോട് കുശലം പറയാൻ തുടങ്ങി. `സിനിമ കാണാൻ എന്റെയൊരു കൂട്ടുകാരി കൂടി വരാമെന്ന് പറഞ്ഞിരുന്നു. പക്ഷേ സമയത്ത് ആൾ കാലുമാറി. ഞാൻ തനിച്ചായി പോയി. ഞങ്ങൾ രണ്ടു കൂട്ടുകാരികൾ അടുത്തടുത്ത ഓഫീസുകളിൽ ജോലി ചെയ്യുന്നവരാണ്. ഹാഫ് ഡേ ലീവെടുത്ത് സിനിമ കണ്ടു കഴിഞ്ഞ് ഓഫീസിൽ പോകാം എന്നാണ് തലേദിവസം ബസ്റ്റോപ്പിൽ വച്ച് പറഞ്ഞുറപ്പിച്ചിരുന്നത്. പക്ഷേ തീയറ്ററിൽ എത്തിയപ്പോഴാണ് അവൾ എത്തിയിട്ടില്ല എന്നറിഞ്ഞത്. തിരിച്ചു…

Read More