Author: Savitha Sajil

പ്രകൃതിയോട് പ്രണയം...

ആഴങ്ങളിലേക്ക് പതിവ് പോലെതന്നെയാണ് അന്നും അവൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. തോളിൽ കിടക്കുന്ന ബാഗിലെ ചോറ്റ് പാത്രത്തിനും വാട്ടർബോട്ടിലിനും വല്ലാത്ത ഭാരം.. മനസ്സിന്‍റെ ഭാരം ശരീരം അറിയുന്നതു പോലെ.. നീണ്ട കാലത്തെ തിരക്കുകൾക്കും ഒച്ചപ്പാടുകൾക്കും ഇടയിൽ നെട്ടോട്ടമോടുമ്പോൾ ശ്രദ്ധയില്ലാതെപോയ ശരീരത്തിന് വാഴപ്പോള പോലെ കനം കൂടിയിരിക്കുന്നു. ചുറ്റും ഒരു സ്നേഹക്കടൽ ഉണ്ടെന്ന തെറ്റിദ്ധാരണ ഒരു കടലിരമ്പൽ പോലെ അവളിലേക്കാഞ്ഞടിച്ചു. നാല്പതുകളിലെ ഒറ്റപ്പെടൽ…കാലത്തിന്റെ കണ്ണുനീർ സാക്ഷി അടുക്കള ചുവരുകൾ മാത്രം.. മറ്റുള്ളവരുടെ അടിവസ്ത്രവിഴുപ്പ് അലക്കിയതിന്റെ മണം അത്തർ പൂശിയാലും മാറാത്തതു പോലെ തോന്നി.. ഒടുവിൽ തിരക്കിട്ട് സ്കൂൾ ഗേറ്റിനു മുമ്പിൽ എത്തിയപ്പോൾ എല്ലാം സർവ്വസാധാരണം. തുറന്നിട്ട ക്ലാസ് മുറിയിൽ കുറച്ചു പേരൊക്കെ എത്തിയിട്ടുണ്ട്. പതിവുപോലെയുള്ള ചെറുപുഞ്ചിരിയും കുശലം ചോദിക്കലും.. അല്ലെങ്കില്‍‍‍‍ തന്നെ തന്‍റെ നിർവികാരത അവർ എന്തിന് അന്വേഷിക്കണം? ഗൗരി ടീച്ചർ കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടവളാണ്..അവർ സുന്ദരിയാണ്,തിളങ്ങുന്ന കണ്ണുകൾ, ഇടതൂർന്ന മുടി, സുന്ദരമായ വസ്ത്രങ്ങൾ,നരച്ച നെറ്റിത്തടങ്ങൾക്കും ഒരു മനോഹാരിത ഉള്ളതുപോലെ തോന്നും.. അന്നത്തെ…

Read More