കഴിഞ്ഞ രണ്ടു രാത്രിയും പകലും എന്നോടൊപ്പം മൂന്നു യുവതികൾ ഉണ്ടായിരുന്നു, ബാംഗ്ലൂർ ബേസ്ഡ് മലയാളിസ് . ഇവിടെ നമ്മുടെ fb യിലൊക്കെ അത്യാവശ്യം അറിയപ്പെടുന്നവർ ആയത് കൊണ്ട് ഐഡന്റിറ്റി ഞാൻ പറയുന്നില്ല… സാറ്റർഡേ രാത്രി റിസോർട്ടിൽ ഗസ്റ്റ് ആയി വന്നതായിരുന്നു അവർ മൂന്നു സ്ത്രീകൾ, മൂന്നാളും ബാംഗ്ലൂർ അത്യാവശ്യം ഹൈ പ്രൊഫൈലിൽ ജീവിക്കുന്നവർ, ഓണം കഴിഞ്ഞു കിട്ടിയ രണ്ടു ദിവസത്തെ അവധി ആഘോഷം വയനാട് പ്ലാൻ ചെയ്തു വന്നവർ ആയിരുന്നു.. അതിൽ രണ്ട് പേരുടെ,ഫാമിലിയോ ബന്ധുക്കളോ ഇല്ലാതെയുള്ള ആദ്യ യാത്ര ആയിരുന്നുവത്, ഒരാളുടെ ശെരിക്കും ആദ്യ യാത്രയും!! സൺഡേ പകൽ മുഴുവനും അവരെയും കൊണ്ട് കറങ്ങി.. കാരാപ്പുഴ ഡാമിലും, അമ്പലവയൽ മ്യൂസിയത്തിലും മുത്തങ്ങ കാട്ടിലുമൊക്കെയായി ഒരു പകൽ മുഴുവനും… ഡാമിലെ അഡ്വഞ്ചർ ഗെയിമുകളിൽ ഓരോന്നിലും കുട്ടികളെക്കാൾ ഉത്സാഹത്തോടെ അവർ കയറിയിറങ്ങി.. ആർപ്പുവിളികൾ തുള്ളിച്ചാട്ടങ്ങൾ, കെട്ടിപ്പിടുത്തങ്ങൾ.. ❤️❤️ മുത്തങ്ങ കാടിനുള്ളിലെ തണുത്ത നിശബ്ദതയിൽ, ഓരോ ഇലയനക്കങ്ങളും കാതോർത്തു കൊണ്ട്, ഭീകരതയുടെയും പേടിയുടെയും സൗന്ദര്യം…
Author: സായന്ദ് സാരംഗ്
ARM കണ്ട് ഇപ്പോൾ ഇറങ്ങിയേ ഉള്ളു.. ചൂടോടെ പറഞ്ഞില്ലേ ഒരു സുഖമില്ല. ജിതിൻ ലാൽ.. ഈ വെള്ളിയാഴ്ച നിങ്ങളുടേതാണ്.. കഴിഞ്ഞ പത്തു വർഷമായി നിങ്ങൾ കാണുന്ന ഒരു സ്വപ്നമുണ്ടല്ലോ, അതിന്നു നൂറു നൂറു ചിറകുകൾ വീശി ആകാശം മുട്ടെ പറക്കുകയാണ് ❤️❤️ ടോവിനോ 🔥🔥ശെരിക്കും ഞെട്ടിച്ചു കളഞ്ഞു നിങ്ങൾ.. മണിയൻ ആയി എന്തൊരു പകർന്നാട്ടമാണ് മനുഷ്യ നിങ്ങളുടേത്.. കയ്യിലെയും കാലിലെയും രോമങ്ങൾ വരെ എഴുന്നേറ്റു നിന്നു പോയി 🧡🧡 മൂന്നു കാലഘട്ടത്തിലെ മൂന്നു കഥാപാത്രങ്ങൾക്ക് വേണ്ടി നിങ്ങൾ എടുത്ത