Author: Saritha Sunil

പ്രണയമാണ് അക്ഷരങ്ങളോട് മഴയോട്,മഞ്ചാടി മണികളോട്,കുപ്പി വളകളോട്…എല്ലാറ്റിലുമുപരി എന്റെ മാത്രം പ്രിയനോട്❤❤❤️❤️ Author of Rupali ❤️

റജായി തുന്നുന്നവർ ********************** പഞ്ചാബിലെ അമൃത്സറിൽ ജോലിയുടെ ട്രെയിനിംഗിന്റെ ഭാഗമായി കുറച്ചു മാസങ്ങൾ താമസിച്ചിട്ടുണ്ട്. മനോഹരമായ ഭൂപ്രകൃതിയും ആതിഥ്യ മര്യാദ കൂടുതലുള്ള ആളുകളും സുവർണ്ണ ക്ഷേത്രവുമെല്ലാം അവിടുത്തെ പ്രത്യേകതകളായിരുന്നു. തണുപ്പുകാലം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു നാളത്തേക്കാണെങ്കിലും തണുപ്പിനാവശ്യമായ വസ്തുക്കളില്ലാതെ അവിടെ പിടിച്ചു നിൽക്കാനും കഴിയില്ല. അങ്ങനെയാണ് താരതമ്യേന വിലകുറഞ്ഞ റജായിയും തലയിണയുമൊക്കെ തയ്ച്ചു നൽകുന്ന ഒരു കടയിലെത്തിയത്. മാർക്കറ്റ് റോഡിന്റെ തുടക്കത്തിലായി അടുത്തടുത്തായി കെട്ടിയിരിക്കുന്ന ഷെഡ്ഡുകൾ, അതിലൊന്നിലാണ് നാലഞ്ചു പേർ ഒരുമിച്ചിരുന്ന് റജായി തുന്നുന്നത്. ചിലർ പഞ്ഞി പിരിച്ചെടുക്കുന്നു.രണ്ടു മൂന്നു പേർ ചേർന്ന് വലിയൊരു റജായി തുന്നിയെടുക്കുന്ന തിരക്കിലാണ്.ഓർഡർ കൊടുത്തു മടങ്ങി.അടുത്ത ദിവസം അതു വാങ്ങാൻ പോയപ്പോൾ കണ്ടു, ഒരു കൊച്ചു സുന്ദരിയെ.മൂന്നു നാലു വയസ്സു വരും. വെള്ളാരം കണ്ണുകളും മുഷിഞ്ഞു നിറം മങ്ങിയ ഉടുപ്പുമിട്ട്, നിലത്തിരുന്ന് നിലക്കടല തോടു പൊളിച്ചു കഴിക്കുന്നതിൽ വ്യാപൃതയായിരിക്കുന്നു.അടുത്തേക്ക് ചെന്ന് താടിയിൽ ഒന്നു തൊട്ടുകൊണ്ടു ചോദിച്ചു.. “തുംഹാര നാം ക്യാ ഹേ” ? “യേ ഹമാരാ…

Read More

പുതിയ ജോലിക്കു ജോയിൻ ചെയ്യാനായി മുംബൈയിലെക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ഞാൻ അവരെ കാണുന്നത്.ഒരു പ്രത്യേക താളത്തിൽ കൈയ്യടിച്ച്, “ഹായ്…ഹായ് മേം സാബ്, പൈസാ ദേ ദോ..പൈസാ”., “എന്തെങ്കിലും കൊടുത്തു വിട്ടേക്കൂ അല്ലെങ്കിൽ വല്ലാത്ത ശല്യമാണ്.” അടുത്തിരുന്ന ആൾ അങ്ങനെ പറഞ്ഞത് കേട്ടാണ് ഞാൻ ബാഗിൽ തപ്പി കയ്യിൽ കിട്ടിയ 50 രൂപ നോട്ട് അവർക്ക് കൊടുത്തു. “ജീതേ രഹോ മേം സാബ്”. കൈയ്യുർത്തി കാണിച്ച് അവർ അടുത്ത ആളിലേക്കു പോയി. കാശു കൊടുക്കാത്തവരുടെ ദേഹത്ത് വല്ലാത്ത രീതിയിൽ കൈ വയ്ക്കുന്നത് കണ്ട് അറപ്പോടെ മുഖം തിരിച്ചപ്പോൾ അടുത്തിരുന്ന ആൾ.. “ഇതാ ഇവരുടെ സ്വഭാവം. കൊടുത്തില്ലെങ്കിൽ ഇങ്ങനെയൊക്കെ ശരീരത്തിൽ തടവുകയും മറ്റും ചെയ്യും. കൂട്ടമായിട്ടാവും വരിക ഇവറ്റോൾ.” ചുവന്ന ലിപ്സ്റ്റിക്കും കുപ്പിവളകളണിഞ്ഞ കൈകളും,നീളത്തിൽ മെടഞ്ഞിട്ട മുടിയും,ശരീരം മുഴുവൻ പുറത്തു കാണത്തക്ക രീതിയിൽ സാരിയുമുടുത്ത് നടക്കുന്ന അവരെ കുറിച്ച് കൂടുതൽ കേൾക്കണമെന്നു തോന്നിയില്ല. യാത്ര അവസാനിച്ച് സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ അവിടെയും കണ്ടു ഇതുപോലെ കുറേ…