എഫോർട്ട് ഉണ്ടല്ലോ.. ഇനിയെന്നും മലയാള സിനിമയുടെ ഒരു ലാൻഡ് മാർക്കായി കൂടെയുണ്ടാവും… പടയോട്ടം പോലെ, മൈ ഡിയർ കുട്ടിചാത്തൻ പോലെ.. വടക്കൻ വീരഗാഥ പോലെ കാലങ്ങളെ അതിജീവിക്കുന്ന ഒരു ചലച്ചിത്രകാവ്യം തന്നെയാണ് അജയന്റെ രണ്ടാം മോഷണത്തിലൂടെ മലയാളികൾക്ക് കിട്ടിയിരിക്കുന്നത്… അതിരപ്പിള്ളിയുടെയും, കാസർഗോടൻ ഗ്രാമങ്ങളുടെയും, ബേക്കൽ കോട്ടയുടെയുമൊക്കെ പശ്ചാത്തലത്തിൽ മികച്ച ഛായഗ്രഹണം കൊണ്ട് മനസ്സിൽ ഇടം പിടിക്കുന്ന സുന്ദരമായ ഫ്രെയിമുകൾ.. ARM ഒരു…
ഈ രാവ് പുലരുമ്പോളിരു വഴിയേ പിരിഞ്ഞു പോകും ഞാനും നീയും.. പിന്നെ മറവിയിലമർന്നു പോകുമീ വഴിയമ്പലത്തിലെ കൂട്ടും, അരണ്ടൊരീ നിലാവിൽ നമ്മൾ പങ്കു വെച്ച മോഹങ്ങളും സ്വപ്‌നങ്ങളും , ശ്രുതിയിടറിയ നോവുകൾ തൻ പാട്ടുകളും.. കരളിൽ കൊളുത്തി വെച്ച കരുണ തന്നീറൻ വെളിച്ചവും.. എങ്കിലും കൂട്ടുകാരാ.. ഒരിക്കൽ കൂടി പാടുക.. ഹൃദയദ്രവീകരണമാമൊരൊച്ചയിൽ, ഇനിയും വരും നല്ല നാളെകൾ എന്നൊരു ഗാനം…. ആൽമരത്തിലന്തിയ്ക്ക് ചേക്കേറിയ പറവകളുറങ്ങി, വഴി തെറ്റി വന്ന മേടക്കാറ്റിൽ തളിരുകൾ അലസമുലയുന്നു.. നിതാന്തനീല നിശബ്ദതയിൽ മങ്ങിത്തെളിയുന്നൊരമ്പിളിയും.. എന്തിനാണെന്നറിയാതെ വെറുതെ, മിഴികൾ നിറച്ചു ഞാനും.. ഗദ്ഗദം തിങ്ങി, സ്വരം വിറച്ചുന്മാദത്തിലെന്ന പോലെ പ്രണയം പാടുന്ന നീയും…. കിഴക്കെവിടെയോ.. ഛായാചിത്രം പോൽ പടർന്ന ഗിരിനിരകൾക്ക് മീതെ ചക്രവാളങ്ങളിൽ മിന്നലിൻ ലാസ്യ നൃത്തം.. ദൂരെയെവിടെയോ പെയ്യുന്ന വേനൽമഴയുടെ നേർത്ത തണുപ്പുമായി മരങ്ങളെ ചുംബിക്കും പാതിരാക്കാറ്റ്.. വിരഹം ജീവന്റെ വേരുകളെ ഉരുക്കിയുണക്കി കളയുന്നെന്നു നീയധരം വിതുമ്പിപ്പാടവേ ഓർമ്മകൾ പോലും മറഞ്ഞേയിരിക്കുന്നു ഞാൻ പുലരി വരും. ഇരുവഴി പിരിയും നാം.…