Read More

പ്രണാമം ********** കാർഗിൽ, നീയെത്ര ധന്യ… ഭാരതാംബതൻ വീരൻമാരാം പുത്രന്മാരെ നിൻ നെഞ്ചിലേറ്റു- വാങ്ങുവാൻ കഴിഞ്ഞ നിനക്കു കോടി പ്രണാമങ്ങൾ. ദേശഭക്തിയിൽ നിന്നുടലെടുത്ത ധീരതയാൽ, പൊരുതി മരിച്ച… വീരന്മാരുടെ ചോര വീണ് നീ- പുണ്ണ്യയായ് തീർന്നിരിക്കുന്നു. യുദ്ധമെന്ന മഹാ വിപത്തിനാൽ ജീവൻ നഷ്ടമായ സഹോദരങ്ങളേ, തീരാത്ത ദുഃഖമുണ്ട് എങ്കിലും, അഭിമാനിക്കുന്നു നിങ്ങളെയോർത്ത്, മറക്കില്ലൊരിക്കലും നിങ്ങൾ തൻ ജീവത്യാഗം. ആദരവോടെ നമിക്കുന്നു ഞാനെൻ ശിരസ്സു, നിങ്ങൾ തൻ ധീരതയ്ക്കും ദേശഭക്തിക്കും മുന്നിൽ. പച്ചമാംസം തുളച്ചിറങ്ങും വെടിയുണ്ടകൾക്കും, ഷെല്ലിനും, കാലടിയൊന്നു തെറ്റിയാൽ സർവ്വം ഭസ്മമാക്കും മൈനുകൾക്കും, ഭയപ്പെടുത്തുവാൻ കഴിഞ്ഞില്ല നിങ്ങൾ തൻ വിപദിധൈര്യത്തെ. മരണത്തെ മുന്നിൽ കണ്ടിട്ടും, ശത്രുവിനോടു സധൈര്യം പോരാടിയ സോദരങ്ങളേ, മതിവരുന്നില്ലെത്ര നിങ്ങളെ നമിച്ചിട്ടും. മാതൃരാജ്യത്തിൻ പതാക, ശിരസ്സുയർത്തി അഭിമാനത്തോടെ പാറുവാൻ നിങ്ങൾ നൽകിയത് സ്വന്തം പ്രാണനായിരുന്നല്ലോ. നിങ്ങളെ പെറ്റു പാലൂട്ടി വളർത്തിയോരമ്മയ്ക്കുമമ്മയാം ഭൂമീ ദേവിക്കും, അഭിമാനിക്കാം നിങ്ങളെയോർത്ത്, നിങ്ങൾ തൻ ദേശഭക്തിയോർത്ത്. എങ്കിലും കഴിയുമോ, നമുക്കീയമ്മ തൻ ഹൃദയവേദനയകറ്റാൻ. സ്വരാജ്യത്തിന്റെ…

Read More

എന്റെ സ്വാതന്ത്ര്യമെന്നത് എന്റെ പ്രാണവായുവാണ്. കാഞ്ചനക്കൂട്ടിലടക്കപ്പെട്ട.. ശാരിക പൈങ്കിളിയെപ്പോലാകിൽ, സ്വാതന്ത്ര്യമെന്നതിനെന്തർത്ഥം ? എന്റെ വാക്കിനും നോക്കിനും എന്റെയിഷ്ടങ്ങൾക്കും, എന്റെ വ്യക്തിസ്വാതന്ത്ര്യത്തിനും, അതിർത്തി കല്പിക്കാൻ മറ്റാരും വരാത്ത, എന്റെ പ്രവർത്തികളെ വിശ്വസിക്കുന്ന, എന്റെ കുടുംബത്തോടൊപ്പമാണ്, എന്റെ സ്വാതന്ത്ര്യമെന്നത്. സരിത സുനിൽ ✍️

Read More

കനകമായ് മിന്നുന്ന മലയാള ഭാഷ, കണ്മായത്താൽ കനവുകൾ സ്വന്തമാക്കീടുന്ന, കനകമണി ഭാഷേ, സർവ്വ ഭാഷകളിലുംമീതേ, കനകമുടിയായ് നീ വിളങ്ങീടുക മമ ഭാഷേ.

Read More

സ്നേഹമെന്നത് നിധിയാണ്,വളരെ ആഴത്തിൽ കുഴിക്കുമ്പോൾ മാത്രം കൈയ്യെത്തിപ്പിടിക്കാനാകുന്ന നിധി.മനസ്സു നിറഞ്ഞ സ്നേഹം നൽകുക.ആ നിധി തിരികെ കിട്ടുമെന്ന ശുഭാപ്തി വിശ്വാസത്തോടെ…..കുട്ടികൾ നിഷ്കളങ്കമായി,പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുമ്പോൾ….നമ്മൾ ഹൃദയം നിറഞ്ഞ സ്നേഹത്തോടെ അവരെ എടുക്കാറില്ലേ.അതുപോലെ നിഷ്കളങ്കമായ സ്നേഹം മനസ്സിലുള്ളപ്പോൾ നമ്മുടെ പ്രവർത്തികളിലും സ്നേഹവും കരുണയും കടന്നു വരുന്നു.എന്നു കരുതി ആർക്കും ചവിട്ടി താഴ്ത്താൻ പാകത്തിന് നിന്നു കൊടുക്കുകയുമരുത്….ഇഷ്ടമില്ലായ്മകളിൽ അരുതെന്നു പറയാനുള്ള ആർജ്ജവും നേടേണ്ടതുണ്ട്.നമ്മൾ നമ്മളായി ജീവിക്കുക.

Read More

കാരുണ്യം ********** കഠിനമീ ജീവിതപാതകൾ കാൽ നടയായി താണ്ടിടുമ്പോൾ, കാരുണ്യമെന്നതിനെത്ര- നിറങ്ങളാണെന്തു മണമാണ്? ആഹാ! കാരുണ്യമെന്ന വാക്കു മറന്ന ചില സ്വാർത്ഥചിത്തങ്ങൾ. ചിന്തകൾ,ചിന്തകൾ,നിഷ്ഠൂര ചിന്തകൾ മദിച്ചിടുന്നൂ ചില കഠിനഹൃദയങ്ങളിൽ. കൊല്ലും കൊലയും,കേൾപ്പൂ രോദനങ്ങൾ. പിന്നെയും കൈവിടാ പ്രതീക്ഷയുമായി, നന്മയോലും ചില മാനവർ തൻ, കാരുണ്യമോലുന്ന മനസ്സുകളിൽ ദൈവം വാഴുന്നുവെന്നതിനാൽ കണ്ണിലെ കരുണതൻ കടലുകൾ പകുത്തു നൽകീടാം, ഭാവിതൻ മുകുളങ്ങൾക്കായ്. സരിത സുനിൽ ✍️

Read More

ഇന്ത്യൻ റെയിൻബോ ഒരു പട്ടാളക്കാരിയുടെ ഓർമ്മക്കുറിപ്പുകൾ. Lt.Col. Dr. Sonia Cherian. ******** കുറച്ചു നാൾ മുൻപ് കുടെ കൂടിയ വേദനയുടെ ഭാഗമായി ECHS ന്റെ ഡെന്റൽ സെക്ഷനു മുന്നിൽ ഊഴം കാത്തിരിക്കവേയാണ് ആ പേര് കണ്ണിലുടക്കിയത്. Dr. Sonia Cherian. നീലാകാശവും മഴവില്ലും മഞ്ഞുമലയും നിറഞ്ഞ ബാക്ഗ്രൗണ്ടിൽ കോംബാറ്റ് യൂണിഫോമിൽ ചിരിച്ചു നിൽക്കുന്നൊരു മുഖം മനസ്സിൽ തെളിഞ്ഞു.എന്റെ വേദന കാണിയ്ക്കുക എന്നതിനേക്കാൾ, പുസ്തകമെഴുതിയ ആൾ തന്നെയാണോ അകത്ത് എന്നറിയാനുള്ള ആകാംക്ഷയായിരുന്നു. ഊഴമെത്തി അകത്തേക്കു കയറിയപ്പോൾ ഡോക്ടറോടു മടിച്ചു മടിച്ചാണ് ചോദിച്ചത്, ‘ഇന്ത്യൻ റെയിൽ ബോ’ എഴുതിയ ഡോക്ടറല്ലേന്നു. അവിടുന്ന്, ഹൃദയം കൊണ്ടുള്ള ചിരിയും ആർദ്രതയുള്ള ചേർത്തു പിടിക്കലുമായി എത്ര വേഗമാണ് ഡോക്ടർ മനസ്സിലിടം പിടിച്ചത്. മാതൃഭൂമി പത്രത്തിന്റെ വാരന്ത്യപതിപ്പിൽ ഡോക്ടർ എഴുതിയിരുന്ന ഓർമ്മക്കുറിപ്പുകളാണ് ഇന്ത്യൻ റെയിൻബോ എന്ന പുസ്തകമായി…. പട്ടാള ജീവിതത്തിന്റെ കാണാക്കാഴ്ചകളായി രൂപാന്തരപ്പെട്ടത്. കാറ്റിന്റെ ചിറകുകളിൽ, അപ്പൂപ്പൻ താടിയെപ്പോലെ പറന്നു നടക്കാൻ മോഹിച്ച പെൺകുട്ടിയിൽ നിന്നും Lt.Col. Dr.…

Read More

കൃഷ്ണനോട് **************** കണ്ണാ, നിൻ മുന്നിൽ പ്രാർത്ഥനയോടെ ഞാൻ നിൽപ്പൂ. എന്തേ നീയതു കാൺമതില്ല, മിഴിനീർകണങ്ങളാൽ ഞാൻ നൽകീടും അർച്ചന. മഞ്ഞപ്പട്ടുടയാട ചുറ്റി, മയിൽപ്പീലി ചാർത്തി, മുരളികയേന്തി, കളഭാഭിഷിക്തനായ്, ഹൃദയലോലുപനായ്, മുരാരീ നീ, നിൽപ്പതു കാൺകേ, കർപ്പൂര നാളമായ് ഞാനുരുകീടുന്നു, ഭക്തിയാലെൻ,മനം നിറഞ്ഞ്, കണ്ണീർ കണങ്ങളായ് ഒഴുകുന്നു. എന്നിട്ടും,എന്തേ കണ്ണാ നീയതു കാണാതെ,കുസൃതിയാൽ ചിരി തൂകി നിൽപ്പൂ. നിൻ നാമജപങ്ങളാകും അവിൽ പൊതിയാൽ നേദിച്ചീടുന്നു ഹൃദയാർച്ചന. കൃഷ്ണ മല്ലികകൾ കോർത്തു, മാല്യങ്ങളാക്കി നിനക്കു ചാർത്തി, അഞ്ജലി കൂപ്പി വണങ്ങീടുന്നു. അചഞ്ചലമാം ഭക്തിയാലെൻ മാനസം തുളുമ്പീടുന്ന വേളയിൽ, മിഴിനീർകണങ്ങൾക്കിടയിലും നിൻ ചിരിയിൽ കാൺമൂ ഞാൻ, അലിവോലും സുരക്ഷിത വലയം. കഠിനമോലും ജീവിത വൈതരണികൾ താണ്ടുവാൻ നീയൊപ്പമുണ്ടാകിൽ, കണ്ണാ, ഈ ജന്മം ധന്യമായി. വാസുദേവാ,ഭക്തമാനസാ, നിനക്കായി ഞാൻ നൽകുന്നിതെൻ ആത്മനിവേദനം. സരിത സുനിൽ ✍️

Read More